ആധുനിക ഇ മെയിലിന്റെ ഗോഡഫാദര്‍ റെ ടോമില്‍സണ്‍ അന്തരിച്ചു

പി.പി.ചെറിയാന്‍ മാസ്സച്യൂസെറ്റ: ആധുനിക ഈ മെയിലിന്റെ ഗോഡഫാദര്‍ എന്നറിയപ്പെടുന്ന ടെക്നോളജിക്കല്‍ ലീഡര്‍ അന്തരിച്ചു.എഴുപത്തി നാല് വയസ്സായിരുന്നു.കാംബ്രിഡ്ജിലെ റെയ്സണ്‍ കമ്പനി ജീവനക്കാരനായ ടോമില്‍സന്‍ മാര്‍ച്ച് 5 ശനിയാഴ്ചയാണ് അന്തരിച്ചതെന്ന് കമ്പനി വക്താവ് മൈക്ക് ഡോബില്‍ അറിയിച്ചു.1971 ല്‍ ടോമില്‍സണ്‍ വിഭാവനം ചെയ്ത ARPANET പ്രോഗ്രാമാണ് ഒരു കംപ്യൂട്ടറില്‍ നിന്നു മറ്റൊരു കംപ്യൂട്ടറിലേക്ക് ഈമെയില്‍ അയയ്ക്കുന്നതിന് സഹായകരമായത്.2012 ഇന്റര്‍നെറ്റ് ഹാള്‍ ഓഫ് ഫെയം ആയി ടോമില്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.2000 ല്‍ കംപ്യൂട്ടര്‍ പയ്നീര്‍ അവാര്‍ഡ്, വെബി അവാര്‍ഡ്, ഇനൊവേഷന്‍ അവാര്‍ഡ് തുടങ്ങി Read more about ആധുനിക ഇ മെയിലിന്റെ ഗോഡഫാദര്‍ റെ ടോമില്‍സണ്‍ അന്തരിച്ചു[…]

സ്വര്‍ണവില പവന് 21,600 രൂപ രൂപ

10:07am 8/3/2016 കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല.പവന് 21,600 രൂപ രൂപയിലും വ്യാപാരം നടക്കുന്നത്. മാര്‍ച്ച് നാലിനാണ് പവന്‍ വില 21,280ല്‍ നിന്ന് 21,480 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് വില മാറ്റമില്ലാതെ തുടര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 10.60 ഡോളര്‍ കുറഞ്ഞ് 1,259.40 ഡോളറിലെത്തി.

പി. ജയരാജന്റെ കസ്റ്റഡി അപേക്ഷയുടെ വിധി ഇന്ന്

10:05am 8/3/2016 തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ കസ്റ്റഡി അപേക്ഷയില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച രണ്ടാമത്തെ ഹരജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് യോഗം നടക്കുന്നതിനാല്‍ ഫെബ്രുവരി 17ന് ആദ്യഹരജി പിന്‍വലിച്ചെങ്കിലും മണിക്കൂറുകള്‍ക്കകമാണ് രണ്ടാമത്തെ ഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി വാദം Read more about പി. ജയരാജന്റെ കസ്റ്റഡി അപേക്ഷയുടെ വിധി ഇന്ന്[…]

സൊമാലിയയില്‍ യു.എസ് ആക്രമണം; 150 പോരാളികള്‍ മരണമടഞ്ഞു

9:58am 8/3/2016 മൊഗാദിശു: സൊമാലിയയിലുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ 150 അല്‍ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടു. മൊഗാദിശുവില്‍ നിന്നും 195കി.മീ അകലെ സ്ഥിതി ചെയ്യുന്ന അല്‍ശബാബിന്റെ പരിശീലന കേന്ദ്രത്തിലാണ് അക്രമണമുണ്ടായത്. ഇവിടെ 200 ല്‍ അധികം പോരാളികള്‍ ഉണ്ടായിരുന്നെന്നും ഏതാനും ആഴ്ചകളായി മേഖല യു.എസ് സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും പെന്റഗണ്‍ വക്താവ് ജെഫ് ദാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബെലിദ്വെയ്‌നിലെ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഥാപിക്കുന്നതിനിടയില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.

ആറാമത് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഇന്നു തുടക്കം

9:55am 8/3/2016 നാഗ്പുര്‍: . നാഗ്പുരിലെ ജാംത സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ ഹോങ്കോങ്ങും സിംബാബ്വേയും തമ്മിലുള്ള ബി ഗ്രൂപ്പ് മത്സരത്തോടെയാണു ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങുക. രാത്രി 7.30 മുതല്‍ അഫ്ഗാനിസ്ഥാനും സ്‌കോട്ട്ലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം റൗണ്ട് മത്സരങ്ങള്‍ 15 നു തുടങ്ങും. ജാംത സ്റ്റേഡിയത്തിലാണു രണ്ടാം റൗണ്ടിലെ ആദ്യ മത്സരവും. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍. ഇന്ത്യ ആദ്യമായാണ് ട്വന്റി20 ലോകകപ്പിനു വേദിയൊരുക്കുന്നത്. ഹോങ്കോങ്ങും സിംബാബ്വേയും തമ്മില്‍ ഇതുവരെ ഒരു തവണ Read more about ആറാമത് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഇന്നു തുടക്കം[…]

കലാഭവന്‍ മണിയുടേത് ശക്തിയേറിയ കരള്‍രോഗം

9:50am 8/3/2016 തൃശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കു ഗുരുതര കരള്‍രോഗമായിരുന്നെന്നും വിഷം ഉള്ളില്‍ ചെന്നതല്ല മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മദ്യപാനം കൊണ്ട് ഉണ്ടായേക്കാവുന്ന തരത്തില്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലായിരുന്നു. മരണത്തിനിടയാക്കുന്നവിധം ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്നാണു പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചശേഷമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കാനാവൂ. ശരീരത്തില്‍ കണ്ടെത്തിയ മറ്റു രാസവസ്തുക്കള്‍ മരുന്നുകള്‍ കൂടുതലായി ഉപയോഗിച്ചതു മൂലമാകാമെന്നാണ് അനുമാനം. വ്യാജമദ്യത്തില്‍ കാണുന്ന മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം മണിയുടെ ശരീരത്തിലുണ്ടെന്ന് Read more about കലാഭവന്‍ മണിയുടേത് ശക്തിയേറിയ കരള്‍രോഗം[…]

ധോണിക്കെതിരെ ഗംഭീര്‍

9:46am 8/3/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ അത്ര നല്ല ബന്ധമല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോള്‍ ധോണിക്കെതിരെ ഗംഭീര്‍ വീണ്ടും രംഗത്തെത്തി. ഇന്ത്യന്‍ ടീമിലെ മികച്ച ഫിനിഷര്‍ ധോണിയല്ല. അത് മാധ്യമങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്ത പട്ടം മാത്രമാണെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യയുടെ മികച്ച ഫിനിഷര്‍ ധോണിയല്ല, അത് വിരാട് കോഹ്ലിയാണ്. ഒരു ബാറ്റ്സ്മാന്‍ ആറോ ഏഴോ സ്ഥാനത്ത് ഇറങ്ങയാലേ ഫിനിഷര്‍ ആകൂ എന്നില്ല. കളി Read more about ധോണിക്കെതിരെ ഗംഭീര്‍[…]

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആക്രമണം

9:43am 8/3/2016 കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊട്ടാരക്കര സി.ഐ സജിമോന്‍, പുത്തൂര്‍ എസ്.ഐ സുധീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിനേശ് കുമാര്‍, ഷഫീഖ്, ഹോം ഗാര്‍ഡ് വിജയന്‍ പിള്ള അടക്കം ആറ് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മൂന്ന് വാഹനങ്ങള്‍ അക്രമികള്‍ തല്ലി തകര്‍ത്തു. നൈറ്റ് പെട്രോളിങ്ങിനിടെ കൊട്ടാരക്കര കോട്ടാത്തല ഭാഗത്തുവെച്ച് മൂന്നുപേരുമായി വന്ന ബൈക്ക് പൊലീസ് തടഞ്ഞതാണ് വാക്കേറ്റത്തിലും തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും കലാശിച്ചത്. ബൈക്കിലുണ്ടായിരുന്ന ആര്‍.എസ്.എസ് ജില്ല Read more about കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആക്രമണം[…]

മലയാള ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു

9:33am 8/3/2016 തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ (48) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 10 മണിക്ക് പരവൂര്‍ ടൗണ്‍ ഹാളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് 4.30ന് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. 2010ല്‍ സുരേഷ് ഗോപിയും മോഹന്‍ ലാലും മുഖ്യവേഷത്തിലെത്തിയ ‘ജനകന്‍’ എന്ന സിനിമയുടെ സംവിധായകനാണ്. ലെനിന്‍ രാജേന്ദ്രന്‍ അടക്കം നിരവധി പ്രമുഖരുടെ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. Read more about മലയാള ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു[…]

രവിശങ്കറിന്റെ പരിപാടിക്ക് രാഷ്ട്രപതി പങ്കെടുക്കില്ല.

9:29am 8/3/2016 ന്യൂഡല്‍ഹി: ഈ മാസം 11 മുതല്‍ യമുനാതീരത്ത് നടക്കുന്ന ശ്രീശ്രീ രവിശങ്കറിന്റെ ലോക സാംസ്‌കാരിക സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കില്ല. പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവര്‍ക്കൊപ്പം രവിശങ്കറിന്റെ ചിത്രം വെച്ച പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് സമ്മേളനത്തിനുണ്ടാവില്‌ളെന്ന് രാഷ്ട്രപതി വൃത്തങ്ങള്‍ അറിയിച്ചത്. നൂറുകണക്കിന് ഏക്കറിലെ കൃഷികള്‍ നശിപ്പിച്ചും പാവങ്ങളെ കുടിയിറക്കിയും മരങ്ങള്‍ വെട്ടിമുറിച്ചുമാണ് സമ്മേളനത്തിന് വിശാലമായ വേദി ഒരുക്കുന്നതെന്ന വിമര്‍ശം നിലനില്‍ക്കുന്നുണ്ട്. വേദി പണിയാനായി നീരൊഴുക്ക് വഴിമാറ്റിയതും ലക്ഷങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ മാലിന്യം കുന്നുകൂടുന്നതും യമുനാ നദിക്ക് Read more about രവിശങ്കറിന്റെ പരിപാടിക്ക് രാഷ്ട്രപതി പങ്കെടുക്കില്ല.[…]