ഷിക്കാഗോ സെന്റ് മേരീസില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം മേയ് 30 ന്

08:50am 28/4/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം മേയ് 30 ന് നടത്തപ്പെടും. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ മാധബോധന സ്‌കൂള്‍ എന്ന് അംഗീകരിക്കപെട്ട ഷിക്കാഗോ സെന്റ് മേരീസ് മാധബോധന സ്‌കൂളിലെ 30 കുട്ടികളാണ് ഒരു വര്ഷം നീണ്ടു നിന്ന പ്രത്യേക പരിശീലനത്തിന് ശേഷം ദിവ്യകാരുണ്യസ്വീകരണത്തിനായി ഒരുങ്ങുന്നത്. മേയ് 30 ന് ഉച്ചകഴിഞ്ഞ് ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. Read more about ഷിക്കാഗോ സെന്റ് മേരീസില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം മേയ് 30 ന്[…]

സി.എസ്.ഐ സഭയുടെ സ്ത്രീജന-അത്മായ ഏകദിന ധ്യാനം

08:48am 28/4/2016 ഫിലാഡല്‍ഫിയ: സി.എസ്.ഐ സഭയുടെ വടക്കന്‍ അമേരിക്ക ഒന്നും രണ്ടും റീജിയന്റെ സ്ത്രീജന- അത്മായ സംഘടനകളുടെ സംയുക്ത ഏകദിന ധ്യാനം ഈമാസം 30-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ ഫിലഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്.ഐ ദേവാലയത്തില്‍ വച്ചു (500 സോമര്‍ട്ടണ്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116) നടത്തപ്പെടുന്നു. “യജമാനന് പ്രയോജനമുള്ള മാനപാത്രമായിരിക്ക’ (2- തിമ 2:21) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ധ്യാനത്തിന് ഫിലഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. Read more about സി.എസ്.ഐ സഭയുടെ സ്ത്രീജന-അത്മായ ഏകദിന ധ്യാനം[…]

സി. എസ്. ഐ ചര്‍ച്ച് ടൊറോന്‌ടോയുടെ മുപ്പതാം വാര്‍ഷികവും കണ്‍വെന്‍ഷന്‍ യോഗങ്ങളും

08:25am 27/4/2016 ടൊറന്റോ: 2016 മെയ് 6, 7, 8 എന്നീ തീയതികളില്‍ സി. എസ്. ഐ ചര്‍ച്ച് ടൊറന്റോയില്‍ വാര്‍ഷിക വചനധ്യാന യോഗങ്ങള്‍ നടത്തപ്പെടും. ഇടവകയുടെ മുപ്പതു വര്‍ഷത്തെ ആരാധനയും സാക്ഷ്യവും 2016 ല്‍ പൂര്‍ത്തീകരിക്കുന്ന വേളയില്‍ വചന ഘോഷണത്തിനായി ക്ഷണിക്കപ്പെട്ടിരിക്കുന്നത് പ്രശസ്ത മലയാള സുവിശേഷ ഗാനരചയിതാവായ പ്രഫ. കോശി തലക്കല്‍ ആണ്. മെയ് 6 നു ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സഭയുടെ വിശ്വാസയാത്രയുടെ 30 വര്‍ഷം പൂര്‍ത്തീകരിക്കുന്ന മെയ് 8 നു സമാപിക്കും. വെള്ളിയാഴ്ച്ച വൈകുന്നേരം Read more about സി. എസ്. ഐ ചര്‍ച്ച് ടൊറോന്‌ടോയുടെ മുപ്പതാം വാര്‍ഷികവും കണ്‍വെന്‍ഷന്‍ യോഗങ്ങളും[…]

വിര്‍ജീനിയ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍

08:21am 27/4/2016 വിര്‍ജീനിയ: അലക്‌സാണ്ട്രിയായിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവകയിലെ വലിയ പെരുന്നാളും ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി ഏപ്രില്‍ 22, 23 തീയതികളില്‍ നടത്തപ്പെട്ടു. മലങ്കര അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യകാര്‍മികനായി പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 23-നു ശനിയാഴ്ച പെരുന്നാള്‍ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ദൈവമാതാവ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രിസ്തീയ ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് മാര്‍ ഗീവര്‍ഗീസ് സഹദായുടെ പേരിലാണെന്നും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥത വിശ്വാസികള്‍ ആശ്രയിക്കുന്നതിന്റെ Read more about വിര്‍ജീനിയ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍[…]

പുറ്റിങ്ങല്‍ ക്ഷേത്രദുരന്തം: ഒരാഴ്ചയിലെ സ്‌തോത്രകാഴ്ച ദുരിതാശ്വാസനിധിയിലേക്ക്- ജോസഫ് മാര്‍ത്തോമ

02:02pm 25/4/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ മാര്‍ത്തോമാ സഭയിലെ ഇടവകകളില്‍ നിന്നും ഏപ്രില്‍ 24നോ, അതിനടുത്ത ആഴ്ചയിലോ ലഭിക്കുന്ന ഒരാഴ്ചയിലെ മുഴുവന്‍ സ്‌തോത്രകാഴ്ചയും കൊല്ലം പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്ര വെടികെട്ടപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതാണെന്ന് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ അറിയിച്ചു. കേരള സംസ്ഥാനത്തുണ്ടായ അത്യന്തം ദാരുണമായ അപകടത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവും, സഹായവും നല്‍കേണ്ടത് ക്രിസ്തീയ സാഹോദര്യത്തിന്റെ മാതൃകയായി എല്ലാവരും Read more about പുറ്റിങ്ങല്‍ ക്ഷേത്രദുരന്തം: ഒരാഴ്ചയിലെ സ്‌തോത്രകാഴ്ച ദുരിതാശ്വാസനിധിയിലേക്ക്- ജോസഫ് മാര്‍ത്തോമ[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി

08:21am 24/4/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ വികാരി റവ. ബിനോയി പി. ജേക്കബ്, ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ചെറിയാന്‍, സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ച് വികാരി റവ. ഷൈന്‍ ജോണ്‍ മാത്യൂസ് എന്നിവര്‍ക്ക് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 19-ന് എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട കൗണ്‍സില്‍ മീറ്റിംഗില്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി[…]

ഈഡന്‍ബര്‍ഗ് സീറോ മലബാര്‍ ദൈവാലയത്തില്‍ കരുണയുടെ നൊവേന ആരംഭിച്ചു

08:16am 24/4/2016 അനിറ്റാ ചാക്കൊ വട്ടംതൊട്ടിയില്‍ ടെക്‌സസ്: ഈഡിന്‍ബര്‍ഗില്‍ ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കാത്തലിക് ദൈവാലയത്തില്‍ ഈ വെള്ളിയാഴ്ച കരുണയുടെ നൊവേന ആരംഭിച്ചു. ഇനിയും എല്ലാ വെള്ളയാഴ്ചകളിലും വൈകുന്നേരം 06.30-നു വിശുദ്ധ കര്‍ബ്ബാനയും അതിനുശേഷം നൊവേനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. കരുണയുടെ ഈ വര്‍ഷം, സഭയിലെ എല്ലാ കുടുംബങ്ങളെയും, യുവജനങ്ങളെയും, കുട്ടികളെയും ഓര്‍ത്ത് പ്രത്യേകം നിയോഗാര്‍ത്ഥം പ്രാര്‍ത്ഥിക്കുന്നതാണ്.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി

03:48pm 23/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ വികാരി റവ. ബിനോയി പി. ജേക്കബ്, ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ചെറിയാന്‍, സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ച് വികാരി റവ. ഷൈന്‍ ജോണ്‍ മാത്യൂസ് എന്നിവര്‍ക്ക് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 19-ന് എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട കൗണ്‍സില്‍ മീറ്റിംഗില്‍ റവ.ഡോ. അഗസ്റ്റിന്‍ Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി[…]

ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

07:09am 23/4/2016 ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന സണ്‍ഡേ സ്കൂളിന്റെ സതേണ്‍ റീജിയന്‍ മത്സരത്തില്‍ ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ പോത്തന്‍ തോമസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഏപ്രില്‍ 16-നു ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജീം തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത്.

മാര്‍ ജോസ് കല്ലുവേലിലിന് സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം

12:20pm 22/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: സീറോ മലബാര്‍ കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ് മാര്‍ ജോസ് കല്ലുവേലിലിന് ഷിക്കാഗോ കത്തീഡ്രലില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. പിതാവായി അഭിഷിക്തനായശേഷം ആദ്യമായി കത്തീഡ്രല്‍ സന്ദര്‍ശിച്ച മാര്‍ കല്ലുവേലിലിന് വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഹൃദ്യമായ വാക്കുകളില്‍ സ്വാഗതമാശംസിച്ചു. കുര്‍ബാനയര്‍പ്പിച്ച പിതാവ് എല്ലാവരോടുമുള്ള കൃതജ്ഞതയര്‍പ്പിക്കുകയും ചിക്കാഗോ രൂപതയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അറിയിച്ചു. രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി എന്നിവരും തദവസരത്തില്‍ Read more about മാര്‍ ജോസ് കല്ലുവേലിലിന് സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം[…]