ലോകകപ്പ് വനിതാ ട്വന്റി20യില്‍ വിന്‍ഡീസിന് കിരീടം

06:00pm 3/4/2016 കൊല്‍ക്കത്ത: ലോകകപ്പ് വനിതാ ട്വന്റി20യില്‍ വിന്‍ഡീസിന് കിരീടം. ആസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് വിന്‍ഡീസ് ആദ്യ ട്വന്റി20 കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ആസ്‌ട്രേലിയ ഉയര്‍ത്തിയ 148 റണ്‍സ് വിന്‍ഡീസ് 19.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഓപണര്‍മാരായ ഹെയ് ലി മാത്യൂസും സ്റ്റഫാനി ടെയ് ലറുമാണ് വിന്‍ഡീസിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. ഹെയ് ലി മാത്യൂസ് 45 പന്തില്‍ 66ഉം ടെയ് ലര്‍ 57 പന്തില്‍ 59ഉം റണ്‍സെടുത്തു പുറത്തായി. Read more about ലോകകപ്പ് വനിതാ ട്വന്റി20യില്‍ വിന്‍ഡീസിന് കിരീടം[…]

ട്വന്റി20 ലോകകപ്പ് ഫൈനല്‍ ഇന്ന് ഈഡന്‍ഗാര്‍ഡന്‍സില്‍ (7.00)

09:18am 3/4/2016 കൊല്‍ക്കത്ത: ആരു ജയിച്ചാലും ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യമായൊരു ഡബ്ള്‍ ചാമ്പ്യന്‍ ഇന്ന് പിറക്കും. ഓരോ കിരീടവുമായി ഇതിനകം ട്വന്റി20യില്‍ തങ്ങളുടെ സുവര്‍ണ താളുകള്‍ സ്വന്തമാക്കിക്കഴിഞ്ഞ ഇംഗ്‌ളണ്ടാകുമോ വെസ്റ്റിന്‍ഡീസാകുമോ ചാമ്പ്യന്മാരിലെ ചാമ്പ്യന്‍ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇത്തവണത്തെ ഫേവറിറ്റ് പ്രവചനങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തി കലാശക്കൊട്ടിനിറങ്ങുന്നവരാണ് ഇരുകൂട്ടരും. വമ്പന്മാരെ മുഴുവന്‍ വീഴ്ത്തി അപ്രതീക്ഷിതമായി കുതിച്ച രണ്ടു ടീമുകളുടെ ഫൈനല്‍. അട്ടിമറികളും തട്ടുപൊളിപ്പന്‍ ആവേശപ്പോരാട്ടങ്ങളുമായി കുതിച്ച ഇംഗ്‌ളണ്ടും വിന്‍ഡീസും ഈഡന്‍ഗാര്‍ഡന്‍സില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് Read more about ട്വന്റി20 ലോകകപ്പ് ഫൈനല്‍ ഇന്ന് ഈഡന്‍ഗാര്‍ഡന്‍സില്‍ (7.00)[…]

റയല്‍ മഡ്രിഡിന്റെ വിജയാഘോഷം.

09:15am 3/4/2016 ബാഴ്‌സലോണ: സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നാട്ടുകാര്‍ക്കു മുന്നില്‍ വീണ കണ്ണീരിന് നുകാംപില്‍ കണക്കു തീര്‍ത്ത് റയല്‍ മഡ്രിഡിന്റെ വിജയാഘോഷം. പോരാളികളുടെ എണ്ണം പത്തിലേക്ക് ചുരുങ്ങിയിട്ടും 21ന്റെ ജയവുമായി സ്പാനിഷ് ലാ ലിഗ എല്‍ക്‌ളാസികോയില്‍ റയല്‍ ക്‌ളാസികോ. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷമായിരുന്നു ഇരുവരും ഗോള്‍വലകുലുക്കിയത്. 56ാം മിനിറ്റില്‍ ജെറാഡ് പിക്വെിലൂടെ ബാഴ്‌സ മുന്നിലത്തെി. 62ാം മിനിറ്റില്‍ കരിം ബെന്‍സേമയിലൂടെ ഒപ്പമത്തെിയ റയലിനെ 85ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിജയത്തിലത്തെിച്ചു. 83ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡുമായി Read more about റയല്‍ മഡ്രിഡിന്റെ വിജയാഘോഷം.[…]

ട്വന്റി20 ലോകകപ്പ് ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍

01-40 AM 01-04-2016 ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആതിഥേയരായ ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കടന്നു. രണ്ടു തവണ അദ്ഭുതകരമായി പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട ലെന്‍ഡ്ല്‍ സിമ്മണ്‍സ് 51 പന്തില്‍ നിന്നും ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സും സഹിതം 83 റണ്‍സെടുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയശില്‍പിയും കളിയിലെ കേമനുമായി. വിന്‍ഡീസിനായി ചാള്‍സും (36 പന്തില്‍ 52) അര്‍ധസെഞ്ചുറി നേടി. 34 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം 43 റണ്‍സെടുത്ത Read more about ട്വന്റി20 ലോകകപ്പ് ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍[…]

കിവീസ് മടങ്ങി ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു

10:20am 31/3/2016 ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ ആദ്യ സെമിയില്‍ ഏഴു വിക്കറ്റ് ജയത്തോടെ ഇംഗ്‌ളണ്ട് ഫൈനലിലേക്കും. സൂപ്പര്‍ ടെന്നില്‍ ആധികാരികമായ നാലു ജയങ്ങളുമായി ഗ്രൂപ് ചാമ്പ്യന്മാരായത്തെിയ ന്യൂസിലന്‍ഡ് അടവുകളെല്ലാം മറന്ന് നിരായുധരായപ്പോള്‍, ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ ടോട്ടല്‍ ചേസ് ചെയ്ത സ്‌റ്റൈലില്‍ ഇംഗ്‌ളീഷുകാര്‍ വിജയം പിടിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മാന്യമായ സ്‌കോറായിരുന്നു. എന്നാല്‍, ഇംഗ്‌ളണ്ട് ക്രീസിലത്തെിയതോടെ സ്വഭാവം മാറി. കൂറ്റനടികളുമായി ഓപണര്‍ ജാസണ്‍ റോയ് (44 Read more about കിവീസ് മടങ്ങി ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു[…]

കിവീകളെ തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍

31-03-2016 കിവീകളെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കടന്നു. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് ടിം 44 പന്തില്‍നിന്ന് 78 റണ്‍സ് അടിച്ചുകൂട്ടിയ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഫൈനലിലേക്കു കടന്നത്്. 11 ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു റോയിയുടെ ഇന്നിംഗ്‌സ്. കൂടാതെ, അലക്‌സ് ഹെയ്ല്‍സിനൊപ്പം 82 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിക്കാനും റോയിക്കായി. ഇരുവരും പുറത്തായശേഷം എത്തിയ നായകന്‍ ഇയോയിന്‍ മോര്‍ഗന്‍ അക്കൗണ്ട്് തുറക്കുംമുമ്പ് പുറത്തായെങ്കിലും Read more about കിവീകളെ തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍[…]

ട്വന്റി-20 ലോകകപ്പിലെ ആദ്യസെമി ഇന്ന്

30-03-2016 ട്വന്റി-20 ലോകകപ്പിലെ ആദ്യസെമിയില്‍ ഇന്ന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ നേരിടും. വൈകിട്ട് 7 നാണ് മത്സരം. ബുദ്ധികൊണ്ട് കളിക്കുന്ന രണ്ടു ക്യാപ്റ്റന്മാരുടെ പോരാട്ടംകൂടിയാണിന്ന്. ആരുടെ ബുദ്ധി ഫലം കാണുമെന്നു കണ്ടറിയാം. ന്യൂസിലന്‍ഡിന്റെ മുന്നേറ്റം ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. സ്പിന്നറുമാരായ ഇഷ് സോധിയും മിച്ചല്‍ സാന്റ്‌നറും. ഈ ലോകകപ്പില്‍ ഏവരെയും ഞെട്ടിച്ച രണ്ടു താരങ്ങള്‍. ഇരുവരും ഈ ലോകകപ്പില്‍ പങ്കിട്ടതു 17 വിക്കറ്റുകള്‍. ബാറ്റിംഗില്‍ പക്ഷേ അത്ര മെച്ചമല്ല കാര്യങ്ങള്‍. ഐ.പി.എല്‍ ടീമുകള്‍ അയിത്തം കല്പിച്ച മാര്‍ട്ടിന്‍ ഗപ്റ്റില്‍ മാത്രമാണു Read more about ട്വന്റി-20 ലോകകപ്പിലെ ആദ്യസെമി ഇന്ന്[…]

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് തുര്‍ക്ക്‌മെനിസ്ഥാനെതിരേ ഇന്ത്യക്കു തോല്‍വി

30-03-2016 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്് മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനെതിരേ ഇന്ത്യക്കു തോല്‍വി. കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു തുര്‍ക്ക്‌മെനിസ്ഥാന്റെ രണ്ടു ഗോളുകളും. 27-ാം മിനിറ്റില്‍ സന്ദേശ് ജിങ്കാനാണ് ഇന്ത്യയുടെ ഏക ഗോള്‍ നേടിയത്. ഫ്രീക്കിക്കില്‍നിന്നായിരുന്നു ഗോള്‍. ആദ്യപകുതിയിലെ മുന്‍തൂക്കം ഇന്ത്യ രണ്ടാം പകുതിയില്‍ നിലനിര്‍ത്തിയില്ലെന്നല്ല, രണ്ടാം പകുതിയില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ തന്ത്രങ്ങള്‍ക്കു Read more about ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് തുര്‍ക്ക്‌മെനിസ്ഥാനെതിരേ ഇന്ത്യക്കു തോല്‍വി[…]

വര്‍ഷങ്ങള്‍ക്കു ശേഷം ആനന്ദില്ലാത്ത ലോകചാമ്പ്യന്‍ഷിപ്

12:39pm 29/3/2016 മോസ്‌കോ: 16 വര്‍ഷത്തിനിടെ വിശ്വനാഥന്‍ ആനന്ദില്ലാത്ത ആദ്യ ലോകചാമ്പ്യന്‍ഷിപ്. കിരീടപ്പോരാട്ടത്തില്‍ മാഗ്‌നസ് കാള്‍സന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാന റൗണ്ടിലും സമനില വഴങ്ങിയതോടെയാണ് ആനന്ദിന്റെ പോരാട്ടം അവസാനിച്ചത്. 2000ല്‍ ചാമ്പ്യനായി തുടക്കം കുറിച്ച നാള്‍മുതല്‍ ലോകചാമ്പ്യന്‍ഷിപ്പിലെ നിത്യസാന്നിധ്യമായിരുന്നു വിശ്വനാഥന്‍ ആനന്ദ്. അഞ്ചു തവണ ലോകകിരീടവും ചൂടി. പക്ഷേ, ഇക്കുറി അടവുകളെല്ലാം പിഴച്ചപ്പോള്‍ 7.5 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ആനന്ദ് ഫിനിഷ് ചെയ്തത്. 2006 വരെ ഫിഡേ ചാമ്പ്യന്‍ഷിപ്പും അടുത്തവര്‍ഷം മുതല്‍ ലോകചാമ്പ്യന്‍ഷിപ്പുമായി മാറിയപ്പോഴെല്ലാം Read more about വര്‍ഷങ്ങള്‍ക്കു ശേഷം ആനന്ദില്ലാത്ത ലോകചാമ്പ്യന്‍ഷിപ്[…]

ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീലും അര്‍ജന്റീനയും

12:28pm 19/3/2016 കൊര്‍ദോബ: ഫിഫ ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും കളത്തില്‍. നാലു ദിവസം മുമ്പ് ചിലിയെ തകര്‍ത്തെറിഞ്ഞ ആവേശവുമായി സ്വന്തംമണ്ണിലത്തെിയ അര്‍ജന്റീന ബൊളീവിയയെ നേരിടുമ്പോള്‍, മികച്ച ഫോമിലുള്ള പരഗ്വേയാണ് ബ്രസീലിന് എവേ മാച്ചില്‍ എതിരാളി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെയാണ് മത്സരം. മറ്റു മത്സരങ്ങള്‍: കൊളംബിയ-എക്വഡോര്‍, ഉറുഗ്വായ് -പെറു, വെനിസ്വേല -ചിലി. ലയണല്‍ മെസ്സിയുടെ തിരിച്ചുവരവിന്റെ വീര്യവുമായാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപ അമേരിക്കക്കു ശേഷം ചിലിക്കെതിരായ മത്സരത്തിലൂടെ തിരിച്ചത്തെിയ മെസ്സി ഗോളടിച്ചില്‌ളെങ്കിലും നിര്‍ണായക പ്രകടനവുമായി Read more about ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീലും അര്‍ജന്റീനയും[…]