ആറാമത് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഇന്നു തുടക്കം

9:55am 8/3/2016 നാഗ്പുര്‍: . നാഗ്പുരിലെ ജാംത സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ ഹോങ്കോങ്ങും സിംബാബ്വേയും തമ്മിലുള്ള ബി ഗ്രൂപ്പ് മത്സരത്തോടെയാണു ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങുക. രാത്രി 7.30 മുതല്‍ അഫ്ഗാനിസ്ഥാനും സ്‌കോട്ട്ലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം റൗണ്ട് മത്സരങ്ങള്‍ 15 നു തുടങ്ങും. ജാംത സ്റ്റേഡിയത്തിലാണു രണ്ടാം റൗണ്ടിലെ ആദ്യ മത്സരവും. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍. ഇന്ത്യ ആദ്യമായാണ് ട്വന്റി20 ലോകകപ്പിനു വേദിയൊരുക്കുന്നത്. ഹോങ്കോങ്ങും സിംബാബ്വേയും തമ്മില്‍ ഇതുവരെ ഒരു തവണ Read more about ആറാമത് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഇന്നു തുടക്കം[…]

ധോണിക്കെതിരെ ഗംഭീര്‍

9:46am 8/3/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ അത്ര നല്ല ബന്ധമല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോള്‍ ധോണിക്കെതിരെ ഗംഭീര്‍ വീണ്ടും രംഗത്തെത്തി. ഇന്ത്യന്‍ ടീമിലെ മികച്ച ഫിനിഷര്‍ ധോണിയല്ല. അത് മാധ്യമങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്ത പട്ടം മാത്രമാണെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യയുടെ മികച്ച ഫിനിഷര്‍ ധോണിയല്ല, അത് വിരാട് കോഹ്ലിയാണ്. ഒരു ബാറ്റ്സ്മാന്‍ ആറോ ഏഴോ സ്ഥാനത്ത് ഇറങ്ങയാലേ ഫിനിഷര്‍ ആകൂ എന്നില്ല. കളി Read more about ധോണിക്കെതിരെ ഗംഭീര്‍[…]

ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്

08:09am 7/3/2016 മിര്‍പുര്‍: പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഗാലറിയില്‍ തിങ്ങിനിറഞ്ഞ ബംഗ്‌ളാ ആരാധകരെ നിരാശരാക്കി ധോണിയും സംഘവും ഏഷ്യാകപ്പ് കിരീടമണിഞ്ഞു. മഴമൂലം 15 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ബംഗ്‌ളാദേശ് നിശ്ചിത 15 ഓവറില്‍ അഞ്ചിന് 120. ഇന്ത്യ 13.5 ഓവറില്‍ രണ്ടിന് 122. അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (60) പുറത്താകാതെ 41 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും മികവിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. തന്റെ തലയറുത്ത ട്രോളര്‍മാര്‍ക്ക് തന്റെ മാസ്റ്റര്‍ Read more about ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്[…]

ഏഷ്യാകപ്പ് ഫൈനലിന് മഴ

9:32pm 6/3/2016 ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിന് മണിക്കൂറുകള്‍ ശേഷിക്കേ ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി മഴയെത്തി. മത്സരം നടക്കുന്ന മിര്‍പൂര്‍ ഷേരെ ബംഗ്‌ളാ സ്‌റ്റേഡിയത്തില്‍ ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് വൈകീട്ട് 7.00 മുതല്‍ മത്സരം ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്. മഴ കാരണം മത്സരം വൈകാന്‍ സാധ്യതയുണ്ട്.

മെസ്സിക്കെതിരെ മറഡോണയുടെ വിമര്‍ശനം

11:21am 6/3/2016 ബ്രൂണേസ് ആയേസ്: ബാഴ്‌സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസ്സിക്ക് ഇതിഹാസതാരം ഡീഗോ മറഡോണയുടെ രൂക്ഷ വിമര്‍ശനം. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സെല്‍റ്റാ വിഗോയ്‌ക്കെതിരെ കിട്ടിയ പെനാല്‍റ്റി മെസ്സി ലൂയിസ് സുവാരസിന് പാസ് നല്‍കിയതാണ് മറഡോണയെ പ്രകോപിപ്പിച്ചത്. എത്ര ചെറിയ ടീമാണെങ്കിലും മെസ്സി ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ആ സമയം മൈതാനത്ത് താന്‍ ഉണ്ടായിരുന്നെങ്കില്‍ മെസ്സിയെ ഇടിക്കുമായിരുന്നെന്നും മറഡോണ പറഞ്ഞു. മറഡോണയുടെ പരിശീലനത്തിന്‍ കീഴിലാണ് മെസ്സി 2010ലോകകപ്പില്‍ കളിച്ചത്. മെസ്സി പെനാല്‍റ്റി സുവാരസിന് തട്ടി നല്‍കിയത് Read more about മെസ്സിക്കെതിരെ മറഡോണയുടെ വിമര്‍ശനം[…]

ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന് ഇന്ത്യക്ക് ബംഗ്‌ളാദേശിനെതിരെ

11:12pm 6/3/2016 ധാക്ക: ഷേരെ ബംഗ്‌ളാ സ്‌റ്റേഡിയത്തില്‍ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്‌ളാദേശിനെ തോല്‍പിച്ച് ഇന്ത്യ വന്‍കരയുടെ കിരീടം ഒരിക്കല്‍കൂടി അണിഞ്ഞാല്‍ അത് നീലപ്പടക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്കുള്ള എക്‌സ്ട്രാ എനര്‍ജിയാവും. മാര്‍ച്ച് എട്ടിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലെ കലാശപ്പോരാട്ടത്തിന് ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത വേദിയാവുമ്പോള്‍ ധാക്കയില്‍ നേടുന്ന കിരീടവുമായി ഇന്ത്യ എത്തിയെങ്കിലേ ആരാധകര്‍ക്കും മതിയാവൂ. ധാക്കയിലേത്, ലോകകപ്പിന്റെ ഒരു സെമിഫൈനല്‍. കുട്ടിക്രിക്കറ്റിന്റെ വമ്പന്‍ പൂരത്തിനുള്ള സാമ്പ്ള്‍ പോരാട്ടത്തിനാണ് ഞായറാഴ്ച ടോസ് വീഴുന്നത്. മൂന്നു Read more about ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന് ഇന്ത്യക്ക് ബംഗ്‌ളാദേശിനെതിരെ[…]

35 തുടര്‍ വിജയങ്ങള്‍ റയല്‍ റെക്കോഡ് ബാഴ്‌സ തകര്‍ത്തു

7:46pm 5/3/2016 മഡ്രിഡ്: 34 മത്സരമെന്ന റെക്കോഡ് മഡ്രിഡിലെ മണ്ണില്‍തന്നെ ബാഴ്‌സലോണ തിരുത്തിയെഴുതി. സ്പാനിഷ് ലീഗില്‍ റയോ വയ്യകാനോക്കെതിരെ 51ന്റെ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സ റെക്കോഡ് തിരുത്തിയപ്പോള്‍, ഹാട്രിക് ഗോളുമായി ലയണല്‍ മെസ്സിയും നിറഞ്ഞുനിന്നു. റയോയുടെ ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ മെസ്സിക്കു പുറമെ, ഇവാന്‍ റാകിടിച്ച്, അര്‍ദ ടുറാന്‍ എന്നിവരും സ്‌കോര്‍ ചെയ്തു. വയ്യകാനോയുടെ രണ്ടു പേര്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയ മത്സരത്തില്‍ ആധികാരികമായിരുന്നു കറ്റാലന്മാരുടെ വിജയം. ഇതോടെ രണ്ടാമതുള്ള അത്‌ലറ്റികോ മഡ്രിഡുമായി ബാഴ്‌സലോണ പോയന്റ് വ്യത്യാസം Read more about 35 തുടര്‍ വിജയങ്ങള്‍ റയല്‍ റെക്കോഡ് ബാഴ്‌സ തകര്‍ത്തു[…]

ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന് വിജയം

2:26pm 5/3/2016 ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് പന്ത് ശേഷിക്കേയാണ് വിജയ റണ്ണെടുത്തത്. ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍ഷനും ദിനേഷ് ചാന്‍ഡിമാലും നേടിയ അര്‍ധ സെഞ്ചുറികളാണ് ലങ്കയ്ക്കു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദ് (27 പന്തില്‍ 38), ഉമര്‍ Read more about ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന് വിജയം[…]

ഏഷ്യാ കപ്പ്: യു.എ.ഇക്കെതിരെ ഇന്ത്യക്ക് ജയം

6:39pm 4/3/2016 ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റില്‍ പരിശീലന മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട കളിയില്‍ യു.എ.ഇക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 10.1 ഓവറില്‍ മറികടന്നു. ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ ഇന്ത്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി നാല് ജയം നേടിയാണ് ഞായറാഴ്ച ബംഗ്ലദേശിനെതിരെ ഇന്ത്യ ഫൈനല്‍ കളിക്കാന്‍ പോകുന്നത്. സ്‌കോര്‍: യു.എ.ഇ, 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 81. ഇന്ത്യ 10.1 ഓവറില്‍ ഒരു Read more about ഏഷ്യാ കപ്പ്: യു.എ.ഇക്കെതിരെ ഇന്ത്യക്ക് ജയം[…]

ഏഷ്യാ കപ്പ് :പാകിസ്താന്‍ പുറത്ത് ഇന്ത്യ – ബംഗ്ലാദേശ് ഫൈനല്‍

12:19pm 03/3/2016 ധാക്ക: പാകിസ്താനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ച് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.1 ഓവറില്‍ വിജയറണ്ണെടുത്തു. ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനക്കാരായാണ് ബംഗ്ലാദേശ് ഫൈനലില്‍ കടന്നത്. ആറിനു നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഫൈനലില്‍ കളിക്കാന്‍ പാകിസ്താന് ജയം അനിവാര്യമായിരുന്നു. വെറ്ററന്‍ ഓപ്പണര്‍ തമീം ഇഖ്ബാലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മുഹമ്മദ് Read more about ഏഷ്യാ കപ്പ് :പാകിസ്താന്‍ പുറത്ത് ഇന്ത്യ – ബംഗ്ലാദേശ് ഫൈനല്‍[…]