ഒമാനെ 54 റണ്‍സിന് കീഴടക്കി ബംഗ്‌ളാദേശ് ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ് ‘എ’ ചാമ്പ്യന്മാരായി

03:53pm 14/3/2016 ധര്‍മശാല: സൂപ്പര്‍ ടെന്നിലേക്ക്. മഴ കളിച്ച മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ബംഗ്‌ളാദേശ് നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഒമാന്റെ മറുപടി ബാറ്റിങ് തുടങ്ങുമ്പോഴേക്കും മഴയത്തെി. ഇതോടെ ഡക്വര്‍ത് ലൂയിസ് നിയമപ്രകാരം 12 ഓവറില്‍ 120 റണ്‍സ് വിജയ ലക്ഷ്യമായി കുറച്ചെങ്കിലും ഒമാന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തമീം ഇഖ്ബാലിന്റെ സെഞ്ച്വറി പ്രകടനമാണ് (63 പന്തില്‍ 10 ബൗണ്ടറിയും അഞ്ചു സിക്‌സറുമായി 103 റണ്‍സ്) ബംഗ്‌ളാദേശിന് മികച്ച Read more about ഒമാനെ 54 റണ്‍സിന് കീഴടക്കി ബംഗ്‌ളാദേശ് ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ് ‘എ’ ചാമ്പ്യന്മാരായി[…]

സ്പാനിഷ് ലാലിഗയില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സയുടെ കുതിപ്പ്

09:22am 13/3/2016 ബാഴ്‌സലോണ: നെയ്മര്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ 60ത്തിന് ഗെറ്റാഫയെ വീഴ്ത്തിയാണ് ബാഴ്‌സ സീസണിലെ 24ാം ജയം സ്വന്തമാക്കിയത്. മുനിര്‍ ഹദ്ദാദി (19′), നെയ്മര്‍ (32,52), ലയണല്‍ മെസ്സി (40), അര്‍ദ തുറാന്‍ (57) എന്നിവര്‍ വലകുലുക്കി. എട്ടാം മിനിറ്റില്‍ യുവാന്‍ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്‌സ ആദ്യം സ്‌കോര്‍ ചെയ്തത്. മെസ്സി ഒരിക്കല്‍ കൂടി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നതിനും നൂകാംപ് സാക്ഷ്യം വഹിച്ചു. അതേസമയം, അടിച്ച ഒരു ഗോളിന് പുറമെ മൂന്ന് ഗോളിന് അസിസ്റ്റ് Read more about സ്പാനിഷ് ലാലിഗയില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സയുടെ കുതിപ്പ്[…]

ഇന്ത്യക്ക് നാല് റണ്‍സ് തോല്‍വി

09:18am 13/3/2016 മുംബൈ: സന്നാഹമത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് നാല് റണ്‍സിന്റെ തോല്‍വി. ക്രിസ് മോറിസ് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 10 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 73 റണ്‍സെടുത്ത ഓപണര്‍ ശിഖര്‍ ധവാന്‍ മുന്നില്‍നിന്നു പൊരുതി. സുരേഷ് റെയ്‌ന(41 റിട്ടയര്‍), എം.എസ്. ധോണി(31*), യുവരാജ് സിങ് (16*) എന്നിവരും തിളങ്ങി. ജെ.പി. ഡുമിനി(67), ക്വിന്റണ്‍ ഡി കോക് (56) എന്നിവരുടെ അര്‍ധസെഞ്ച്വറി പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തത്. Read more about ഇന്ത്യക്ക് നാല് റണ്‍സ് തോല്‍വി[…]

സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് 45 റണ്‍സ് ജയം

9:58am 11/3/2016 കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ സന്നാഹമത്സരത്തിനിറങ്ങിയ ഇന്ത്യക്ക് 45 റണ്‍സ് ജയം. രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ഇന്ത്യ നേടിയ 185 (20 ഓവറില്‍) റണ്‍സ് വിന്‍ഡീസിന് മറികടക്കാനായില്ല. വിന്‍ഡീസ് 19.2 ഓവറില്‍ 140 റണ്‍സിന് പുറത്താവുകയായിരുന്നു. രോഹിത് ശര്‍മ 57 പന്തില്‍ 98 റണ്‍സ് നേടി. 186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് നിരയില്‍ ആര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല. ടൂര്‍ണമെന്റില്‍ വെടിക്കെട്ട് വിരുന്നൊരുക്കുമെന്ന പ്രവചിക്കപ്പെടുന്ന ക്രിസ് Read more about സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് 45 റണ്‍സ് ജയം[…]

ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരം: സിംബാബ് വെക്ക് രണ്ടാം ജയം

09:56am 11/3/2016 നാഗ്പുര്‍: ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സിംബാബ്വെക്ക് രണ്ടാം ജയം. സ്‌കോട് ലന്‍ഡിനെതിരെ 11 റണ്‍സിനായിരുന്നു ജയം. ഇതോടെ സൂപ്പര്‍ ടെന്നില്‍ ഇടംപിടിക്കാനുള്ള സാധ്യതകള്‍ സജീവമാക്കി. സ്‌കോര്‍: സിംബാബ്വെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 147. സ്‌കോട്‌ലന്‍ഡ് 19.4 ഓവറില്‍ 136ന് പുറത്ത്. അര്‍ധ സെഞ്ച്വറി നേടിയ സീന്‍ വില്യംസാണ് സിംബാബ്വെ നിരയില്‍ തിളങ്ങിയത്. 36 പന്തില്‍ ആറു ഫോറുകളോടെയാണ് വില്യംസ് 53 റണ്‍സ് നേടിയത്. 20 റണ്‍സെടുത്ത എരംഗ ചിഗുംബര, 19 റണ്‍സെടുത്ത Read more about ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരം: സിംബാബ് വെക്ക് രണ്ടാം ജയം[…]

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സി തകര്‍ന്നു

12:06pm 10/3/2016 ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ഇംഗ്‌ളീഷ് വമ്പന്മാരായ ചെല്‍സിയെ പി.എസ്.ജി ഒരിക്കല്‍കൂടി മുട്ടുകുത്തിച്ചു (2-1). രണ്ട് മത്സരങ്ങളും വിജയിച്ച പി.എസ്.ജി (4-2) ഇതോടെ ക്വാര്‍ട്ടറിലെത്തി. ചെല്‍സി തട്ടകത്തില്‍ വെച്ച് നടന്ന നിര്‍ണായക മത്സരത്തില്‍ 16ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോറ്റും 67ാം മിനിറ്റില്‍ സ്ലാട്ടന്‍ ഇബ്രമോവിച്ചുമാണ് വല കുലുക്കിയത്. ഇംഗ്ലീഷ് പ്രതിരോധത്തിനിടയിലൂടെ ഇബ്രമോവിച്ച് നല്‍കിയ മനോഹര പാസിലാണ് അഡ്രിയാന്‍ ആദ്യ ഗോള്‍ നേടി ലീഡുയര്‍ത്തിയത്. എന്നാല്‍ 27ാം മിനിറ്റില്‍ മികച്ചൊരു Read more about ചാമ്പ്യന്‍സ് ലീഗ്: ചെല്‍സി തകര്‍ന്നു[…]

ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം : കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡിന്‍സിലേക്ക് വേദി മാറ്

10:41am 10/3/2016 ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടമായ ഇന്ത്യ-പാക് മത്സരത്തിനുള്ള വേദി മാറ്റി.ഈ മാസം 19ന് നടക്കുന്ന മത്സരം മുന്‍നിശ്ചയിച്ച വേദിയായ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നിന്നു കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡിന്‍സിലേക്കാണ് വേദി മാറ്റിയത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് തീരുമാനം. സുരക്ഷാ ക്രമീകരണങ്ങളില്‍ വിശ്വാസമില്ലെന്നും ധര്‍മശാലയിലെ വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ ഐ.സി.സിയെ സമീപിച്ചിരുന്നു. പ്രശ്നം വിശകലനം ചെയ്ത ശേഷം ഐ.സി.സി. പാക് നിലപാട് അംഗീകരിക്കുകയായിരുന്നു. ധര്‍മശാലയിലെ മത്സരത്തിന് Read more about ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം : കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡിന്‍സിലേക്ക് വേദി മാറ്[…]

സന്നാഹ മത്സരങ്ങള്‍: ഇന്ന് വിന്‍ഡീസിനെതിരെ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക

09:39am 10/3/2016 കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പിന് ഉജ്ജ്വലമായി തയാറെടുക്കാന്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന വിന്‍ഡീസിനെ നേരിടും. ആസ്‌ട്രേലിയയെ അവരുടെ നാട്ടിലും ശ്രീലങ്കയെ സ്വന്തം നാട്ടിലും തോല്‍പിച്ചതിന്റെയും ഏഷ്യാകപ്പിലെ കിരീടനേട്ടത്തിന്റെയും പകിട്ടിലാണ് ഒന്നാം റാങ്കുകാരായ ഇന്ത്യ ആദ്യ സന്നാഹത്തിന് വിന്‍ഡീസുമായി കച്ചമുറുക്കുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം. പേസ് ബൗളര്‍ മുഹമ്മദ് ഷമി സന്നാഹ മത്സരത്തില്‍ പന്തെറിയുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഷമി പരിക്കിന്റെ പിടിയിലാണ്. ആസ്്‌ട്രേലിയക്കെതിരെ താരം ഉള്‍പ്പെട്ടിരുന്നെങ്കിലും കളിച്ചിരുന്നില്ല. പരിക്കുമാറി ഫിറ്റ്‌നെസ് Read more about സന്നാഹ മത്സരങ്ങള്‍: ഇന്ന് വിന്‍ഡീസിനെതിരെ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക[…]

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സിംബാബ്വേയ്ക്ക്

09:57am 9/3/2016 നാഗ്പുര്‍: ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ ഹോങ്കോങ്ങിനെതിരേ സിംബാബ്വേയ്ക്ക് ജയം. നാഗ്പുരിലെ ജാംത സ്റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ 14 റണ്ണിനാണ് സിംബാബ്വേ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഹോങ്കോങ്ങ് ഉജ്വലമായി പോരാടിയെങ്കിലും ആറ് വിക്കറ്റിന് 144 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ സൂപ്പര്‍ 10 ലെത്താനുള്ള സിംബാബ്വേയുടെ സാധ്യത വര്‍ധിച്ചു. ഓപ്പണര്‍ വുഷി സിബാന്‍ഡ നേടിയ കന്നി Read more about ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സിംബാബ്വേയ്ക്ക്[…]

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വെട്ടിതിരത്തലുകള്‍: അരവിന്ദ ഡിസില്‍വ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍

09:54am 9/3/2016 കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ലങ്കയുടെ മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണു നടപടി. മുന്‍ നായകനും ബാറ്റ്സ്മാനുമായ അരവിന്ദ ഡിസില്‍വയാണ് സെലക്ടര്‍ പാനല്‍ ചെയര്‍മാന്‍. മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ കുമാര്‍ സംഗക്കാര, മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റൊമേഷ് കലുവിതരണെ എന്നിവരും മുന്‍ സ്പിന്നര്‍മാരായ രഞ്ജിത് മധുരസിംഗെ, ലളിത് കാലുപെരുമ എന്നിവരും അഞ്ചംഗ പാനലില്‍ ഇടംപിടിച്ചു. ലങ്കന്‍ കായിക മന്ത്രി ദയാസിരി ജയശേഖരയാണ് പുതിയ സെലക്ഷന്‍ പാനലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. Read more about ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വെട്ടിതിരത്തലുകള്‍: അരവിന്ദ ഡിസില്‍വ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍[…]