മോദി കള്ളന്‍മാരെ സഹായിക്കുന്നു രാഹുല്‍

7:41pm 5/3/2016 നാഗോണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ പറഞ്ഞ ‘ഫെയര്‍ ആന്‍ ലവ് ലി’ പ്രയോഗം ആവര്‍ത്തിച്ച രാഹുല്‍, കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് പകരം മോദി കള്ളന്‍മാരെ സഹായിക്കുകയാണെന്ന് ആരോപിച്ചു. താങ്കളുടെ സംസാരവും പ്രസംഗവും ആകര്‍ഷകമാണെങ്കിലും ഉള്ള് പൊള്ളയാണ്, അസമില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിമര്‍ശം,. മോദിയെ തെരഞ്ഞെടുത്തതിന് ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ റീഫണ്ട് ആവശ്യപ്പെടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നല്‍കിയ ആവേശ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ മോദി Read more about മോദി കള്ളന്‍മാരെ സഹായിക്കുന്നു രാഹുല്‍[…]

ബാര്‍ കോഴ ഏപ്രില്‍ 16ലേക്ക് കേസ് മാറ്റി

7:39pm 5/3/2016 തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഏപ്രില്‍ 16ലേക്ക് മാറ്റി. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രതിപക്ഷ നേതാവ്് വി.എസ് അച്യുതാനന്ദന്‍, വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ, ബി.ജെ.പി നേതാവ് വി. മുരളീധരന്‍, ഹര്‍ജിക്കാരനായ നോബിള്‍ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്. പുതിയ മദ്യനയത്തിന്റെ ഭാഗമായി നഷ്ടം സംഭവിച്ച ബാറുടമ ബിജു രമേശ് സര്‍ക്കാരിനെ Read more about ബാര്‍ കോഴ ഏപ്രില്‍ 16ലേക്ക് കേസ് മാറ്റി[…]

യു എസ് സി യില്‍ ട്യൂഷന്‍ ഫിസു ആദ്യമായി 50,000ത്തിനു മുകളില്‍

2:42pm 5/3/2016 പി പി ചെറിയാന്‍ കാലിഫോര്‍ണിയ: യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയില്‍ 2016-2017 വര്‍ഷം മുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ നല്‍കേണ ട്യൂഷന്‍ ഫീസ് 50,000 ത്തിനുകളില്‍ നല്‍കേണ്ടിവരും ട്യൂഷന്‍ ഫീസിനു പുറമെ 814 ഡോളര്‍ കൂടി 2016-2017 വര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കാനാണ് ഈ യൂണിവേര്‍സിറ്റി അധിക്രതര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. ബിരുദ പഠനം പൂര്‍ത്തിയാക്കുന്നതിനു ഒരു വിദ്യാര്‍ത്ഥി നല്‍കേണ്ട ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുന്ന ആദ്യത്തെ യൂണിവേസിറ്റി എന്ന ബഹുമതി യു എസ് Read more about യു എസ് സി യില്‍ ട്യൂഷന്‍ ഫിസു ആദ്യമായി 50,000ത്തിനു മുകളില്‍[…]

ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന് വിജയം

2:26pm 5/3/2016 ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് പന്ത് ശേഷിക്കേയാണ് വിജയ റണ്ണെടുത്തത്. ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍ഷനും ദിനേഷ് ചാന്‍ഡിമാലും നേടിയ അര്‍ധ സെഞ്ചുറികളാണ് ലങ്കയ്ക്കു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദ് (27 പന്തില്‍ 38), ഉമര്‍ Read more about ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന് വിജയം[…]

കൊച്ചിയില്‍ ഇനി ഷീ ഷോപ്പുകള്‍

2:24pm 5/3/2016 കൊച്ചി: ഷീ ഓട്ടോയ്ക്ക് എന്ന വിജയത്തിനു ശേഷം ഷീ ഷോപ്പുകളുമായി കൊച്ചി കോര്‍പ്പറേഷന്‍. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പദ്ധതി. ലോക വനിത ദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് എട്ടിന് പദ്ധതി ആരംഭിക്കും. കേരള സര്‍ക്കാര്‍ വനിത വികസന കോര്‍പറേഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഹാരം വിതരണം ചെയ്യുന്ന കടകള്‍ സ്ത്രീകളാണ് നടത്തുന്നത്. ഇലക്‌ട്രോണിക് ഓട്ടോറിക്ഷകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് ആഹാരം വില്‍ക്കുക. വൃത്തിയും വെടിപ്പുമുള്ള ഒരു Read more about കൊച്ചിയില്‍ ഇനി ഷീ ഷോപ്പുകള്‍[…]

കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി എ.കെ ആന്റണി

2:18pm 5/3/2016 തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ പാര്‍ട്ടിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കാന്‍ കെപിസിസി തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക തിരക്കിട്ട് തീരുമാനിക്കേണ്ടതില്ലെന്ന് യോഗത്തില്‍ ധാരണയായി. മറ്റുപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസും പ്രഖ്യാപിക്കും. പ്രാഥമിക പട്ടിക തയാറാക്കാനുള്ള ചര്‍ച്ചയിലാണെന്നും സുധീരന്‍ പറഞ്ഞു.വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. Read more about കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി എ.കെ ആന്റണി[…]

ഭാര്‍ഗവിയമ്മ നിര്യാതയായി

2:10pm 5/3/2016 പി പി ചെറിയാന്‍ ന്യൂയോര്‍ക്ക് : ആലപ്പുഴ വെളിയന്ട്ടു പരേതനായ കേശവന്‍ നായരുടെ ഭാര്യ ഭാര്‍ഗവിയമ്മ92 മാര്‍ച്ച് 3 ന് തൃശൂരില്‍ നിര്യാതയായി. സംസ്‌ക്കാര ചടങ്ങുകള്‍ വെളിയനാടു ദേവി സദനത്തില്‍ മാര്‍ച്ച് 3 ചൊവ്വ 11 മണിക്ക് നടക്കും മക്കള്‍ : പരേതനായ ഗോപാലകൃഷ്ണന്‍ പിളള ജയപ്രകാശ നായര്‍ (ന്യൂര്‍ക്ക്) പൊന്നമ്മ മോഹന്‍ രത്‌നമ്മ ബാബുര്ജന്‍ ശ്രീദേവി ശിവദാസന്‍ നായര്‍ (ന്യൂര്‍ക്ക്) മരുമക്കള്‍: ഇ കെ ബാബുരാജന്‍ (ന്യൂര്‍ക്ക്) എ.എന്‍ മോഹന്‍ മുകുന്ദന്‍ നായര്‍(ന്യൂര്‍ക്ക്) Read more about ഭാര്‍ഗവിയമ്മ നിര്യാതയായി[…]

മസ്തിഷ്‌ക്ക മരണം സംഭവിച്ചു എന്ന് വിധിയെഴുതിയ അബിഗേല്‍ ജീവിതത്തിലേക്ക്

5/3/2016 പി.പി.ചെറിയാന്‍ മിഷിഗണ്‍: ഫെബ്രുവരി 20ന് സൗത്ത് വെസ്റ്റ് മിഷിഗണില്‍ യുബര്‍ െ്രെഡവര്‍ നടത്തിയ വെടിവെപ്പില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക്ക മരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പതിനാലുക്കാരി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. പതിനാലുകാരി അബിഗയില്‍ കുടുംബാംഗങ്ങളോടൊപ്പം കാറില്‍ യാത്ര ചെയ്യവെയാണ് യുബര്‍ െ്രെഡവര്‍ വെടിവെപ്പാരംഭിച്ചത്. അബിഗയേലിന്റെ കൂടെ ഉണ്ടായിരുന്ന നാലു പേര്‍ കൊല്ലപ്പെട്ടുവെങ്കിലും തലക്ക് വെടിയേറ്റ പെണ്‍കുട്ടി മസ്തിഷ്‌ക്ക ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. അബിഗേലിന്റെ മാതാവ് മകളുടെ അവയവദാനത്തെ കുറിച്ചുപോലും ചര്‍ച്ച ചെയ്തിരുന്നു. വൈദ്യശാസ്ത്രത്തെപോലും അതിശയിപ്പിക്കുമാറ് Read more about മസ്തിഷ്‌ക്ക മരണം സംഭവിച്ചു എന്ന് വിധിയെഴുതിയ അബിഗേല്‍ ജീവിതത്തിലേക്ക്[…]

സ്വവര്‍ഗ്ഗ വിവാഹം നടത്തുന്നതിന് ചര്‍ച്ചുകളെ നിര്‍ബ്ബന്ധിക്കാനാവില്ല

5/3/2016 പി.പി.ചെറിയാന്‍ ഫ്‌ളോറിഡ: സ്വവര്‍ഗ്ഗ വിവാഹം നടത്തികൊടുക്കണമെന്ന് യാതൊരു കാരണവശാലും പള്ളികളെ നിര്‍ബന്ധിക്കാനാവില്ലെന്ന ഫ്‌ളോറിഡാ സെനറ്റ് ഇന്ന്(മാര്‍ച്ച് 4) പാസ്സാക്കിയ ബില്ലില്‍ വ്യക്തമാക്കി. ഇന്ന് (വ്യാഴം) ഫ്‌ളോറിഡാ സെനറ്റില്‍ 23 വോട്ടുകളോടെയാണ് ബില്‍ പാസ്സാക്കിയത്. 15 പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു. പള്ളികള്‍ക്ക് സ്വവര്‍ഗ വിവാഹം നടത്തികൊടുക്കുകയോ, നിഷേധിക്കുകയോ ചെയ്യാമെന്ന് ഫെഡറല്‍ കോണ്‍സ്റ്റിറ്റിയൂഷനില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഫ്‌ളോറിഡായില്‍ ഇങ്ങനെയൊരു പ്രത്യേക ബില്‍ പാസ്സാക്കേണ്ടതില്ല എന്നാണ് ഡമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ വാദിച്ചത്. സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാണെന്ന സുപ്രീം കോടതിവിധി നിലനില്‍ക്കെ Read more about സ്വവര്‍ഗ്ഗ വിവാഹം നടത്തുന്നതിന് ചര്‍ച്ചുകളെ നിര്‍ബ്ബന്ധിക്കാനാവില്ല[…]

‘സിനിമ പ്രതിഭ’ സിലിക്കോണ്‍ വാലിയില്‍ വീണ്ടുമൊരു ഹ്രസ്വ ചിത്ര സായാഹ്നം

1:50pm 5/3/2016 ജോയിച്ചന്‍ പുതുക്കുളം കാലിഫോര്‍ണിയ, ബേ ഏരിയയില്‍ കഴിഞ്ഞ വര്ഷം ”ജോണ്‍” എന്ന മലയാള ഹ്രസ്വ ചിത്രം ബിഗ് സ്‌ക്രീനില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് ആദ്യമായി ‘ഹ്രസ്വ ചിത്രം ബിഗ് സ്‌ക്രീനില്‍’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ടീം സിനിമ പ്രേമികള്‍ക്കായി ഒരുക്കുന്നു ‘സിനിമ പ്രതിഭ’ ഒരു ഹ്രസ്വ ചിത്രമേള! മാര്‍ച്ച് 5നു സാന്‍ഹോസെയിലെ ടൗണ്‍ 3 തിയേറ്ററില്‍ വച്ച് നടക്കുന്ന ഈ ഷോര്‍ട്ട് ഫിലിം സായാഹ്നത്തില്‍ ബേ ഏരിയയിലെ പ്രശസ്ത സംവിധായകരായ രാജേഷ് നരോത്തും പ്രതീഷ് അബ്രഹാമും Read more about ‘സിനിമ പ്രതിഭ’ സിലിക്കോണ്‍ വാലിയില്‍ വീണ്ടുമൊരു ഹ്രസ്വ ചിത്ര സായാഹ്നം[…]