റൂബി ജൂബിലിയുടെ നിറവില്‍ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച്

09:56 AM 20/10/2016 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ മാര്‍ത്തോമാ സമൂഹത്തിന്റെ ആദ്യത്തെ പള്ളിയായ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക ഈ ഒക്‌ടോബറില്‍ നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍, പ്രവാസ ഭൂമിയില്‍ ആരാധനയുടെ തനിമയും മഹത്വവും നിലനിര്‍ത്തുവാന്‍ തങ്ങളെ സജ്ജരും പ്രാപ്തരുമാക്കിയ ദൈവത്തിന്റേയും അജപാലന നേതൃത്വത്തിന്റേയും മുന്നില്‍ കൃതജ്ഞതാനിര്‍ഭരരായി വിശ്വാസിസമൂഹം. ദൈവപരിപാലനയില്‍ 1976 ഒക്‌ടോബര്‍ ഒന്നിനു റവ. കെ.എസ് മാത്യുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോണ്‍ഗ്രിഗേഷന്‍ 1983-ല്‍ പാരീഷ് പദവിയിലേക്കു ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ അഞ്ച് ഇടവകകളിലായി അഞ്ച് മുഴുവന്‍സമയ വൈദീകരുടേയും Read more about റൂബി ജൂബിലിയുടെ നിറവില്‍ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച്[…]

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി

11:50 am 19/10/2016 ഫീനിക്‌സ്: ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജീതിവിവേചനവും ഉച്ചനീചത്വങ്ങളും അതിശക്തമായിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലാണ് ബഹുമാനപ്പെട്ട കുഞ്ഞച്ചന്‍ തന്റെ പൗരോഹിത്യ ജീവിതം അധ:സ്ഥിതരായവര്‍ക്കുവേണ്ടി ധൈര്യപൂര്‍വ്വം സമര്‍പ്പിച്ചത്. സ്വന്തം ദൈന്യതകള്‍ മറന്നാണ് കൃശഗാത്രനായ കുഞ്ഞച്ചന്‍ ചെറിയവരില്‍ ചെറിയവര്‍ക്കുവേണ്ടി സ്ന്തം ജീവിതം ഉഴിഞ്ഞുവെയ്ക്കുവാന്‍ മുന്നിട്ടിറങ്ങിയത്. പൊതു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട ദളിതസമൂഹത്തെ ക്രിസ്തീയ ജീവിതത്തിന്റെ മുമ്പന്തിയിലെത്തിക്കുവാന്‍ കഴിഞ്ഞത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ലളിത ജീവിതശൈലിയും ക്രിസ്തീയ പരസ്‌നേഹവും Read more about വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി[…]

ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം പുസ്തക പ്രകാശനം നടത്തി

01:11 pm 18/10/2016 ഷിക്കാഗോ: “ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം’ (Divinization in St. Ephrem) എന്ന പേരില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലറായ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് ഇംഗ്ലീഷില്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് 2016 ഒക്‌ടോബര്‍ 15-നു ശനിയാഴ്ച നിര്‍വഹിച്ചു. ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഥമ കോപ്പി ഏറ്റുവാങ്ങി. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ Read more about ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം പുസ്തക പ്രകാശനം നടത്തി[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ യുദാശ്ശീഹായുടെ തിരുനാള്‍ ഒക്‌ടോബര്‍ 30-ന്

01:00pm 18/10/2016 – ബീന വള്ളിക്കളം ഷിക്കാഗോ: ക്രിസ്തുശിഷ്യനും, അത്ഭുതപ്രവര്‍ത്തികളുടെ മദ്ധ്യസ്ഥനുമായ വി. യൂദാശ്ശീഹായുടെ തിരുനാള്‍ ആഘോഷം ഒക്‌ടോബര്‍ 30-നു സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായി പത്തുദിവസത്തെ നൊവേനയും പ്രാര്‍ത്ഥനകളും 21-നു വെള്ളിയാഴ്ച ആരംഭിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലെ രാവിലത്തെ കുര്‍ബാനയ്ക്കുശേഷവും, ഇടദിവസങ്ങളില്‍ വൈകിട്ട് 7 മണിക്കുള്ള കുര്‍ബാനയോട് അനുബന്ധിച്ചുമാകും പ്രാര്‍ത്ഥനകള്‍. ഇതോടൊപ്പം കൊന്തനമസ്കാരവും ഉണ്ടായിരിക്കും. ഒക്‌ടോബര്‍ 30-നു ഞായറാഴ്ച 11 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ്രദക്ഷിണവും, പ്രാര്‍ത്ഥനകളും നടക്കും. നൊവേന പ്രാര്‍ത്ഥനകളിലും, Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ യുദാശ്ശീഹായുടെ തിരുനാള്‍ ഒക്‌ടോബര്‍ 30-ന്[…]

താമ്പാ തിരുഹൃദയ ദൈവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 21 മുതല്‍ 23 വരെ

09:07 am 13/10/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ താമ്പാ: താമ്പാ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 21, 22, 23 തീയതികളില്‍ നടത്തപ്പെടുന്നു. ഒക്ടോബര്‍ 21 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റും, വി. കുര്‍ബ്ബാനയും തുടര്‍ന്ന് ആരാധനയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 22 ഞായറാഴ്ച്ച വൈകുന്നേരം 5.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന കോട്ടയം അതിരൂപതയുടെ വികാര ജനറാള്‍ ഫാ. ലല്ലു കൈതാരത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടും. ഫാ. റെനി Read more about താമ്പാ തിരുഹൃദയ ദൈവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 21 മുതല്‍ 23 വരെ[…]

ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ഉത്തമ കത്തോലിക്കരാകുക: ഫാ. ജിമ്മി പൂച്ചക്കാട്ട്

08:03 pm 12/10/2016 – മാത്യു ജോസ് ഫീനിക്‌സ്: കളങ്കരഹിതമായ മൂല്യബോധത്തോടെ സത്യസന്ധമായ മനുഷ്യബന്ധം നിലനിര്‍ത്തി ഉത്തമ വിശ്വാസത്തോടെ ജീവിക്കണമെന്നാണ് കത്തോലിക്കരോട് സഭ ആവശ്യപ്പെടുക. കേവലമായ ഭക്താനുഷ്ഠാനങ്ങളോ, ചടങ്ങുകളോ, ആഘോഷങ്ങളോ കത്തോലിക്കാ വിശ്വാസത്തെ പൂര്‍ണ്ണമാക്കുന്നില്ല. വിശ്വാസ പ്രമാണത്തിലൂടെ സഭ പഠിപ്പിക്കുന്ന പന്ത്രണ്ട് വിശ്വാസപ്രഖ്യാപനങ്ങളുടെ ഏറ്റുപറച്ചിലും തദനുസാരമുള്ള ജീവിതവുമാണ് കത്തോലിക്കാ വിശ്വാസത്തെ പൂര്‍ണ്ണമാക്കുന്നത്. വിശ്വാസ പ്രമാണത്തിലൂടെ നാം ഏറ്റുചൊല്ലുന്ന പന്ത്രണ്ട് വിശ്വാസ സത്യങ്ങളെ പരിശുദ്ധത്രിത്വം, പരിശുദ്ധ സഭ, നിത്യജീവിതം എന്നിങ്ങനെ മൂന്നായി സംഗ്രഹിച്ചിരിക്കുന്നു വിശുദ്ധ അഗസ്റ്റിന്‍. ഈ അടിസ്ഥാന Read more about ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ഉത്തമ കത്തോലിക്കരാകുക: ഫാ. ജിമ്മി പൂച്ചക്കാട്ട്[…]

ഷിക്കാഗോ ആര്‍ച്ച് ബിഷപ്പിനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തി

07:59 pm 12/10/2016 – പി.പി. ചെറിയാന്‍ ഷിക്കാഗോ: ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലാസി കപ്പിച്ചിനെ (ആഹമലെ ഈുശരവ) കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തിയതായി വത്തിക്കാനില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു. ഇന്ത്യാനപൊലീസ് ആര്‍ച്ച് ബിഷപ്പ് വില്യം ടോബിന്‍, ഡാലസ് ബിഷപ്പ് കെവിന്‍ ഫാരന്‍, ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലാസി കപ്പിച്ചു എന്നീ മൂന്നു പേരെയാണ് പോപ്പ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഷിക്കാഗോ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ പ്രഖ്യാപനം ഒക്ടോബര്‍ 9 ഞായറാഴ്ചയായിരുന്നു. മറ്റു രണ്ടു പേരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. Read more about ഷിക്കാഗോ ആര്‍ച്ച് ബിഷപ്പിനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തി[…]

വി. യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 21 മുതല്‍ ഒക്ടോബര്‍ 30­വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ –

08:39 am 11/10/2016 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര് 21 ­മുതല്‍ ഒക്ടോബര്‍ 30 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു. ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 30­ന് ഞായറാഴ്ച രാവിലെ 11 ക്ക് നടത്തപ്പെടും. 2013 Read more about വി. യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 21 മുതല്‍ ഒക്ടോബര്‍ 30­വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ –[…]

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന് നവ നേതൃത്വം –

08:32 am 11/10/2016 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (I C E C H) 2016 17 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിയ്ക്കുതിന് പുതിയ ഭാരവാഹികളെ തെറഞ്ഞെടുത്തു. സെപ്റ്റംബര്‍ 27 ന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നട യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്. പ്രസിഡന്റ് വെരി. റവ. ഫാ സഖറിയാ പുൂസ് കോര്‍എപ്പിസ്‌­ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്­ വെരി. റവ. Read more about ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന് നവ നേതൃത്വം –[…]

കാനഡാ ക്‌നാനായ കാത്തലിക്ക് മിഷ്യന്‍ പ്രധാന തിരുനാള്‍ ഭക്തിസാന്ദ്രമായി കൊണ്ടാടി

08:55 am 9/10/2016 ടൊറോന്റോ: കാനഡായിലെ സെന്‍റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷ്യന്‍ ടൊറോണ്ടോയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ ( മുത്തിയമ്മ ) തിരുനാള്‍ ഒക്ടോബര്‍ രണ്ടാം തിയതി ഞായറാഴ്ച സെയിന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ചു ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു. എറ്റോബികോക്കിലുള്ള ട്രാന്‍സിഫിഗുരേഷന്‍ ഓഫ് ഔര്‍ ലോര്‍ഡ് പള്ളി വികാരി റവ ഫാ ജോര്‍ജ് പാറയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട തിരുനാള്‍ കുര്‍ബാനയില്‍, വുഡ്ബ്രിഡ്ജ്­ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ പള്ളി അസ്സി. വികാരി റവ Read more about കാനഡാ ക്‌നാനായ കാത്തലിക്ക് മിഷ്യന്‍ പ്രധാന തിരുനാള്‍ ഭക്തിസാന്ദ്രമായി കൊണ്ടാടി[…]