ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുത് മോദി

10:44AM 31/3/2016 ബ്രസല്‍സ്: ഒരു മതവും ഭീകരതയെ പ്രോത്‌സാഹിപ്പിക്കുന്നില്ലെന്നും അതിനാല്‍ ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബ്രസല്‍സി?െല ഭീകരാക്രാമണെത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസംഗം. ഇന്ത്യയൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിക്ക് ബ്രസല്‍സില്‍ എത്തിയ മോദി ഭീകരാക്രമണം നടന്ന വിമാനത്താവളവും ?െമട്രോ സ്?റ്റേഷനും സന്ദര്‍ശിച്ചു. യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഭീകരവാദം മുഖ്യ ചര്‍ച്ചയായെന്ന് മോദി പറഞ്ഞു. ഭീകരവാദത്തി?െന്റ ഭീഷണി നേരിടുന്നത്? ഒരു രാജ്യം മാത്രമല്ല. Read more about ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുത് മോദി[…]

പഴനിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

10:39AM 31/3/2016 പഴനി (തമിഴ്‌നാട്): പഴനിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി അഞ്ജു (27) ആണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് കുട്ടികളടക്കം 13 പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ഏഴു മണിയോടെ പഴനികൊടൈക്കനാല്‍ പാതയില്‍ സവേരിക്കാടിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമ്പാതയില്‍വെച്ച് നിയന്ത്രണംവിട്ട കാര്‍ 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പഴനി ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൊടൈക്കനാലിലേക്ക് പോകും വഴിയായിരുന്നു സംഭവം.

കിവീസ് മടങ്ങി ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു

10:20am 31/3/2016 ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ ആദ്യ സെമിയില്‍ ഏഴു വിക്കറ്റ് ജയത്തോടെ ഇംഗ്‌ളണ്ട് ഫൈനലിലേക്കും. സൂപ്പര്‍ ടെന്നില്‍ ആധികാരികമായ നാലു ജയങ്ങളുമായി ഗ്രൂപ് ചാമ്പ്യന്മാരായത്തെിയ ന്യൂസിലന്‍ഡ് അടവുകളെല്ലാം മറന്ന് നിരായുധരായപ്പോള്‍, ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ ടോട്ടല്‍ ചേസ് ചെയ്ത സ്‌റ്റൈലില്‍ ഇംഗ്‌ളീഷുകാര്‍ വിജയം പിടിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മാന്യമായ സ്‌കോറായിരുന്നു. എന്നാല്‍, ഇംഗ്‌ളണ്ട് ക്രീസിലത്തെിയതോടെ സ്വഭാവം മാറി. കൂറ്റനടികളുമായി ഓപണര്‍ ജാസണ്‍ റോയ് (44 Read more about കിവീസ് മടങ്ങി ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു[…]

പി. ജയരാജന്‍ കോഴിക്കോട് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുമെന്ന്

10:12am 31/3/2016 വടകര: കണ്ണൂര്‍ ജില്ലയില്‍ പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂര്‍ ജില്ലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സ്ഥാനാര്‍ഥികളായ കെ.കെ. ശൈലജ, ബിനോയ് കുര്യന്‍, ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ എന്നിവരാണ് ജയരാജനെ സഹോദരിയുടെ വീട്ടിലത്തെി സന്ദര്‍ശിച്ചത്. ‘എന്നെ മാത്രം ആശ്രയിച്ചല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്. അരലക്ഷത്തോളം പാര്‍ട്ടി മെമ്പര്‍മാരുള്ള ജില്ലയാണ് Read more about പി. ജയരാജന്‍ കോഴിക്കോട് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുമെന്ന്[…]

അന്തിമ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലായെന്നു ഡൊണാള്‍ഡ് ട്രംപ്

10:06am 31/3/2016 വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനാര്‍ഥിത്വ നിര്‍ണയ പ്രൈമറികള്‍ക്കൊടുവില്‍ റിപ്പബ്‌ളിക് പാര്‍ട്ടിയുടെ നോമിനേഷന്‍ നേടുന്ന അന്തിമ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന തീരുമാനത്തില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറി. ട്രംപിന്റെ പ്രചാരണങ്ങളും പ്രസ്താവനകളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഉന്നതകേന്ദ്രങ്ങളില്‍ അതൃപ്തി പടരുന്നതിനിടെ കഴിഞ്ഞദിവസം ട്രംപിന്റെ പ്രചാരണ വിഭാഗം മാനേജര്‍ റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്ത റിപ്പോര്‍ട്ട് വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. റിപ്പബ്‌ളിക്കന്‍ ദേശീയ കമ്മിറ്റി തന്നോട് അത്യധികം മോശമായാണ് പെരുമാറുന്നതെന്നും ഈ സാഹചര്യത്തില്‍ അന്തിമ സ്ഥാനാര്‍ഥി ആരായിരുന്നാലും താന്‍ പിന്തുണ നല്‍കുന്ന പ്രശ്‌നമില്‌ളെന്നും ട്രംപ് Read more about അന്തിമ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലായെന്നു ഡൊണാള്‍ഡ് ട്രംപ്[…]

പത്താന്‍കോട്ട് ആക്രമണം: പാക് സംഘം ഇന്നു മുതല്‍ സാക്ഷിമൊഴിയെടുക്കും

10:03am 31/3/2016 ന്യൂഡല്‍ഹി: പത്താന്‍കോട്ട് തീവ്രവാദ ആക്രമണ കേസ് അന്വേഷിക്കാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്താന്‍ സംയുക്ത അന്വേഷണ സംഘം ഇന്നു മുതല്‍ സാക്ഷികളുടെ മൊഴിയെടുക്കും. പഞ്ചാബ് പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. പാക് സംഘം ഇന്ത്യന്‍ അന്വേഷണ സംഘമായ എന്‍.ഐ.എ മേധാവികളുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചതായി എന്‍.ഐ.എ മേധാവി ശരത് കുമാര്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ Read more about പത്താന്‍കോട്ട് ആക്രമണം: പാക് സംഘം ഇന്നു മുതല്‍ സാക്ഷിമൊഴിയെടുക്കും[…]

പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു

10:00am 31/3/2016 കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ഇവിടെ കഴിയുകയായിരുന്നു. ശവഘോഷയാത്ര, പഞ്ചകല്യാണി, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പപ്പറ്റ് തിയേറ്റര്‍ തുടങ്ങിയ കൃതികളുടെ രചയിതാവായ ബാബു ഭരദ്വാജ് മലയാളത്തിലെ പ്രവാസി എഴുത്തുകളിലൂടെയും ശ്രദ്ധ നേടി. പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍ തുടങ്ങിയവയാണ് ഈയിനത്തിലെ പ്രധാന രചനകള്‍. 2006ല്‍ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി Read more about പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു[…]

ഇന്ന് ബാങ്കിങ് സമയം രാത്രി എട്ടുവരെ

09:55am 31/3/2016 ന്യൂഡല്‍ഹി: ഇന്ന് എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ കൗണ്ടറുകള്‍ ഗവണ്‍മെന്റ് ബിസിനസുകള്‍ നടത്തുന്നതിനായി രാത്രി എട്ടു വരെ തുറന്നിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനമായതിനാലും നികുതിദായകര്‍ക്ക് നികുതി ഒടുക്കേണ്ടത് കണക്കിലെടുത്തുമാണ് റിസര്‍വ് ബാങ്ക് ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക് പണമിടപാടുകള്‍ക്കുള്ള സമയം ഇന്ന് അര്‍ധരാത്രി വരെ നീട്ടിയിട്ടുണ്ട്.

വനിതാരത്‌നം-2016 ചിക്കാഗോയിലെ ആദ്യത്തെ മലയാളി റിയാലിറ്റിഷോ ഏപ്രില്‍ 2 ന്

9:40am 31/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കു ആദ്യ മലയാളി റിയാലിറ്റിഷോ – വനിതാ രത്‌നം 2016 ഏപ്രില്‍ 2 ശനിയാഴ്ച വൈകുരേം 4 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചു നടത്തപ്പെടുതാണ്. ചിക്കാഗോയിലെ മലയാളി വനിതകള്‍ക്കുവേണ്ടി മൂു റൗണ്ടുകളായി നടത്തപ്പെടു ഈ റിയാലിറ്റി ഷോ ഇതിനോടകം ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. തങ്ങളില്‍ ഒളിഞ്ഞു കിടക്കു കഴിവുകള്‍ തേച്ചു മിനുക്കി അവതരിപ്പിച്ച് ഓം സ്ഥാനത്ത് എത്തു വനിതക്ക് ടാനിയ Read more about വനിതാരത്‌നം-2016 ചിക്കാഗോയിലെ ആദ്യത്തെ മലയാളി റിയാലിറ്റിഷോ ഏപ്രില്‍ 2 ന്[…]

ജീവകാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശമായി, അവയവദാനത്തിന്റെ കാരുണ്യമായി ഫാ.ഡേവിസ് ചിറമേല്‍ നയിക്കു വചനപ്രഘോഷണം സോമര്‍സെറ്റ് ദേവാലയത്തില്‍

9:38am 31/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: മാനവസ്‌നേഹത്തിന്റെ പുതിയ മാനങ്ങള്‍ അവയവദാനത്തിലൂടെ വിളംബരം ചെയ്ത പ്രശസ്ത ധ്യാന ഗുരുവും, കേരളാ കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കു വചന പ്രഘോഷണവും, ദിവ്യകാരുണ്യ ആരാധനയും ഏപ്രില്‍ 1 ന് വെള്ളിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുു. വൈകുരേം 7.30 മുതല്‍ രാത്രി പത്ത് മണി വരെയുമാണ് ധ്യാനം നടക്കുക. വചനപ്രഘോഷണങ്ങളിലൂടെ തുടങ്ങി സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് Read more about ജീവകാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശമായി, അവയവദാനത്തിന്റെ കാരുണ്യമായി ഫാ.ഡേവിസ് ചിറമേല്‍ നയിക്കു വചനപ്രഘോഷണം സോമര്‍സെറ്റ് ദേവാലയത്തില്‍[…]