ചാമ്പ്യന്‍സ് ലീഗ്: ചെല്‍സി തകര്‍ന്നു

12:06pm 10/3/2016 ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ഇംഗ്‌ളീഷ് വമ്പന്മാരായ ചെല്‍സിയെ പി.എസ്.ജി ഒരിക്കല്‍കൂടി മുട്ടുകുത്തിച്ചു (2-1). രണ്ട് മത്സരങ്ങളും വിജയിച്ച പി.എസ്.ജി (4-2) ഇതോടെ ക്വാര്‍ട്ടറിലെത്തി. ചെല്‍സി തട്ടകത്തില്‍ വെച്ച് നടന്ന നിര്‍ണായക മത്സരത്തില്‍ 16ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോറ്റും 67ാം മിനിറ്റില്‍ സ്ലാട്ടന്‍ ഇബ്രമോവിച്ചുമാണ് വല കുലുക്കിയത്. ഇംഗ്ലീഷ് പ്രതിരോധത്തിനിടയിലൂടെ ഇബ്രമോവിച്ച് നല്‍കിയ മനോഹര പാസിലാണ് അഡ്രിയാന്‍ ആദ്യ ഗോള്‍ നേടി ലീഡുയര്‍ത്തിയത്. എന്നാല്‍ 27ാം മിനിറ്റില്‍ മികച്ചൊരു Read more about ചാമ്പ്യന്‍സ് ലീഗ്: ചെല്‍സി തകര്‍ന്നു[…]

നൈജീരിയയില്‍ കെട്ടിടം തകര്‍ന്ന്: 34 മരണം

12:03am 10/3/2016 അബൂജ: നൈജീരിയയില്‍ കെട്ടിടം തകര്‍ന്ന് 34 പേര്‍ മരിച്ചു. നൈജീരിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലാഗോസിലാണ് നിര്‍മാണത്തിലിരിക്കുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് ഇത്രയുമാളുകള്‍ ദാരുണമായി മരിച്ചത്. അപകടത്തില്‍ 13 പേരെ രക്ഷപ്പെടുത്തിയതായും ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചിട്ടുണ്ട്. ഏകദേശം 20 ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന മേഖലയാണ് ലാഗോസ്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കനത്ത മഴയും പ്രദേശത്ത് ഉണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായാണെന്ന് കണ്ടത്തെിയിട്ടുണ്ട്.

അവിയല്‍ ട്രൈലറുമായി എത്തി

10:48am 10/3/2016 പ്രേമത്തിന് ശേഷം വീണ്ടും നിവിനും അല്‍ഫോന്‍സും ഒന്നിക്കുന്ന തമിഴ് ചിത്രം ‘അവിയലി’ന്റെ ട്രൈലര്‍ പുറത്തിറങ്ങി. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സിനിമയാണ് അവിയല്‍. അല്‍ഫോന്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് സംവിധായകര്‍. അല്‍ഫോന്‍സിന്റെ ഹ്രസ്വചിത്രം ‘എലി’യാണ് ചിത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

കുട്ടിയെ പിന്‍ സീറ്റിലിരുത്തി മദ്യപിച്ചു വാഹനം ഓടിച്ചതിനു പൊലീസ് െേകസടുത്തു

പി .പി .ചെറിയാന്‍ ഫ്‌ലോറിഡ ന്മ രണ്ട് വയസ്സുളള കുട്ടിയെ കാറിന്റെ പിന്‍ സീറ്റിലിരുത്തി മദ്യപിച്ചു വാഹനം ഓടിച്ച 43 വയസുളള ലഫ്മനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ടയര്‍ പൊട്ടി പൊളിഞ്ഞ് റിം നിരത്തിലൂടെ ഉരഞ്ഞു അതിവേഗം പായുന്ന കാറിനെ കുറിച്ചുളള സന്ദേശം പൊലീസിന് ലഭിച്ചു. തുടര്‍ന്നു കാര്‍ അന്വേഷിച്ചിറങ്ങിയ പൊലീസ് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അതിനുളളില്‍ മയങ്ങി കിടക്കുന്ന ലഫ്മാനേയും രണ്ടു വയസ്സുളള കുട്ടിയേയുമാണ് കണ്ടത്. കാറിന് പുറത്ത് Read more about കുട്ടിയെ പിന്‍ സീറ്റിലിരുത്തി മദ്യപിച്ചു വാഹനം ഓടിച്ചതിനു പൊലീസ് െേകസടുത്തു[…]

മർത്തോമ സൗത്ത് വെസ്റ്റ് റീജയൺ കോൺഫറൻസ് മാർച്ച് 18, 19 ഒക്കലഹോമയിൽ

പി .പി .ചെറിയാൻ ഒക്കലഹോമ ∙ നോർത്ത് അമേരിക്കാ– യൂറോപ്പ് മർത്തോമാ ഭദ്രാസനം, സൗത്ത് വെസ്റ്റ് റീജിയൻ സന്നദ്ധ സുവിശേഷക സംഘം, സേവികാസംഘം, യുവജനസഖ്യം സംയുക്ത ദ്വിദിന സമ്മേളനം മാർച്ച് 18, 19 തീയതികളിൽ ഒക്കലഹോമ ബഥനിയിൽ നടത്തുന്നു.നോട്ട് വിത്ത് ഔട്ട് മൈ നൈബർ(Not with out my Neighbour) എന്നതാണ് കോൺഫറൻസ് മുഖ്യ ചർച്ചാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്കലഹോമ മർത്തോമ ചർച്ച് സന്നദ്ധ സുവിശേഷക സംഘമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.കരോൾട്ടൺ മാർത്തോമ ഇടവക വികാരിയും ബൈബിൾ Read more about മർത്തോമ സൗത്ത് വെസ്റ്റ് റീജയൺ കോൺഫറൻസ് മാർച്ച് 18, 19 ഒക്കലഹോമയിൽ[…]

നോര്‍ത്ത് ടെക്സസ്സില്‍ വീണ്ടും ചുഴലിക്കാറ്റ് നാശം വിതച്ചു

10:43am 10/3/2016 പി.പി.ചെറിയാന്‍ ഇര്‍വിംഗ്: നോര്‍ത്ത് ടെക്സസ്സില്‍ ഡാളസ്, ഗാര്‍ലന്റ്, ഇര്‍വിംഗ് തുടങ്ങിയ സിറ്റികളില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപകമായ നാശനഷ്ടവും, നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡിസംബര്‍ 26ന് ഉണ്ടായ ചുഴലിക്കാറ്റിന്റെ ഭീതി വിട്ടകലുന്നതിനു മുമ്പു വീണ്ടും ചുഴലിയുടെ ഭീകരത വിതക്കപ്പെട്ടത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ കാറ്റും മഴയും ബുധനാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഗാര്‍ലന്റില്‍ ഇ.എഫ്.ഐ. ടൊര്‍ണാസായാണ് ഉണ്ടായതെന്ന് നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് അറിയിച്ചു. പല വീടിന്റെ മേല്‍ Read more about നോര്‍ത്ത് ടെക്സസ്സില്‍ വീണ്ടും ചുഴലിക്കാറ്റ് നാശം വിതച്ചു[…]

ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം : കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡിന്‍സിലേക്ക് വേദി മാറ്

10:41am 10/3/2016 ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടമായ ഇന്ത്യ-പാക് മത്സരത്തിനുള്ള വേദി മാറ്റി.ഈ മാസം 19ന് നടക്കുന്ന മത്സരം മുന്‍നിശ്ചയിച്ച വേദിയായ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നിന്നു കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡിന്‍സിലേക്കാണ് വേദി മാറ്റിയത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് തീരുമാനം. സുരക്ഷാ ക്രമീകരണങ്ങളില്‍ വിശ്വാസമില്ലെന്നും ധര്‍മശാലയിലെ വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ ഐ.സി.സിയെ സമീപിച്ചിരുന്നു. പ്രശ്നം വിശകലനം ചെയ്ത ശേഷം ഐ.സി.സി. പാക് നിലപാട് അംഗീകരിക്കുകയായിരുന്നു. ധര്‍മശാലയിലെ മത്സരത്തിന് Read more about ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം : കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡിന്‍സിലേക്ക് വേദി മാറ്[…]

സി.ബി.ഐയുടെ ചോദ്യം ചെയ്യലുമായി ജയരാജന്‍ സഹകരിക്കുന്നില്ലെന്ന്

10:28AM 10/3/2016 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ബുധനാഴ്ച 12 മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ജയരാജനെ സൂപ്രണ്ടിന്റെ ഓഫിസിനോട് ചേര്‍ന്ന മുറിയിലാണ് സി.ബി.ഐ ഡിവൈ.എസ്.പി ഹരിഓം പ്രകാശിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം വൈകീട്ട് മൂന്നുമണി മുതല്‍ ചോദ്യം ചെയ്തത്. മനോജിനെ കൊലപ്പെടുത്തിയതിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. ചോദ്യം ചെയ്യലിനോട് അദ്ദേഹം പൂര്‍ണമായും സഹകരിക്കുന്നില്‌ളെന്നാണ് സി.ബി.ഐ Read more about സി.ബി.ഐയുടെ ചോദ്യം ചെയ്യലുമായി ജയരാജന്‍ സഹകരിക്കുന്നില്ലെന്ന്[…]

ഇന്ത്യയുടെ ഐ.ആര്‍.എന്‍.എസ്.എസ്-1എഫ് വിക്ഷേപണം ഇന്ന്

10:25am 10/3/2016 ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ (ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ആറാം ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്-1എഫ് വിക്ഷേപണം ഇന്ന്. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് വൈകീട്ട് നാലിനാണ് വിക്ഷേപണം. പി.എസ്.എല്‍.വി-സി 32 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും. പി.എസ്.എല്‍.വിയുടെ 34ാമത്തെ വിക്ഷേപണമാണ് ഇത്. റോക്കറ്റിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഐ.എസ്.ആര്‍.ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണിത്. ഏഴ് ഉപഗ്രഹങ്ങളുള്ള ഐ.ആര്‍.എന്‍.എസ്.എസ് ശ്രേണിയിലെ അഞ്ചെണ്ണം ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. Read more about ഇന്ത്യയുടെ ഐ.ആര്‍.എന്‍.എസ്.എസ്-1എഫ് വിക്ഷേപണം ഇന്ന്[…]

വിജയുടെ പുതിയ ചിത്രം തെറിയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

10:21am 10/3/2016 സിനിമ ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും. അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി നിര്‍മ്മാതാവ് കലൈപുലി തനുവാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 20ന് ചിത്രത്തിന്റെ ഓഡിയോ റിലീസിങും നടക്കും. ശങ്കറിന്റെ അസോസിയേറ്റും രാജാറാണിയുടെ സംവിധായകനുമായ ആറ്റ്ലിയാണ് തെറി ഒരുക്കുന്നത്. സംഗീത സംവിധായകന്‍ ജിവി പ്രകാശിന്റെ 50-ാം ചിത്രവുമാണ് തെറി. ചിത്രത്തില്‍ വിജയ്ക്ക് ഇരട്ടവേഷമാണ്. സാമന്തയും എമി ജാക്സനുമാണ് നായികമാര്‍.