ലോകകപ്പ് ട്വന്റി20 ഓസീസിനെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു

27-03-2016 ലോകകപ്പ് ട്വന്റി20യിലെ നിര്‍ണായക മല്‍സരത്തില്‍ ഓസീസിനെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോട ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. പുറത്താകാതെ 82 റണ്‍സുമായി വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചത്. നിശ്ചിത ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 160 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തും ആറു വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. തോല്‍വിയോടെ ഓസീസ് ലോകകപ്പില്‍ നിന്നു പുറത്തു പോയി. Read more about ലോകകപ്പ് ട്വന്റി20 ഓസീസിനെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു[…]

ഓസ്‌ട്രേലിയയെ ഇതിനു മുന്‍പും തോല്‍പ്പിച്ചിട്ടുണ്ടെന്ന് കോഹ്‌ലി

27-03-2016 ഓസ്‌ട്രേലിയയെ ഇതിനു മുന്‍പും തോല്‍പ്പിച്ചിട്ടുണ്ടെന്നും ഇനിയും ഇന്ത്യയ്ക്കത് സാധിക്കുമെന്നും ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി. അടുത്തിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ട്വന്റി20യില്‍ മൂന്നു മല്‍സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അവിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്രയോഗിച്ച തന്ത്രങ്ങളെക്കുറിച്ച് ചിന്തിക്കണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മല്‍സരം വളരെ നിര്‍ണായകമാണെന്നും കോഹ്!ലി പറഞ്ഞു. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം സ്റ്റീവന്‍ സ്മിത്ത് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫീല്‍ഡിങ് മികച്ചതാക്കാനാവും ഇന്ത്യ ശ്രമിക്കുക. ഓസീസിനെതിരെയുള്ളത് ശക്തമായ പോരാട്ടമായിരിക്കുമെന്നും മികച്ച രീതിയില്‍ കളിക്കാന്‍ ശ്രമിക്കുമെന്നും കോഹ്!ലി Read more about ഓസ്‌ട്രേലിയയെ ഇതിനു മുന്‍പും തോല്‍പ്പിച്ചിട്ടുണ്ടെന്ന് കോഹ്‌ലി[…]

ശ്രീലങ്ക സെമി കാണാതെ പുറത്ത്

27-03-2016 ട്വന്റി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ശ്രീലങ്ക സെമി കാണാതെ പുറത്തായി. ലങ്കയെ 10 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ഇംഗ്ലണ്ടുയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 161 റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ് (73) പുറത്താകാതെ നേടിയ അര്‍ധ സെഞ്ചുറിയും ലങ്കയെ രക്ഷിച്ചില്ല. ലങ്കന്‍ മുന്‍നിര രണ്ടക്കം പോലും കാണാതെ തകര്‍ന്നടിഞ്ഞതാണ് പരാജയത്തിന് കാരണമായത്. ഓപ്പണര്‍മാരായ ദിനേഷ് ചാണ്ഡിമലും (1) ദില്‍ഷനുമാണ് (2) തകര്‍ച്ചയ്ക്ക് Read more about ശ്രീലങ്ക സെമി കാണാതെ പുറത്ത്[…]

വിന്‍ഡീസ് സെമിയില്‍

10:25am 26/3/2016 നാഗ്പുര്‍: കിരീടമോഹവുമായത്തെിയ ദക്ഷിണാഫ്രിക്കയെ പൂട്ടിക്കെട്ടിനേടിയ മൂന്നാം ജയവുമായി വിന്‍ഡീസ് ട്വന്റി20 ലോകകപ്പ് ഗ്രൂപ് ഒന്നില്‍ നിന്നും സെമിയിലേക്ക്. മൂന്നു വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തപ്പോള്‍ രണ്ടു പന്തും മൂന്നു വിക്കറ്റും ബാക്കിനില്‍ക്കെയാണ് വെസ്റ്റിന്‍ഡീസുകാര്‍ കളി സ്വന്തമാക്കിയത്. ഒരു കളികൂടി ബാക്കിനില്‍ക്കെയാണ് ഗെയ്‌ലും സംഘവും സെമി ഉറപ്പിച്ചത്. മൂന്നില്‍ രണ്ടും തോറ്റ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത മങ്ങി. ഗ്രൂപ്പില്‍ വിന്‍ഡീസ് ഒന്നും ഇംഗ്‌ളണ്ട് Read more about വിന്‍ഡീസ് സെമിയില്‍[…]

പാകിസ്താന്‍ പുറത്ത്

6:59pm 25/3/2016 മൊഹാലി: ട്വന്റി20 ലോകകപ്പില്‍ നിന്നും പാകിസ്താന്‍ പുറത്തായി. നിര്‍ണായക മത്സരത്തില്‍ ആസ്‌ട്രേലിയയോടാണ് 21 റണ്‍സിന് പാക് പട തോറ്റമ്പിയത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 193 റണ്‍സെന്ന മികച്ച സ്‌കോര്‍ കരസ്ഥമാക്കി. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താന് നിശ്ചിത ഓവറില്‍ 172 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ടൂര്‍ണമെന്റില്‍ സെമിയില്‍ എന്തെങ്കിലും സാധ്യത ലഭിക്കണമെങ്കില്‍ പാകിസ്താന് ഇന്ന് ജയം അനിവാര്യമായിരുന്നു. ജയത്തോടെ ഗ്രൂപ്പിലെ നെറ്റ് റണ്‍ റേറ്റ് Read more about പാകിസ്താന്‍ പുറത്ത്[…]

ലോകകപ്പ് യോഗ്യതാമത്സരം: അര്‍ജന്റീനയ്ക്ക് വിജയം

9:27am 25/3/2016 സാന്റിയാഗോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ചിലിക്കെതിരേ അര്‍ജന്റീനയ്ക്ക് 12 ന്റെ ജയം. ചിലിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയുടേയും ഗബ്രിയേല്‍ മഴ്‌സീഡോയുടേയും ആദ്യ പകുതി ഗോളിന്റെ പിന്‍ബലത്തില്‍ അര്‍ജന്റീന വിജയം പിടിച്ചെടുക്കുകയായിരുന്നു. കളിയുടെ പത്താം മിനിറ്റില്‍ ഫെലിപ്പെ ഗുട്ടിറെസിന്റെ ഗോളില്‍ മുന്നിലെത്തിയ ചിലിയെ 19 ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീന പിടിച്ചു നിര്‍ത്തുകയും അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മഴ്‌സീഡോയിലൂടെ മുന്നിലെത്തുകയുമായിരുന്നു. മത്സരത്തില്‍ മെസി അര്‍ജന്റീന ജഴ്‌സിയില്‍ തിരിച്ചുവരികയും Read more about ലോകകപ്പ് യോഗ്യതാമത്സരം: അര്‍ജന്റീനയ്ക്ക് വിജയം[…]

ഫുട്ബാൾ ഇതിഹാസം യോഹൻ ക്രൈഫ് അന്തരിച്ചു

09:02am 25/3/2016 ആംസ്റ്റർഡാം: ഡച്ച് ഫുട്ബാൾ ഇതിഹാസം യോഹാൻ ക്രൈഫ് അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്നാണ് അന്ത്യമെന്ന് അദ്ദേഹത്തിൻെറ വെബ്സൈറ്റ് അറിയിച്ചു. ലോക ഫുട്ബാളർ പട്ടം മൂന്നു തവണ നേടിയ ക്രൈഫ് ഹോളണ്ടിനെ 1974ലെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ടോട്ടൽ ഫുട്ബാളിൻെറ ഏറ്റവും വലിയ പ്രയോക്താവായാണ് യോഹാൻ ക്രൈഫ് അറിയപ്പെടുന്നത്. ക്രൈഫിൻെറ സാന്നിദ്ധ്യത്തിൽ 1970കളിൽ മികച്ച നേട്ടങ്ങളാണ് ഹോളണ്ട് ഫുട്ബാളിന് ലഭിച്ചത്. 1974 ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിച്ച ക്രൈഫ്, മികച്ച Read more about ഫുട്ബാൾ ഇതിഹാസം യോഹൻ ക്രൈഫ് അന്തരിച്ചു[…]

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒരു റണ്‍സിന്റെ വിജയം

24-03-2016 അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന് മത്സരത്തില്‍ ബംഗ്ലാദേശിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് സെമി സാധ്യത നിലനിര്‍ത്തി. അവസാന മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്ത്യ വിജയിച്ചത്. സ്‌കോര്‍ ഇന്ത്യ 146/7. ബംഗ്ലാദേശ് 145/9 രണ്ടോവറില്‍ 17 റണ്‍സ് എന്ന നിലയില്‍ നിന്ന ബഗ്ലദേശിനെ പത്തൊമ്പതാം ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടു നല്‍കിയ ബുംറയാണ് മത്സരം ഇന്ത്യയുടെ വഴിക്ക് തിരിച്ചത്. ഇതോടെ അവസാന Read more about ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒരു റണ്‍സിന്റെ വിജയം[…]

ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

11:39am 23/3/2016 ബംഗളൂരു: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണയക മത്സരത്തിനാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഇന്ന് സാക്ഷിയാകുന്നത്. മത്സരം രാത്രി 7.30ന് ആരംഭിക്കും. ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ബംഗ്‌ളാദേശിനെ തോല്‍പിച്ചെങ്കിലും 2007 ഏകദിന ലോകകപ്പിന്റെ ഓര്‍മകള്‍ ഇന്ത്യന്‍ ടീമിനെ അലട്ടുന്നുണ്ടാവും. അന്ന് സൂപ്പര്‍ എട്ടില്‍നിന്ന് ഇന്ത്യയെ പുറത്താക്കിയത് ബംഗ്‌ളാദേശായിരുന്നു. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് സെമി സാധ്യതകള്‍ നിലനിര്‍ത്താം. ഇന്ന് ബംഗ്‌ളാദേശിനെതിരെ തോറ്റാല്‍ ആസ്‌ട്രേലിയക്കെതിരെ 31ന് നടക്കുന്ന മത്സരം ജയിച്ചാല്‍ മാത്രം പോരാ, മറ്റു Read more about ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും[…]

ലോക ട്വന്റി20 ന്യൂസിലാന്‍് സെമിയിലേക്ക്

23-3-2016 മൊഹാലി:തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കിവീസ് ലോക ട്വന്റി20യില്‍ സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി. ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ 22 റണ്‍സിനാണ് കിവികള്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്തപ്പോള്‍ പാകിസ്താന് അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്താന്റെ സെമി സാധ്യത മങ്ങി. 180 റണ്‍സ് വിജയലക്ഷ്യം തോടിയിറങ്ങിയ പാകിസ്താന് ഓപ്പണര്‍മാരായ ഷര്‍ജീല്‍ Read more about ലോക ട്വന്റി20 ന്യൂസിലാന്‍് സെമിയിലേക്ക്[…]