ലോക ഇന്‍ഡോര്‍ മീറ്റില്‍ ദ്യുതീചന്ദ് പുറത്ത്

1:58pm 21/3/2016 പോര്‍ട്ട്‌ലാന്‍ഡ് (യു.എസ്.എ): വിലക്കില്‍നിന്ന് എന്നെന്നേക്കും മോചിതയായ ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതീചന്ദ് ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് മീറ്റില്‍ 60 മീറ്റര്‍ സ്പ്രിന്റില്‍ സെമിയില്‍ പുറത്ത്. 7.30 സെക്കന്‍ഡില്‍ സെമിയിലത്തെിയ ദ്യുതീ, സെമിയില്‍ 7.62 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. തന്റെ പെണ്ണത്തംപോലും ചോദ്യംചെയ്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ വിലക്കിയതിനെതിരെ ലോകകായിക തര്‍ക്ക പരിഹാര കോടതിയില്‍ (സി.എ.എസ്) പോയി നീതികിട്ടിയ ശേഷമാണ് ദ്യുതീ അമേരിക്കയിലേക്ക് പറന്നത്

വിന്‍ഡീസിന് എഴു വിക്കറ്റ് ജയം

1:55pm 21/3/2016 ബംഗളൂരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് കാണാന്‍ തടിച്ചുകൂടിയ ആയിരങ്ങളെ നിരാശപ്പെടുത്തി ക്യാപ്റ്റന്‍ ഡാരന്‍ സമ്മി ഗെയിലിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴോട്ടിറക്കിയിട്ടും വെസ്റ്റിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം. ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്താണ് കരീബിയന്‍ നിര സെമി സാധ്യത സജീവമാക്കിയത്. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ ഒമ്പതിന് 122. വെസ്റ്റിന്‍ഡീസ് 18.4 ഓവറില്‍ മൂന്നിന് 127. 64 പന്തില്‍ പുറത്താകാതെ 83 റണ്‍സ് നേടിയ ആന്ദ്രെ ഫ്‌ളെച്ചറാണ് വെസ്റ്റിന്‍ഡീസ് ബാറ്റിങ് നിരയില്‍ Read more about വിന്‍ഡീസിന് എഴു വിക്കറ്റ് ജയം[…]

വനിതാ ലോകകപ്പ്: ഇന്ത്യക്ക കനത്ത തോല്‍വി

11:19am 20/3/2016 ന്യൂഡല്‍ഹി: വനിത ട്വന്റി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യക്ക് മത്സരം നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താന്‍ 16 ഓവറില്‍ ആറ് വിക്കറ്റിന് 77 റണ്‍സെടുത്തുനില്‍ക്കുന്നതിനിടെയാണ് മഴ പെയ്തത്. 97 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ ക്ഷമയോടെയാണ് ബാറ്റ് വീശിയത്. 15ാം ഓവറില്‍ പാകിസ്താന്റെ രണ്ട് Read more about വനിതാ ലോകകപ്പ്: ഇന്ത്യക്ക കനത്ത തോല്‍വി[…]

അതിര്‍ത്തികള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യ പാക് ക്രിക്കറ്റ് എന്ന് അശ്വിന്‍

05:58pm 19/3/2016 കൊല്‍ക്കത്ത: ഇന്ത്യാ പാക് ക്രിക്കറ്റിനെ ഇന്ത്യക്കാരും പാകിസ്താനികളും മത്സരമായല്ല, അതിര്‍ത്തികള്‍ തമ്മിലുള്ള പോരാട്ടമായാണ് കാണുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന്‍. കൊല്‍ക്കത്തയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ പോരാട്ടം വളരെ വലുതാണ്. ആഷസിനേക്കാള്‍ വലുതാണത്്. കളിയിലൂടെ കാണികള്‍ അവരുടെ വികാരമാണ് വളര്‍ത്താന്‍ ശ്രമിക്കുന്നത്. കളിക്കാര്‍ക്കു വേണ്ടി കാണികള്‍ അവരുടെ വികാരം നിയന്ത്രിക്കുകയാണ്. അതുകൊണ്ടു തന്നെ മികച്ച രീതിയില്‍ നമുക്ക് കളിക്കാനും കഴിയുന്നു’. അശ്വിന്‍ പറഞ്ഞു. അതേ സമയം ഇത് പൂര്‍ണ്ണമായും ഒരു Read more about അതിര്‍ത്തികള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യ പാക് ക്രിക്കറ്റ് എന്ന് അശ്വിന്‍[…]

ദക്ഷിണാഫ്രിക്കയെ മറികടന്നു ഇംഗ്‌ളണ്ടിന്റെ ജയം.

08:36am 19/3/2016 മുംബൈ: ഗാലറിയിലെ ഓരോ കാണിയെയും പെരുവിരലില്‍ നിര്‍ത്തിയ ആവേശപ്പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയുടെ റണ്‍മലയെ റോക്കറ്റ് വേഗത്തില്‍ മറികടന്ന് ഇംഗ്‌ളണ്ടിന്റെ ഗംഭീര ജയം. ബൗളര്‍മാരുടെ ശവപ്പറമ്പായി മാറിയ വാംഖഡെയിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കയുടെ സിക്‌സിനും ബൗണ്ടറിക്കും അതേ സിക്‌സറും ബൗണ്ടറിയുമായി മറുപടി നല്‍കി ഇംഗ്‌ളണ്ട് നടത്തിയ വീരപോരാട്ടത്തിന്റെ വിജയം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക മൂന്നു പേരുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറി മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടിയപ്പോള്‍ വിജയം പ്രോട്ടീസിനുറപ്പിച്ചതായിരുന്നു. എന്നാല്‍, വാംഖഡെ ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയാണെന്നു പ്രഖ്യാപിച്ച് Read more about ദക്ഷിണാഫ്രിക്കയെ മറികടന്നു ഇംഗ്‌ളണ്ടിന്റെ ജയം.[…]

പരിക്കിനെ തുടര്‍ന്നു ശ്രീലങ്കന്‍ ടീമില്‍ നിന്ന് മലിംഗ പുറത്ത്

08:22am 19/3/2016 മുംബൈ: ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ പുറത്ത്. കാല്‍മുട്ടിലെ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തമാകാത്തതിനെ തുടര്‍ന്നാണ് മലിംഗയെ ഒഴിവാക്കിയത്. 15 അംഗ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ട മലിംഗ സന്നാഹ മത്സരങ്ങള്‍ ഒഴിവാക്കി ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ പരിക്കുകാരണം വ്യാഴാഴ്ച അഫ്ഗാനെതിരെയുള്ള മത്സരത്തില്‍ പെങ്കടുത്തിരുന്നില്ല. മലിംഗക്ക് പകരക്കാരനെ ഇന്ന്? തെരഞ്ഞെടുക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ പറഞ്ഞു.

ട്വന്റി20 ലോകകപ്പ്: ലങ്കക്ക് ജയം

07:47am 18/3/2016 കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്താന്‍ പടുത്തുയര്‍ത്തിയ 153 എന്ന ഭേദപ്പെട്ട സ്‌കോര്‍ ആറ് പന്ത് ബാക്കിയിരിക്കെ ലങ്ക മറികടന്നു. ലങ്കക്കുവേണ്ടി ഓപണര്‍ തിലകരത്‌നെ ദില്‍ഷന്‍ 56 പന്തില്‍ 83 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സ്‌കോര്‍: അഫ്ഗാനിസ്താന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 153 റണ്‍സ്. ശ്രീലങ്ക 18.5 ഓവറില്‍ നാല് വിക്കറ്റിന് 155. 154 എന്ന സ്‌കോര്‍ Read more about ട്വന്റി20 ലോകകപ്പ്: ലങ്കക്ക് ജയം[…]

ബയേണ്‍ മ്യൂണിക്ക് എന്നും അങ്ങനെയാണ്.

12:21pm 17/3/2016 മ്യൂണിക്: അഭ്ദുതങ്ങള്‍ വിരിയിക്കുന്ന ജര്‍മന്‍ സംഘം ഒരിക്കല്‍ കൂടി തങ്ങളുടെ ശക്തി മ്യൂണിക്കില്‍ തെളിയിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്ക് യുവന്റസ് മത്സരത്തിന്റെ ആദ്യപുകുതിയില്‍ ചിരിച്ചവര്‍ കളി അവസാനിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകും. ആദ്യപകുതിയില്‍ 20നു പിന്നില്‍നിന്നശേഷമാണ് ജര്‍മന്‍കാര്‍ യുവന്റസിനെ 42ന് കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമുകളും 22 സമനിലയിലായിരുന്നു. ഇരുപാദങ്ങളിലുമായി 64ന്റെ വിജയമാണ് മ്യൂണിക്കുകാര്‍ സ്വന്തമാക്കിയത്. അഞ്ചാം മിനിറ്റില്‍ പോള്‍ പോഗ്ബയുടെ ഗോളോടെയാണ് മത്സരം തുടങ്ങിയത്. 28ാം Read more about ബയേണ്‍ മ്യൂണിക്ക് എന്നും അങ്ങനെയാണ്.[…]

ട്വന്റി20 ലോകകപ്പ്: ഇന്ത്യക്ക് 47 റണ്‍സ് തോല്‍വി

09:36am 16/3/2016 നാഗ്പുര്‍: ഇന്ത്യക്കു മുന്നില്‍ തലകുനിച്ചിട്ടില്‌ളെന്ന റെക്കോഡ് വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടിലും കിവികള്‍ തെറ്റിച്ചില്ല. സ്വന്തം മുറ്റത്ത് ട്വന്റി20 ക്രിക്കറ്റിലെ ലോകകിരീടമെന്ന സ്വപ്നത്തിലേക്ക് ആദ്യചുവടുവെക്കാനിറങ്ങിയ ഇന്ത്യയെ, ന്യൂസിലന്‍ഡ് വരവേറ്റത് 47 റണ്‍സിന്റെ തോല്‍വിയുമായി. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയിട്ടും ബാറ്റിങ് നിര കളിമറന്നപ്പോള്‍ ഇന്ത്യ വഴങ്ങിയത് ഓരോ ആരാധകന്റെയും മനസ്സിനെ നോവിക്കുന്ന വന്‍തോല്‍വി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍, ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. Read more about ട്വന്റി20 ലോകകപ്പ്: ഇന്ത്യക്ക് 47 റണ്‍സ് തോല്‍വി[…]

സൂപ്പര്‍ പോരാട്ടം ഇന്ന് തുടക്കം

09:28am 15/3/2016 നാഗ്പുര്‍: ക്രിക്കറ്റ് ലോകം ഇനി ഇന്ത്യയിലാണ്. ബാറ്റും ബാളുംകൊണ്ട് 10 ടീമുകള്‍ തീര്‍ക്കുന്ന ആവേശം അതിര്‍ത്തികള്‍ ഭേദിക്കും. ഓരോ ആരാധകനും സ്വന്തം ടീമിനുവേണ്ടി ആര്‍ത്തുവിളിക്കും. അതിര്‍ത്തി തേടി പായുന്ന ഓരോ പന്തും ആഘോഷത്തിന്റെ കൊടുമുടികള്‍ തീര്‍ക്കും. ഏറെനാളായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന 20 ദിവസത്തെ ക്രിക്കറ്റ് വസന്തത്തിന് ചൊവ്വാഴ്ച മുതല്‍ തുടക്കമാകും. ട്വന്റി20 ലോകകപ്പ് സൂപ്പര്‍ ടെന്‍ പോരാട്ടങ്ങള്‍ നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തിലാണ് തുടങ്ങുക. ആതിഥേയരായ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. രാത്രി Read more about സൂപ്പര്‍ പോരാട്ടം ഇന്ന് തുടക്കം[…]