ഭവന രഹിതര്‍ക്ക് അഭയം നല്‍കിയതിന് പള്ളിക്ക് 12,000 ഡോളര്‍ ഫൈന്‍.

11:10 am 8/12/2016 – പി.പി. ചെറിയാന് മേരിലാന്റ് : തലചായ്ക്കുവാന്‍ ഇടമില്ലാതെ അലഞ്ഞുനടന്ന ഭവന രഹിതര്‍ക്ക് അഭയം നല്‍കിയ പള്ളിക്ക് 12,000 ഡോളര്‍ മേരിലാന്റ് കൗണ്ടി അധികൃതര്‍ പിഴചുമത്തി. മേരിലാന്റ് പറ്റപ്‌സ്‌കോ യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് വികാരി റെവ. കേറ്റി ഗ്രോവ് തലചായ്ക്കാന്‍ ഇടമില്ലാതെ പ്രതികൂല കാലാവസ്ഥയില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു സംഘം ആളുകള്‍ക്ക് പള്ളിയില്‍ അഭയം നല്‍കുവാന്‍ തയ്യാറായതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പള്ളിയില്‍ താമസിച്ചവര്‍ അടുത്ത വീട്ടിലെ താമസക്കാര്‍ക്ക് തലവേദനയായി. ഇവരുടെ Read more about ഭവന രഹിതര്‍ക്ക് അഭയം നല്‍കിയതിന് പള്ളിക്ക് 12,000 ഡോളര്‍ ഫൈന്‍.[…]

അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍ ആചരിക്കുന്നു

10:55 am 7/12/2016 ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന (1991- 2010) അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ നാലാം ഓര്‍മ്മപ്പെരുനാള്‍ 2016 ഡിസംബര്‍ 8, വ്യാഴാഴ്ച, ലോംഗ് ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് (110 School house Road, Levittown, N.Y. 11756 ) നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. എട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണിç് സന്ധ്യാനമസ്ക്കാരം, ഏഴിനു വി. æര്‍ബ്ബാന (അഭി. സക്കറിയാ മാര്‍ Read more about അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍ ആചരിക്കുന്നു[…]

ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രഥമ യോഗം ചേര്‍ന്നു –

10:51 am 7/12/2016 സന്തോഷ് നായര്‍ ഷിക്കാഗോ: 2016- 18 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ പ്രഥമ യോഗം പുതിയ റീജിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു, പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. ജെസി റിന്‍സി (ജനറല്‍ സെക്രട്ടറി), പ്രവീണ്‍ തോമസ് (ട്രഷറര്‍) എന്നിവരും അഡൈ്വസറി കമ്മിറ്റിയിലേക്ക് ജയ്ബു കുളങ്ങര, അനില്‍കുമാര്‍ പിള്ള, ജോയി ചെമ്മാച്ചേല്‍, സിറിയക് കൂവക്കാട്ടില്‍, റിന്‍സി കുര്യന്‍, ലെജി പട്ടരുമഠം, സതീശന്‍ നായര്‍, ലീല ജോസഫ്, ഹെറാള്‍ഡ് ഫിഗുരേദോ Read more about ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രഥമ യോഗം ചേര്‍ന്നു –[…]

സിംഹാസനങ്ങളുടെ മൂര്‍ത്തഗോപുരങ്ങളില്‍

11:17 am 5/12/2016 (കാരൂര്‍ സോമന്‍, ലണ്ടന്‍) പ്രാര്‍ത്ഥനകളുടെ പുണ്യഭൂമിയിലേക്ക് കാലുകുത്തിയ ആ നിമിഷം ശരീരത്തിലൂടെ കടന്നു പോയ വൈദ്യുതതരംഗങ്ങള്‍ എന്റെ മനസ്സിനെ തൊട്ടു വലംവച്ചു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ തീര്‍ത്ഥാടനമണിഗോപുരങ്ങളെ സാക്ഷിപ്പെടുത്തി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ വത്തിക്കാന്റെ മുന്നില്‍ ഞാന്‍ നിന്നു. ഹൃദയം കൊണ്ടു നമസ്ക്കരിച്ച്, സഹനത്തിന്റെയും ത്യാഗത്തിന്റെയും സമസ്ത ദന്തഗോപുരങ്ങള്‍ക്ക് മുന്നില്‍ പ്രണമിച്ച് നില്‍ക്കുമ്പോള്‍ ഒരു പ്രാവിന്റെ കുറുകല്‍ പോലെ, അലയാഴിയലയടിച്ചു ഉയരുന്നതു പോലെ ശബ്ദവീചികള്‍ അവിടെ പ്രകമ്പം കൊണ്ടു. കണ്ണിനും Read more about സിംഹാസനങ്ങളുടെ മൂര്‍ത്തഗോപുരങ്ങളില്‍[…]

ഷിക്കാഗോ സെന്റ് മേരീസില്‍ കരോള്‍ ആരംഭിച്ചു

09:53 am 4/12/2016 ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ 2016 ലെ ക്രിസ്തുമസിനൊരുക്കമായി കരോള്‍ ആരംഭിച്ചു. കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കരോളിന് മുന്നോടിയായി കൂടാരയോഗ ഭാരവാഹികളുടെയും ഷിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഉണ്ണീശോയുടെ രൂപങ്ങള്‍ വെഞ്ചിരിക്കുകയും കൂടാര യോഗ ഭാരവാഹികള്‍ക്കും ഷിക്കാഗോ കെ സി എസ് ഭാരവാഹികള്‍ക്കും കൈമാറുകയും ചെയ്തു. വികാരി ഫാ, തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്ത്, കരോള്‍ കോര്‍ഡിനേറ്റര്‍സ് ആയ പോള്‍സണ്‍ കുളങ്ങര & സാബു Read more about ഷിക്കാഗോ സെന്റ് മേരീസില്‍ കരോള്‍ ആരംഭിച്ചു[…]

ഫീനിക്‌സ് ഹോളിഫാമിലിക്ക് പത്തു വയസ്സ്; വാര്‍ഷികാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

11:02 am 29/11/2016 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: ഫീനിക്‌സ് ഹോളഫാമിലി സീറോ മലബാര്‍ ഇടവക പത്തുവയസ്സ് പിന്നിടുമ്പോള്‍, അരിസോണയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ സമൂഹമായി വളര്‍ന്നുകഴിഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ഫാ. മാത്യു പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഫീനിക്‌സ് സീറോ മലബാര്‍ മിഷന്‍ സ്വന്തമായ ദൈവാലയം ലഭിച്ചതോടെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഇടവകയായി ഉയര്‍ത്തപ്പെടുകയാണുണ്ടായത്. ഫാ. മാത്യു മുഞ്ഞനാട്ടിന്റെ നേതൃത്വത്തില്‍ പുതിയ ദേവാലയവും പാരീഷ് ഹാളും സണ്‍ഡേ സ്‌കൂളും പണി പൂര്‍ത്തിയാതോടുകൂടി ഇടവകയുടെ ആത്മീയ വളര്‍ച്ചയും Read more about ഫീനിക്‌സ് ഹോളിഫാമിലിക്ക് പത്തു വയസ്സ്; വാര്‍ഷികാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി[…]

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയിലെ ഫാമിലി നൈറ്റ് വര്‍ണാഭം

07:55 pm 28/11/2016 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ ഫാമിലി നൈറ്റ് “അഗാപ്പെ 2016′ നവംബര്‍ 26 ശനിയാഴ്ച്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. അനന്തകാരുണികനായ ദൈവം സൃഷ്ടികളോടുകാണിക്കുന്ന കലവറയില്ലാത്ത സ്‌നേഹം, പരിപൂര്‍ണ ത്യാഗത്തിലൂന്നി സഹജീവികളോടുള്ള മനുഷ്യരുടെ സ്‌നേഹം, ദൈവോന്മുഖമായ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവം എന്നൊക്കെ അര്‍ഥം വരുന്ന ഗ്രീക്ക് പദമായ “അഗാപ്പെ’യുടെ വിശാലമായ സ്‌നേഹസത്ത ഉള്‍ക്കൊണ്ട് നടത്തപ്പെട്ട ഫാമിലി നൈറ്റ് ഇടവകയാകുന്ന വലിയ കുടുംബത്തിലെ അംഗങ്ങളായ ഓരോ കുടുംബവും സമൂഹത്തിന്റെ ഭാഗമെന്നനിലയില്‍ പരസ്പര Read more about ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയിലെ ഫാമിലി നൈറ്റ് വര്‍ണാഭം[…]

ഷിക്കാഗോ സെന്റ് മേരീസില്‍ നിന്നും ഗുഡലുപ്പേ തീര്‍ത്ഥാടനം മെയ് മൂന്നു മുതല്‍

07:50 pm 28/11/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ തീര്‍ത്ഥാടന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍, വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി. ഫാ. ബോബന്‍ വട്ടംപുറം എന്നിവരുടെ നേതൃത്വത്തില്‍ മെക്‌സിക്കോയിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഗുഡലുപ്പേയിലേക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. 2017 മെയ് മൂന്നാം തിയതി (ബുധന്‍) ആരംഭിച്ച് ആറാംതീയതി (ശനി) പൂര്‍ത്തിയാക്കത്തക്ക വിധത്തിലാണ് തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. മാതാവ് പ്രത്യക്ഷപ്പെട്ട ഗുഡലുപ്പേയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് പുറമെ, മെക്‌സിക്കോ സിറ്റിയിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും Read more about ഷിക്കാഗോ സെന്റ് മേരീസില്‍ നിന്നും ഗുഡലുപ്പേ തീര്‍ത്ഥാടനം മെയ് മൂന്നു മുതല്‍[…]

ചിക്കാഗോ സെന്റ് മേരീസില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധനയും കാരുണ്യ വര്‍ഷ സമാപനവും ഭക്തി നിര്‍ഭരമായി –

08:40 am 27/11/2016 ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നവംബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച നാല്‍പ്പതു മണിക്കൂര്‍ ആരാധനയും, കാരുണ്യ വര്‍ഷ സമാപനവും, നവംബര്‍ 20ാം തീയ്യതി ഞായറാഴ്ച വൈകീട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നുള്ള ദിവ്യകാരുണ്യ പ്രദിക്ഷണത്തോടും വാഴ് വോടും കൂടി സമാപിക്കുകയുണ്ടായി. ഇടവകയിലെ കൂടാരയോഗങ്ങള്‍, വിവിധ മിനിസ്ട്രികള്‍, സെന്റ് വിന്‍സന്റ് ഡിപ്പോള്‍ സൊസൈറ്റി, ലീജിയന്‍ ഓഫ് മേരി, അള്‍ത്താര Read more about ചിക്കാഗോ സെന്റ് മേരീസില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധനയും കാരുണ്യ വര്‍ഷ സമാപനവും ഭക്തി നിര്‍ഭരമായി –[…]

ക്‌നാനായ നൈറ്റും ക്രൈസ്റ്റ് വിന്‍ നൈറ്റും കെ വി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍

08:01 am 26/11/2016 ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഷിക്കാഗോ ക്‌നാനായ നൈറ്റും കൈറോസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് പള്ളിയില്‍ വച്ച് നടത്തപ്പെട്ട െ്രെകസ്റ്റ് വിന്‍ നൈറ്റും കെ വി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ഷിക്കാഗോ സമയം നാലുമണിമുതല്‍ എട്ടുമണി മുതല്‍ െ്രെകസ്റ്റ് വിന്‍ നൈറ്റും തുടര്‍ന്ന് വൈകിട്ട് എട്ടുമണിമുതല്‍ ക്‌നാനായ നൈറ്റും സംപ്രേക്ഷണം ചെയ്യപ്പെടുന്നു. ഈ രണ്ടു പരിപാടികളും ഞായറാഴ്ച്ചയും ഇതേ Read more about ക്‌നാനായ നൈറ്റും ക്രൈസ്റ്റ് വിന്‍ നൈറ്റും കെ വി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍[…]