പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തി

1:15pm 30/3/2016 ന്യൂഡല്‍ഹി: അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനത്തിനു തുടക്കം കുറിച്ചു പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തി. ത്രിദിന യൂറോപ്യന്‍യൂണിയന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെത്തി. ഭീകരാക്രമണത്തെ സംയമനത്തോടെയും ശാന്തതയോടെയും നേരിട്ട ബെല്‍ജിയത്തിലെ ജനതക്ക് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചിരുന്നു. പ്രതിസന്ധിയുടെ ഈ നിമിഷങ്ങളില്‍ ഇന്ത്യ ബെല്‍ജിയത്തിനൊപ്പമുണ്ടെന്ന് മോദി പറഞ്ഞു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ അംഗങ്ങളുമായും വ്യവസായികളുമായും ചര്‍ച്ച നടത്തും. നാലു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്നത്. ഇരു കൂട്ടരും Read more about പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തി[…]

ഒരു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 22കാരന് ജാമ്യം നിഷേധിച്ചു.

01:09pm 30/3/2016 പി.പി.ചെറിയാന്‍ ഇന്ത്യാന: ഒരു വയസ്സുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 22കാരനായ കെയ്ല്‍ പാര്‍ക്കറിന് ജാമ്യം നിഷേധിച്ചു. മാര്‍ച്ച് 28ന് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനുശേഷം പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ജഡ്ജി വിധിച്ചു. തുടര്‍ന്ന് ഓവല്‍ കൗണ്ടി ജയിലിലേക്ക് പ്രതിയെ മാറ്റി. ഔദ്യോഗീക ജീവിതത്തിനിടയില്‍ ഇത്രയും ക്രൂരമായ ബാല നരഹത്യ നടത്തിയ സംഭവം ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്ന് ഓവന്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ഡോണ്‍ വാന്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്ലൂമിംഗ്ടണിലുള്ള വീട്ടില്‍ നിന്നും ഒരു Read more about ഒരു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 22കാരന് ജാമ്യം നിഷേധിച്ചു.[…]

അമ്പത് ലോക നേതാക്കളില്‍ നിക്കി ഹേലിയും, ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും

01:07pm 30/3/2016 പി.പി.ചെറിയാന്‍ സൗത്ത് കരോളിന: മാര്‍ച്ച് 24ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും പ്രമുഖരായ അമ്പതു നേതാക്കളില്‍ ഇന്ത്യന്‍ വംശജയും സൗത്ത് കരോളിനാ ഗവര്‍ണ്ണറുമായ നിക്കി ഹേലി, ചീഫ് എക്സിക്യൂട്ടീവ് റേഷ്മ, ഡല്‍ഹി മുഖ്യമന്ത്രി കെജെരിവാള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അമ്പതു പ്രമുഖരില്‍ പതിനേഴാമത് നിക്കിയും, ഇരുപതാമത് റേഷ്മയും, നാല്‍പത്തിരണ്ടാമത് കെജരിവാളും യഥാക്രമം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചാള്‍സ്റ്റണ്‍ ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന തലസ്ഥാനത്ത് സ്ഥാപിച്ചിരുന്ന കോണ്‍ഫെഡറേറ്റ് ഫല്‍ഗ് നീക്കം Read more about അമ്പത് ലോക നേതാക്കളില്‍ നിക്കി ഹേലിയും, ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും[…]

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016; ഏപ്രില്‍ രണ്ടിന്, ഏവര്‍ക്കും സ്വാഗതം

12:59pm 30/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഏപ്രില്‍ രണ്ടിന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചു നടത്തപ്പെടും കലാമേള 2016-ലേക്ക് ഏവരേയും സ്വാഗതം ചെയ്യുതായി പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും, കലാമേള ചെയര്‍മാന്‍ രഞ്ചന്‍ ഏബ്രഹാമും അറിയിച്ചു. ഇതിനോടകം 650-ഓളം കു’ികള്‍ വിവിധ മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് ഒരു സര്‍വ്വകാല റിക്കാര്‍ഡാണ്. മത്സരങ്ങളുടെ വ്യക്തമായ ഷെഡ്യൂള്‍ രണ്ട് ദിവസത്തിനകം ഷിക്കാഗോ മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റായ Read more about ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016; ഏപ്രില്‍ രണ്ടിന്, ഏവര്‍ക്കും സ്വാഗതം[…]

ഫീനിക്‌സില്‍ കുരിശിന്റെവഴി ലൈവായി; വിശുദ്ധവാരാഘോഷങ്ങള്‍ ഭക്തിസാന്ദ്രം

12:58pm 30/3/2016 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാഘോഷങ്ങള്‍ ഇത്തവണയും ഏറെ പുതുമകളോടെയായിരുു. കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളും ലൈവായി അവതരിപ്പിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഇത്തവണ ദുഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ത്. പരമ്പരാഗതമായ ശ്ശീവാപ്പാതയിലെ പതിനാല് സ്റ്റേഷനുകള്‍ക്കും ക്രമത്തില്‍ ഓപ്പ എയറില്‍ സജീവാവിഷ്‌കാരം നല്‍കിയാണ് ദുഖവെള്ളിയാഴ്ച വൈകുരേം വിശ്വാസികള്‍ കുരിശിന്റെ വഴിയിലൂടെ പ്രാര്‍ത്ഥിച്ച് നീങ്ങിയത്. ശ്ശീവാപ്പാതയിലെ പ്രാര്‍ത്ഥനകള്‍ക്ക് ഇടവക വികാരി ഫാ. സോണി എ’ുപറയില്‍ മുഖ്യ നേതൃത്വം നല്‍കി. ചരിത്രസംഭവങ്ങള്‍ക്ക് സജീവാവിഷ്‌കാരം Read more about ഫീനിക്‌സില്‍ കുരിശിന്റെവഴി ലൈവായി; വിശുദ്ധവാരാഘോഷങ്ങള്‍ ഭക്തിസാന്ദ്രം[…]

സരിതയുടെ വിസ്താര നടപടികള്‍ സോളര്‍ കമ്മിഷന്‍ അവസാനിപ്പിച്ചു

30-03-2016 അവസാന അവസരം കൊടുത്തിട്ടും സരിത എസ്. നായര്‍ ഹാജരാകാത്ത സ്ഥിതിക്ക് സരിതയുടെ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍. ഇനി കമ്മിഷന്‍ സരിതയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പല തെളിവുകളും ഹാജരാക്കാമെന്നു സരിത പറഞ്ഞിരുന്നു. കമ്മിഷനു പല കാര്യങ്ങളിലും സരിതയില്‍നിന്ന് വ്യക്തത വരുത്താനുമുണ്ടായിരുന്നു. എന്നാല്‍, പല അവസരം നല്‍കിയിട്ടും സരിത ഹാജരാകാത്ത സ്ഥിതിക്ക് ഇനി സമയം കളയാന്‍ കഴിയില്ല. അതേസമയം, തെളിവുകള്‍ എന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ സരിതയ്ക്കു ഹാജരാക്കാം. അത് അന്വേഷണത്തെ സഹായിക്കുന്ന തെളിവായി Read more about സരിതയുടെ വിസ്താര നടപടികള്‍ സോളര്‍ കമ്മിഷന്‍ അവസാനിപ്പിച്ചു[…]

അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം

30-03-2016 സന്തോഷ് മാധവന്‍ ഇടനിലക്കാരാനായ ഭൂമിയിടപാട് കേസില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അടൂര്‍ പ്രകാശ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

തലശേരി ധര്‍മടത്ത് ഒഴയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം

30-03-2016 തലശേരി ധര്‍മടം ഒഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ബിജെപി ഓഫീസ് ആക്രമിക്കുകയും പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഇരുവിഭാഗവും സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തി വീശി. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. ഒഴയില്‍ ഭാഗത്തെ ബിജെപി ഓഫീസിനുനേരേയാണ് അക്രമം നടന്നത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത സംഘം പ്രചാരണ ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. ഓഫീസിനു സമീപത്തുള്ള വീട്ടിലെ യുവാവുള്‍പ്പെടുന്ന സിപിഎം സംഘമാണ് ബോര്‍ഡ് തകര്‍ത്തതെന്നാരോപിച്ച് Read more about തലശേരി ധര്‍മടത്ത് ഒഴയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം[…]

ട്വന്റി-20 ലോകകപ്പിലെ ആദ്യസെമി ഇന്ന്

30-03-2016 ട്വന്റി-20 ലോകകപ്പിലെ ആദ്യസെമിയില്‍ ഇന്ന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ നേരിടും. വൈകിട്ട് 7 നാണ് മത്സരം. ബുദ്ധികൊണ്ട് കളിക്കുന്ന രണ്ടു ക്യാപ്റ്റന്മാരുടെ പോരാട്ടംകൂടിയാണിന്ന്. ആരുടെ ബുദ്ധി ഫലം കാണുമെന്നു കണ്ടറിയാം. ന്യൂസിലന്‍ഡിന്റെ മുന്നേറ്റം ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. സ്പിന്നറുമാരായ ഇഷ് സോധിയും മിച്ചല്‍ സാന്റ്‌നറും. ഈ ലോകകപ്പില്‍ ഏവരെയും ഞെട്ടിച്ച രണ്ടു താരങ്ങള്‍. ഇരുവരും ഈ ലോകകപ്പില്‍ പങ്കിട്ടതു 17 വിക്കറ്റുകള്‍. ബാറ്റിംഗില്‍ പക്ഷേ അത്ര മെച്ചമല്ല കാര്യങ്ങള്‍. ഐ.പി.എല്‍ ടീമുകള്‍ അയിത്തം കല്പിച്ച മാര്‍ട്ടിന്‍ ഗപ്റ്റില്‍ മാത്രമാണു Read more about ട്വന്റി-20 ലോകകപ്പിലെ ആദ്യസെമി ഇന്ന്[…]

നിയമം തെറ്റിച്ചു കുടിവെള്ള വില്‍പന നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് കനത്ത പിഴ

30-03-2016 വേനല്‍ക്കാലത്തു നിയമം തെറ്റിച്ചു കുടിവെള്ള വില്‍പന നടത്തുന്ന ടാങ്കര്‍ ലോറിക്കാര്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ പിഴയിടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനവ്യാപകമായി പരിശോധന തുടങ്ങി. വാഹനങ്ങളില്‍ ടാങ്കുകള്‍ ഉറപ്പിച്ച് ഇപ്പോള്‍ പലയിടങ്ങളിലും വെള്ളം വില്‍ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ലൈസന്‍സില്ലാതെ വെള്ളക്കച്ചവടം നടത്തുന്നവരെ പിടികൂടാനാണു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സ്‌ക്വാഡുകള്‍ ഇറങ്ങുന്നത്. ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ ഉള്ള പ്രത്യേക ലൈ!സന്‍സ് ഇത്തരം കുടിവെള്ള വിതരണം നടത്താന്‍ നിര്‍ബന്ധമാണ്. കൂടാതെ, വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടും Read more about നിയമം തെറ്റിച്ചു കുടിവെള്ള വില്‍പന നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് കനത്ത പിഴ[…]