സാക്രമെന്റോ ക്‌നാനായ കാത്തലിക്ക് മിഷനില്‍ തിരുനാള്‍
09:36 am 21/9/2016 സാക്രമെന്റോ: സാക്രമെന്റോ ക്‌നാനായ കാത്തലിക്ക് മിഷനില്‍ മിഷന്‍ മധ്യസ്ഥനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ 1 ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മേലേടത്തിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റി തിരുനാള്‍ ആരംഭിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് പിറവം ഹോളി കിങ്സ് ക്‌നാനായ ദൈവാലയത്തിന്റെ വികാരി ഫാ. തോമസ് ആദോപ്പള്ളി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുനാളിന്റെ ഭാഗമായി പ്രദിക്ഷണവും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. Read more about സാക്രമെന്റോ ക്‌നാനായ കാത്തലിക്ക് മിഷനില്‍ തിരുനാള്‍[…]










