ട്രെയിനില്‍ സ്വീകരിക്കും ഇനി ഹോസ്റ്റസുമാര്‍

10:20am 22/22/2016 ന്യൂഡല്‍ഹി: ട്രെയിനില്‍ ഹോസ്റ്റസിനെ അവതരിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഇന്ത്യയിലെതന്നെ ഏറ്റവും വേഗംകൂടിയ ആദ്യത്തെ സെമി അതിവേഗ (മണിക്കൂറില്‍ 160 കിലോമീറ്റര്‍) ട്രെയിനായ ഡല്‍ഹി-ആഗ്ര ഗാട്ടിമാന്‍ എക്‌സ്പ്രസിലാണ് ട്രെയിന്‍ ഹോസ്റ്റസിനെ ആദ്യം നിയമിക്കുക. ഗാട്ടിമാന്‍ എക്‌സ്പ്രസ് അടുത്തമാസത്തോടെ ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഈ മാസം 25ന് അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അതിവേഗ ട്രെയിനിന്റെ സവിശേഷതകള്‍ പ്രഖ്യാപിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാസംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന അഗ്‌നിബാധ Read more about ട്രെയിനില്‍ സ്വീകരിക്കും ഇനി ഹോസ്റ്റസുമാര്‍[…]

ഗിന്നസിലേക്ക്: അഖിലകൈരള കോല്‍ക്കളിസംഘം

22/2/2016 കോഴിക്കോട്: ഒമ്പതു വയസ്സ് മുതല്‍ 75 വയസ്സുവരെയുള്ള 520 പേര്‍. ഒരേ താളത്തില്‍ ഒരേചുവടില്‍ അവര്‍ ചുവടുവെച്ച് കയറിയത് ഗിന്നസിന്റെ സുവര്‍ണതാളുകളിലേക്ക്. 120 പേര്‍ ചേര്‍ന്ന് കാസര്‍കോട് നടത്തിയ കോല്‍ക്കളി റെക്കോഡാണ് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജ് ഗ്രൗണ്ടില്‍ അഖില കൈരള കോല്‍ക്കളി ഗുരുക്കള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പഴങ്കഥയാക്കിയത്. 10 മിനിറ്റ് നീണ്ട കളിയില്‍ തനത് കോല്‍ക്കളിയാണ് അവതരിപ്പിച്ചത്. രണ്ടു കളിയും രണ്ടു പാട്ടുമാണ് കളിച്ചത്. ‘പതറാതെയും വെട്ടി ഹംസ പുലിയാം കുട്ടി ഇസ്ലാമിയത്തിന്റെ കൊടിയും Read more about ഗിന്നസിലേക്ക്: അഖിലകൈരള കോല്‍ക്കളിസംഘം[…]

രണ്ടു ദിവസം പൊട്ടക്കിണറ്റില്‍ ; മൂന്നാംനാള്‍ 83 കാരനെ പുറത്തെടുത്തു

09:50AM 22/2/2016 ചെറുതുരുത്തി: പൊട്ടക്കിണറ്റില്‍ രണ്ടു ദിവസങ്ങള്‍ കഴിയേണ്ടി വന്ന വയോധികന് മൂന്നാനാള്‍ പുതുജീവിതത്തിലേക്ക് . ചെറുതുരുത്തി നിവാസിയായ ബാലകൃഷ്ണന്‍ നായരെയാണ് ജീവിതത്തിലേക്ക് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വലിച്ചു കയറ്റിയത്. വ്യാഴാഴ്ച രാത്രി 12 കോല്‍ താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണ ബാലകൃഷ്ണനെ ശനിയാഴ്ച ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സ് സ്റ്റേഷനിലെ ജീവനക്കാരാണ് പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ ബാലകൃഷ്ണന്‍ നായരുടെ മകളാണ് വീടിന് തൊട്ടടുത്തുള്ള പറമ്പിലെ പൊട്ടക്കിണറ്റില്‍ പിതാവിനെ കണ്ടെത്തിയത്. ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ 83 കാരനെ Read more about രണ്ടു ദിവസം പൊട്ടക്കിണറ്റില്‍ ; മൂന്നാംനാള്‍ 83 കാരനെ പുറത്തെടുത്തു[…]

സിറിയയില്‍ ഇരട്ടസ്‌ഫോടനം; 129 പേര്‍ മരണമടഞ്ഞു

22/2/2016 ഡമസ്‌കസ്: സിറിയയിലെ ഹിംസ് നഗരത്തില്‍ ഇരട്ടസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 129 ആയി. നഗരത്തിലെ അല്‍ അര്‍മാന്‍ കവാടത്തിനടുത്താണ് സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ 28 സിവിലിയന്മാരുണ്ടെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിപേര്‍ക്ക് പരിക്കുണ്ട്. സര്‍ക്കാര്‍ അധീനതയിലുള്ള ഹിംസില്‍ ബോംബാക്രമണങ്ങള്‍ പതിവാണ്. കഴിഞ്ഞമാസം നടന്ന ഇരട്ടബോംബാക്രമണം 70 പേരുടെ ജീവനെടുത്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. അതിനിടെ, അലെപ്പോയില്‍ സര്‍ക്കാര്‍സൈന്യം ആക്രമണം തുടരുകയാണ്. ഞായറാഴ്ചയോടെ കിഴക്കന്‍മേഖലയിലെ 18 ഗ്രാമങ്ങള്‍ റഷ്യന്‍ പിന്തുണയോടെ വിമതരില്‍നിന്ന് സൈന്യം പിടിച്ചെടുത്തു. Read more about സിറിയയില്‍ ഇരട്ടസ്‌ഫോടനം; 129 പേര്‍ മരണമടഞ്ഞു[…]

ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളീവുഡ് നടിയുടെ തുറന്ന കത്ത്

09:49AM 22/2/2016 ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളീവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത്. ഉമര്‍ നീ ഒരു തീവ്രവാദിയല്ല. എന്ത് എവിടെ പറയണം എന്ന് നിശ്ചയമില്ലാത്ത ആളാണ് നീ. എന്ന് കരുതി നിന്നെ ജയിലില്‍ ഇടാനോ പീഡിപ്പിക്കാനോ കൊല്ലാനോ സാധിക്കില്ലെന്ന് സ്വര ഭാസ്‌കര്‍ പറയുന്നു. ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സ്വര ഭാസ്‌കര്‍ അധികൃതര്‍ക്കയച്ച തുറന്ന കത്തിലാണ് ഇത്തരത്തില്‍ പറഞ്ഞിട്ടുള്ളത്. താനും ജെ.എന്‍.യുവില്‍ പഠിച്ചതാണ്. മാസ്റ്റേഴ്സ് Read more about ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളീവുഡ് നടിയുടെ തുറന്ന കത്ത്[…]

പങ്കിടലിന്റെ അനുഭവം വിശ്വാസജീവിതത്തിനു മുതല്‍ക്കൂട്ടാകണം:

09:45AM 22/2/2016 ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മാ മാരാമണ്‍: മാരാമണ്‍ മണല്‍പ്പുറത്തെ 121-ാം വിശ്വാസസംഗമത്തിനു സമാപനം. മലങ്കര മാര്‍ത്തോമ്മാ സഭയുടെ സുവിശേഷ പ്രസംഗസംഘം നേതൃത്വം നല്‍കി നടന്നുവരുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ ഇക്കൊല്ലത്തെ യോഗം ഇന്നലെ ഉച്ചകഴിഞ്ഞ് സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ആശീര്‍വാദം ഏറ്റുവാങ്ങി സമാപിച്ചു. പരമ്പരാഗതമായ ‘സ്തുതിപ്പിന്‍, സ്തുതിപ്പിന്‍ യേശുദേവനെ …… എന്ന ഗാനം വിശ്വാസസമൂഹം എഴുന്നേറ്റുനിന്ന് ആലപിച്ചപ്പോള്‍ ഒരാഴ്ച മണല്‍പ്പുറത്തുനിന്നു നേടിയ ആത്മീയ ഉണര്‍വും വിശ്വാസികളില്‍ പ്രകടമായി. ആര്‍ജവസംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ പങ്കിടലിന്റെയും പങ്കാളിത്തത്തിന്റെയും Read more about പങ്കിടലിന്റെ അനുഭവം വിശ്വാസജീവിതത്തിനു മുതല്‍ക്കൂട്ടാകണം:[…]

ജാട്ട് സംവരണ പ്രക്ഷോഭം : മരണസംഖ്യ പത്തായി

09:42AM 22/2/2016 ന്യൂഡല്‍ഹി : ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ സംവരണം ആവശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭത്തില്‍ ഇന്നലെ രണ്ടുപേര്‍ കൂടി സുരക്ഷാ സേനയുടെ വെടിയേറ്റുമരിച്ചു. പ്രക്ഷോഭം എട്ടു ദിവസം പിന്നിട്ടതോടെ മരിച്ച പ്രക്ഷോഭകരുടെ എണ്ണം പത്തായി. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നു നടത്താനിരുന്ന പരീക്ഷകളും പ്രവേശന നടപടികളും മാറ്റിവച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഹരിയാനയിലെ ഭിവാനിയിലും സോനിപത്തിലും ഇന്നലെ പ്രക്ഷോഭകാരികള്‍ ആക്രമണം അഴിച്ചുവിട്ടു. ഇവിടെ രണ്ടു പോലീസ് സ്റ്റേഷനുകളും കടകളും Read more about ജാട്ട് സംവരണ പ്രക്ഷോഭം : മരണസംഖ്യ പത്തായി[…]

ഇന്ത്യാ പ്രസ്സ് ക്ലബ്­ : ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം

09:36AM 22/2/2016 അനിലാല്‍ ശ്രീനിവാസന്‍ ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്­ ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) യുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2016­17 പ്രവര്‍ത്തനങ്ങള്‍ക്കായി ബിജു സക്കറിയ പ്രസിഡന്റ്­ ആയി പുതിയ നേതൃത്വം ചുമതലയേറ്റു. ജോയിച്ചന്‍ പുതുക്കുളം (വൈസ് പ്രസിഡന്റ്­ ), അനിലാല്‍ ശ്രീനിവാസന്‍ (സെക്രട്ടറി ), പ്രസന്നന്‍ പിള്ള ( ജോയിന്റ് സെക്ര ട്ടറി), ബിജു കിഴക്കെക്കുറ്റ് (ട്രഷറര്‍) എന്നിവരാണ്­ മറ്റു ഭാരവാഹികള്‍. ഇല്ലിനോയിസിലെ വെസ്റ്റ് മോണ്ടിലുള്ള യൂസ് (Yu’s ) റസ്റ്റോറന്റില്‍ വച്ച് നടന്ന ഡയറക്ടര്‍ Read more about ഇന്ത്യാ പ്രസ്സ് ക്ലബ്­ : ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം[…]

നിയമസഭാതെരഞ്ഞെടുപ്പ്: കേന്ദ്രത്തില്‍ ഇന്ന് ചര്‍ച്ച

09:34 AM 22/02/2016 തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ തിങ്കളാഴ്ച തലസ്താനത്ത് നടക്കും. തെരഞ്ഞെടുപ്പിന് ആര് നേതൃത്വം നല്‍കണമെന്നതടക്കം ചര്‍ച്ചക്ക് വിഷയമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ മത്സരരംഗത്തിറക്കാന്‍ നീക്കമുണ്ട്. ഗുലാംനബി ആസാദ് നല്‍കിയ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാകും ഡല്‍ഹിയിലെ ചര്‍ച്ചകള്‍. ഉമ്മന്‍ ചാണ്ടി ഇന്നലത്തെന്നെ ഡല്‍ഹിയിലത്തെി. വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നത്തെും. ചര്‍ച്ച വൈകീട്ടാണ്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ചര്‍ച്ചക്ക് വരും. കൂടുതല്‍ Read more about നിയമസഭാതെരഞ്ഞെടുപ്പ്: കേന്ദ്രത്തില്‍ ഇന്ന് ചര്‍ച്ച[…]

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് -മോഹന്‍ലാലിന്റെ ബ്ലോഗ്

09:30am 22/2/2016 കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു സര്‍ലകാലശാലാ വിവാദത്തില്‍ വിമര്‍ശനവുമായി നടന്‍ മോഹന്‍ലാല്‍. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? എന്ന തലക്കെട്ടോടെയാണ് ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ അഭിപ്രായം പങ്കുവെച്ചത്. അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കണമെന്ന് ബ്ലോഗില്‍ പറയുന്നു. തന്റെ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യ സ്‌നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തിക്കെട്ട രീതിയില്‍ തല്ലുകൂടുന്നുവെന്നും ലാല്‍ പറയുന്നു. മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ Read more about ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് -മോഹന്‍ലാലിന്റെ ബ്ലോഗ്[…]