കായല്‍ കൈയേറി :നടന്‍ ജയസൂര്യക്ക് എതിരെ കൊച്ചി കോര്‍പറേഷന്‍

10/2/2016 തൃശൂര്‍: മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ കായല്‍ കൈയേറിയതായി പ്രസ്ഥാവിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കി . കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ് സ്ഥലം അളന്നതിന്റെ വിശദാംശങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടില്‍ കൈയേറ്റം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് നോട്ടീസ് നല്‍കിയതായും പറയുന്നു. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഈ മാസം 22 ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാകും ഇനി കേസ് പരിഗണിക്കുക. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ്‌കുമാര്‍ Read more about കായല്‍ കൈയേറി :നടന്‍ ജയസൂര്യക്ക് എതിരെ കൊച്ചി കോര്‍പറേഷന്‍[…]

സ്ഥാനക്കയറ്റമില്ല: വനിതാ പോലീസ് സേനയില്‍ പ്രതിഷേധം

12:04pm 10/2/2016 കോഴിക്കോട് : രാഷ്ട്രത്തില്‍ ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്ത കേരള പോലീസില്‍ അവര്‍ക്കു സ്ഥാനക്കയറ്റം നല്‍കാതെ അവഗണിക്കുന്നു. വനിതാ എസ്.ഐ, സി.ഐ എന്നീ തസ്തികകളില്‍ നിരവധി ഒഴിവുകള്‍ 19 പോലീസ് ജില്ലകളിലുമുണ്ടെങ്കിലും സേനയില്‍ 1991ല്‍ ചേര്‍ന്ന ഭൂരിപക്ഷത്തിനുപോലും സ്ഥാനക്കയറ്റം കിട്ടിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍വീസില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കയവര്‍ക്ക് ഗ്രേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നും 23 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രേഡ് എ.എസ്.ഐ എന്നും പേരില്‍ മാറ്റം വരുത്തിയതു മാത്രമാണ് ആകെ ലഭിച്ച ആനുകൂല്യം. Read more about സ്ഥാനക്കയറ്റമില്ല: വനിതാ പോലീസ് സേനയില്‍ പ്രതിഷേധം[…]

മനോജ് വധക്കേസില്‍ മുഖ്യകണ്ണി പി. ജയരാജന്‍ :സി.ബി.ഐ

11:58am 10/02/2016 കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ . ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് സി.ബി.ഐ ഹൈകോടതിയെ സമീപിച്ചത്. മനോജ് വധക്കേസില്‍ ഗൂഢാലോചനയിലും ആസൂത്രണത്തിലും ജയരാജന് പങ്കുണ്ടെന്ന് സി.ബി.ഐ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും ജയരാജനെ ചോദ്യം ചെയ്യണമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ജയരാജന്റെ മുന്‍കൂര്‍ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണ്. അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. Read more about മനോജ് വധക്കേസില്‍ മുഖ്യകണ്ണി പി. ജയരാജന്‍ :സി.ബി.ഐ[…]

ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് ജയം

10/2/2016 പുണെ: കുട്ടി ക്രിക്കറ്റ് ലോകകപ്പ് വിളിപ്പാടകലെ നില്‍ക്കെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.5 ഓവറില്‍ 101 റണ്‍സെടുത്ത് പുറത്തായിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ലങ്ക 12 പന്തുകള്‍ ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. ദിനേഷ് ചാണ്ടിമല്‍ (35), ചമര കപുരകദേര(25), മിലിന്‍ഡ സിരിവര്‍ധന (21) എന്നിവര്‍ ചേര്‍ന്നാണ് ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. നെഹ്‌റയും അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തോല്‍വിയോടെ ഇന്ത്യക്ക് ഐ.സി.സി റാങ്കിങ്ങിലെ Read more about ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് ജയം[…]

ആറ് വയസ്സുകാരിയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവ്

10:30am 10/2/2016 വാഷിംഗ്ടണ്‍: ആറ് വയസ്സ മാത്രം പ്രായമുളള മകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് വച്ച മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവിനു ശിക്ഷിച്ചു . ലൈംഗിക ആവശ്യങ്ങള്‍ക്കുള്ള കുട്ടിയെ വില്‍പ്പനയ്ക്കുണ്ട് എന്ന് കാണിച്ചായിരുന്നു മാതാപിതാക്കള്‍ ഓണ്‍ലൈനില്‍ കുട്ടിയുടെ പരസ്യം ഇട്ടിരുന്നത് . പരസ്യം ശ്രദ്ധയില്‍പ്പെട്ട നിരവധിപേര്‍ വീട്ടിലെത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പോലീസിനെ വിവരമറിയിക്കുകയും ഇന്റര്‍നെറ്റില്‍ കണ്ട പരസ്യത്തിന്റെ സഹായത്തോട് കൂടിയും പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദമ്പതികള്‍ Read more about ആറ് വയസ്സുകാരിയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവ്[…]

അഭയാര്‍ഥി പ്രതിസന്ധി: തുര്‍ക്കി–ജര്‍മന്‍ ധാരണ

10:26AM 10/02/2016 ബര്‍ലിന്‍: അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുര്‍ക്കിയും ജര്‍മനിയും ധാരണയിലത്തെി. അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമത്തിനെതിരെ ഒന്നിച്ചുനീങ്ങാനും നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള നടപടികള്‍ക്കും ഒരുമിച്ചു നീങ്ങുമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവും അറിയിച്ചു. റഷ്യന്‍ വ്യോമാക്രമണത്തില്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് സിറിയയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ ഭാരം തുര്‍ക്കിക്ക് ഒറ്റക്ക് താങ്ങാന്‍ കഴിയില്ളെന്നും മെര്‍കലിനൊപ്പം നടത്തിയ സംയുക്ത പത്രപ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. Read more about അഭയാര്‍ഥി പ്രതിസന്ധി: തുര്‍ക്കി–ജര്‍മന്‍ ധാരണ[…]

ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരം

10:20am 10/02/2016 ന്യൂഡല്‍ഹി: സിയാചിനിലെ ഹിമപാതത്തില്‍ മഞ്ഞിനടിയില്‍ അകപ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെട്ട ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഹനുമന്തപ്പയുടെ വൃക്കകളും കരളും തകരാറിലാണെന്ന് ആര്‍മി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. താഴ്ന്ന രക്തസമ്മര്‍ദ്ദവും ന്യൂമോണിയ ബാധയും കൂടുതല്‍ ആശങ്കകള്‍ക്ക് ഇടനല്‍കുന്നുണ്ട്. 48 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശരീര ഭാഗങ്ങള്‍ തണുത്തുറഞ്ഞതിനാല്‍ ഹനുമന്തപ്പ കോമയിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ എല്ലുകള്‍കള്‍ക്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല. Read more about ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരം[…]

സഭയില്‍ പ്രതിപക്ഷം ബഹളം

10:16am 10/02/2016 തിരുവനന്തപുരം: ബാര്‍ കോഴ ,സോളര്‍കേസ് വിഷയങ്ങളെ സംബന്ധിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം. ഭരണ മന്ത്രിസഭയുടെയും രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബാര്‍ കോഴ കേസ് അട്ടിമറിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചു. എന്നാല്‍ നിയമസഭാ അംഗത്തിന്റെ അവകാശം സ്പീക്കര്‍ നിഷേധിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് Read more about സഭയില്‍ പ്രതിപക്ഷം ബഹളം[…]

കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ 276 ഒഴിവുകള്‍

09/01/2016 കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ ഉളള കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 276 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 1. സൂപ്പര്‍വൈസറി ഒഴിവുകള്‍: അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെഷിനിസ്റ്റ്), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഷിപ്‌റൈറ്റ് വുഡ്), അസിസ്റ്റന്റ് എന്‍ജിനീയര്‍ (പെയിന്റിങ്), അസിസ്റ്റന്റ് കാറ്ററിങ് ഓഫിസര്‍, അക്കൗണ്ടന്റ്. ആകെ 11 ഒഴിവുകള്‍ ആണുള്ളത്. 2. വര്‍ക്‌മെന്‍ ഒഴിവുകള്‍: ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ഷിപ് ഡ്രാഫ്റ്റ്‌സ്മാന്‍, ജൂനിയര്‍ കമേഴ്‌സ്യല്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, സ്റ്റോര്‍കീപര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, വെല്‍ഡര്‍ കം Read more about കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ 276 ഒഴിവുകള്‍[…]

സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 2030 വനിതാ കോണ്‍സ്റ്റബ്ള്‍

09/02/2016 സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലും റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷല്‍ ഫോഴ്‌സിലുമായി വനിതാ കോണ്‍സ്റ്റബ്ള്‍ തസ്തികയിലെ 2030 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആര്‍.പി.എഫില്‍ 1827 (എസ്.സി-264, എസ്.ടി-145, ഒ.ബി.സി-614, ജനറല്‍-804), ആര്‍.പി.എസ്.എഫില്‍ 203( എസ്.സി-23, എസ്.ടി-33,ഒ.ബി.സി-52, ജനറല്‍-95) എന്നിങ്ങനെയാണ് ഒഴിവുകള്‍. വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്ന് പത്താംക്‌ളാസോ തത്തുല്യ യോഗ്യതയോ നേടണം. മികച്ച ശാരീരിക യോഗ്യതയും വേണം. ജനറല്‍, ഒ.ബി.സിക്കാര്‍ 157 സെ.മിയും എസ്.സി, എസ്.ടിക്കാര്‍ 152 സെ.മിയും ഉയരമുണ്ടായിരിക്കണം. പ്രായപരിധി: 18-25. എസ്.സി, Read more about സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 2030 വനിതാ കോണ്‍സ്റ്റബ്ള്‍[…]