ഐ.എന്‍.എസ് വിരാടില്‍ തീപിടിത്തം; ചീഫ് എന്‍ജിനീയര്‍ മരിച്ചു

08:12am 7/3/2016 പനാജി: ഇന്ത്യയുടെ വ്യോമവാഹിനി കപ്പലായ ഐ.എന്‍.എസ് വിരാടിലുണ്ടായ തീപിടിത്തത്തില്‍ ചീഫ് എന്‍ജിനീയര്‍ മരിച്ചു. അഷു സിങ് എന്നയാളാണ് മരിച്ചത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗോവയിലെ നേവി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചക്കുശേഷം ഗോവയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ബോയിലര്‍ റൂമിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്നുതന്നെ തീയണക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവം നടക്കുമ്പോള്‍ ബോയിലര്‍ റൂമില്‍ നാലു പേരുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചയച്ചു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് Read more about ഐ.എന്‍.എസ് വിരാടില്‍ തീപിടിത്തം; ചീഫ് എന്‍ജിനീയര്‍ മരിച്ചു[…]

ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്

08:09am 7/3/2016 മിര്‍പുര്‍: പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഗാലറിയില്‍ തിങ്ങിനിറഞ്ഞ ബംഗ്‌ളാ ആരാധകരെ നിരാശരാക്കി ധോണിയും സംഘവും ഏഷ്യാകപ്പ് കിരീടമണിഞ്ഞു. മഴമൂലം 15 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ബംഗ്‌ളാദേശ് നിശ്ചിത 15 ഓവറില്‍ അഞ്ചിന് 120. ഇന്ത്യ 13.5 ഓവറില്‍ രണ്ടിന് 122. അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (60) പുറത്താകാതെ 41 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും മികവിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. തന്റെ തലയറുത്ത ട്രോളര്‍മാര്‍ക്ക് തന്റെ മാസ്റ്റര്‍ Read more about ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്[…]

അസ്വാഭാവികമരണം ശരീരത്തില്‍ വിഷാംശം

08:04am 7/3/2016 ചാലക്കുടി പൊലീസ് കേസെടുത്തു കൊച്ചി/തൃശൂര്‍: ഇന്നലെ അന്തരിച്ച് നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടത്തെിയെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. ഇതിന് ഞായറാഴ്ച രാത്രിതന്നെ മണിയുടെ മൃതദേഹം കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. അസ്വാഭാവികമരണത്തിന് ചാലക്കുടി പൊലീസ് കേസെടുത്തിട്ടുണ്ട്. മരണമന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമിതമായി മെഥനോളിന്റെ അംശം ശരീരത്തില്‍ കണ്ടത്തെിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച Read more about അസ്വാഭാവികമരണം ശരീരത്തില്‍ വിഷാംശം[…]

നാടന്‍ പാട്ടുകളുടെ തമ്പുരാന്‍ വിടപറഞ്ഞു

10:00pm 6/3/2015 കെ.പി വൈക്കം കലഭവന്‍ മണിയുടെ മരണത്തോടെ കേരളത്തിന് നഷ്ടമായത് നാടന്‍പാട്ടുകളുടെ കുലപതിയെയാണ്. സാധാരണക്കാരുടെ മനസിന്റെ ആഴങ്ങളിലേക്കു ഒഴുകിയിറങ്ങുന്നതായിരുന്നു മണിയുടെ നാടന്‍ പാട്ടുകള്‍. അനുകരണ കലയിലൂടെ കലാരംഗത്ത് സജീവമായിരുന്നെങ്കിലും അദ്ദേഹം നാടന്‍പാട്ടിലൂടെയാണ് ജനകീയനായത്. പ്രായഭേദമന്യേ എല്ലാവരുടേയും ചുണ്ടുകളില്‍ ആ പാട്ടുകള്‍ തത്തിക്കളിച്ചു. മണിയുടെ കാസറ്റുകള്‍ ചൂടപ്പം പോലെയായിരുന്നു ഒരു കാലത്ത് വിറ്റഴിഞ്ഞിരുന്നത്. സാധാരണക്കാരുടെ പള്‍സ് തൊട്ടറിയാന്‍ ഈ നടനു പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. അതുതന്നെയായിരുന്നു മണിയുടെ മുതല്‍ക്കൂട്ട്. നാടന്‍ പാട്ടുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലും സിനിമാപാട്ടുകള്‍ക്ക് സമാന്തരമായി Read more about നാടന്‍ പാട്ടുകളുടെ തമ്പുരാന്‍ വിടപറഞ്ഞു[…]

ഏഷ്യാകപ്പ് ഫൈനലിന് മഴ

9:32pm 6/3/2016 ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിന് മണിക്കൂറുകള്‍ ശേഷിക്കേ ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി മഴയെത്തി. മത്സരം നടക്കുന്ന മിര്‍പൂര്‍ ഷേരെ ബംഗ്‌ളാ സ്‌റ്റേഡിയത്തില്‍ ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് വൈകീട്ട് 7.00 മുതല്‍ മത്സരം ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്. മഴ കാരണം മത്സരം വൈകാന്‍ സാധ്യതയുണ്ട്.

ചിരിയുടെ മണിക്കിലുക്കം നിലച്ചു

09:30pm 6/3/2016 നടനും മിമിക്രി കലാകാരനുമായ കലഭവന്‍മണി അന്തരിച്ചു കൊച്ചി: നടന്‍ കലാഭന്‍മണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ച് ഇന്നലെ രാത്രി 7.15നായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നലെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായിട്ടായിരുന്നു ജനനം. ചെറുപ്പകാലം മുതല്‍ മിമിക്രി അവതരിപ്പിച്ചിരുന്ന മണി കലഭവനിലൂടെയാണ് പ്രശസ്തനായത്. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അനുകരണകല മണിയുടെ Read more about ചിരിയുടെ മണിക്കിലുക്കം നിലച്ചു[…]

നടന്‍ കലാഭവന്‍ മണി അന്തരിച്ചു

06-03-2016 7.40 pm കൊച്ചി: നടന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പിന്നീട് വൈകിട്ട് 7.15ഓടെ മണിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജ്യസഭ സീറ്റ്‌ലേക്ക് സി.പി.എംസി.പി.ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

3:20pm 6/3/2016 തിരുവനന്തപുരം: രാജ്യസഭ സീറ്റ് അടക്കമുള്ള വിഷയങ്ങളില്‍ നടന്ന സി.പി.എംസി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ നടന്ന ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. സീറ്റ് വിഭജന കാര്യത്തില്‍ ധാരണയായില്ലെന്നും ചര്‍ച്ച തുടരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വത്തിന് വേണ്ടിയാണ് പ്രധാനമായും സി.പി.ഐ രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നത്. എല്‍.ഡി.എഫിന് ജയിക്കാവുന്ന ഏക സീറ്റിനായി രണ്ട് പാര്‍ട്ടികളും കഴിഞ്ഞ മുന്നണി യോഗത്തില്‍ അവകാശവാദമുന്നയിച്ചിരുന്നു. കെ.എന്‍. Read more about രാജ്യസഭ സീറ്റ്‌ലേക്ക് സി.പി.എംസി.പി.ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല[…]

താണെ കൂട്ടക്കൊലപാതകം കേസ് പ്രതി സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു

6/3/2016 മുംബൈ: താണെയില്‍ മാതാപിതാക്കളെയും ഭാര്യയേയും മക്കളേയും അടക്കം 14 പേരെ കൊലപ്പെടുത്തിയ ഹസ്‌നെയ്ന്‍ വരേക്കര്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് മൊഴി. കൂട്ടക്കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന മറ്റൊരു സഹോദരി സുബിയയാണ് പൊലീസിന് മൊഴി നല്‍കിയത്. മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിതയായ സഹോദരി ബാദുലിനെ ഹസ്‌നെയിന്‍ ലൈംഗികകമായി പീഡിപ്പിച്ചിരുന്നതായി തന്നോട് വെളിപ്പെടുത്തിയിരുന്നു. ഇത് മറ്റു സഹോദരിമാര്‍ക്കിടയിലും കുടുംബ വൃത്തങ്ങളിലും ചര്‍ച്ചയായതാകാം കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചിരിക്കുകയെന്നും സുബിയ പൊലീസിന് മൊഴി നല്‍കിയതായി ജോയിന്റ് കമീഷണര്‍ അശുതോഷ് ദുബ്രെ വ്യക്തമാക്കി. ഹസ്‌നെയ്‌നോട് മാതാവ് Read more about താണെ കൂട്ടക്കൊലപാതകം കേസ് പ്രതി സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു[…]

സൂപ്പര്‍ ശനി’: ഹിലരിക്കും ട്രംപിനും തിരിച്ചടി

3:11pm 6/3/2016 വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന്റെ ‘സൂപ്പര്‍ ശനി’യിലെ വോട്ടെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനും തിരിച്ചടി. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മൂന്ന് െ്രെപമറികളില്‍ രണ്ടിടത്ത് ബേണി സാന്‍ഡേഴ്‌സ് വിജയിച്ചപ്പോള്‍ ഒരിടത്ത് വിജയം ഉറപ്പാക്കാനെ ഹിലരി ക്ലിന്റന് സാധിച്ചുള്ളൂ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ നാല് െ്രെപമറികളില്‍ രണ്ട് വീതം ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും നേടി. കാന്‍സസ്, നെബ്രാസ്‌ക െ്രെപമറികളില്‍ ബേണി സാന്‍ഡേഴ്‌സ് വിജയിച്ചപ്പോള്‍ ലൂയീസിയാന െ്രെപമറിയില്‍ മാത്രമാണ് ഹിലരിക്ക് Read more about സൂപ്പര്‍ ശനി’: ഹിലരിക്കും ട്രംപിനും തിരിച്ചടി[…]