ലോകകപ്പ് ട്വന്റി20 ഓസീസിനെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു

27-03-2016 ലോകകപ്പ് ട്വന്റി20യിലെ നിര്‍ണായക മല്‍സരത്തില്‍ ഓസീസിനെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോട ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. പുറത്താകാതെ 82 റണ്‍സുമായി വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചത്. നിശ്ചിത ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 160 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തും ആറു വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. തോല്‍വിയോടെ ഓസീസ് ലോകകപ്പില്‍ നിന്നു പുറത്തു പോയി. Read more about ലോകകപ്പ് ട്വന്റി20 ഓസീസിനെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു[…]

വിജയ് മല്യയ്‌ക്കെതിരെ കര്‍ശന നടപടി: നരേന്ദ്ര മോദി

27-03-2016 രാജ്യംവിട്ട വിജയ് മല്യയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പണമാണ് മല്യ തട്ടിയെടുത്തത്. കോണ്‍ഗ്രസാണ് വിജയ് മല്യയെ സഹായിക്കുന്നതെന്നും മോദി പറഞ്ഞു. മല്യ വിഷയത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. വിവിധ ബാങ്കുകളില്‍നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പകള്‍ തിരിച്ചടയ്ക്കാതെ മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ രാജ്യം വിട്ട് ബ്രിട്ടനിലേക്കു മുങ്ങിയത്. മല്യ ബ്രിട്ടനിലുള്ള തന്റെ എസ്റ്റേറ്റില്‍ സുഖ ജീവിതം നയിക്കുന്നതായിട്ടായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യയില്‍ നിന്ന് താന്‍ ഒളിച്ചോടിയിട്ടില്ലെന്നും മടങ്ങിവരാനുള്ള Read more about വിജയ് മല്യയ്‌ക്കെതിരെ കര്‍ശന നടപടി: നരേന്ദ്ര മോദി[…]

സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഹൈക്കമാന്‍ഡിനു പരാതി പ്രവാഹം

27-03-2016 കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഹൈക്കമാന്‍ഡിനു പരാതി പ്രവാഹം. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെയാണ് പരാതികളില്‍ അധികവും. ഉറച്ച സിറ്റിങ് സീറ്റുകളില്‍പ്പോലും ഒന്നിലധികം പേരുകള്‍ നിര്‍ദ്ദേശിച്ച് സുധീരന്‍ പ്രവര്‍ത്തര്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണെന്നാണ് പ്രധാന ആരോപണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും വി.എം. സുധീരന്‍ പകപോക്കല്‍ നടത്തുകയാണെന്നാണ് പരാതികളിലെ പ്രധാന ആരോപണം. ഈ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കുമാണ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ പരാതി അയച്ചത്. വിജയം സുനിശ്ചിതമായ പല Read more about സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഹൈക്കമാന്‍ഡിനു പരാതി പ്രവാഹം[…]

ഓസ്‌ട്രേലിയയെ ഇതിനു മുന്‍പും തോല്‍പ്പിച്ചിട്ടുണ്ടെന്ന് കോഹ്‌ലി

27-03-2016 ഓസ്‌ട്രേലിയയെ ഇതിനു മുന്‍പും തോല്‍പ്പിച്ചിട്ടുണ്ടെന്നും ഇനിയും ഇന്ത്യയ്ക്കത് സാധിക്കുമെന്നും ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി. അടുത്തിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ട്വന്റി20യില്‍ മൂന്നു മല്‍സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അവിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്രയോഗിച്ച തന്ത്രങ്ങളെക്കുറിച്ച് ചിന്തിക്കണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മല്‍സരം വളരെ നിര്‍ണായകമാണെന്നും കോഹ്!ലി പറഞ്ഞു. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം സ്റ്റീവന്‍ സ്മിത്ത് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫീല്‍ഡിങ് മികച്ചതാക്കാനാവും ഇന്ത്യ ശ്രമിക്കുക. ഓസീസിനെതിരെയുള്ളത് ശക്തമായ പോരാട്ടമായിരിക്കുമെന്നും മികച്ച രീതിയില്‍ കളിക്കാന്‍ ശ്രമിക്കുമെന്നും കോഹ്!ലി Read more about ഓസ്‌ട്രേലിയയെ ഇതിനു മുന്‍പും തോല്‍പ്പിച്ചിട്ടുണ്ടെന്ന് കോഹ്‌ലി[…]

ജലദൗര്‍ലഭ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് ‘മന്‍ കി ബാത്’.

27-03-2016 ജലദൗര്‍ലഭ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി ‘മന്‍ കി ബാത്’. രാജ്യത്ത് ജലദൗര്‍ലഭ്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകരെയാണ് ഇതു പ്രധാനമായും ബാധിക്കുക. ഈ അവസരത്തില്‍ ഓരോരുത്തരും വെള്ളം പാഴാക്കാതെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരെ സഹായിക്കുന്നതിനായി കിസാന്‍ സുവിധ ആപ് പുറത്തിറക്കിയതായും ഇതവര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 2017 ലെ ഫിഫ അണ്ടര്‍17 ഫുട്‌ബോള്‍ മല്‍സരങ്ങളുടെ വേദി ഇന്ത്യയായിരിക്കുമെന്നും മോദി അറിയിച്ചു. മുന്‍പു ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് മികച്ച സ്ഥാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി Read more about ജലദൗര്‍ലഭ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് ‘മന്‍ കി ബാത്’.[…]

അനധികൃത വിദേശ മദ്യം പിടികൂടി

27-03-2016 കോഴിക്കോട് ചാത്തമംഗത്തിനടുത്ത് അനധികൃത വിദേശ മദ്യനിര്‍മ്മാണ യൂണിറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ലിറ്ററുകണക്കിന് വിദേശമദ്യം പിടികൂടി. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കത്തിനടുത്താണ് അനധികൃത വിദേശ മദ്യനിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചുവന്നത്. വൈകീട്ട് വാഹന പരിശോധനക്കിടെ പിടിയിലായ ആള്‍ നല്‍കിയ വിവരമനുസരിച്ചായിരുന്നു റെയ്ഡ്. കണക്കില്‍ കൂടുതല്‍ മദ്യം കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതാണ് മദ്യനിര്‍മാണ ശാലയിലേക്കുളള വഴിതുറന്നത്. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന മദ്യനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് സ്പിരിറ്റ് ഉള്‍പ്പെടെയുളള അസംസ്‌കൃത വസ്തുക്കള്‍ കണ്ടെടുത്തു. ഇതോടൊപ്പം നിരവധി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകളും Read more about അനധികൃത വിദേശ മദ്യം പിടികൂടി[…]

ഭീകരാക്രമണം അന്വേഷിക്കുന്ന അഞ്ചംഗ പാകിസ്ഥാന്‍ സംഘം ദില്ലിയിലെത്തി

27-03-2016 പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന അഞ്ചംഗ പാകിസ്ഥാന്‍ സംഘം ദില്ലിയിലെത്തി. എന്‍ഐഎ ഉദ്യാഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംഘം ചൊവ്വാഴ്ച പഠാന്‍കോട്ടിലെത്തും. വ്യോമതാവളത്തിലെ തന്ത്രപ്രധാന മേഖലകള്‍ കാണാന്‍ സംഘത്തെ അനുവദിക്കില്ല. ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാനിലെ ഒരന്വേഷണ സംഘം ഇന്ത്യയിലെത്തുന്നത്. അഞ്ചംഗ അന്വേഷണ സംഘത്തില്‍ പാക് ചാരസംഘടനായ ഐഎസ്‌ഐയുടെ ഉദ്യോഗസ്ഥനുമുണ്ട്. ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്ന സംഘം ചൊവ്വാഴ്ച പഠാന്‍കോട്ടിലോക്ക് പോകും. എന്‍ഐഎ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറും. ഒപ്പം പാകിസ്ഥാനില്‍ ഇതുവരെ Read more about ഭീകരാക്രമണം അന്വേഷിക്കുന്ന അഞ്ചംഗ പാകിസ്ഥാന്‍ സംഘം ദില്ലിയിലെത്തി[…]

ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്ക്

27-03-2016 ശ്രീനഗറില്‍ അജ്ഞാതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു ജവാന്‍മാരുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്ക്. തെക്കന്‍ കാഷ്മീരില്‍ അനന്തനാഗില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനുനേരെ അജ്ഞാത സംഘം ഗ്രനേഡ് എറിയുകയായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയേക്കില്ല

27-03-2016 കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപണി പൂര്‍ത്തിയായാലും ഇനി വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയേക്കില്ല. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ റണ്‍വേ നീളം കൂട്ടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. നിലവില്‍ 9377 അടിയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം. ഇത് 13000 അടിയാക്കിയാലേ വലിയ വിമാനങ്ങള്‍ ഇനിമുതല്‍ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കൂ എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. റണ്‍വേ നീളം കൂട്ടണണമെന്ന് നിര്‍ദ്ദേശിച്ച് വ്യോമയാന മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് ഒരു Read more about കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയേക്കില്ല[…]

കെട്ടിടം പൊളിക്കുന്നതിനിടെ തീ പടര്‍ന്നു

27-03-2016 കൊച്ചി: എറണാകുളം സൗത്ത് റെയില്‍വ്വേ മേല്‍പാലത്തിനടുത്ത് കെട്ടിടം പൊളിക്കുന്നതിനിടെ തീ പടര്‍ന്നത് ആശങ്ക ഉയര്‍ത്തി. മേല്‍പ്പാലത്തിന്റെ സര്‍വ്വീസ് റോഡിന് ചേര്‍ന്നുള്ള പോത്തന്‍സ് ബില്‍ഡിങ്ങ് പൊളിക്കുന്നതിനിടെയാണ് അപകടം. അപകടമുണ്ടായ കെട്ടിടത്തിനോട് ചേര്‍ന്നുണ്ടായ ഹോട്ടലിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഹോട്ടല്‍ ഇന്നലെ അവധിആയിരുന്നുവെങ്കിലും ഇവിടത്തെ ഗ്യാസ്‌കുറ്റികള്‍ തീ പിടിച്ച കെട്ടിടത്തിനോട് ചേര്‍ന്നാണ് സൂക്ഷിച്ചിരുന്നത്. കൊച്ചി മെട്രോക്കായിട്ടാണ് പോത്തന്‍സ് ബില്‍ഡിങ്ങിന്റെ റോഡിനോട് ചേര്‍ന്നുള്ള ഭാഗം പൊളിച്ചു നീക്കുന്നത്. കെട്ടിടത്തിന്റെ കമ്പികള്‍ വെല്‍ഡ് ചെയ്യുന്നതിനിടെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. പൊളിച്ചു മാറ്റുന്ന Read more about കെട്ടിടം പൊളിക്കുന്നതിനിടെ തീ പടര്‍ന്നു[…]