ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു

12:52pm 9/3/201 തെഹ്‌റാന്‍: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇറാന്‍ മധ്യ-ഹൃസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. 300 കിലോമീറ്ററും 2000 കിലോമീറ്റും ദൂരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന് ഇറാന്‍ ബഹിരാകാശ വിഭാഗം മേധാവി ജനറല്‍ അമീര്‍ അലി ഹാജിസദ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രഹസ്യ അറകളില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചത്. മേഖലയിലെ പ്രധാന എതിരാളികള്‍ക്കുള്ള സൂചനയാണ് ഇറാന്റെ മിസൈല്‍ പരീക്ഷണമെന്ന് തെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ റൂഹുല്ല ഫഹീഹി Read more about ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു[…]

ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാവടക്കമുള്ള സംഘം മനുസ്മൃതി കത്തിച്ചു

10:08AM 9/3/2016 ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രകോപനം കൊണ്ടു ജെ.എന്‍.യു.വില്‍ പുതിയ വിവാദം അരങ്ങേറി . എ.ബി.വി.പി യൂനിറ്റ് വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരയ്യയും മറ്റു വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ചേര്‍ന്ന് ചൊവ്വാഴ്ച വനിതാ ദിനാഘോഷ പരിപാടിയില്‍ മനുസ്മൃതി കത്തിച്ചാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഹിന്ദുമതത്തിന്റെ പ്രമാണമായി പരിഗണിക്കപ്പെടുന്ന മനുസ്മൃതി സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമാണെന്നാരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെ നടപടി. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്‌ളെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. Read more about ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാവടക്കമുള്ള സംഘം മനുസ്മൃതി കത്തിച്ചു[…]

ഇന്ത്യന്‍ യുദ്ധരംഗത്തെ സ്ത്രീക്കരുത്തുമായി മൂവര്‍ സംഘം

10:05AM 9/3/2016 ന്യൂഡല്‍ഹി: മോഹന, ഭാവന, അവാനി ഇപ്പോള്‍ ഇവര്‍ വാര്‍ത്ത മാത്രമല്ല ഇന്ത്യയ്ക്കായി വേണ്ടി യുദ്ഖവിമാനങ്ങള്‍ പറത്താന്‍ തയ്യാറെടുക്കുകയാണ് ഇവര്‍. ചരിത്രത്തിലാദ്യമായാണ് പോര്‍ വിമാനങ്ങള്‍ പറത്താന്‍ വനിതകള്‍ തയ്യാറെടുക്കുന്നത്. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ പരിശീലനത്തിലാണ് ഇവര്‍. മോഹന സിംഗ്, ഭാവന കാന്ത്, അവാനി ചതുര്‍വേദി എന്നിവരാണ് ചരിത്രം രചിക്കാന്‍ ഒരുങ്ങുന്നത്. ജൂണ്‍ 18ന് ഇവര്‍ ആദ്യമായി പോര്‍ വിമാനങ്ങള്‍ പറത്തും. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് ഇവര്‍ പരിശീലനം ആരംഭിച്ചത്. വ്യേമസേനയില്‍ ചേര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ഒരു Read more about ഇന്ത്യന്‍ യുദ്ധരംഗത്തെ സ്ത്രീക്കരുത്തുമായി മൂവര്‍ സംഘം[…]

റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

10:01AM 9/3/2016 കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്‌തേക്കും. ബുധനാഴ്ച രാവിലെ മുതല്‍ മൂന്നു ദിവസത്തേക്ക് ജയിലിലോ ആശുപത്രിയിലോ സി.ബി.ഐക്ക് ചോദ്യംചെയ്യാനുള്ള അനുമതിയാണ് കോടതി നല്‍കിയത്. മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളിയതിനത്തെുടര്‍ന്നു ഫെബ്രുവരി 11നാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്. കോടതി ഒരു മാസം റിമാന്‍ഡ് ചെയ്‌തെങ്കിലും ജയരാജന്‍ ഒരു ദിവസംപോലും ജയിലില്‍ കഴിഞ്ഞിട്ടില്ല. ചികിത്സക്കായി പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലും തിരുവനന്തപുരം Read more about റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും[…]

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സിംബാബ്വേയ്ക്ക്

09:57am 9/3/2016 നാഗ്പുര്‍: ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ ഹോങ്കോങ്ങിനെതിരേ സിംബാബ്വേയ്ക്ക് ജയം. നാഗ്പുരിലെ ജാംത സ്റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ 14 റണ്ണിനാണ് സിംബാബ്വേ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഹോങ്കോങ്ങ് ഉജ്വലമായി പോരാടിയെങ്കിലും ആറ് വിക്കറ്റിന് 144 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ സൂപ്പര്‍ 10 ലെത്താനുള്ള സിംബാബ്വേയുടെ സാധ്യത വര്‍ധിച്ചു. ഓപ്പണര്‍ വുഷി സിബാന്‍ഡ നേടിയ കന്നി Read more about ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സിംബാബ്വേയ്ക്ക്[…]

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വെട്ടിതിരത്തലുകള്‍: അരവിന്ദ ഡിസില്‍വ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍

09:54am 9/3/2016 കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ലങ്കയുടെ മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണു നടപടി. മുന്‍ നായകനും ബാറ്റ്സ്മാനുമായ അരവിന്ദ ഡിസില്‍വയാണ് സെലക്ടര്‍ പാനല്‍ ചെയര്‍മാന്‍. മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ കുമാര്‍ സംഗക്കാര, മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റൊമേഷ് കലുവിതരണെ എന്നിവരും മുന്‍ സ്പിന്നര്‍മാരായ രഞ്ജിത് മധുരസിംഗെ, ലളിത് കാലുപെരുമ എന്നിവരും അഞ്ചംഗ പാനലില്‍ ഇടംപിടിച്ചു. ലങ്കന്‍ കായിക മന്ത്രി ദയാസിരി ജയശേഖരയാണ് പുതിയ സെലക്ഷന്‍ പാനലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. Read more about ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വെട്ടിതിരത്തലുകള്‍: അരവിന്ദ ഡിസില്‍വ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍[…]

ടൈറ്റാനിക്കില്‍ ഇടിച്ച മഞ്ഞുമല ഒരു ലക്ഷം വര്‍ഷം മുമ്പ് രൂപംകൊണ്ടത്

09:47am 9/3/2016 ലണ്ടന്‍: ടൈറ്റാനിക് മുങ്ങിയിട്ട് നൂറു വര്‍ഷം പിന്നിട്ടുവെങ്കിലും അപകടത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഇന്നും ഗവേഷണ ലോകം സഞ്ചരിച്ചികൊണ്ടിരിക്കുകയാണ്. ടൈറ്റാനിക്ക് കപ്പലില്‍ ഇടിച്ച മഞ്ഞുമല ഒരു ലക്ഷത്തോളം വര്‍ഷം മുമ്പ് ഉണ്ടായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈറ്റാനിക് ഇടിക്കുമ്പോള്‍ സമുദ്രോപരിതലത്തില്‍ നിന്ന് 100 അടിയോളം ഉയരം മഞ്ഞുമലയ്ക്ക് ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. 400 മീറ്റര്‍ നീളവും 15 ലക്ഷം ടണ്‍ ഭാരവുമുള്ള മഞ്ഞുമല തെക്കുകിഴക്കന്‍ ഗ്രീന്‍ലാന്റ് തീരത്താണ് രൂപം കൊണ്ടത്. ഈ മഞ്ഞുമല രൂപം കൊണ്ടപ്പോള്‍ 1700 അടി Read more about ടൈറ്റാനിക്കില്‍ ഇടിച്ച മഞ്ഞുമല ഒരു ലക്ഷം വര്‍ഷം മുമ്പ് രൂപംകൊണ്ടത്[…]

ആറുമാസത്തിനകം സൗദിയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ പൂര്‍ണമായി സ്വദേശിവത്കരണം

09:42am 9/3/2016 റിയാദ്: മൊബൈല്‍ ഫോണ്‍ കടകളില്‍ സ്വദേശികളെ നിയമിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. മൊബൈല്‍ ഫോണുകളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും വില്‍പനയും സേവനവും സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന നിയമമാണ് ചൊവ്വാഴ്ച തൊഴില്‍ മന്ത്രാലയം കൊണ്ടുവന്നത്. സൗദി വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം, വിവര സാങ്കേതിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നിയമം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി പറഞ്ഞു. രാജ്യത്ത് ഈ മേഖലയില്‍ 90 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ ഭൂരിഭാഗവും മലയാളികളുമാണ്. Read more about ആറുമാസത്തിനകം സൗദിയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ പൂര്‍ണമായി സ്വദേശിവത്കരണം[…]

കശ്മീര്‍ വിഷയം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സംസാരിച്ചു

09:37am 9/3/2016 ഇസ്ലാമാബാദ്: സര്‍ക്കാര്‍ വിരുദ്ധശക്തികളെയും മറ്റു സമ്മര്‍ദസംഘടനകളെയും സമാനശ്രമം തകര്‍ക്കാന്‍ അനുവദിക്കരുതെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമണ്ട്. ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാന്‍ പാകിസ്താനോടു ആവശ്യപ്പെട്ടു. പാകിസ്താനിലെ തീവ്രവാദസംഘടന ജയ്‌ശെ മുഹമ്മദ് ആണ് ആക്രമണത്തിനു പിന്നിലെന്ന ഇന്ത്യയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്. തീവ്രവാദത്തിനെതിരയ പാകിസ്താന്റെ പോരാട്ടത്തെ ഹാമണ്ട് അഭിനന്ദിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനു പാകിസ്താനിലത്തെിയ അദ്ദേഹം പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസീനോടൊപ്പം സംയുക്തവാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അടുത്തുതന്നെ Read more about കശ്മീര്‍ വിഷയം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സംസാരിച്ചു[…]

ആറന്മുളയില്‍ അങ്കകച്ച മുറുക്കി പ്രവാസി മലയാളി

09:32am 9/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ആഗോള പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുവാന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി മലയാളി മുണി സ്വതന്ത്രനായി രംഗത്ത്. അടുത്തു വരു കേരള നിയമ സഭാ തിരെഞ്ഞെടുപ്പില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുര്യന്‍ പ്രക്കാനം പത്തനംതി’ ജില്ലയില്‍ ആറന്മുളയില്‍ സ്വതന്ത്രനായി മതസരിക്കുു. ഇന്ത്യന്‍ പ്രവാസി കോഗ്രസ് കമ്മറ്റി പ്രസിടന്റ്‌റ്, ഫൊക്കാനാ കാനഡ റീജിണല്‍ പ്രസിഡന്റ്, കാനഡയിലെ Read more about ആറന്മുളയില്‍ അങ്കകച്ച മുറുക്കി പ്രവാസി മലയാളി[…]