അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി ഡാളസില്‍

09:46am 10/3/2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആസ്ഥാനത്ത് നിര്‍മ്മിക്കാന്‍ പോകുന്ന ഭദ്രാസന ചാപ്പലിന്റേയും അനുബന്ധ കെട്ടിടങ്ങളുടേയും ഫണ്ട് ശേഖരണത്തിനു നടത്തു റാഫിള്‍ ടിക്കറ്റ് ഫണ്ട് ശേഖരണത്തിന്റെ വിജയത്തിനു നേതൃത്വം നല്‍കാന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയിസ് തിരുമേനി ഡാളസില്‍ എത്തുു. മാര്‍ച്ച് 11-ന് വെള്ളിയാഴ്ച വൈകിട്ട 8 മണിക്ക് ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ വച്ചു കൂടു യോഗത്തില്‍ തിരുമേനി പങ്കെടുക്കുതാണ്. വിവിധ ഘട്ടങ്ങളായി പണിയുന്ന ഈ പ്രൊജക്ടില്‍ ചാപ്പല്‍, ആശ്രമം, സെമിനാരി, Read more about അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി ഡാളസില്‍[…]

കെ.ഇ.എ.എിന് പുതിയ ഭാരവാഹികള്‍; അജിത് ചിറയില്‍ പ്രസിഡന്റ്, മനോജ് ജോ ജനറല്‍ സെക്രട്ടറി

09:44am 10/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: യൂഎസ്എ അസ്ഥാനമാക്കി പ്രവര്‍ത്തിക്കു കേരള ഗ്രാജുവേറ്റ് എഞ്ചിനിയേഴ്‌സ് അസോസിയേഷന്റെ (കെ.ഇ.എ.എന്‍) വാര്‍ഷിക ജനറല്‍ ബോഡിയോഗം ഡിസംബര്‍ 19ന് നടുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ യോഗം 2016 വര്‍ഷത്തെ ഭാരവാഹികളേയും തെരഞ്ഞെടുത്തു. അജിത് ചിറയില്‍ (പ്രസിഡന്റ്), എല്‍ദോ പോള്‍ (വൈസ് പ്രസിഡന്റ്), മനോജ് ജോ (ജനറല്‍ സെക്ര’റി), മെറി ജേക്കബ് (ജോയിന്റ് സെക്ര’റി), ലിസി ഫിലിപ്പ് (ട്രഷറര്‍), ലിജോ മാത്യു (ജോയിന്റ് ട്രഷറര്‍), ജയ്‌സ Read more about കെ.ഇ.എ.എിന് പുതിയ ഭാരവാഹികള്‍; അജിത് ചിറയില്‍ പ്രസിഡന്റ്, മനോജ് ജോ ജനറല്‍ സെക്രട്ടറി[…]

സന്നാഹ മത്സരങ്ങള്‍: ഇന്ന് വിന്‍ഡീസിനെതിരെ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക

09:39am 10/3/2016 കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പിന് ഉജ്ജ്വലമായി തയാറെടുക്കാന്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന വിന്‍ഡീസിനെ നേരിടും. ആസ്‌ട്രേലിയയെ അവരുടെ നാട്ടിലും ശ്രീലങ്കയെ സ്വന്തം നാട്ടിലും തോല്‍പിച്ചതിന്റെയും ഏഷ്യാകപ്പിലെ കിരീടനേട്ടത്തിന്റെയും പകിട്ടിലാണ് ഒന്നാം റാങ്കുകാരായ ഇന്ത്യ ആദ്യ സന്നാഹത്തിന് വിന്‍ഡീസുമായി കച്ചമുറുക്കുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം. പേസ് ബൗളര്‍ മുഹമ്മദ് ഷമി സന്നാഹ മത്സരത്തില്‍ പന്തെറിയുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഷമി പരിക്കിന്റെ പിടിയിലാണ്. ആസ്്‌ട്രേലിയക്കെതിരെ താരം ഉള്‍പ്പെട്ടിരുന്നെങ്കിലും കളിച്ചിരുന്നില്ല. പരിക്കുമാറി ഫിറ്റ്‌നെസ് Read more about സന്നാഹ മത്സരങ്ങള്‍: ഇന്ന് വിന്‍ഡീസിനെതിരെ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക[…]

ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.

03:51pm 9/3/2013 ആര്‍ .ജ്യോതിലക്ഷ്മി സ്ത്രി ശക്തിയേറിയവളാണ്. മറ്റൊരാളാല്‍ ബഹുമാനിക്കുകയും ആദരിക്കപ്പെടുന്നവളുമാണ്. ഈ രണ്ടു പ്രസ്താവനയില്‍ അടിയുറച്ചു നില്‍ക്കുകയും അവളെ വാനോളം ഉയര്‍ത്താന്‍ കൊടിപിടിക്കുകയും ചെയ്യുന്ന കൂട്ടരാണ് പുരുഷഗണങ്ങള്‍.അവള്‍ അമ്മയായാലും,പെങളായാലും മറിച്ചു മറ്റൊരുത്തന്റെ ഭാര്യയായലും ഈ പ്രസ്താവനയില്‍ ആട്ടംവരാതെ ഉറച്ചു നില്‍ക്കാന്‍ കരുത്തുളളവര്‍ .സത്യത്തില്‍ എന്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയാന്‍ അവരെ പ്രാപ്തരാക്കുത്. ശാരീരികബലത്തില്‍ പുരുഷനെ കീഴ്‌പ്പെടുത്തുകയെന്നത് പ്രയാസത്തില്‍ പ്രയാസമെറിയതാണ്.പക്ഷേ അതു ഒരിക്കലും അവളെുടെ കഴിവുകെടല്ല.. പ്രപഞ്ചശില്‍പ്പികള്‍ അവള്‍ക്കുമേല്‍ സ്തായിയായി നല്‍കിയ മനോഭാവം. എന്നാല്‍ അവളുടെ ബലഹീനതയെ Read more about ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.[…]

ബലാത്സംഗത്തിന് ശേഷം തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു

03:34pm 9/3/2016 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗൗതം ബുദ്ധാനഗര്‍ ജില്ലയില്‍ ബലാത്സംഗത്തിന് ശേഷം തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കവെ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറ് ശതമാനവും പെള്ളലേറ്റ പതിനഞ്ചുകാരി ബുധനാഴ്ച പുലര്‍ച്ചെ 3.30നാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറും. പ്രതിക്കെതിരെ മാനഭംഗക്കുറ്റത്തോടൊപ്പം കൊലക്കുറ്റവും ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അശ്വനികുമാര്‍ എന്നയാളെ കഴിഞ്ഞ ദിവസം Read more about ബലാത്സംഗത്തിന് ശേഷം തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു[…]

മെത്രാന്‍കായല്‍ -കടമക്കുടി വയല്‍നികത്തല്‍ ഉത്തരവ് പിന്‍വലിച്ചു

03:31pm 9/3/2016 തിരുവനന്തപുരം: കുമരകത്തെ മെത്രാന്‍ കായല്‍ ഇക്കോ ടൂറിസം, കടമക്കുടി മെഡിസിറ്റി പദ്ധതികള്‍ക്കായി വയല്‍ നികത്താന്‍ ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലും പൊതുഅഭിപ്രായം ഉയര്‍ന്നുവന്നതിനാലുമാണ് തീരുമാനം. റവന്യൂ വകുപ്പിനോട് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. കുമരകത്ത് ഇക്കോ ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കാന്‍ 378 ഏക്കറും കടമക്കുടിയില്‍ മെഡിസിറ്റി സ്ഥാപിക്കാന്‍ 47 ഏക്കറും നികത്താനാണ് അനുമതി നല്‍കിയത്. റാക്കിന്‍ഡോ എന്ന കമ്പനിയാണ് കുമരകം പദ്ധതിക്ക് വേണ്ടി Read more about മെത്രാന്‍കായല്‍ -കടമക്കുടി വയല്‍നികത്തല്‍ ഉത്തരവ് പിന്‍വലിച്ചു[…]

വിജയ് മല്യ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്

03:29pm 9/3/2016 ന്യൂഡല്‍ഹി: സാമ്പത്തികക്രമക്കേടു നടത്തിയെന്നാരോപിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത മദ്യ വ്യവസായി വിജയ് മല്യ രാജ്യം വിട്ടെന്ന് സൂചനകള്‍. മല്യയെ രാജ്യം വിടാനനുവദിക്കരുതെന്നാവശ്യപ്പെട്ട് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള പതിനേഴോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ബുധനാഴ്ച പരിഗണിക്കാനിരിക്കെ മല്യ മര്‍ച്ച് രണ്ടിന് രാജ്യംവിട്ടെന്ന് സള്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയതു വഴി 7000 കോടിയോളം രൂപ എസ്.ബി.ഐ യടക്കം പതിനേഴോളം ബാങ്കുകള്‍ക്ക് തിരിച്ച് കിട്ടാനുണ്ട്. മല്യ Read more about വിജയ് മല്യ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്[…]

പെന്തക്കോസ്ത് മിഷന്‍ രാജ്യാന്തര കണ്‍വന്‍ഷന്‍ മാര്‍ച്ച് 9 മുതല്‍ ചെന്നൈയില്‍

01:00pm 9/3/2016 ചാക്കോ കെ. തോമസ് ചെന്നൈ: ദി പെന്തക്കോസ്ത് മിഷന്‍ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും 9 മുതല്‍ 13 വരെ താംബരത്തിനു സമീപം ഇരുമ്പല്ലിയൂര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. മാര്‍ച്ച് 8-നു രാവിലെ മുതല്‍ പിറ്റേന്ന് ഉച്ചവരെയാണ് ശുശ്രൂഷ സമ്മേളനം. ബുധനാഴ്ച വൈകിട്ട് 6-ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 13-ന് ഞായര്‍ സംയുക്ത സഭായോഗത്തോടെ സമാപിക്കും. ചീഫ് പാസ്റ്റര്‍ എന്‍. സ്റ്റീഫന്‍, ഡപ്യൂട്ടി ചീഫ് പാസ്റ്റര്‍ ഏബ്രഹാം Read more about പെന്തക്കോസ്ത് മിഷന്‍ രാജ്യാന്തര കണ്‍വന്‍ഷന്‍ മാര്‍ച്ച് 9 മുതല്‍ ചെന്നൈയില്‍[…]

ഇന്ത്യയില്‍ സൂര്യഗ്രഹണം

12:58pm 9/3/2016 കൊല്‍ക്കത്ത: 2016ലെ ആദ്യ സൂര്യഗ്രഹണം ബുധനാഴ്ച ദൃശ്യമായി. ഗ്രഹണം ഇന്ത്യയില്‍ ഭാഗികമായിരുന്നു. കിഴക്കനേഷ്യന്‍ രാജ്യങ്ങളായ സുമാത്ര, ബോര്‍നിഒ, സുല്‍അവേസി തുടങ്ങിയ രാജ്യങ്ങളിലും മധ്യ പസഫിക് ദ്വീപുകളിലും മാത്രമാണ് പൂര്‍ണ സൂര്യഗ്രഹണം കാണാനായത്. കേരളത്തില്‍ രാവിലെ 6.38 നും 7.47നും ഇടയിലായിരുന്നു ഗ്രഹണം. രാവിലെ 7.27നാണ് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ ഇന്ത്യയില്‍ മറ്റൊരിടത്തും ഗ്രഹണത്തിന്റെ പൂര്‍ണദൃശ്യം കാണാനായില്ല. ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം 2019 ഡിസംബര്‍ 26നായിരിക്കും. 2011ലാണ് രാജ്യത്ത് അവസാനമായി Read more about ഇന്ത്യയില്‍ സൂര്യഗ്രഹണം[…]

അനുപം ഖേര്‍ സിനിമയില്‍ എന്ന പോലെ ജീവിതത്തിലും വില്ലനെന്ന് യോഗി ആദിത്യനാഥ്

12:54pm 9/3/2016 ഒറഖ്പൂര്‍: ബോളിവുഡ് നടന്‍ അനുപം ഖേര്‍ ജീവിതത്തിലും വില്ലനെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. സ്വാധ്വി പ്രാചിയും യോഗി ആദിത്യനാഥനും അസംബന്ധങ്ങളാണ് പറയുന്നതെന്നും ഇവരെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കണമെന്ന അനുപംഖേര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പ്രതികരണമായാണ് ആദിത്യനാഥ് അനുപം ഖേറിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. വില്ലന്‍മാര്‍ എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. സിനിമയില്‍ മാത്രമല്ല, അനുപം ഖേര്‍ യഥാര്‍ഥ ജീവിതത്തിലും വില്ലനാണെന്ന് ആദിത്യനാഥ് പറഞ്ഞു. കൊല്‍കത്തയില്‍ വളരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് അസംബന്ധങ്ങള്‍ വിളിച്ചുപറയുന്ന സ്വാധ്വി പ്രാചിയെയും Read more about അനുപം ഖേര്‍ സിനിമയില്‍ എന്ന പോലെ ജീവിതത്തിലും വില്ലനെന്ന് യോഗി ആദിത്യനാഥ്[…]