ഡറീന തോമസ് (14) അറ്റ്‌ലാന്റയില്‍ നിര്യാതയായി

08:20am 21/2/2016 ജോയിച്ചന്‍ പുതുക്കുളം അറ്റ്‌ലാന്റാ: അറ്റ്‌ലാന്റ സെയിന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കാത്തോലിക് ചര്‍ച്ച് ഇടവകാംഗങ്ങളായ മിറ്റത്താനിക്കല്‍ രാജു- ഡോണ ദമ്പതികളുടെ മകള്‍ ഡറീന തോമസ് (14) നിര്യാതയായി. ഡോണ സഹോദരിയാണ്. Viewing and Wake Service: Date: 02/20/16 Time: 3:30pm – 8:00pm Place: Eternal Hills Funeral Home 3594 Stone Mountain Highway Snellville, GA 30039 Funeral Mass and Service Date: 02/21/16 Time: 3:30pm: Holy Mass Read more about ഡറീന തോമസ് (14) അറ്റ്‌ലാന്റയില്‍ നിര്യാതയായി[…]

പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവ് നെല്‌ളെ ഹാര്‍പര്‍ ലീ അന്തരിച്ചു

06:45pm 20/02/2016 ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് നെല്‌ളെ ഹാര്‍പര്‍ ലീ (89) അന്തരിച്ചു. വംശീയതയെ പ്രതിപാദ്യമാക്കി നെല്‌ളെ ഹാര്‍പര്‍ ലീ രചിച്ച ‘ടു കില്‍ എ മോക്കിങ് ബേഡ്’ 1961ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിരുന്നു. നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം മൂന്നു കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. 1960ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാം ഭാഗമായ ‘ഗോ സെറ്റ് എ വാച്ച്മാന്‍’ 2015ലാണ് പുറത്തിറങ്ങിയത്. 1926 ഏപ്രില്‍ 28ന് അലബാമയിലെ മോണ്‍റിവില്ലയിലാണ് നെല്‌ളെ ജനിച്ചത്. അലബാമ സര്‍വകലാശാലയിലെ Read more about പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവ് നെല്‌ളെ ഹാര്‍പര്‍ ലീ അന്തരിച്ചു[…]

സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്യമായി

20/02/2016 കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമായി. കൊച്ചി കാക്കനാട് ഇടച്ചിറയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യകെട്ടിടം യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസുഫലി എന്നിവര്‍ ചേര്‍ന്ന് നാടിന് Read more about സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്യമായി[…]

ജാട്ട് പ്രക്ഷോഭം: ട്രെയിന്‍ തീയിട്ടു

06:30pm 20/02/2016 ന്യൂഡല്‍ഹി: സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി. സമരം നടത്തുന്നവര്‍ ഹരിയാനയിലെ ബുധഖേദ റെയില്‍വെ സ്‌റ്റേഷനും പെട്രോള്‍ പമ്പും ഹാളുകളും തീയിട്ടു. പ്രക്ഷോഭം രൂക്ഷമായ മേഖലകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഹരിയാനയിലെ റോത്തക്ക്, ഭിവാനി എന്നിവിടങ്ങളില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആവശ്യങ്ങള്‍ അംഗീകരിച്ചതായും വീട്ടിലേക്ക് മടങ്ങണമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സമരക്കാരോട് അഭ്യാര്‍ഥിച്ചു. സംവരണപ്രശ്‌നത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും Read more about ജാട്ട് പ്രക്ഷോഭം: ട്രെയിന്‍ തീയിട്ടു[…]

കനയ്യയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

08:10am 20/02/2016 ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ജാമ്യ ഹരജിയോടൊപ്പം സമര്‍പ്പിക്കേണ്ട ചില രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് ഹരജി ഇന്നു പരിഗണിക്കാതിരുന്നത്. നേരത്തെ സുപ്രീംകോടതിയില്‍ ആയിരുന്നു കനയ്യയുടെ അഭിഭാഷകര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, കീഴ്‌കോടതിയില്‍ ആണ് ജാമ്യാപേക്ഷ നല്‍കേണ്ടതെന്നും ഇത് പരമോന്നത കോടതി പരിഗണനക്കെടുത്താല്‍ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സെപ്തംബര്‍ ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ Read more about കനയ്യയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും[…]

ബസ്സിക്കെതിരെ ഹരജി

08:06am 20/02/2016 ന്യൂഡല്‍ഹി: ഡല്‍ഹി സിറ്റി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിക്കെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹരജി. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കേസില്‍ അന്വേഷണത്തെ സ്വാധീനിക്കുന്നെന്നാണ് ആരോപണം. ചില രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യപ്രകാരമാണ് പൊലീസ് മേധാവി പ്രവര്‍ത്തിക്കുന്നതെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. കനയ്യയുടെ ജാമ്യഹരജി പൊലീസ് എതിര്‍ക്കില്‌ളെന്ന് ബസ്സി മാധ്യമങ്ങളോട് പ്രസ്താവന നടത്തിയത് കോടതി നടപടികളെയും സുതാര്യമായ അന്വേഷണത്തെയും ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു. ഫെബ്രുവരി 16നും 17നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനകളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ബസ്സിക്ക് Read more about ബസ്സിക്കെതിരെ ഹരജി[…]

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഇന്ന്

08:05am 20/02/2016 കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യകെട്ടിടം ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. കാക്കനാട്ട് 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി. ടവര്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11ന് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബൈ ഹോള്‍ഡിങ് വൈസ് Read more about സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഇന്ന്[…]

ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം; വെടിവെപ്പില്‍ മൂന്നു മരണം

08:00am 20/2/2016 ന്യൂഡല്‍ഹി: ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന സംവരണപ്രക്ഷോഭം അക്രമാസക്തമായി. റോത്തക്കില്‍ സമരക്കാരെ നേരിട്ട പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു. പൊലീസിന്‍േറതടക്കം നിരവധി വാഹനങ്ങളും ഒരു മാളും തീവെക്കുകയും തകര്‍ക്കുകയും ചെയ്തു. റോത്തക്, ഭിവാനി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിന് കൂടുതല്‍ കേന്ദ്രസേനക്കുപുറമെ സൈന്യത്തെയും വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി Read more about ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം; വെടിവെപ്പില്‍ മൂന്നു മരണം[…]

അധോലോക കുറ്റവാളി കുമാര്‍പിള്ള പിടിയില്‍

01:20pm 19/02/2016 സിംഗപ്പൂര്‍ സിറ്റി: അധോലോക കുറ്റവാളിയുംപിടികിട്ടാപുളളിയും ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയുമായ കുമാര്‍പിള്ള സിംഗപ്പൂരില്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കുമാര്‍പിള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് സിംഗപ്പൂര്‍ പൊലീസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നിരവധി കൊലപാതക, മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ വ്യാജ മേല്‍വിലാസത്തിലാണ് സിംഗപ്പൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. മുംബൈ പൊലീസ് കുമാര്‍പിള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ സിംഗപ്പൂര്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഒളിവിലായിരുന്ന കുമാര്‍പിള്ളക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ Read more about അധോലോക കുറ്റവാളി കുമാര്‍പിള്ള പിടിയില്‍[…]

ആരോഗ്യ രക്ഷിക്കാം ഇലകളിലൂടെ

12:27pm 19/2/2016 ആരോഗ്യരക്ഷ നേടണമെങ്കില്‍ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നാല്‍ ഇന്ന് ഇലക്കറികള്‍ ആഹാരത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ ഫലമാണ് പെരുകുന്ന ജീവിതശൈലി രോഗങ്ങള്‍. വല്ലപ്പോഴുമെങ്കിലും ഇലകളിലേക്ക് തിരിച്ചു പോയാല്‍ സുസ്ഥിരമായ ആര്യോഗ ജീവിതം നേടിയെടുക്കാവുന്നതേയുള്ളു. അതിന് ഓരോ ഇലകളുടെയും പോഷകങ്ങളും പ്രത്യേകതകളും അറിഞ്ഞിരിക്കണം. ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളെയും പത്തിലകളെയും കുറിച്ച് വിവരിക്കുന്നുണ്ട്. ആരോഗ്യ പ്രദാനം ചെയ്യുന്നവയാണ് ഇവ. ഈ പത്തിലകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍… പയറില പയര്‍വര്‍ഗങ്ങളില്‍ ഏറ്റവും ഉത്തമം ചെറുപയറാണ്. ഇതിന്റെ ഇലകൊണ്ടുള്ള ഇലക്കറി അത്യുത്തമം. ശരീരകാന്തിയും Read more about ആരോഗ്യ രക്ഷിക്കാം ഇലകളിലൂടെ[…]