വരുണ്‍ സിന്ധു കുല്‍ കൗമുദി എന്‍.ഐ.എ ഐ.ജി

27-03-2016 ആന്ധ്രപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വരുണ്‍ സിന്ധു കുല്‍ കൗമുദിയെ എന്‍.ഐ.എയുടെ പുതിയ ഐ.ജിയായി നിയമിക്കും. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. 1986 ബാച്ച് ഐ.പി.എസ് ഓഫീസറായ കൗമുദി ഇപ്പോള്‍ ആന്ധ്ര എ.ഡി.ജി.പിയായി സേവനമനുഷ്ഠിക്കുകയാണ്. നേരത്തെ സി.ബി.ഐയില്‍ ഏറെക്കാലം ജോലി ചെയ്തിരുന്നു. ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ നടന്ന കാലിത്തീറ്റ കുംഭകോണം അന്വേഷിച്ചത് കൗമുദിയാണ്. കോളിളക്കം സൃഷ്ടിച്ച സത്യം കംപ്യൂട്ടേഴ്‌സ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതും ഈ ഉദ്യോഗസ്ഥനാണ്.

ശ്രീലങ്ക സെമി കാണാതെ പുറത്ത്

27-03-2016 ട്വന്റി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ശ്രീലങ്ക സെമി കാണാതെ പുറത്തായി. ലങ്കയെ 10 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ഇംഗ്ലണ്ടുയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 161 റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ് (73) പുറത്താകാതെ നേടിയ അര്‍ധ സെഞ്ചുറിയും ലങ്കയെ രക്ഷിച്ചില്ല. ലങ്കന്‍ മുന്‍നിര രണ്ടക്കം പോലും കാണാതെ തകര്‍ന്നടിഞ്ഞതാണ് പരാജയത്തിന് കാരണമായത്. ഓപ്പണര്‍മാരായ ദിനേഷ് ചാണ്ഡിമലും (1) ദില്‍ഷനുമാണ് (2) തകര്‍ച്ചയ്ക്ക് Read more about ശ്രീലങ്ക സെമി കാണാതെ പുറത്ത്[…]

പതിനാലുകാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

26-03-2016 കൊല്‍ക്കത്ത: വോളിബോള്‍ താരമായ പതിനാലുകാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. സംഗീത ഐക്കാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൈതാനത്ത് പരിശീലനത്തിലേര്‍പ്പെട്ടിരുന്ന പെണ്‍കുട്ടിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്‍ക്കത്തയ്ക്കു സമീപമുള്ള ബരാസാതില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം മൈതാനത്തു കളിച്ചുകൊണ്ടിരുന്ന സംഗീത ഐക്കിന്റെ അടുത്തേക്ക് സുബ്രത സിന്‍ഹ എന്ന യുവാവ് കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. കത്തിയുമായി ഓടിയടുക്കുന്നതു കണ്ട ഇയാളെ സംഗീതയുടെ കോച്ച് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുവാവിനെ കണ്ടു ഭയന്നോടിയ പെണ്‍കുട്ടിയെ ഇയാള്‍ പിന്നാലെ എത്തി ആക്രമിച്ചു. അതിനുശേഷം ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ Read more about പതിനാലുകാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി[…]

ലിബിയയില്‍ ഷല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു

26-03-2016 ലിബിയയില്‍ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമായുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു. വെളിയന്നൂര്‍ വന്ദേമാതരം തുളസിഭവനില്‍ വിപിന്റെ ഭാര്യ സുനു വിപിന്‍ (29) ഏകമകന്‍ പ്രണവ് (ഒന്നരവയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴരയോടെ ലിബിയയിലെ സബ്രാത്തയിലാണ് അക്രമണം ഉണ്ടായത്. ജോലിചെയ്യുന്ന ആശുപത്രിയുടെ ഫഌറ്റിലായിരുന്നു സുനുവും മകനും. ഇവരിരുന്ന മുറിക്കുള്ളിലേക്കു ഷെല്‍ പതിക്കുകയായിരുന്നുവെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള നാലുനില ഫഌറ്റില്‍ മറ്റു രാജ്യക്കാരായ ചിലരും മരിച്ചതായാണു സുനുവിന്റെ സുഹൃത്തുക്കള്‍ നാട്ടില്‍ Read more about ലിബിയയില്‍ ഷല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു[…]

സീറ്റ് ആരുടെയെങ്കിലും മൗലികാവകാശമാണോ എന്ന് ജി സുധാകരന്‍

26-03-2016 സീറ്റ് ആരുടെയെങ്കിലും മൗലികാവകാശമാണോ എന്ന് സി.പി.എം സംസ്ഥാനസമിതിയംഗം ജി സുധാകരന്‍. കായംകുളത്ത് സികെ സദാശിവന്‍ എം.എല്‍.എയ്ക്ക് സീറ്റ് നല്‍കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ജി സുധാകരന്റെ പ്രതികരണം. കായംകുളത്ത് പോസ്റ്ററൊട്ടിച്ചത് രാഷ്ട്രീയ പിതൃശൂന്യതയുള്ള ക്രിമിനലുകളാണെന്നും ആലപ്പുഴയില്‍ വിഭാഗീയതയില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. എറിഞ്ഞ് വീഴ്ത്താന്‍ പറ്റാത്തവരെ വീഴ്ത്താന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടിയില്‍ വിഭാഗാീയതയുണ്ടോ എന്ന ചോദ്യത്തിന് വി എസ് അച്യുതാനന്ദന്‍ തന്നെ മത്സരിക്കുകയല്ലെ, പിന്നെന്ത് വിഭാഗീയത എന്നായിരുന്നു സുധാകരന്റെ മറുപടി. പ്രതിഭാ ഹരിയെയും രാമചന്ദ്രന്‍ നായരെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും Read more about സീറ്റ് ആരുടെയെങ്കിലും മൗലികാവകാശമാണോ എന്ന് ജി സുധാകരന്‍[…]

ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ചതായി പരാതി

26-03-2016 പാലക്കാട്: യഥാസമയം ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ചതായി പരാതി. മഞ്ഞപ്പിത്തം ബാധിച്ച പെണ്‍കുട്ടിയെ, നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. നിലമ്പൂര്‍ പാട്ടക്കരിമ്പ് കോളനിയിലെ കറുപ്പന്‍-സീത ദമ്പതികളുടെ മകളാണ് മരിച്ച വിജിഷ. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലേക്കെത്തിക്കും വഴിയാണ് വിജിഷ മരിച്ചത്. നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.എസിലെ വിദ്യാര്‍ഥിയായ വിജിഷയെ ദിവസങ്ങള്‍ക്ക് മുമ്പാണ് അസുഖം മൂലം ഹോസ്റ്റലില്‍ Read more about ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ചതായി പരാതി[…]

പാകിസ്താനില്‍ പിടിയിലായത് ‘റോ’ ഉദ്യോഗസ്ഥനല്ല ഇന്ത്യ

10:29am 26/3/2016 ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്ത കല്‍യാദവ് ഭൂഷണ് ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്)യുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ നാവികസേനയില്‍ നിന്നും കാലാവധി തികയുന്നതിന്? മുമ്പ് വിരമിക്കല്‍ നേടിയ കല്‍യാദവ്? ഭൂഷണ്? ഇന്ത്യന്‍ സര്‍ക്കാറുമായി യാതൊരു ബന്ധവുമില്ലെന്ന്? വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കല്‍യാദവ് ഭൂഷണ്‍ പിടിയിലായ വിവരം കഴിഞ്ഞ ദിവസമാണ്? പാക്‌സുരക്ഷാ സേന പുറത്തുവിട്ടത്. റോ ഉദ്യോഗസ്ഥന്‍ അനധികൃതമായി രാജ്യത്ത്? പ്രവേശിച്ചതില്‍ Read more about പാകിസ്താനില്‍ പിടിയിലായത് ‘റോ’ ഉദ്യോഗസ്ഥനല്ല ഇന്ത്യ[…]

വിന്‍ഡീസ് സെമിയില്‍

10:25am 26/3/2016 നാഗ്പുര്‍: കിരീടമോഹവുമായത്തെിയ ദക്ഷിണാഫ്രിക്കയെ പൂട്ടിക്കെട്ടിനേടിയ മൂന്നാം ജയവുമായി വിന്‍ഡീസ് ട്വന്റി20 ലോകകപ്പ് ഗ്രൂപ് ഒന്നില്‍ നിന്നും സെമിയിലേക്ക്. മൂന്നു വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തപ്പോള്‍ രണ്ടു പന്തും മൂന്നു വിക്കറ്റും ബാക്കിനില്‍ക്കെയാണ് വെസ്റ്റിന്‍ഡീസുകാര്‍ കളി സ്വന്തമാക്കിയത്. ഒരു കളികൂടി ബാക്കിനില്‍ക്കെയാണ് ഗെയ്‌ലും സംഘവും സെമി ഉറപ്പിച്ചത്. മൂന്നില്‍ രണ്ടും തോറ്റ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത മങ്ങി. ഗ്രൂപ്പില്‍ വിന്‍ഡീസ് ഒന്നും ഇംഗ്‌ളണ്ട് Read more about വിന്‍ഡീസ് സെമിയില്‍[…]

ബഗ്ദാദില്‍ ചാവേറാക്രമണത്തില്‍ 29 മരണം

10:24am 26/3/2016 ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌കന്ദരിയ ഗ്രാമത്തില്‍ നടന്ന ഫുട്ബാള്‍ മത്സരത്തിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ജയിച്ചവര്‍ക്കുള്ള ട്രോഫി വിതരണം ചെയ്യുന്നതിനിടെ ജനക്കൂട്ടത്തിന് നടുവില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പ്രൗഢഗംഭീരനായ ചടങ്ങില്‍ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

10:22am 26/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: 2016 മാര്‍ച്ച് 19-നു വൈകുന്നേരം 5 മണിക്ക് എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വെച്ചു നടത്തിയ വര്‍ണ്ണഭബളമായ അവാര്‍ഡ് നിശയില്‍ വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള വ്യക്തികള്‍ പങ്കെടുത്ത ചടങ്ങ് നാമം സ്ഥാപക നേതാവ് മാധവന്‍ ബി. നായരുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. നാമത്തിന്റെ പറവി മുതല്‍ സാമൂഹ്യ പ്രതിബദ്ധതയോടെ നാമം നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ച അദ്ദേഹം Read more about പ്രൗഢഗംഭീരനായ ചടങ്ങില്‍ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു[…]