ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനം; 12 മരണം

01:00pm 24/04/2016 ബാഗ്ദാദ്: ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനം സുരക്ഷാ സൈനികരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. ഐ.സ് അനൂകൂലികളാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുസൈനിയ ജില്ലയിലെ ചെക്‌പോയിന്റിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറബ് അല്‍ ജാബൂരിലുണ്ടായ മറ്റൊരാക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐ.എസ് കീഴടക്കിയ റമാദി, Read more about ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനം; 12 മരണം[…]

മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

12:55pm 24/04/2016 ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭാ എം.പിയുമായ വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപ വായ്പയെടുത്ത മല്യ കഴിഞ്ഞ മാസമാണ് ലണ്ടനിലേക്ക് കടന്നു കളഞ്ഞത്. മല്യയെ തിരിച്ച് ഇന്ത്യയിലത്തെിക്കുമെന്നും അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവത്തതിനെ തുടര്‍ന്ന് മുംബൈ Read more about മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി[…]

ഒരുമ പിക്‌നിക്ക് സംഘടിപ്പിക്കുന്നു

12:56pm 24/4/2016 ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ സാംസ്‌കാരിക സംഘടനയും, റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയുമായ ‘ഒരുമ’ ഏപ്രില്‍ 30-നു വിപുലമായ രീതിയില്‍ പിക്‌നിക്ക് സംഘടിപ്പിക്കുന്നു. മിസൗറി സിറ്റിയിലുള്ള ഗ്ലെന്‍ ലേക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെ പിക്‌നിക്ക് നടക്കും. പിക്‌നിക്കിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന സ്‌പോര്‍ട്‌സ് ഇനങ്ങളും, ഭക്ഷണവിഭവങ്ങളും, ലൈവ് മ്യൂസിക്കും പ്രത്യേകതയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് പൗലോസ് (281 818 8774), ജോബി വി. ജോസ് (281 857 7015). Read more about ഒരുമ പിക്‌നിക്ക് സംഘടിപ്പിക്കുന്നു[…]

മലയാളി മെഗാ ടെന്നീസ് ടൂര്‍ണമെന്റ് വന്‍ വിജയമായി

12:55pm 24/4/2016 ജോയിച്ചന്‍ പുതുക്കുളം മയാമി: പൈന്‍സ് റിക്രിയേഷണല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫ്‌ളോറിഡയില്‍ സംഘടിപ്പിച്ച മലയാളി ടെന്നിസ് ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നു. ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് വികാരി റെവ. ഫാദര്‍ കുര്യാക്കോസ് കുമ്പക്കില്‍ ജനുവരി 8ന് ഉദ്ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റില്‍ 32 മലയാളി ടെന്നിസ് താരങ്ങള്‍ പങ്കെടുത്തു. ക്ലബ് പ്രെസിഡെന്റ് കൂടെയായ ജിജോ ജോണ്‍ ചാമ്പ്യന്‍ഷിപ്പും സാനിയോ മാത്യു റണ്ണര്‍ അപ്പും ഗിരീഷ് ഗോപാലകൃഷ്ണന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ Read more about മലയാളി മെഗാ ടെന്നീസ് ടൂര്‍ണമെന്റ് വന്‍ വിജയമായി[…]

ചിക്കാഗോ സോഷ്യല്‍ ക്ലബ് സഹായഹസ്തവുമായി ഇടുക്കി ജില്ലയിലേക്ക്

12:50pm 24/4/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി ചിക്കാഗോ സോഷ്യല്‍ ക്ലബ് ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ‘സ്‌നേഹമന്ദിര’ത്തിലേക്ക്. മനുഷ്യസ്‌നേഹത്തിന്റേയും കരുണയുടേയും ആള്‍രൂപമായ ബ്രദര്‍ വി.സി. രാജു എന്ന സഹോദരന്‍ ഏതാണ്ട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ കാരുണ്യാലയം ‘സ്‌നേഹമന്ദിരം’ എന്ന പേരില്‍ അനാഥരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, മാനസീകരോഗികളുമായ ഏതാണ്ട് 325 അന്തേവാസികള്‍ ഈ സ്ഥാപനത്തിന്റെ തണലില്‍ കഴിയുന്നുണ്ട്. ഈ സ്‌നേഹമന്ദിരത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് സോഷ്യല്‍ ക്ലബും പങ്കുചേരുന്നു. ഹൃസ്വ Read more about ചിക്കാഗോ സോഷ്യല്‍ ക്ലബ് സഹായഹസ്തവുമായി ഇടുക്കി ജില്ലയിലേക്ക്[…]

എലിസബത്ത് രാജ്ഞിക്ക് പിറന്നാള്‍ കേക്ക് തയ്യാറാക്കിയത് നാദിയ ഹുസൈന്‍

08:38am 24/4/2016 – ജോര്‍ജ് ജോണ്‍ ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ 90-ാം പിറന്നാള്‍ കേക്ക് തയ്യാറാക്കിയത് ബംഗ്ലാദേശ് വനിത നാദിയ ഹുസൈന്‍. ബെയ്ക്ക് ഓഫ് വിജയിയായ നാദിയ ഹുസൈനോട് ഈ ബെര്‍ത്ത്‌ഡേ കേക്ക് ഉണ്ടാക്കാന്‍ രാജ കുടുബം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 2015 ല്‍ ബി.ബി.സി. നടത്തിയ മത്സരമായിരുന്നു ഇംഗ്ലണ്ടിലെ ബെയ്ക്ക് ഓഫ് മത്സരം. ഈ മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് 31 കാരിയായ ബംഗ്ലാദേശ് സ്വദേശി നാദിയ ഹുസൈന്‍ ആയിരുന്നു. പരമ്പരാഗത കേക്ക് നിര്‍മ്മാണ Read more about എലിസബത്ത് രാജ്ഞിക്ക് പിറന്നാള്‍ കേക്ക് തയ്യാറാക്കിയത് നാദിയ ഹുസൈന്‍[…]

ലോകത്തെ ഏറ്റവും ശക്തനായ ചെറുപ്പക്കാരന്റെ ജീവിതം ഇങ്ങനെയാണ്’

08:35am 24/04/2016 റിയാദ്: ‘ഞങ്ങളുടെ പ്രശ്‌നങ്ങളെക്കാള്‍ എത്രയോ വലുതാണ് ഞങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍’ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ തത്വചിന്താപരമായ ഈ വാക്കുകള്‍ സൗദി അറേബ്യയുടെ ഭാഗധേയം കരുത്തുറ്റ കരങ്ങളിലാണെന്ന് ഉറപ്പാക്കുന്നു. ലോകത്തെ ഏറ്റവും കരുത്തനായ ചെറുപ്പക്കാരനെന്ന് ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദുമായി ബ്‌ളൂംബര്‍ഗ് ചാനലും മാഗസിനും നടത്തിയ ദീര്‍ഘമായ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ അവര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. സൗദി അറേബ്യയുടെ ഗതി നിശ്ചയിക്കുന്ന ഈ 31 കാരന്റെ ആശയങ്ങളും സ്വപ്നങ്ങളും Read more about ലോകത്തെ ഏറ്റവും ശക്തനായ ചെറുപ്പക്കാരന്റെ ജീവിതം ഇങ്ങനെയാണ്’[…]

ഖുര്‍ആന്‍ ഹിഫ്‌ള് ചോദ്യോത്തര മത്സരത്തില്‍ മലയാളിക്ക് അഭിമാനനേട്ടം

08:33am 24/04/2016 ജിദ്ദ: ജിദ്ദ മലിക് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഖുര്‍ആന്‍ ഹിഫ്‌ള് ചോദ്യോത്തര മത്സരത്തില്‍ ഒന്നാം സ്ഥാനം മലയാളിക്ക്. കൊല്ലം ചവറ സ്വദേശി ഡോ. മുഹമ്മദ് ഇബ്രാഹീം ത്വാഹക്കാണ് അഭിമാനനേട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. 30ഓളം കോളേജുകളില്‍ നിന്ന് വിവിധ രാജ്യക്കാര്‍ ഉള്‍പെടെ നൂറോളം പേരില്‍ വിജയിയാവുന്ന ആദ്യ ഏഷ്യക്കാരനാണ് ഡോ. മുഹമ്മദ് ഇബ്രാഹീം ത്വാഹ. ജിദ്ദ ബാറ്റര്‍ജി കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ അവസാനവര്‍ഷ എം.ബി.ബി. എസ് വിദ്യാര്‍ഥിയാണ്. Read more about ഖുര്‍ആന്‍ ഹിഫ്‌ള് ചോദ്യോത്തര മത്സരത്തില്‍ മലയാളിക്ക് അഭിമാനനേട്ടം[…]

നീന്തല്‍ പരിശീലനത്തിടെ പെരിയാറില്‍ മകനൊപ്പം നീന്തിയ പിതാവ്‌ മുങ്ങി മരിച്ചു

08:32am 24/4/2016 ആലുവ: നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായി മകനൊപ്പം പെരിയാറിനു കുറുകെ നീന്തിയ പിതാവു മുങ്ങിമരിച്ചു. ആലുവ ചെമ്പകശേരി ആശാന്‍ ലൈനില്‍ മാവില വീട്ടിന്‍ മാഹിന്‍ (49)ആണു മരിച്ചത്‌. നീന്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാണെന്നു സംശയിക്കുന്നു. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചെങ്കിലെ മരണകാരണം വ്യക്‌തമാകു. ഇന്നലെ രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. മാഹിന്റെ മകന്‍ സാഹിന്‍ വളാശേരില്‍ നീന്തല്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന അവധിക്കാല പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്നലെ പെരിയാറിനു കുറുകെ നീന്താന്‍ തീരുമാനിച്ചു. കുട്ടികള്‍ക്കൊപ്പം Read more about നീന്തല്‍ പരിശീലനത്തിടെ പെരിയാറില്‍ മകനൊപ്പം നീന്തിയ പിതാവ്‌ മുങ്ങി മരിച്ചു[…]

ഹവായ്-ഗോവ സഹകരണ കരാര്‍ ജൂലൈയില്‍ ഒപ്പുവെക്കും.

08:31am 24/4/2016 – പി.പി.ചെറിയാന്‍ ഹവായ്: വിനോദ സഞ്ചാരികളുടെ പറുദീസയായ അമേരിക്കയിലെ ഹവായ്, ഇന്ത്യയിലെ ഗോവ സംസ്ഥാനങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള കരാറില്‍ ജൂലൈ മാസം ഇരുസംസ്ഥാനങ്ങളിലേയും ഗവര്‍ണ്ണര്‍മാര്‍ ഒപ്പുവെക്കും. കൃഷി, വിദ്യാഭ്യാസം, ടൂറിസം, സംസ്‌ക്കാരം, സ്‌പോര്‍ട്‌സ്, യോഗാ, ആയുര്‍വേദ തുടങ്ങിയ രംഗങ്ങളില്‍ വികസന സാധ്യത കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ സഹകരിച്ചു നടത്തുക എന്ന ഉദ്യേശത്തോടുകൂടെ സെനറ്റര്‍ ബ്രയാനാണ് ഇങ്ങനെയൊരു പ്രമേയം ഹവായ് നിയമസഭയില്‍ അവതരിപ്പിച്ചത്. സഭയിലെ റിപ്പബ്ലിക്കന്‍- ഡമോക്രാറ്റ് പ്രതിനിധികള്‍ പ്രഥമദിനം തന്നെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി Read more about ഹവായ്-ഗോവ സഹകരണ കരാര്‍ ജൂലൈയില്‍ ഒപ്പുവെക്കും.[…]