സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു

02:50am 15/02/2016 ബംഗളൂരു: ബംഗളൂരുവിലെ വിബ്ജിയോര്‍ സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു. ചികിത്സക്കായി വനംവകുപ്പ് അധികൃതര്‍ പാര്‍പ്പിച്ചിരുന്ന െബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് പുലി രക്ഷപ്പെട്ടത്. ഫെബ്രുവരി 14നായിരുന്നു സംഭവം. വൈകീട്ട് ഭക്ഷണം നല്‍കുന്നതിനിടെയാണ് എട്ടു വയസുള്ള ആണ്‍പുലി രക്ഷപ്പെട്ടത്. ഭക്ഷണം നല്‍കുന്നതിനായി തുറന്ന കൂടിന്റെ വാതില്‍ ശരിക്ക് പൂട്ടാത്തതാകാം പുലി രക്ഷപ്പെടാന്‍ കാരണമെന്നാണ് പാര്‍ക്ക് അധികൃതരുടെ നിഗമനം. സംഭവത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ അറിയിച്ചു. പുലി പാര്‍ക്കില്‍ തന്നെ കാണുമെന്നും തിരച്ചില്‍ ആരംഭിച്ചതായും Read more about സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു[…]

മലയാളി ജവാന്റെ മൃതദേഹത്തോട് കേരള സര്‍ക്കാറിന്റെ അനാദരവ്

02:30pm 15/02/2016 ന്യൂഡല്‍ഹി: സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച മലയാളി ജവാന്‍ ബി. സുധീഷിന്റെ മൃതദേഹത്തോട് കേരള സര്‍ക്കാറിന്റെ അനാദരവ്. ഡല്‍ഹി വിമാനത്താവളത്തില്‍ 11 മണിക്ക് എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധി എത്തിയിരുന്നില്ല. അതേസമയം, മറ്റ് ജവാന്മാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ അതാത് സംസ്ഥാനങ്ങളിലെ റസിഡന്റ് കമീഷണര്‍മാര്‍ എത്തിയിരുന്നു. അവര്‍ മൃതദേഹത്തില്‍ ആദരമര്‍പ്പിക്കുകയും ചെയ്തു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയാണ് ലാന്‍സ് നായിക് ബി. സുധീഷ്. ആറു ദിവസം മുമ്പ് സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ മോശം കാലാവസ്ഥയെ Read more about മലയാളി ജവാന്റെ മൃതദേഹത്തോട് കേരള സര്‍ക്കാറിന്റെ അനാദരവ്[…]

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ജയലളിത സഖ്യത്തിന് സാധ്യതയേറുന്നു

11:50AM 15/2/2016 ചെന്നൈ :തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യം പുനരുജ്ജീവിപ്പിച്ചതിനു പിന്നാലെ ബി.ജെ.പി ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് ബി.ജെ.പിക്ക് ജയലളിതയുടെ ഭാഗത്തുനിന്ന് ശുഭസൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഉന്നതതലങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ജയലളിത സമ്മതിച്ചതും കേന്ദ്രത്തില്‍ പിടി ഉറപ്പിക്കുന്നതിന്റെ് ഭാഗം കൂടിയാണിത്. ആദ്യഘട്ടത്തില്‍ നൂറുസീറ്റകള്‍ ആവശ്യപ്പെട്ടിരുന്ന ബി.ജെ.പി ഇപ്പോള്‍ 60 സീറ്റ് കിട്ടിയാല്‍ മതിയെന്ന നിലപാടിലാണ്. മുഖ്യഎതിരാളിയായ ഡി.എം.കെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെയാണ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടില്‍ അയവുവരുത്താന്‍ Read more about തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ജയലളിത സഖ്യത്തിന് സാധ്യതയേറുന്നു[…]

ഫുട്ബാളില്‍ ഇന്ന് ഫൈനല്‍

10:20am 15/02/2016 ഗുവാഹതി: 21 വര്‍ഷത്തെ കാത്തിരിപ്പിന് റെഡ്കാര്‍ഡ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ പുരുഷ ഫുട്ബാള്‍ ടീം. സരുസജായ് സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലെ ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് നേപ്പാളിനെതിരെയാണ് കലാശപ്പോരാട്ടം. വനിതകളിലും നേപ്പാളിനെയാണ് ഫൈനലില്‍ എതിരിടുന്നത്. വൈകീട്ട് അഞ്ചിന് ഷില്‌ളോങ്ങിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. സാഫ് കപ്പില്‍ ജേതാക്കളായത്തെിയ ഇന്ത്യ യുവനിരക്ക് മുന്‍തൂക്കം നല്‍കിയപ്പോള്‍ ഇവിടെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. ശ്രീലങ്കയാണ് 21ന് ആതിഥേയരെ ഞെട്ടിച്ചത്. പിന്നീട് മാലദ്വീപിനെ തോല്‍പിച്ച് സെമിയിലത്തെി. നിലവിലെ Read more about ഫുട്ബാളില്‍ ഇന്ന് ഫൈനല്‍[…]

യുവന്റസ് ഒന്നാമത്

15/02/2016 ടൂറിന്‍: ഒന്നാം സ്ഥാനക്കാരായിരുന്ന നാപോളിയെ 88 മിനിറ്റിലെ ഗോളില്‍ കുരുക്കി നേടിയ 10 ജയവുമായി ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ഒന്നാമത്. സീസണില്‍ ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാര്‍ ഒന്നാമതത്തെിയത്. 25 മത്സരങ്ങളില്‍നിന്ന് 57 പോയന്റാണ് യുവന്റസിനുള്ളത്. രണ്ടാം സ്ഥാനത്തായ നാപോളിക്ക് അത്രയും മത്സരങ്ങളിലായി 56 പോയന്റും. മറ്റൊരു മത്സരത്തില്‍ എ.സി മിലാന്‍ ജിനോവയെ 21ന് തോല്‍പിച്ചു.

ഓണ്‍ലൈന്‍ ടിക്കറ്റിന് ഇന്നുമുതല്‍ നിയന്ത്രണം

09:59am 15/02/2016 തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ബുക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം പ്രതിമാസം 10ല്‍നിന്ന് ആറായി ചുരുക്കിയുള്ള റെയില്‍വേയുടെ നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. റെയില്‍വേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തെ ഇടനിലക്കാരും ഏജന്‍സികളും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഐ.ആര്‍.സി.ടി.സി വഴി ലഭ്യമാക്കുന്ന ടിക്കറ്റുകളുടെ എണ്ണം ചുരുക്കുന്നത്. റെയില്‍വേ നടത്തിയ പഠനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക് ചെയ്യുന്നവരില്‍ 90 ശതമാനം പേരും മാസത്തില്‍ ആറു തവണയില്‍ താഴെ മാത്രമേ ഐ.ആര്‍.സി.ടി.സി വഴി ടിക്കറ്റെടുക്കുന്നുള്ളൂവെന്ന് കണ്ടത്തെിയിരുന്നു.

മഹാഭാരതം മലയാള സാഹിത്യത്തില്‍ ചെലുത്തിയ സ്വാധിനം

മനോഹര്‍ തോമസ് ‘മഹാഭാരതത്തില്‍ ഉള്ളതെ മറ്റെവിടെയും കാണുകയുള്ളൂ .മഹാഭാരതത്തില്‍ ഇല്ലാത്തത് കാണാന്‍ വിഷമമാണ് ‘എന്ന ചൊല്ല് ഇന്നും നിലനില്ക്കുന്നു .ഈ ഇതിഹാസത്തിന് പ്രധാനമായും മുന്ന് തര്‍ജിമകളാണ് മലയാളത്തിലേക്ക് ഉണ്ടായിട്ടുള്ളത് .അതില്‍ ഏറ്റവും പ്രശസ്തവും , സമുജ്വലവും ആയത് കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ തന്നെയാണ് . ( 1865 1913) പണ്ഡിതനും ,കവിയും ,സര്ഗപ്രതിഭയുടെ മുര്‍തീഭാവവുമായ തമ്പുരാന്‍ 874 ദിവസം കൊണ്ട് ആ ബ്രഹത്തായ സൃഷ്ടി മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു . (114231 വരികള്‍ ) ക്ഷിപ്ര കവിയായ Read more about മഹാഭാരതം മലയാള സാഹിത്യത്തില്‍ ചെലുത്തിയ സ്വാധിനം[…]

കുര്‍ദുകള്‍ക്ക് നേരെ ആക്രമണം

09:53am 15/02/2016 അങ്കാറ: സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന ഫ്രാന്‍സിന്റെ ആവശ്യം തുര്‍ക്കി തള്ളി. അലപ്പോയിലെ വടക്കന്‍ മേഖലയില്‍ കുര്‍ദുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു വ്യക്തമാക്കി. റഷ്യന്‍ സഹായത്തോടെ കുര്‍ദുകള്‍ മുന്നേറുന്നത് തടയുമെന്നും ഒഗ്ലു കൂട്ടിച്ചേര്‍ത്തു. അലപ്പോയിലെ വടക്കന്‍ മേഖലയില്‍ നിന്ന് ഒഴിയണമെന്ന തുര്‍ക്കിയുടെ ആവശ്യം കുര്‍ദുകള്‍ നേരത്തെ നിരാകരിച്ചിരുന്നു. പീപ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിനോടും (വൈ.പി.ജി) സിറിയന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയോടും (പി.വൈ.ഡി) ആണ് പിന്മാറാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യം Read more about കുര്‍ദുകള്‍ക്ക് നേരെ ആക്രമണം[…]

പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദു:ഖറോനോ പെരുന്നാള്‍ സമാപിച്ചു

09:50am 15/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 84-മത് ദു:ഖറോനോ പെരുന്നാള്‍ ഫെബ്രുവരി 6,7 (ശനി, ഞായര്‍) തീയതികളില്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ ഷിക്കാഗോയിലുള്ള സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീസ്, സെന്റ് മേരീസ് ക്‌നാനായ എന്നീ സുറിയാനി ഇടവകകള്‍ ഒരുമിച്ച് സെന്റ് മേരീസ് സുറിയാനി പള്ളിയില്‍ വച്ച് വളരെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊണ്ടാടി. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് Read more about പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദു:ഖറോനോ പെരുന്നാള്‍ സമാപിച്ചു[…]

നവകേരള മാര്‍ച്ച് ഇന്ന് സമാപനം

09:45am 15/02/2016 തിരുവനന്തപുരം: സി.പി.എമ്മിന്റെ വികസനനയം പ്രഖ്യാപിച്ച് പി.ബി അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു മാസമായി നടന്ന നവകേരള മാര്‍ച്ചിന് തിങ്കളാഴ്ച സമാപനം. ജാഥയുടെ സമാപനം ഞായറാഴ്ചയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഒ.എന്‍.വി. കുറുപ്പിന്റെ മരണത്തത്തെുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വൈകീട്ട് അഞ്ചിന് ശംഖ്മുഖത്ത് സമ്മേളനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജില്ലയില്‍നിന്ന് മൂന്നുലക്ഷത്തോളംപേരെ പരിപാടിയില്‍ അണിനിരത്താനാണ് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനം. തുറന്ന ജീപ്പില്‍ എത്തുന്ന പിണറായിയെയും Read more about നവകേരള മാര്‍ച്ച് ഇന്ന് സമാപനം[…]