കിവീകളെ തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍

31-03-2016 കിവീകളെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കടന്നു. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് ടിം 44 പന്തില്‍നിന്ന് 78 റണ്‍സ് അടിച്ചുകൂട്ടിയ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഫൈനലിലേക്കു കടന്നത്്. 11 ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു റോയിയുടെ ഇന്നിംഗ്‌സ്. കൂടാതെ, അലക്‌സ് ഹെയ്ല്‍സിനൊപ്പം 82 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിക്കാനും റോയിക്കായി. ഇരുവരും പുറത്തായശേഷം എത്തിയ നായകന്‍ ഇയോയിന്‍ മോര്‍ഗന്‍ അക്കൗണ്ട്് തുറക്കുംമുമ്പ് പുറത്തായെങ്കിലും Read more about കിവീകളെ തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍[…]

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അന്തരിച്ചു

02-00 AM 31-03-2016 മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് ചേമഞ്ചേരിയില്‍ 1948ല്‍ ആയിരുന്നു ജനനം. 2006ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്്ട്. പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പ്രവാസിയുടെ വഴിയമ്പലം, ഗണപതിചെട്ട്യാരുടെ മരണം-ഒരു വിയോജനക്കുറിപ്പ്, മരണത്തിന്റെ സന്ധിസമാസങ്ങള്‍, വഴിപോക്കന്റെ വാക്കുകള്‍ എന്നിവയാണു പ്രധാന കൃതികള്‍. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടിവി ക്രിയേറ്റീവ് Read more about മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അന്തരിച്ചു[…]

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു

05-42pm 30/3/2016 വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണു സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടത്ത് മത്സരിക്കുമ്പോള്‍ വി.എസ് മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാകും. 92ല്‍ 90 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണു സിപിഎം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലവും തൊടുപുഴയുമടക്കം 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. പ്രകടനപത്രിക ഏപ്രില്‍ അഞ്ചിനു പുറത്തിറക്കുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് ഫിലാഡല്‍ഫിയയില്‍

04:27pm 30/3/2016 നിബു വെളള്ളവന്താനം ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ 2016 ല്‍ നടത്തുവാനിരിക്കുന്ന ബയനിയല്‍ കോണ്‍ഫ്രന്‍സിനും റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ പ്രോവിന്‍സ് ആഥിതേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് ജോണ്‍ ഷെറി, സെക്രട്ടറി കുര്യന്‍ സഖറിയ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തീയതി ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ തോമസ് പിന്നീട് പ്രഖ്യാപിക്കും. വൈസ് ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 19നു ഇന്റര്‍നെറ്റ് ടെലിഫോണ്‍ കോണ്‍ഫ്രന്‍സില്‍ കൂടിയ അമേരിക്ക റീജിയന്‍ എക്‌സ്യൂക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് ഇതു Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് ഫിലാഡല്‍ഫിയയില്‍[…]

പി.കെ.സോമരാജന്‍, ജേക്കബ് വറുഗീസ്, ചാക്കോ കുര്യന്‍: ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

04:24pm 30/3/2016 ജോര്‍ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന തമ്പി ചാക്കോയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് അപ്പര്‍ഡാര്‍ബി മേളയില്‍ നിന്ന് പി.കെ. സോമരാജന്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണില്‍ നിന്ന് ജേക്കബ് വറുഗീസ്, ഒര്‍ലാന്റോ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ)യില്‍ നിന്ന് ചാക്കോ കുര്യന്‍ എന്നിവര്‍ 20162018 ലേയ്ക്കുള്ള നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് മത്സരിക്കുന്നു. പി.കെ.സോമരാജന്‍ അപ്പര്‍ ഡാര്‍ബിയിലെ മലയാളികളുടെ ഇടയിലെ കരുത്തുറ്റ നേതാവാണ്. മേള പ്രസിഡന്റ് എസ.്എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം Read more about പി.കെ.സോമരാജന്‍, ജേക്കബ് വറുഗീസ്, ചാക്കോ കുര്യന്‍: ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു[…]

ആകാശ് വേണ്ട, ഇസ്രായേല്‍ മിസൈല്‍ മതിയെന്ന് സൈന്യം

04:19pm 30/3/2016 ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആകാശ് മിസൈലുകള്‍ ഇനി ആവശ്യമില്ലെന്ന് സൈന്യം. നേരത്തെ ഓര്‍ഡര്‍ ചെയ്തിരുന്ന 14,180 കോടി രൂപയുടെ ആയുധങ്ങള്‍ ലഭിച്ചെന്നും ഇനി ഇസ്രായേല്‍ നിര്‍മിത അത്യാധുനിക ആയുധങ്ങളാണ് വേണ്ടതെന്നും സൈന്യം ആവശ്യപ്പെട്ടു. ആയുധങ്ങള്‍ക്കായി ഇനിയും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്. ആകാശ് മിസൈലുകളുടെ അസ്ഥിരത ചൂണ്ടിക്കാട്ടി നേരത്തെ ഇന്ത്യന്‍ നാവികസേനയും ആകാശ് മിസൈലുകള്‍ ഉപേക്ഷിച്ച് ഫ്രാന്‍സില്‍ നിന്നുള്ള മിസൈലു?കള്‍ ആവശ്യപ്പെട്ടിരുന്നു. പുറത്തുനിന്നുള്ള വ്യോമാക്രമണങ്ങള്‍ Read more about ആകാശ് വേണ്ട, ഇസ്രായേല്‍ മിസൈല്‍ മതിയെന്ന് സൈന്യം[…]

ഇനി ലാന്‍ഡ് ഫോാണിലും വാട്‌സ്ആപ്പ്

04:13pm 30/3/2016 ന്യൂഡല്‍ഹി: പൊതുവെ വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനി മുതല്‍ ലാന്‍ഡ് ഫോണ്‍ നമ്പറിലും ഈ ആപ്ലിക്കേഷനുകളില്‍ പ്രവര്‍ത്തിക്കും. ഇന്റര്‍നെറ്റ് സര്‍വീസ് പ്ര?വൈഡര്‍മാരും ടെലികോം ഓപ്പറേറ്റേഴ്‌സും നടത്തിയ ചര്‍ച്ചയിലാണ് ഇതിന് തീരുമാനമായത്. സര്‍ക്കാരിന്റെ ഇന്റര്‍ മിനിസ്റ്റീരിയല്‍ പാനലാണ് ചര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ചത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കോളുകള്‍ വിളിക്കാനായുള്ള സൗകര്യം ഈ Read more about ഇനി ലാന്‍ഡ് ഫോാണിലും വാട്‌സ്ആപ്പ്[…]

ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കും: ഗൗരിയമ്മ

03:48pm 30/3/2016 ആലപ്പുഴ: ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. സി.പി.എമ്മിന്റേത് രാഷ്ട്രീയ വഞ്ചനയാണ്. ഉറങ്ങിക്കിടന്നവനെ വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ സി.പി.എം വഞ്ചിച്ചു. എ.കെ.ജെി സെന്ററിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം സീറ്റ് നിഷേധിച്ചത് ന്യായീകരിക്കാന്‍ കഴിയില്ല. ഇതില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ട്. വഞ്ചന വലിയ പാര്‍ട്ടി ചെയ്താലും ചെറിയ പാര്‍ട്ടി ചെയ്താലും തെറ്റാണ്. ജെ.എസ്.എസ് ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കും. ബി.ജെ.പിയേക്കാള്‍ വര്‍ഗീയ വിഷമുള്ള പാര്‍ട്ടികള്‍ വേറെയുണ്ടെന്നും ജെ.എസ്.എസ് സംസ്ഥാന Read more about ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കും: ഗൗരിയമ്മ[…]

4000 കോടി തിരിച്ചടക്കുമെന്ന് വിജയ്മല്യ

1:43pm 30/3/2016 ന്യൂഡല്‍ഹി: വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തില്‍ 4000 കോടി രൂപ സെപ്റ്റംബര്‍ 31നകം തിരിച്ചടക്കാമെന്ന് വിജയ് മല്യ. സുപ്രീംകോടതിയില്‍ മല്യയുടെ അഭിഭാഷകരാണ് ഇക്കാര്യം അറിയിച്ചത്?. മുന്‍കൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഈ വര്‍ഷം സെപ്റ്റംബര്‍ 31നകം അടക്കുമെന്നുമാണ് വാഗ്ദാനം. ഇക്കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 1623 കോടി അടക്കം വിവിധ ബാങ്കുകള്‍ക്കായി 9000 കോടി Read more about 4000 കോടി തിരിച്ചടക്കുമെന്ന് വിജയ്മല്യ[…]

ദാദ്രി നടന്ന സംഭവത്തിന് ഇന്ന് ആറാം മാസം

1:16pm 30/3/2016 ലക്‌നൊ: രാജ്യത്തെ വലതു പക്ഷ തീവ്രവാദ ഭീകരതയുടെ ഭയാനകത തുറന്നു കാട്ടിയ ദാദ്രി സംഭവത്തിന് ഇന്നേക്ക് ആറു മാസം തികയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28നാണ് ഉത്തര്‍ പ്രദേശിലെ ബിസാഡ ഗ്രാമത്തിലെ ദാദ്രിയില്‍ വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ചാണ് അഖ്?ലാഖ് എന്ന മധ്യവയസ്‌കനെ ഹിന്ദുത്വ വാദികള്‍ അടിച്ചുകൊല്ലുകയും ഇളയ മകന്‍ ഡാനിഷിനെ മര്‍ദ്ദിക്കുകയും ചെയ്തത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡാനിഷ് സുഖം പ്രാപിച്ചു വരികയാണ്. സംഭവം ദേശീയ തലത്തില്‍ വന്‍ വിവാദമാവുകയും ബി.ജെ.പി ഒഴികെയുള്ള Read more about ദാദ്രി നടന്ന സംഭവത്തിന് ഇന്ന് ആറാം മാസം[…]