ധോണിയെക്കുറിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

10:18am 10/3/2016 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയെക്കുറിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. എം.എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. സുശാന്ത് സിംഗ് രാജ്പുത്താണ് ചിത്രത്തില്‍ നായകനാവുക. ഫോക്സ് സ്റ്റാര്‍ ഇന്ത്യയും എന്‍സ്പെയര്‍ഡ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് ബോളിവുഡ് സംവിധായകന്‍ നീരജ് പാണ്ഡേയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ പാണ്ഡേയാണ്. ചിത്രം ഈ വര്‍ഷം സെപ്റ്റംബറില്‍ തിയറ്ററില്‍ എത്തും

മുഖം കളളന്‍ പിടിയില്‍; പ്രധാന തൊഴില്‍ മാല മോഷണം

10:08am 10/3/2016 മൂവാറ്റുപുഴ: മുഖം മൂടി ധരിച്ച് ബൈക്കില്‍ മാല മോഷ്ടിക്കാനിറങ്ങുന്ന യുവാവ് പിടിയില്‍. ബ്ലാക്ക്മാനെന്ന പേരില്‍ അറിയപ്പെടുന്ന മൂവാറ്റുപുഴ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. വേഷപ്രച്ഛന്നനായി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. മാലമോഷണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയത് പ്രതികളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് വിഷ്ണുവിനെ പിടികൂടിയത്. ബ്ലാക്ക്മാന്‍ വേഷം കെട്ടി ഇയാള്‍ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നതായും പരാതികള്‍ ഉണ്ട്. മുമ്പില്‍ നിന്നും പിന്നില്‍ നിന്നും നോക്കിയാല്‍ വാഹനം ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ മാറ്റങ്ങള്‍ Read more about മുഖം കളളന്‍ പിടിയില്‍; പ്രധാന തൊഴില്‍ മാല മോഷണം[…]

വേള്‍ഡ് ഡേ പ്രയര്‍ ഡാലസില്‍ മാര്‍ച്ച് 12 ശനിയാഴ്ച

10:06am 10/3/2316 ഷാജി രാമപുരം ഡാലസ്: കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാലസിലെ വിവിധ സഭാവിഭാഗത്തില്‍പ്പെട്ട ഏകദേശം 25 ല്‍ പരം ഇടവകകള്‍ ഒന്നിച്ച് മാര്‍ച്ച് 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ അഖില ലോക പ്രാര്‍ത്ഥനാ ദിനം മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടനില്‍(1400 W Frankford Rd, Carrollton, TX 75007) വെച്ച് ആചരിക്കുന്നു. ലോകത്തിലെ 170ല്‍ പരം രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ ആദ്യത്തെ Read more about വേള്‍ഡ് ഡേ പ്രയര്‍ ഡാലസില്‍ മാര്‍ച്ച് 12 ശനിയാഴ്ച[…]

മിഷിഗ മലയാളി അസ്സോസ്സിയേഷന്‍ ഷട്ടില്‍ ബാറ്റ്മിന്റ ടൂര്‍ണമെന്റ് നടത്തുന്നു

10:03am 10/3/2016 ജോയിച്ചന്‍ പുതുക്കുളം മിഷിഗണിലെ പ്രമുഖ മലയാളി സംഘടനകളിലൊായ മിഷിഗ മലയാളി അസ്സോസിയേഷന്‍ ഏപ്രില്‍ 9-ാം തീയതി ശനിയാഴ്ച ട്രോയി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഷട്ടില്‍ ബാറ്റ്മിന്റ ടൂര്‍ണമെന്റ് നടത്തുന്നു. ടൂര്‍ണമെന്റ് കവീനറായി ബിജോയ്‌സ് കവണാനും ജോയിന്റ് കവീനറായി ചാള്‍സ് തോമസിനേയും തിരഞ്ഞെടുത്തു. എും നൂതനമായ ആശയങ്ങള്‍ ജനങ്ങളുടെ നന്മയ്ക്കായി മലയാളി സമൂഹത്തില്‍ പ്രവര്‍ത്തിച്ച് മിഷിഗ മലയാളി അസ്സോസ്സിയേഷന്‍ ശ്രദ്ധ നേടിയി’ുണ്ട്. മദ്യ നിരോധന പ്രസ്ഥാനങ്ങള്‍ക്കും പരിപാടികള്‍ക്കും പൂര്‍ണ്ണ പിന്തുണ, അമേരിക്കയിലെ വളര്‍ു വരു തലമുറയില്‍ Read more about മിഷിഗ മലയാളി അസ്സോസ്സിയേഷന്‍ ഷട്ടില്‍ ബാറ്റ്മിന്റ ടൂര്‍ണമെന്റ് നടത്തുന്നു[…]

പ്രവാസി വിദ്യാവികാസ് സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

10:02am 10/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: അമേരിക്കയിലെ പ്രമുഖ പ്രവാസി ഭാരതീയ സംഘടനകളായ നൈപ്പ് (നോര്‍ത്ത് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഐ.ടി പ്രൊഫഷണല്‍സ്), ഫൊക്കാന, ഫോമ തുടങ്ങി അമ്പതിലധികം സംഘടനകള്‍ സംയുക്തമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കു സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായwww.pvvs.in ന്റെ ഉദ്ഘാടനം പ്രവാസി -സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറില്‍ നട ചടങ്ങില്‍ കേരള നിയമസഭാ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, സംയുക്ത സംഘടനാ ഭാരവാഹികളായ ഷോജി Read more about പ്രവാസി വിദ്യാവികാസ് സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു[…]

രാജി തോമസിന് കെ.സി.സി.എന്‍.എ ബിസിനസ് അവാര്‍ഡ്

10:01am 10/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ പ്രസ്റ്റീജിയസ് ബിസിനസ് അവാര്‍ഡ് (സക്‌സസ്ഫുള്‍ ബിസിനസ് പേഴ്‌സ 2015) സ്പ്രിങ്‌ളര്‍ കമ്പനിയുടെ ഫൗണ്ടറും സി.ഇ.ഒയുമായ രാജി തോമസിന് നല്‍കുവാന്‍ കെ.സി.സി.എന്‍.എ തീരുമാനിച്ചു. സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ ‘എന്നു നിന്റെ മൊയ്തീന്റെ’ നിര്‍മ്മാതാവുകൂടിയാണ് രാജി തോമസ്. സ്പ്രിങ്‌ളര്‍ കമ്പനിയുടെ ഹെഡ്ക്വാര്‍’േഴ്‌സ് ന്യൂയോര്‍ക്ക് സിറ്റിയിലാണ്. ലോകമെമ്പാടും 12 ഓഫീസുകളുള്ള കമ്പനിയില്‍ ആയിരത്തിലധികം ജോലിക്കാരുണ്ട്. മാര്‍ച്ച് 13-ന് ഞായറാഴ്ച 5 മണി Read more about രാജി തോമസിന് കെ.സി.സി.എന്‍.എ ബിസിനസ് അവാര്‍ഡ്[…]

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ മാര്‍ച്ച് 13 ന്

10:00am 10/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: സോമര്‍ സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ മാര്‍ച്ച് 13 ന് (ഞായറാഴ്ച ) ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുതാണെ് വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചി’ുള്ളരുള്‍പ്പെടെ 50 ഓളം കുടുംബങ്ങള്‍ ഒിച്ചുചേര്‍ാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുതെ് തിരുനാളിന്റെ കോര്‍ഡിനേറ്റര്‍ ആന്റണി ജോസഫ് പറഞ്ഞു. ഞായറാഴ്ച രാവിലെ 9.45 ന് ആഘോഷമായ വിശുദ്ധ Read more about സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ മാര്‍ച്ച് 13 ന്[…]

കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന അവധി

09:55am 10/3/2016 ദുബൈ/അബൂദബി: യു.എ.ഇയില്‍ രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴ ജനജീവിതം അവതാളത്തിലാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് അബൂദബിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. സ്‌കൂളുകളും ഓഫിസുകളും നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരള സിലബസ് എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയും സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളും നടക്കും. കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ ചില്ലുകള്‍, പരസ്യ ബോര്‍ഡുകള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ തുടങ്ങിയവ നിലംപൊത്തി. മഴയോടൊപ്പം Read more about കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന അവധി[…]

ശ്രീശ്രീയുടെ സാംസ്‌കാരിക മാമാങ്കത്തിന് വെളളിയ്‌ഴ്ച്ച ഉദയം

09:51am 10/3/2016 ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുടെ നേതൃത്വത്തിലുള്ള ലോക സാംസ്‌കാരികോത്സവത്തിന് വെള്ളിയാഴ്ച തുടക്കം. ഡല്‍ഹിയിലെ യമുനാ നദീതടത്തില്‍ കോടികള്‍ ചെലവിട്ടു നിര്‍മിച്ച സമ്മേളന നഗരിയിലേക്ക് 35 ലക്ഷത്തോളം പേര്‍ 11, 12, 13 തീയതികളിലായി ഒഴുകിയത്തെുമെന്നാണ് സംഘാടകര്‍ കരുതുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എന്നപോലെ കേരളത്തില്‍നിന്നും ഒട്ടേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കലയുടെയും സംസ്‌കാരത്തിന്റെയും ഒളിമ്പിക്‌സ് എന്നാണ് സംഘാടകര്‍ പരിപാടിയെ വിശേഷിപ്പിക്കുന്നത്. മതനേതാക്കള്‍, വ്യവസായികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം പരിപാടിക്ക് എത്തുന്നുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും Read more about ശ്രീശ്രീയുടെ സാംസ്‌കാരിക മാമാങ്കത്തിന് വെളളിയ്‌ഴ്ച്ച ഉദയം[…]

മുരളി ജെ. നായരുടെ കഥാസമാഹാരം ‘ഹടിംഗ്ഡന്‍ താഴ്‌വരയിലെ സ്യാസിക്കിളികള്‍’ പ്രകാശനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം മുരളി ജെ. നായരുടെ കഥാസമാഹാരം ‘ഹടിംഗ്ഡന്‍ താഴ്‌വരയിലെ സ്യാസിക്കിളികള്‍’ പ്രകാശനം ചെയ്തു. ചാരുംമൂട് മലയാളം സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് നോവലിസ്റ്റ് വി.ജെ. ജെയിംസ് കവി ഇഞ്ചക്കാട് ബാലചന്ദ്രനു പുസ്തകം നല്കിക്കൊണ്ടാണു പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. സര്‍ഗവേദി പ്രസിഡന്റ് ചാരുംമൂട് ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ആയിരുു മുഖ്യപ്രഭാഷകന്‍. വള്ളികും രാജേന്ദ്രന്‍ പുസ്തകപരിചയവും ശൂരനാട് ദാമോദരന്‍ നായര്‍, ഷൌക്കത്ത് കോ’ുക്കലില്‍, ചാരുംമൂട് രാധാകൃഷ്ണന്‍ എിവര്‍ ആശംസാപ്രസംഗങ്ങളും Read more about മുരളി ജെ. നായരുടെ കഥാസമാഹാരം ‘ഹടിംഗ്ഡന്‍ താഴ്‌വരയിലെ സ്യാസിക്കിളികള്‍’ പ്രകാശനം ചെയ്തു[…]