ലയണ്‍സ്‌ന് ജയം.

09:01am 28/4/2016 ന്യൂഡല്‍ഹി: അടിയും തിരിച്ചടിയും കണ്ട മത്സരത്തില്‍ അവസാന പന്തില്‍ ഗുജറാത്ത് ലയണ്‍സിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ഒരു റണ്‍സ് ജയം. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെവിള്‍സ് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ക്രിസ് മോറിസിന്റെ ബാറ്റിലൂടെ തിരിച്ചടിച്ചെങ്കിലും ഒരു റണ്‍ അകലെ വിജയം കൈവിട്ടു. നാലിന് 57 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ 32 പന്തില്‍ Read more about ലയണ്‍സ്‌ന് ജയം.[…]

കുമ്മനം രാജശേഖരന്‍ സച്ചിനെപ്പോലെയെന്ന്‌ ശ്രീശാന്ത്‌

09:0am 28/4/2016 തിരുവനന്തപുരം: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും താരതമ്യം ചെയ്‌ത് ശ്രീശാന്ത്‌. സച്ചിന്‍ തെന്‍ഡുല്‍ക്കറെപ്പോലെയാണ്‌ കുമ്മനം രാജശേഖരനുമെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു. സച്ചിനോളം വിനീതഭാവമുള്ള വ്യക്‌തിയാണ്‌ കുമ്മനം. തനിക്ക്‌ സംസ്‌ഥാനത്ത്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നേതാവാണ്‌ കുമ്മനമെന്നും ശ്രീശാന്ത്‌ പറഞ്ഞു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്‌. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത്‌ കേരളത്തില്‍ ചെയ്‌ത കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയമെന്നും ഇവിടെ ബി.ജെ.പിക്ക്‌ അധികാരം കിട്ടുന്നത്‌ കേരളത്തിന്‌ പതിന്മടങ്ങ്‌ നല്ലതായിരിക്കുമെന്നും ശ്രീശാന്ത്‌ Read more about കുമ്മനം രാജശേഖരന്‍ സച്ചിനെപ്പോലെയെന്ന്‌ ശ്രീശാന്ത്‌[…]

ജോണ്‍ ഇളമതയുടെ മാര്‍ക്കോ പോളോ പുസ്തകം പ്രകാശനം ചെയ്തു

09:00am 28/4/2016 തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയുടെ ”മാര്‍ക്കോ പോളോ” എന്ന പുസ്തകം പ്രകാശനം ചെയ്തു. 2016 ഏപ്രില്‍ 2ാ-ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍, പ്രശസ്ത സഹിത്യാരനും നോവലിസ്റ്റുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, പരിധി പബ്ലിക്കേഷന്റേയും ഓള്‍ ഇന്ത്യാ റേഡിയോ സാഹിത്യ വിഭാഗത്തിന്റേയും സാരഥിയുമായ ഡോ.രാജീവകുമാറിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ജര്‍മ്മിനിയിലേയും, അമേരിക്കയിലേയും ,സാഹിത്യ സാംസ്ക്കാരിക പ്രമുഖര്‍ പങ്കെടുത്തു. മാര്‍ക്കോ പോളോ എന്ന ലോകയാത്രികനെക്കുറിച്ച് ് മലയാളത്തില്‍ ആദ്യമയി എഴുതപ്പെട്ട നോവല്‍. Read more about ജോണ്‍ ഇളമതയുടെ മാര്‍ക്കോ പോളോ പുസ്തകം പ്രകാശനം ചെയ്തു[…]

അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ തയ്യാര്‍

08:50am 28/4/2016 ന്യുഡല്‍ഹി: അതിര്‍ത്തി സംരക്ഷിക്കുന്നതിന് ലേസര്‍ മതിലുകള്‍ തയ്യാറായി. ലേസര്‍ മതിലുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബിലെ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ സ്ഥാപിച്ചത്. ഇന്‍ഫ്രാറെഡ് ലേസര്‍ ബിം ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ നിലവില്‍ എട്ട് ഇന്‍ഫ്രാറെഡ് ലേസര്‍ ബീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ നാലെണ്ണം കൂടി പ്രവര്‍ത്തിപ്പിച്ചുതുടങ്ങൂമെന്നും ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നദികള്‍ക്കു കുറുകെയും ചതുപ്പു നിറഞ പ്രദേശങ്ങളിലും കമ്പിവേലികള്‍ സ്ഥാപിക്കുന്നതിലെ Read more about അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ തയ്യാര്‍[…]

ഷിക്കാഗോ സെന്റ് മേരീസില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം മേയ് 30 ന്

08:50am 28/4/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം മേയ് 30 ന് നടത്തപ്പെടും. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ മാധബോധന സ്‌കൂള്‍ എന്ന് അംഗീകരിക്കപെട്ട ഷിക്കാഗോ സെന്റ് മേരീസ് മാധബോധന സ്‌കൂളിലെ 30 കുട്ടികളാണ് ഒരു വര്ഷം നീണ്ടു നിന്ന പ്രത്യേക പരിശീലനത്തിന് ശേഷം ദിവ്യകാരുണ്യസ്വീകരണത്തിനായി ഒരുങ്ങുന്നത്. മേയ് 30 ന് ഉച്ചകഴിഞ്ഞ് ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. Read more about ഷിക്കാഗോ സെന്റ് മേരീസില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം മേയ് 30 ന്[…]

സി.എസ്.ഐ സഭയുടെ സ്ത്രീജന-അത്മായ ഏകദിന ധ്യാനം

08:48am 28/4/2016 ഫിലാഡല്‍ഫിയ: സി.എസ്.ഐ സഭയുടെ വടക്കന്‍ അമേരിക്ക ഒന്നും രണ്ടും റീജിയന്റെ സ്ത്രീജന- അത്മായ സംഘടനകളുടെ സംയുക്ത ഏകദിന ധ്യാനം ഈമാസം 30-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ ഫിലഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്.ഐ ദേവാലയത്തില്‍ വച്ചു (500 സോമര്‍ട്ടണ്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116) നടത്തപ്പെടുന്നു. “യജമാനന് പ്രയോജനമുള്ള മാനപാത്രമായിരിക്ക’ (2- തിമ 2:21) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ധ്യാനത്തിന് ഫിലഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. Read more about സി.എസ്.ഐ സഭയുടെ സ്ത്രീജന-അത്മായ ഏകദിന ധ്യാനം[…]

ടോംസ്‌ അന്തരിച്ചു

08:25am 28/4/2016 കോട്ടയം: ബോബനും മോളിയും കാര്‍ട്ടൂണിലെ മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്‌ഠ നേടിയ ടോംസ്‌ ( അത്തിക്കളം വാടയ്‌ക്കല്‍ തോപ്പില്‍ വി.ടി. തോമസ്‌ -86) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. 1929ല്‍ കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി.ടി. കുഞ്ഞിതൊമ്മന്റെയും സിസിലിയുടെയും മകനായാണ്‌ ടോംസിന്റെ ജനനം. ബിരുദ പഠനത്തിനുശേഷം ബ്രിട്ടീഷ്‌ സൈന്യത്തില്‍ ജോലി ചെയ്‌തിട്ടുള്ള ടോംസ്‌ കാര്‍ട്ടൂണിസ്‌റ്റായ ജ്യേഷ്‌ഠന്‍ പീറ്റര്‍ തോമസിനെ്‌ പിന്തുടര്‍ന്നാണു കാര്‍ട്ടൂണ്‍ രംഗത്തേയ്‌ക്കെത്തുന്നത്‌. പിന്നീട്‌ അയല്‍വീട്ടിലെ കുട്ടികളായ ബോബനും മോളിയുമാണു വിഖ്യാതമായ ബോബനും മോളിയ്‌ക്കും നിമിത്തമായത്‌. Read more about ടോംസ്‌ അന്തരിച്ചു[…]

സെന്റ് മേരീസ് മതബോധനസ്‌കൂള്‍ കലോത്സവം വര്‍ണ്ണാഭമായി

08:40am 28/4/2016 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മതബോധനസ്‌കൂള്‍ കലോല്‍സവം വര്‍ണ്ണഭംഗിയോടെ നടത്തപ്പെട്ടു. കാരുണ്യവര്‍ഷം പ്രമാണിച്ച് കരുണയുടെ സന്ദേശം മുഖ്യപഠനവിഷയമായി എടുത്ത് നടത്തപ്പെട്ട ഫെസ്റ്റിവലില്‍ മതബോധനസ്‌കൂളിലെ അഞ്ഞൂറോളം കുട്ടികളും അദ്ധ്യാപകരും പങ്കാളികളായി. സെന്റ് മേരീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ.ജോസ് ചിറപ്പുറത്തിന്റെ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. വികാരി. ഫാ.തോമസ് മുളവനാല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ചിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് Read more about സെന്റ് മേരീസ് മതബോധനസ്‌കൂള്‍ കലോത്സവം വര്‍ണ്ണാഭമായി[…]

സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി നിറവില്‍

08:35am 28/4/2016 – ബീന വള്ളിക്കളം ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി ആഘോഷങ്ങള്‍ മെയ് ഏഴിനു നടത്തുന്നു. സുപ്രധാന നാഴികക്കല്ലായ 25 വര്‍ഷം പിന്നിടുമ്പോള്‍ നാളത്തെ വിശുദ്ധരെ വാര്‍ത്തെടുക്കുക എന്ന ഈ വിശ്വാസപരിശീലന സംരംഭത്തില്‍ ഭാഗഭാക്കായ ഓരോരുത്തരേയും ഓര്‍മ്മിക്കുവാനും, ആദരിക്കാനും, ഒത്തുചേരാനുമായുള്ള ഒരു അസുലഭ ദിനമായിരിക്കും ഇതെന്ന് ഇടവക വികാരിയും രൂപതാ മതബോധന ഡയറക്ടറുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പറഞ്ഞു. മെയ് 7-നു ശനിയാഴ്ച 3 മണി മുതല്‍ 8 മണി വരേയാണ് Read more about സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി നിറവില്‍[…]

ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ട്‌ മാറ്റി; രാഷ്‌ട്രപതി ഭരണം തുടരും

08:33am 28/4/2016 ന്യൂഡല്‍ഹി:ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം തുടരാമെന്ന്‌ സുപ്രീം കോടതി. ഇതോടെ നാളെ നിശ്‌ചയിച്ച വിശ്വാസ വോട്ടെടുപ്പു നടക്കില്ല. കേസില്‍ തുടര്‍വാദം മൂന്നിനു തുടരും. എന്നാല്‍, സംസ്‌ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി കൂടുതല്‍ വിശദീകരണം തേടി. ഹിതപരിശോധനക്കു നേരിട്ട കാലതാമസം രാഷ്‌ട്രപതി ഭരണം എര്‍പ്പെടുത്താനുള്ള കാരണമാണോ എന്നതടക്കമുള്ള ഏഴ്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനാണു കേന്ദ്രത്തോട്‌ സുപ്രീം കോടതി ആവശ്യപ്പെട്ടത്‌. ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കൂടി ഉള്‍പ്പെടുത്തി ഹര്‍ജി ഭേദഗതി ചെയ്‌ത്‌ വെള്ളിയാഴ്‌ച Read more about ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ട്‌ മാറ്റി; രാഷ്‌ട്രപതി ഭരണം തുടരും[…]