രമേശ് ചെന്നിത്തലക്ക് ബാര്‍കോഴയില്‍ പങ്കാളിത്തം ബിജു രമേശ്

കോഴിക്കോട്: മന്ത്രി കെ .ബാബുവിന്റെ രാജിയെ തുടര്‍ന്ന് ബാര്‍ കോഴ കേസ്സില്‍ പങ്കാളിത്തമുളള കോണ്‍ഗ്രസിലെ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണെന്ന് ബിജു രമോശിന്റെ വെളിപ്പെടുത്തല്‍. കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ചെന്നിത്തലയാണെന്നും ബിജു രമേശ? പറഞ്ഞു. ആരോഗ്യമന്ത്രി ശിവകുമാറിന് ഇരുപത്തഞ്ച് ലക്ഷം നല്‍കിയെന്നും ബിജുരമേശ് വെളിപ്പെടുത്തി!. മന്ത്രി കെ. ബാബുവിന്റെ രാജി നാടകമാണെന്നും ബിജു കുറ്റപ്പെടുത്തി. ബാബുവിന്റെ മുകളിലുള്ളവര്‍ക്ക് കോഴയുടെ പങ്ക് കിട്ടിയിട്ടുള്ളതുകൊണ്ടാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്. രാജി സ്വീകരിക്കാന്‍ വൈകുന്നത് ബാബുവിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് പറഞ്ഞാണ് Read more about രമേശ് ചെന്നിത്തലക്ക് ബാര്‍കോഴയില്‍ പങ്കാളിത്തം ബിജു രമേശ്[…]

സര്‍ക്കാര്‍ മലയാളികള്‍ക്ക്‌ വിഷം വിളമ്പുന്നു ; വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍

കൊച്ചി: കേരള സംസ്ഥാനത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വിഷം കലര്‍ന്ന പച്ചക്കറികളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പങ്കിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. സി.പി.ഐ.എം സംഘടിപ്പിച്ച ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ ശ്രീനിവാസന്‍ വിമര്‍ശിച്ചത്. ഭരണത്തിലിരിക്കുന്നവരുടെ ചൊല്ലപ്പടിക്കാര്‍ ഇതര സംസ്ഥാനങ്ങളില്‍ മാരക വിഷമുപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുന്നുണ്ടെന്നും ഇതിനാലാണ് ഇവയ്ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്താത്തതെന്നും ശ്രീനിവാസന്‍ ആരോപിച്ചു. നല്ല ഭക്ഷണം കൊടുക്കാതെ ക്യാന്‍സര്‍ ആശുപത്രി ഉണ്ടാക്കുന്നതിനെയാണ് താന്‍ എതിര്‍ത്തതെന്നും കേരളത്തെ ജൈവ പച്ചക്കറി Read more about സര്‍ക്കാര്‍ മലയാളികള്‍ക്ക്‌ വിഷം വിളമ്പുന്നു ; വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍[…]

ഫ്രഞ്ച് സേനയുടെ പരഡ് ചരിത്രമായി : രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍

ന്യൂഡല്‍ഹി: രാഷ്ട്രം 67-മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്‍ഡ് ആണ് മുഖ്യാതിഥി. തീവ്രവാദ ഭീഷണി നിലനില്‍ക്കെ കനത്ത സുരക്ഷയിലാണ് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചത്. കരസേനയുടെ ഡല്‍ഹി എരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ രാജന്‍ രവീന്ദ്രന്‍ ആണ് പരേഡ് Read more about ഫ്രഞ്ച് സേനയുടെ പരഡ് ചരിത്രമായി : രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍[…]

കല്‍പ്പനയുടെ വിയോഗം അറിഞ്ഞ് ഉള്ളില്‍ കരഞ്ഞ് ജഗതി

കാര്‍ അപകടത്തിന്റെ ആഘാതത്തില്‍ വീട്ടില്‍ വിശ്രമിക്കുന്ന ജഗതിക്ക് മറ്റൊരു ആഘാതമായാണ് സഹപ്രവര്‍ത്തകയായ കല്‍പ്പനയുടെ മരണ വാര്‍ത്ത എത്തിയത്. മിണ്ടാന്‍ പോലുമാകാതെ വിശ്രമിക്കുന്ന ജഗതി ടെലിവിഷനിലൂടെയാണ് കല്‍പ്പനയുടെ മരണവാര്‍ത്ത അറിഞ്ഞത്. മരണവാര്‍ത്ത അറിഞ്ഞ ശേഷം ടി.വി ഓഫ് ചെയ്യാന്‍ അദ്ദേഹം കുടുംബാംങ്ങളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും പ്രതികരിക്കാതെ കിടപ്പു മുറിയിലേക്ക് തന്നെ അദ്ദേഹം മടങ്ങി. പിന്നെ കിടക്കയില്‍ മുഖം പൂഴ്ത്തി അദ്ദേഹം കിടന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.സ്‌ക്രീനില്‍ ഏറ്റവും ചിരിപ്പിച്ച ജോടികളാണ് ജഗതിയും കല്‍പ്പനയും. അലിബാബയും ആറരക്കളലന്‍മാരും എന്ന ചിത്രത്തിലെ Read more about കല്‍പ്പനയുടെ വിയോഗം അറിഞ്ഞ് ഉള്ളില്‍ കരഞ്ഞ് ജഗതി[…]

വ്‌ലാഡിമര്‍ പുടിന്‍ അഴിമതിക്കാരനെന്ന് യു.എസ്‌ന്റെ ആരോപണം

09:18am 26/01/2016 വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അഴിമതിക്കാരനാണെന്ന് യു.എസ്‌ന്റെ ആരോപണം. ആദ്യമായാണ് പുടിനെതിരെ പരസ്യമായി യു.എസ് ആരോപണം ഉന്നയിക്കുന്നത് പുടിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്ന ബി.ബി.സി പരിപാടിയില്‍ യു.എസ് ട്രഷറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ ആദം സുബിനാണ് പ്രസിഡന്റ്‌ന് ആരോപണം ഉന്നയിച്ചത്. പുടിന്റെ ഇടപാടുകളില്‍ വലിയ പൊരുത്തക്കേടുകള്‍ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആദം സുബിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ചെല്‍സി ഫുട്ബാള്‍ ക്ലബ് ഉടമയായ റോമന്‍ എബ്രഹാമോവിച്ചിനെതിരെയും ട്രഷറി വകുപ്പ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഏന്നാല്‍, ആരോപണങ്ങള്‍ Read more about വ്‌ലാഡിമര്‍ പുടിന്‍ അഴിമതിക്കാരനെന്ന് യു.എസ്‌ന്റെ ആരോപണം[…]

സി.പി.ഐ ജനകീയയാത്ര നാളെമുതല്‍

09:05am 26/01/2016 തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെന്റ നേതൃത്വത്തിലെ ജനകീയയാത്ര ബുധനാഴ്ച ആരംഭിക്കും. 27ന് വൈകീട്ട് കാസര്‍കോട്ടെ ഹൊസംഗഡിയില്‍ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.ഇ. ഇസ്?മായീല്‍, ബിനോയ് വിശ്വം, സി.എന്‍. ജയദേവന്‍ എം.പി തുടങ്ങിയവര്‍ സംബന്ധിക്കും. സത്യന്‍ മൊകേരിയാണ് ജാഥാ ഡയറക്ടര്‍. മുല്ലക്കര രത്‌നാകരനാണ് വൈസ് ക്യാപ്റ്റന്‍. അഴിമതിയുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡ് ഇട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് Read more about സി.പി.ഐ ജനകീയയാത്ര നാളെമുതല്‍[…]

30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു

അഹമ്മദാബാദ്: മുപ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന അഞ്ച് മത്സ്യ ബന്ധനനവ്വുകയും പിടിച്ചെടുത്തു. പാക് നാവിക സേന കസ്റ്റഡിയിലെടുത്തത്ഗുജറാത്ത് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരെയാണ്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന പേരില്‍ എഴുപത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും പതിനൊന്ന് മത്സ്യ ബന്ധനബോട്ടുകളും പാക് നാവികസേന പിടികൂടിയിരുന്നു. അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന്റെ പേരില്‍ ഇരു രജ്യങ്ങളും അറസ്റ്റ് രേഖപ്പെടുത്താറുണ്ട്. ഇവരെ പിന്നീട് വിട്ടയക്കും. കൃത്യമായി സ്ഥലം നിര്‍ണ്ണയിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പല മത്സ്യബന്ധനബോട്ടുകളില്‍ Read more about 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു[…]

വിസ്താരം പൂര്‍ത്തിയായി; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി രാപകല്‍ മൊഴിയെടുപ്പ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിസ്താരം പൂര്‍ത്തിയായി. 14 മണിക്കൂര്‍ നീണ്ടു നിന്നു മൊഴിയെടുപ്പും വിസ്താരവും .നടപടികള്‍ ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ടാണ് മൊഴിയെടുപ്പും ക്രോസ് വിസ്താരവും മണിക്കൂറുകള്‍ നീണ്ടത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ഒരു മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കുന്നത്. വിസ്താരം രാത്രി 12.55 ഓടെ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പുറത്തിറങ്ങി. നുണപരിശോധനയെ കുറുച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്ത് സാഹചര്യത്തിലാണ് നുണപരിശോധനക്ക് താന്‍ തയാറാകേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സോളാര്‍ ഇടപാടില്‍ ഖജനാവിന് നഷ്ടമോ അവര്‍ക്ക് Read more about വിസ്താരം പൂര്‍ത്തിയായി; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി രാപകല്‍ മൊഴിയെടുപ്പ്[…]

ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിക്കും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍ ലഭിച്ചു. ടെന്നിസ് താരം സാനിയ മിര്‍സ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ , ബോളിവുഡ് നടന്‍ അനുപംഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ എന്നിവരെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, പ്രിയങ്കാ ചോപ്ര എന്നിവര്‍ പത്മശ്രീ ലഭിച്ചു . പത്മവിഭൂഷണ്‍ ലഭിച്ചവര്‍ രജനികാന്ത്, ധീരുഭായ് അംബാനി, നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, Read more about ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.[…]

അറസ്റ്റിന് ശേഷമാണ് സരിതയെ അറിയുന്നത്‌യെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ്.നായരെയും ബിജു രാധാകൃഷ്ണനെയും അറിയുന്നത് അറസ്റ്റിന് ശേഷമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടീം സോളാറിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും സോളാര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു രൂപപോലും നഷ്‌പ്പെട്ടില്ലെന്നും മുഖ്യമന്ത്രി സോളാര്‍ കമ്മിഷനില്‍ വ്യക്തമാക്കി. പ്രതികളെ സഹായിക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തന്റെ ലെറ്റര്‍പാഡ് പോലും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍ നായരേയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും എം.ഐ ഷാനവാസിന്റെ അഭ്യര്‍ത്ഥന പ്രകാരം എറണാകുളം ഗസ്റ്റ്ഹൗസില്‍ ബിജു രാധാകൃഷ്ണന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതായതും മുഖ്യമന്ത്രി Read more about അറസ്റ്റിന് ശേഷമാണ് സരിതയെ അറിയുന്നത്‌യെന്ന് മുഖ്യമന്ത്രി[…]