സ്‌നേഹസംഗീതവുമായി എം.ജി. ശ്രീകുമാര്‍ ലോസ്ആഞ്ചലസില്‍

09:30am 9/3/2016 ജോയിച്ചന്‍ പുതുക്കുളം ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ ധനശേഖരണാര്‍ത്ഥം സുപ്രസിദ്ധ ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ‘സ്‌നേഹസംഗീതം’ ക്രിസ്തീയ ഭക്തിഗാനമേള നടത്തുു. ശ്രീകുമാറിനൊപ്പം പ്രശസ്ത ഗായിക രഞ്ജിനി ജോസും മറ്റു കലാകാരന്മാരും പങ്കെടുക്കുന്നു. 2016 ഏപ്രില്‍ 30-നു ശനിയാഴ്ച വൈകുരേം 6-ന് ലോസ്ആഞ്ചലസിലെ നോര്‍വാക്കിലുള്ള എക്‌സല്‍സിയര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സ്‌നേഹസംഗീതം നടത്തപ്പെടുത്. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം സാന്റാ അാ പള്ളിയില്‍ വച്ച് വികാരി ഫാ. Read more about സ്‌നേഹസംഗീതവുമായി എം.ജി. ശ്രീകുമാര്‍ ലോസ്ആഞ്ചലസില്‍[…]

ഡാര്‍വിന്റെ പരിണാമം ആദ്യ ടീസര്‍ എത്തി.

03:22pm 8/3/2016 പൃഥ്വിരാജും ചെമ്പന്‍ വിനോദും കേന്ദ്രകഥാപാത്രമായി എത്തുന്ന ഡാര്‍വിന്റെ പരിണാമത്തിന്റെ ആദ്യ ടീസര്‍ എത്തി. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാന്ദ്നി ശ്രീധരനാണ് നായിക. അഭിനന്ദ് രാമാനുജമാണ് ക്യാമറ. മനോജ് നായരും ജിജോ ആന്റണിയും ചേര്‍ന്നാണ് രചന. ശംഭു ശര്‍മ്മ സംഗീതവും വിജയ്ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മാര്‍ച്ച് 18ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

വിജയ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിക്കരുത് :ബാങ്കുകള്‍ സുപ്രീംകോടതിയില്‍

03:17pm 8/3/2016 ന്യൂഡല്‍ഹി: കിങ്ഫിഷര്‍ ഉടമയുമായ വിജയ് മല്ല്യയെ ഇന്ത്യ വിട്ടുപോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്.ബി.ഐയും മറ്റുബാങ്കുകളും സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ഹരജി ബുധനാഴ്ച പരിഗണിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടയ്ക്കാത്ത സംഭവത്തില്‍ തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്ല്യക്കെതിരേ കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കായ ഐ.ഡി.ബി.ഐ, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് ചട്ട വിരുദ്ധമായി വായ്പ നല്‍കിയതിലൂടെ 900കോടിയുടെ നഷ്ടമാണുണ്ടായെന്ന സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മല്ല്യക്കു പുറമേ Read more about വിജയ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിക്കരുത് :ബാങ്കുകള്‍ സുപ്രീംകോടതിയില്‍[…]

കേരളം നാളെ പരീക്ഷാഹാളിലേക്ക്

03:12pm 8/3/2016 തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാ മാര്‍ച്ച് 9 ന് ആരംഭിക്കും. ഈ മാസം 23 വരെയാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ അറിയിച്ചു. സംസ്ഥാനത്ത് ഇത്തവണ 4,74,286 കുട്ടികളാണ് പരീക്ഷ എഴൂതുന്നത്. 2,591 കുട്ടികള്‍ പ്രൈവറ്റ് സ്‌കീമിലും പരീക്ഷ എഴൂതുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴൂതുന്നത് മലപ്പുറം റവന്യൂ ജില്ലയിലാണ്. 83,315 പേര്‍. ഏറ്റവും കുറവ് പത്തനംതിട്ട റവന്യൂ ജില്ലയില്‍. 12,481 പേര്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ Read more about കേരളം നാളെ പരീക്ഷാഹാളിലേക്ക്[…]

യെമന്‍ ഭീകരാക്രമണം: മലയാളി സിസ്റ്റര്‍ സാലി രക്ഷപ്പെട്ട യു.എ.ഇയിലെത്തി

3:09pm 8/3/2016 ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി സിസ്റ്റര്‍ സാലി യു.എ.ഇയിലെത്തി. സിസ്റ്റര്‍ സുരക്ഷിതയാണെന്ന് യു.എ.ഇയിലെ അംബാസഡര്‍ അറിയിച്ചു. ജിബൂട്ടിയിലെ ക്യാംപ് ഓഫീസ് വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് യെമനില്‍ നിന്ന് സിസ്റ്റര്‍ സാലിക്ക് നാട്ടിലേക്ക് പുറപ്പെടാന്‍ സാധിച്ചത്. സിസ്റ്റര്‍ സാലിയെ യെമനില്‍ നിന്ന് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. യാത്രാവിവരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നര വര്‍ഷമായി യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി Read more about യെമന്‍ ഭീകരാക്രമണം: മലയാളി സിസ്റ്റര്‍ സാലി രക്ഷപ്പെട്ട യു.എ.ഇയിലെത്തി[…]

രാജ്യത്തിന്റെ തലസ്ഥാനത്ത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം.

03:04pm 8/3/2016 ന്യൂഡല്‍ഹി: തലസ്ഥാനത്ത് പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡല്‍ഹിയിലെ ഗൗതം ബുദ്ദ നഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. പുലര്‍ച്ചെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് ബലം പ്രയോഗിച്ച് കയറിയ യുവാവ് ബലാല്‍സംഗം ചെയ്തതിന് ശേഷം വീടിന് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ Read more about രാജ്യത്തിന്റെ തലസ്ഥാനത്ത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം.[…]

പി.എഫ് നികുതി തീരുമാനം പിന്‍വലിച്ചതായി അരുണ്‍ ജെയ്റ്റ്‌ലി

3:00pm 8/3/2016 ന്യൂഡല്‍ഹി: പി.എഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് നികുതി ഈടാക്കില്‌ളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു. പി.എഫ് തുക പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തിന് നികുതി ഈടാക്കുമെന്ന ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. ഈ വിഷയത്തില്‍ തനിക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചതായും അതുകൊണ്ട് ഇക്കാര്യം പുന:പരിശോധിച്ച് നികുതി തീരുമാനം പിന്‍വലിക്കുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സര്‍ക്കാറിന് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ല നികുതി ഏര്‍പെടുത്താന്‍ തീരുമാനിച്ചതെന്നും സേവനത്തില്‍ നിന്ന് വിരമിക്കുന്ന കാലത്തോ അല്ലാത്തപ്പോഴോ പിന്‍വലിക്കുന്ന പി.എഫ് തുക Read more about പി.എഫ് നികുതി തീരുമാനം പിന്‍വലിച്ചതായി അരുണ്‍ ജെയ്റ്റ്‌ലി[…]

വനിതാദിനത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു

11:15am 8/3/2016 കെ.പി.വൈക്കം ഇന്ന് മാര്‍ച്ച് എട്ട് ലോക വനിതാദിനം. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ സ്മരണകള്‍ പേറുന്ന ഒരു ദിനം. ദേശത്തിന്റെ അതിര്‍ത്തികര്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്ന്, വനിതകള്‍ക്കായി ഒരു ദിനം. എന്നാല്‍ ഈ വനിതാദിനത്തില്‍ ഇന്ത്യ എവിടെനില്‍ക്കുന്നവെന്ന ചോദ്യം വളരെ പ്രസക്തമാണ്. വനിതകളുടെ ഉന്നമനത്തിനും സമത്വത്തിനുമായി ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ള ഇന്ത്യയിലെ പരമോന്നത ജനപ്രതിനിധി സഭകളായ ലോക്സഭയിലും രാജ്യസഭയിലുമുള്ള വനിതകളുടെ എണ്ണം നോക്കിയാല്‍ മനസിലാകും ഈ പാര്‍ട്ടികളുടെ Read more about വനിതാദിനത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു[…]

ബി.ജെ.പി പ്രവര്‍ത്തകനു കണ്ണൂരില്‍ വെട്ടേറ്റു

11:06am 8/3/2016 തലശ്ശേരി: പാനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോ തൊഴിലാളിയായ അണിയാറം വലിയാണ്ടി പീടിക ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൈകള്‍ക്കും കാലിനും പരിക്കേറ്റ ഇയാളെ തലശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിഷന്‍സ് ഇന്ത്യ പതിമൂന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ഡാളസ്സില്‍ ഏപ്രില്‍ 8 മുതല്‍

പി.പി.ചെറിയാന്‍ ഫാര്‍മേഴ്സ് ബ്രാഞ്ച്: ഡാളസ് ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍സ് ഇന്ത്യയുടെ പതിമൂന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ഏപ്രില്‍ 8,9,10 തിയ്യതികളില്‍ ഡാളസ്സില്‍ സംഘടിപ്പിക്കുന്നു. ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍ നടക്കുന്ന സമ്മേളനത്തില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ.ജോര്‍ജ് ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും. കണ്‍വന്‍ഷന്റെ ഉദ്ഘാടനം ഏപ്രില്‍ 8 വെള്ളി വൈകീട്ട് 6.30ന് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് വികാരി റവ.സജി.പി.സി. നിര്‍വഹിക്കും. ഏപ്രില്‍ 8, 9, 10 തിയ്യതികളില്‍ വൈകീട്ട് 6.30ന് ഗാനശുശ്രൂഷയോടെ Read more about മിഷന്‍സ് ഇന്ത്യ പതിമൂന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ഡാളസ്സില്‍ ഏപ്രില്‍ 8 മുതല്‍[…]