ഫീനിക്‌സ് ഹോളിഫാമിലിയില്‍ ഗ്രജ്വേറ്റുകള്‍ക്ക് അനുമോദനം

08:05am 15/5/2016 – മാത്യു ജോസ് ഫീനിക്‌സ്: ഹോളിഫാമിലി സണ്‍ഡേ സ്കൂളില്‍ നിന്നും വിശ്വാസപരിശീലനത്തില്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവരെ അനുമോദിക്കുന്നതിനും പ്രാര്‍ത്ഥനാശംസകള്‍ നേരുന്നതിനുമായി ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്നു. അനുമോദന സമ്മേളനത്തിന് ഒരുക്കമായി നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ കാര്‍മികത്വം വഹിച്ചു. വിശ്വാസപഠനം ജീവിതത്തിലെ ഏതെങ്കിലുമൊരു പ്രത്യേക ഘട്ടത്തില്‍ അവസാനിക്കുന്നില്ല. മരണം വരെ വിശ്വാസം പരിശീലിക്കാനും ജീവിക്കാനുമാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഫാ. ജോര്‍ജ് പറഞ്ഞു. പരിശീലിക്കുന്ന വിശ്വാസം അനുദിന ജീവിതത്തില്‍ പ്രായോഗികമാക്കുവാനും സത്യസന്ധമായി പഠിപ്പിക്കുന്നതിനും Read more about ഫീനിക്‌സ് ഹോളിഫാമിലിയില്‍ ഗ്രജ്വേറ്റുകള്‍ക്ക് അനുമോദനം[…]

കത്തോലിക്കാ സഭയില്‍ സ്ത്രീപൗരോഹിത്വ ശുശ്രൂഷ- മാര്‍പാപ്പ പഠന കമ്മീഷനെ നിയമിക്കും

04:00pm 14/5/2016 – പി.പി.ചെറിയാന്‍ വത്തിക്കാന്‍: റോമന്‍ കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ക്ക് പൗരോഹിത്വ തുല്യമായ ചുമതലകള്‍ നല്‍കുന്നതിനെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ കമ്മീഷനെ നിയമിക്കുന്നതിനുള്ള മാര്‍പാപ്പായുടെ തീരുമാനം വത്തിക്കാന്‍ ഇന്ന്(മെയ് 12 വ്യാഴം) ഔദ്യോഗീകമായി പ്രഖ്യാപിച്ചു. റോമില്‍ 900 സ്ത്രീ സൂപ്പീരയര്‍മാരുമായി അടച്ചിട്ട മുറിയില്‍ 75 മിനിട്ടു നീണ്ടു നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മാര്‍പാപ്പ തന്റെ താല്‍പര്യം വ്യക്തമാക്കിയത്. യഥാര്‍ത്ഥ പുരോഹിതരല്ലെങ്കിലും, പൗരോഹിത്യ ശുശ്രൂഷക്കു തുല്യമായ കര്‍മ്മങ്ങള്‍ നടത്തുന്ന സ്ത്രീ ഡീക്കന്മാരെ നിയമിക്കുന്നതിനെ കുറിച്ചുള്ള പഠന Read more about കത്തോലിക്കാ സഭയില്‍ സ്ത്രീപൗരോഹിത്വ ശുശ്രൂഷ- മാര്‍പാപ്പ പഠന കമ്മീഷനെ നിയമിക്കും[…]

ദിവ്യ കാരുണ്യം സ്വീകരിക്കുന്നവര്‍ കാരുണ്യ സുമനസ്സുകളാവണം: മാര്‍ റെമിജിയൂസ്

– അപ്പച്ചന്‍ കണ്ണന്‍ചിറ പ്രിസ്റ്റണ്‍: പ്രിസ്റ്റണില്‍ വെച്ചു നടത്തപ്പെട്ട ആദ്യകുര്‍ബ്ബാന സ്വീകരണവും, സ്ഥൈര്യലേപനവും ആത്മീയോത്സവമായി.ആത്മീയ നിറവിലും, പാരമ്പര്യ ആചാര ക്രമത്തിലും,അഭിഷേക നിറവില്‍ നടത്തപ്പെട്ട കൂദാശകള്‍ ഏവര്‍ക്കും വലിയ ദിവ്യാനുഭവം പകരുകയായി. താമരശ്ശേരി രൂപതാദ്ധ്യക്ഷനും,മലയോര കര്‍ഷകരുടെ ഉന്നമനത്തിനായി നേതൃത്വം വഹിക്കുകയും ചെയ്യുന്ന മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പ്രിസ്റ്റണിലെ സെന്റ്­ അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ചു നടന്ന ആഘോഷമായ ആദ്യ കുര്‍ബ്ബാന സ്വീകരണത്തിനും, സ്ഥൈര്യലേപന ശുശ്രുഷക്കും മുഖ്യ കാര്‍മ്മീകത്വം വഹിച്ചു. ഇടവക വികാരി ഫാ.മാത്യു ജേക്കബ് ചൂരപൊയികയില്‍, ലിവര്‍പ്പൂള്‍ സീറോ മലബാര്‍ Read more about ദിവ്യ കാരുണ്യം സ്വീകരിക്കുന്നവര്‍ കാരുണ്യ സുമനസ്സുകളാവണം: മാര്‍ റെമിജിയൂസ്[…]

കാരുണ്യവര്‍ഷത്തില്‍ മരിയന്‍ തീര്‍ത്ഥാടക സംഘം യൂറോപ്പിലെ പുണ്യവീഥികളിലേക്ക്

09:24am 13//5/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ആഗോള കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പ്രാത്ഥനാ പ്രയാണം നടത്തണമെന്നുള്ള പരിശുദ്ധ മാര്‍പാപ്പയുടെ ആഹ്വാനത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ ചരിത്രപ്രസിദ്ധങ്ങളായ പുണ്യസ്ഥലങ്ങളിലേക്ക് ഭക്തിനിര്‍ഭരവും, വിജ്ഞാനപ്രദവുമായ തീര്‍ത്ഥാടനം നടത്തപ്പെടുന്നു. ഒക്ടോബര്‍ 17­ന് ആരംഭിച്ച് 28­ന് അവസാനിക്കുന്ന 12­ദിവസത്തെ തീര്‍ത്ഥാടനം ചിക്കാഗോ, ന്യൂ ജേഴ്‌സി എന്നിവിടങ്ങളില്‍ നിന്നും ഒക്ടോബര്‍ 17­ന്­ പുറപ്പെടുന്നു. എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്റെ കരുണ Read more about കാരുണ്യവര്‍ഷത്തില്‍ മരിയന്‍ തീര്‍ത്ഥാടക സംഘം യൂറോപ്പിലെ പുണ്യവീഥികളിലേക്ക്[…]

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക-സന്യസ്ത വാര്‍ഷിക ധ്യാനം 2016 റവ.ഫാ. ഡൊമിനിക് വാളമനാല്‍ നയിക്കും

09:23am 13/5/2015 ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വച്ചു 2016 ജൂണ്‍ മാസം 20 മുതല്‍ 24 വരെ നടക്കുന്ന വൈദീക -സന്യസ്ത വാര്‍ഷികധ്യാനത്തിന് സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. ഡൊമിനിക് വാളമനാല്‍ നേതൃത്വം നല്‍കും. 20-ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ധ്യാനം 24-നു ഉച്ചയോടെ അവസാനിക്കും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രൂപതാ കേന്ദ്രവുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക-സന്യസ്ത വാര്‍ഷിക ധ്യാനം 2016 റവ.ഫാ. ഡൊമിനിക് വാളമനാല്‍ നയിക്കും[…]

ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ ദേവാലയം

12:37pm 12/5/2016 – ജോസ് കാടാപ്പുറം ന്യൂയോര്‍ക്ക് : യോങ്കേഴ്സില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ ദേവാലയം കൂദാശ ചെയ്തു. 1984-ല്‍ സ്ഥാപിതമായ, ന്യൂയോര്‍ക്കിലെ ആദ്യ മലങ്കര കത്തോലിക്കാ ഇടവകയ്ക്കാണ് സ്വപ്‌ന സാക്ഷാത്കാരമായി പുതിയ ദേവാലയം കൂദാശ ചെയ്തത്. മെയ്മാസം 7-ാം തീയ്യതി നാലുമണിക്ക് നടന്ന ശുശ്രൂഷകള്‍ക്ക്, അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയും പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. Read more about ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ ദേവാലയം[…]

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ബാള്‍ട്ടിമൂറിന് പുതിയ അജപാലകന്‍

11:47am 12/5/2016 ചിക്കാഗോ: സെന്റ് തോമസ് കത്തീഡ്രല്‍ ചിക്കാഗോയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ. സെബി ചിറ്റിലപ്പള്ളിയെ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്, ബാള്‍ട്ടിമൂറിലെ ഫുള്‍ടൈം വികാരിയായി നിയമിച്ചുകൊണ്ട് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു. ബിഷപ്പിന്റെ കല്പന വായിച്ചുകൊണ്ട് ഫാ. സെബി ചിറ്റിലപ്പള്ളി സ്ഥാനം ഏറ്റെടുത്തു. ട്രസ്റ്റിമാരായ ജോസഫ് കൊട്ടാരംകുന്നേല്‍, അനില്‍ അലോഷ്യസ് എന്നിവര്‍ ബൊക്കെ കൊടുത്ത് സ്വീകരിക്കുകയും, ഷാജി ജോര്‍ജ് സ്വാഗതം ആശംസിക്കുകയും ചെയ്തു. ജോസഫ് ഞാറക്കാട്ട് അറിയിച്ചതാണിത്.

ക്‌നാനായ റീജിയണ്‍ ന്യൂയോര്‍ക്കില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി

09:38am 10/5/2016 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക് : സീറോ മലബാര്‍ രൂപതാ ക്‌നാനായ റീജിയണ്‍ന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫോറോനാ പള്ളിയില്‍ വെച്ച് ഏപ്രില്‍ 29,30 മെയ് 1 എന്നീ തിയതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തപ്പെട്ടു. ക്‌നാനായ റീജിയണ്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ. ടോണി പുല്ലാപ്പള്ളിയുടെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ നിന്നുള്ള ബെന്നി കാഞ്ഞിരപ്പാറ, ജോണി തെക്കെപ്പറമ്പില്‍, ജയ കുളങ്ങര എന്നിവരും ന്യൂയോര്‍ക്കില്‍ നിന്ന് ഫാ. ജോസ് തറയ്ക്കല്‍, ഫാ.ജോസഫ് അദോപ്പള്ളി, Read more about ക്‌നാനായ റീജിയണ്‍ ന്യൂയോര്‍ക്കില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി[…]

ന്യൂജേഴ്‌സി മെറ്റുച്ചന്‍ ഡയോസിസ് ബിഷപ്പായി ജയിംസ് എഫ്. ചെച്ചിയോ അഭിഷിക്തനായി

09:40am 8/5/2016 – പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മെറ്റുച്ചന്‍ റോമന്‍ കത്തോലിക്കാ ബിഷപ്പായി ജയിംസ് എഫ്. ചെച്ചിയോ അഭിഷിക്തനായി. സൗത്ത് പ്ലെയിന്‍ ഫീല്‍ഡ് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ മെയ് മൂന്നിനു നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ന്യൂവാര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ജെ. മയേഴ്‌സ് മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പ് സുള്ളിവാന്‍, ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് ഹെബ്ഡ, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വൈദീകര്‍, കന്യാസ്ത്രീകള്‍, കമ്യൂണിറ്റി ലീഡേഴ്‌സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവിലുള്ള ബിഷപ്പ് പോള്‍ Read more about ന്യൂജേഴ്‌സി മെറ്റുച്ചന്‍ ഡയോസിസ് ബിഷപ്പായി ജയിംസ് എഫ്. ചെച്ചിയോ അഭിഷിക്തനായി[…]

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മഹനീയ സാന്നിദ്ധ്യം

09:06 8/5/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, ജൂലായ് 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍, മേരിലാന്റ് എമിറ്റ്‌സ് ബര്‍ഗ് മൗണ്ട് സെന്റ മേരീസ് യൂണവേഴ്‌സിറ്റി ഹാളില്‍ വെച്ച്, ശ്രേഷ്ഠ കാതോലിക്കാ, ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മഹനീയ അദ്ധ്യക്ഷതയിലും, ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസിന്റെ നേതൃത്വത്തിലും നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. ശ്രേഷ്ഠ ബാവായുടെ അനുഗ്രഹീത സാന്നിദ്ധ്യം ഈ Read more about അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മഹനീയ സാന്നിദ്ധ്യം[…]