നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.എ.സി ലളിത സ്ഥാനാര്‍ത്ഥി

10:20am 14/3/23016 വടക്കാഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ജനവിധി തേടുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നടി കെ.പി.എ.സി ലളിത. ഇനിയുള്ള കാലം ജനസേവനത്തിനായി നീക്കിവെക്കാന്‍ ആഗ്രഹിച്ച സമയത്ത് തന്നെയാണ് പാര്‍ട്ടി തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. സാധാരണക്കാരിയായ തനിക്ക് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. സംവിധായകന്‍ ഭരതന്റെ ഭാര്യയായി വടക്കാഞ്ചേരി എങ്കക്കാട് പാലിശേരി തറവാട്ടിലേക്ക് എത്തിയ തനിക്ക് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലത്തൊന്‍ കഴിയുന്നുവെന്നത് സന്തോഷിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.

ഐ.ണ്ടഎന്‍.ണ്ടഎ.ഐ നേഴ്‌സസ് വാരാണ്ടഘോണ്ടഷവും നൈന ബൈനിണ്ടയല്‍ കോണ്‍ഫണ്ടറന്‍സ് കിക്ക്ണ്ടഓഫും ഏപ്രില്‍ 23ണ്ടന് ജൂബി വള്ളിണ്ടക്കളം

07:03pm 13/03/2016 ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോണ്ടസിണ്ടയേണ്ടഷന്‍ ഓഫ് ഇല്ലിണ്ടനോണ്ടയിണ്ടയുടെ പതിണ്ടനാണ്ടലാണ്ടമത് നേഴ്‌സസ് വാരാണ്ടഘോണ്ടഷവും, നാഷണ്ടണല്‍ സംഘണ്ടടണ്ടനണ്ടയായ നൈനണ്ടയുടെ ബൈനിണ്ടയല്‍ കോണ്‍ഫണ്ടറന്‍സ് കിക്ക്ണ്ടഓഫും സംയുണ്ടക്തണ്ടമായി ഏപ്രില്‍ 23ണ്ടനു ശനിണ്ടയാണ്ടഴ്ച വൈകുണ്ടന്നേരം 7 മണിക്ക് മോര്‍ട്ടന്‍ഗ്രോണ്ടവിണ്ടലുള്ള അമേണ്ടരിണ്ടക്കന്‍ ലീജിണ്ടയന്‍ മെമ്മോണ്ടറിണ്ടയല്‍ സിവിക് സെന്റണ്ടറില്‍ വച്ച് വിപുണ്ടലണ്ടമായി നടണ്ടത്തുണ്ടന്നു. തദണ്ടവണ്ടസണ്ടരണ്ടത്തില്‍ നേഴ്‌സിംണ്ടഗിന്റെ വിവിധ വിഭാണ്ടഗണ്ടത്തില്‍പ്പെണ്ടട്ടണ്ടവര്‍ക്ക് മികച്ച സേവണ്ടനണ്ടത്തിണ്ടനുള്ള അവാര്‍ഡുണ്ടകള്‍ നല്‍കി ആദണ്ടരിണ്ടക്കുണ്ടന്നണ്ടതാണ്ടണ്. ബെസ്റ്റ് ക്ലിനിണ്ടക്കല്‍ നേഴ്‌സ്, ബെസ്റ്റ് അഡ്വാന്‍സ് പ്രാക്ടീസ് നേഴ്‌സ്, മോസ്റ്റ് എക്‌സിണ്ടപീണ്ടരിണ്ടയന്‍സ്ഡ് നേഴ്‌സ്, ഔട്ട് സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റ് Read more about ഐ.ണ്ടഎന്‍.ണ്ടഎ.ഐ നേഴ്‌സസ് വാരാണ്ടഘോണ്ടഷവും നൈന ബൈനിണ്ടയല്‍ കോണ്‍ഫണ്ടറന്‍സ് കിക്ക്ണ്ടഓഫും ഏപ്രില്‍ 23ണ്ടന് ജൂബി വള്ളിണ്ടക്കളം[…]

മാര്‍ച്ച് 13 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്

06:54pm 13/3/2016 പി.പി.ചെറിയാന്‍ ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 13 ഞായര്‍ പുലര്‍ച്ച രണ്ടു മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെക്കും. വസന്തക്കാലം ആരംഭിക്കുന്ന മാര്‍ച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിക്കുന്ന സമയമാറ്റം നിലവില്‍ വരുന്നത്. 2015 നവംബര്‍ ഒന്നിനായിരുന്നു ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെച്ചിരുന്നത്. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ സമയമാറ്റം ഔദ്യോഗീകമായി അംഗീകരിച്ചു അമേരിക്കന്‍ ഗവണ്‍മെന്റ് വിജ്ഞാപനം ഇറക്കിയത്. സ്പ്രിംഗ് സീസണ്‍ ആരംഭിക്കുന്നതോടെ ധാരാളമായി സൂര്യപ്രകാശം Read more about മാര്‍ച്ച് 13 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്[…]

എം. ജി. ശ്രീകുമാര്‍ നയിക്കുന്ന ‘സ്‌നേഹ സംഗീതം’ ; ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായ ടിക്കറ്റ് വിതരണോദ്ഘാടനം

06:53pm 13/3/2016 ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക് : വെസ്റ്റ് ചെസ്റ്റര്‍ സിറോ മലബാര്‍ കത്തോലിക്ക ദേവാലയ നിര്‍മ്മാണത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം, മേയ് 13 വെളളിയാഴ്ച വൈകിട്ട് 7ന് മൗണ്ട് വെര്‍ണന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അനുഗ്രഹീത ഗായകന്‍ എം. ജി. ശ്രീകുമാര്‍ നയിക്കുന്ന ‘സ്‌നേഹ സംഗീതം’ എന്ന ക്രിസ്തീയ ഭക്തി ഗാനമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ഫെബ്രുവരി 28–ാം തിയതി ഞായറാഴ്ച പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷിയാക്കി ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വ്വഹിച്ചു. യേശു Read more about എം. ജി. ശ്രീകുമാര്‍ നയിക്കുന്ന ‘സ്‌നേഹ സംഗീതം’ ; ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായ ടിക്കറ്റ് വിതരണോദ്ഘാടനം[…]

മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

06:48pm 13/3/2016 ഹൈദരാബാദ്: ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വഞ്ചനാക്കുറ്റത്തില്‍ ഹൈദരാബാദ് മെട്രോ പൊളിറ്റന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ച്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എ. രഘുനാഥിനും വാറണ്ടുണ്ട്. ഏപ്രില്‍ 13ന് മല്യയെ ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജി.എം.ആര്‍ ഗ്രൂപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മല്യക്കെതിരായ കോടതി നടപടി. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വഞ്ചിച്ചെന്നും ചെക്കില്‍ പണമുണ്ടായിരുന്നില്ലെന്നും കമ്പനി പരാതിയില്‍ വ്യക്തമാക്കി. Read more about മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ്[…]

ക്ഷേത്ര പ്രവേശനം സ്ത്രീകള്‍ക്ക് തുല്യനീതി വേണമെന്ന് ആര്‍.എസ്.എസ്

06:46 13/3/2016 ജയ്പൂര്‍: സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ മുന്‍നിലപാട് തിരുത്തി ആര്‍.എസ്.എസ്. ക്ഷേത്രപ്രവേശത്തില്‍ സ്ത്രീകളോട് വിവേചനം വേണ്ട എന്ന് രാജസ്ഥാനില്‍ നടക്കുന്ന ആര്‍.എസ്.എസ് പ്രതിനിധി സഭയില്‍ സമര്‍പ്പിക്കപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറ!യുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്നത് അനീതിയാണ്. പുരുഷനും സ്ത്രീക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ തുല്യനീതി വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം തുടരണമെന്ന ആര്‍.എസ്.എസിന്റെ നേരത്തെയുള്ള നിലപാടില്‍ നിന്നും വിരുദ്ധമാണ് പുതിയ നിര്‍ദേശം. രാജ്യത്തൊട്ടുമുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണം. സമരങ്ങളിലൂടെയല്ല, Read more about ക്ഷേത്ര പ്രവേശനം സ്ത്രീകള്‍ക്ക് തുല്യനീതി വേണമെന്ന് ആര്‍.എസ്.എസ്[…]

ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു കുമ്മനം വട്ടിയൂര്‍ക്കാവിലും രാജഗോപാല്‍ നേമത്തും

06:43pm 13/3/2016 തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 22 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നേമത്തും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും മത്സരിക്കും. ശോഭാ സുരേന്ദ്രന്‍ പാലക്കാടും കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും ജനവിധി തേടും. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കഴക്കൂട്ടത്താണ് മത്സരിക്കുക. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ജോര്‍ജ് കുര്യനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉറക്കം സുഗമമാക്കാം

06:40pm 13/3/2061 ന്യൂഡല്‍ഹി: ഇനിയുള്ള യാത്രകള്‍ അലക്കിയ കമ്പിളി പുതച്ചുറങ്ങിയാവാം. എ.സി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി നല്‍കുന്ന കമ്പിളിപ്പുതപ്പുകള്‍ ഓരോ യാത്രക്കു ശേഷവും അലക്കി നല്‍കുവാന്‍ ഇന്ത്യന്‍ റെയില്‍വെ തീരുമാനിച്ചതായി റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനായി കമ്പിളിയും പരുത്തിയും ചേര്‍ത്ത് കനം കുറഞ്ഞ പുതപ്പുകളാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ ഉപയോഗത്തിനു ശേഷവും ഇത് അലക്കും. നിലവില്‍ ആഴ്ചയിലോ മാസത്തില്‍ രണ്ട് തവണയോ ആണ് യാത്രക്കാര്‍ക്കുള്ള പുതപ്പുകള്‍ അലക്കാറുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി) Read more about ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉറക്കം സുഗമമാക്കാം[…]

ഷാബു തോമസ് നെല്ലിക്കുന്നേല്‍ (46) നിര്യാതനായി

635pm 13/3/2016 ജോയിച്ചന്‍ പുതുക്കുളം അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ഇടവകാംഗമായ ഷാബു തോമസ് നെല്ലിക്കുന്നേല്‍ (46) മാര്‍ച്ച് 12-നു ശനിയാഴ്ച നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 14-നു തിങ്കളാഴ്ച തൊടുപുഴ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്. സോണിയാണ് ഭാര്യ. മക്കള്‍: എലിസബത്ത്, റോസ്‌മേരി.

ഹജ് കരാറിന് ഇന്ത്യയും സൗദിയും ഒപ്പുവെച്ചു.

09:38am 13/3/2016 ജിദ്ദ: ഇത്തവണത്തെ വര്‍ഷത്തെ ഹജ് കരാറിന് ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പുവെച്ചു.ജിദ്ദയിലെ ഹജ്മന്ത്രാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെസിങ്ങും സൗദി ഹജ്മന്ത്രി ഡോ. ബന്ദര്‍ ഹിജാറും ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു.ഹറമിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 2013 ല്‍ ഹജ് ക്വാട്ടയില്‍ 20 ശതമാനം വെട്ടിക്കുറച്ചിരുന്നു, അത് പ്രകാരം ഇത്തവണയും ഒരു രാജ്യത്തിനും ഹജ് ക്വാട്ട വര്‍ദ്ധിപ്പിച്ചിട്ടില്ല.കരാര്‍ പ്രകാരം 1,36,0 20 പേര്‍ക്കാണ് ഹജിനായി ഇന്ത്യയില്‍ നിന്നും അവസരം ലഭിക്കുക. ഇതില്‍ Read more about ഹജ് കരാറിന് ഇന്ത്യയും സൗദിയും ഒപ്പുവെച്ചു.[…]