രണ്ടാഴ്ച്ചത്തേക്ക് സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ

10:25am 25/2/2016 ഡമസ്‌കസ്: സിറിയയില്‍ രണ്ടാഴ്ച്ചത്തേക്ക് വെടി നിര്‍ത്തല്‍ കരാറിന് ധാരണ. മറുപക്ഷം വെടിനിര്‍ത്തലിനോട് ക്രിയാത്മകമായി സഹകരിക്കുന്നുണ്ടെന്ന് പരിശോധിക്കാന്‍ കൂടിയാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിമതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച അമേരിക്കയും റഷ്യയും നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. കരാറിനെ പിന്തുണച്ച് പ്രസിഡന്റ് ബശ്‌ളാര്‍ അല്‍അസദ് കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു. വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വെടിനിര്‍ത്തല്‍ കരാറിനെ അസദ് പിന്തുണച്ചതായി റഷ്യന്‍ പാര്‍ലമെന്റ് വ്യക്തമാക്കി. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന രാഷ്ട്രീയ Read more about രണ്ടാഴ്ച്ചത്തേക്ക് സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ[…]

വിദ്യാര്‍ത്ഥികളുടേതല്ല; ദേശദ്രോഹ മുദ്രാവാക്യം

10:11am 25/2/2016 ന്യൂഡല്‍ഹി: ദേശദ്രോഹ വിവാദം കത്തിപ്പടരുന്ന ജെഎന്‍യു വിഷയത്തില്‍ അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ മുദ്രാവാക്യം വിളിച്ചത് പുറത്ത് നിന്നുള്ളവര്‍. ഒരു ബോളിവുഡ് സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെ നാടകീയമായിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അല്ലെന്ന് തെളിയിക്കുന്ന പുതിയ വീഡിയോയും രംഗത്ത് വന്നു. പുറമേ നിന്ന് വന്ന ചിലരാണ് ഇക്കാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് വന്നിരിക്കുന്നത്. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലായി മുഖം മറച്ച ചിലര്‍ ദേശദ്രോഹ മുദ്രാവാക്യം വിളിക്കുന്നത് വ്യക്തമാണ്. Read more about വിദ്യാര്‍ത്ഥികളുടേതല്ല; ദേശദ്രോഹ മുദ്രാവാക്യം[…]

മണിരത്‌നം ചിത്രത്തില്‍ സായ് പല്ലവി

10:02am 25/2/2016 പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന സായ് പല്ലവി തമിഴിലേക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സായിയുടെ തമിഴിലെ അരങ്ങേറ്റം. മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയാണ് സായ് പല്ലവിയെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്. കാര്‍ത്തിയാണ് ചിത്രത്തില്‍ നായകനാകുന്നത്. നേരത്തെ ദുല്‍ഖറിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ചിത്രത്തില്‍ നിന്ന് ദുല്‍ഖര്‍ പിന്‍മാറുകയായിരുന്നു. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കാളി എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യയുടെ Read more about മണിരത്‌നം ചിത്രത്തില്‍ സായ് പല്ലവി[…]

മാര്‍ച്ച് 21ന് കേരളത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ്

10:00am 25/2/2016 ന്യൂഡല്‍ഹി: മാര്‍ച്ച് 21ന് കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും . മാര്‍ച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. നാഗാലാന്‍ഡ്, പഞ്ചാബ്, അസം, ഹിമാചല്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ്-5, ബി.ജെ.പി-2, ശിരോമണി അകാലിദള്‍-2, സി.പി.എം-3, നാഗാ പീപ്പ്ള്‍സ് ഫ്രണ്ട്-1 എന്നിങ്ങനെയാണ് ഒഴിവ് വരുന്ന സീറ്റുകള്‍. ഈ സീറ്റുകളുടെ കാലാവധി ഏപ്രിലില്‍ പൂര്‍ത്തിയാകും. കോണ്‍ഗ്രസിലെ എ.കെ ആന്റണി, Read more about മാര്‍ച്ച് 21ന് കേരളത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ്[…]

മലയാളി സഹോദരങ്ങള്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

09:54am 25/2/2016 ദോഹ : ഖത്തറില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് മാത്തോട്ടം മാളിയേക്കല്‍ നജ്മല്‍ റിസ്വാന്‍ (20)മുഹമ്മദ് ജുനൈദ് (22 )എന്നിവരാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. ദോഹയിലെ ഐന്‍ ഖാലിദില്‍ വച്ച് ഇവര സഞ്ചരിച്ചിരുന്ന ലാന്റെ ക്രൂ യിസര്‍ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം സംഭവിച്ചത്. പിതാവ് സകീര്‍ മാളിയേക്കല്‍ ഖത്തറില്‍ ബര്‍ സാന്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തുകയാണ് മാതാവ് ഹസീന. മൃതദേഹങ്ങള്‍ ഇന്ന് രാത്രിതന്നെ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി Read more about മലയാളി സഹോദരങ്ങള്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു[…]

തെരുവുനായ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ മുഖം കടിച്ചുകീറി

09:50am 25/2/2016 തിരുവനന്തപുരം: സ്‌കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന എല്‍.കെ.ജി വദ്യാര്‍ത്ഥിനിയുടെ മുഖം തെരുവുനായ കടിച്ചുപറിച്ചു. തിരുവന്തപുരം പുല്ലുവിളയിലാണ് സംഭവം. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ ഫാബിയാനോ സെന്‍ രാജ എന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായ കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമിക ചികിത്സ നല്‍കിയ കുട്ടിയെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് Read more about തെരുവുനായ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ മുഖം കടിച്ചുകീറി[…]

സഞ്ജയ് ദത്തിന് ജയില്‍ മോചനം

09:40am 23/2/2016 മുംബൈ: 1993ല്‍ 257 പേരുടെ മരണത്തിന് വഴിവെച്ച കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് രാവിലെ 8:42 ഓടെ ദത്ത് പുറത്തിറങ്ങി. ദത്തിന്റെ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സഞ്ജയ് ദത്തിനെ മോചിപ്പിച്ചത്. ജയിലില്‍ നിന്ന് അദ്ദേഹം സമ്പാദിച്ച 450 രൂപയുമായാണ് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് Read more about സഞ്ജയ് ദത്തിന് ജയില്‍ മോചനം[…]

ഇന്ന് മന്നം സമാധി

09:36am 25/2/2016 ചങ്ങനാശേരി: മന്നത്ത് പത്മനാഭന്റെ 46-ാമത് സമാധിദിനാചരണം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്നു സംസ്ഥാന വ്യാപകമായി ആചരിക്കും. പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തും താലൂക്ക് യൂണിയന്‍, കരയോഗം കേന്ദ്രങ്ങളിലും സമാധിദിനാചരണം നടക്കും. വിവിധ ജില്ലകളില്‍നിന്നായി ആയിരങ്ങള്‍ പദയാത്രയായി പെരുന്നയിലെ സമാധിമണ്ഡപത്തില്‍ എത്തും. പെരുന്നയിലെ മന്നം സമാധിമണ്ഡപത്തില്‍ രാവിലെ മുതല്‍ ഭക്തി ഗാനാലാപനവും പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹപ്രാര്‍ഥനയും ഉണ്ടാകും. രാവിലെ ആറിനു തുടങ്ങുന്ന പരിപാടികള്‍ക്ക് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേതൃത്വം നല്‍കും. സംസ്ഥാനത്തെ Read more about ഇന്ന് മന്നം സമാധി[…]

ഇന്ത്യക്ക് 45 റണ്‍സ് വിജയം

09:35am 25/2/2016 മിര്‍പുര്‍: കഴിഞ്ഞവര്‍ഷം തങ്ങളെ നാണംകെടുത്തിയ ബംഗ്‌ളാദേശിനോട് പ്രതികാരം ചെയ്തുകൊണ്ട് ഏഷ്യാകപ്പ് ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വന്‍ തുടക്കം. ഷേര ബംഗ്‌ള സ്റ്റേഡിയത്തില്‍ ആതിഥേയര്‍ക്കായി ആര്‍ത്തുവിളിച്ച പതിനായിരങ്ങളെ നിരാശയിലാഴ്ത്തി 45 റണ്‍സ് ജയമാണ് ഇന്ത്യന്‍ സംഘം നേടിയത്. രോഹിത് ശര്‍മയുടെ അര്‍ധശതകത്തിന്റെ (83) കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 167 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്‌ളാദേശിന് 20ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റുകളുമായി ആശിഷ് നെഹ്‌റ നിറഞ്ഞുനിന്നപ്പോള്‍ ബംഗ്‌ളാ നിരയില്‍ സബ്ബിര്‍ Read more about ഇന്ത്യക്ക് 45 റണ്‍സ് വിജയം[…]

മുന്‍ മന്ത്രി എം.എം. ഹസ്സനും, ഡോ. ലൂക്ക് തറയിലും ന്യൂജേഴ്‌സിയില്‍

09:33am 25/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26-നു വൈകുരേം ആറുമണിക്ക് എഡഡിസ ഹോ’ലില്‍ നടക്കു ബിസിനസ് സെമിനാറില്‍ മുന്‍ മന്ത്രി എം.എം. ഹസ്സനും, ഡോ. ലൂക്ക് തറയിലും ജനശ്രീ സുസ്ഥിര മിഷനെപ്പറ്റിയും, മൈക്രോഫിനാന്‍സ് പദ്ധതതിയെപ്പറ്റിയും സംസാരിക്കുു. ട്രൈസ്റ്റേറ്റ് ഏരിയയിലെ എല്ലാ മലയാളി സംഘടനാ നേതാക്കളേയും ബിസിനസുകാരേയും പ്രസ്തുത സെമിനാറിലേക്ക് കെ.സി.സി.എന്‍.എ സ്വാഗതം ചെയ്യുതായി ചെയര്‍മാന്‍ തോമസ് മൊ’യ്ക്കല്‍, പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, Read more about മുന്‍ മന്ത്രി എം.എം. ഹസ്സനും, ഡോ. ലൂക്ക് തറയിലും ന്യൂജേഴ്‌സിയില്‍[…]