റോഷന്‍ ചെറി ഖത്തറിലെ ‘സ്മാര്‍ട്ട് ബില്‍ഡിങ്ങ്‌സ്’ ആര്‍ക്കിടെക്റ്റ്

04:01pm 23/4/2016 മുഹമ്മദ് ഷഫീക്ക് അറക്കല്‍ ദോഹ: സ്മാര്‍ട്ടായി ജീവിക്കാന്‍ സ്മാര്‍ട്ട്ബില്‍ഡിങ്ങുകളുടെയും സ്മാര്‍ട്ട്‌ഹോമുകളുടെയും രൂപകല്പനയുമായി യുവആര്‍ക്കിടെക്റ്റ്. ഖത്തറിലെ ചെറി ദോഹ ഡിസൈന്‍ സെന്റെര്‍ സി ഇ ഒ റോഷന്‍ചെറിയാണ് സ്വയം എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും രൂപകല്പനയിലൂടെ ആര്‍ക്കിടെക്റ്റ്‌ മേഖലയിലെ പുതിയ വാഗ്ദാനമാകുന്നത്. ഖത്തറിലെ ലുസൈല്‍ പ്രോജക്ടില്‍ ഇതിനകം സ്വയം എനര്‍ജി ഉല്‍പാദിപ്പിക്കുന്ന ഹോട്ടല്‍ സമുച്ചയം രൂപകല്പനചെയ്താണ് റോഷന്‍ചെറി മികവു തെളിയിചിരികുന്നത്.ഒരു മരം പ്രകൃതിയുമായി അടുത്തുനില്‍കുന്നത് പോലെതന്നെയാണ് കെട്ടിടങ്ങളുടെയും വീടിന്റെയും ഘടനയ്ക്ക് അടിസ്ഥാനമാകേണ്ടതെന്നാണ് ഈ ‘സ്മാര്‍ട്ട്’ആര്‍ക്കിടെക്റ്റിന്റെ നിലപാട് Read more about റോഷന്‍ ചെറി ഖത്തറിലെ ‘സ്മാര്‍ട്ട് ബില്‍ഡിങ്ങ്‌സ്’ ആര്‍ക്കിടെക്റ്റ്[…]

കാനഡയില്‍ കഞ്ചാവു നിയമപരമാക്കുന്നു

04:00pm 23/4/2016 ഒട്ടാവ: കുട്ടികളുടെയും ക്രിമിനലുകളുടേയും കയ്യില്‍ കഞ്ചാവ്‌ എത്താതിരിക്കാന്‍ കാനഡയില്‍ കഞ്ചാവു നിയമപരമാക്കുന്നു. അടുത്തവര്‍ഷത്തോടെ നിയമം പാസാക്കി കഞ്ചാവു വില്‍പ്പന നിയമപരമാക്കാനാണ്‌ ഉദേശിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി ജേയിന്‍ വില്‍പോര്‍ട്ടു പറഞ്ഞു. ഇതിനെ തുടര്‍ന്ന്‌ ഒട്ടോവയിലെ പാര്‍ലമെന്റെ്‌ മന്ദിരത്തിനു പുറത്തു കഞ്ചാവ്‌ അനുകൂലികള്‍ ഒരുമിച്ചു ചേര്‍ന്നു പരസ്യമായി പുകവലിച്ചു. കഞ്ചാവു നിയമപരമാക്കണമെന്നു വാദിക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടാണു പുതിയ പ്രഖ്യാപനം.

ചാര്‍ലിയെ പുകഴ്‌ത്തി മാധവന്‍; സുന്ദരിപ്പെണ്ണിനോട്‌ ഇഷ്‌ടം

03:58pm 23/4/2016 ദുല്‍ഖറിന്റെ ചാര്‍ലിയെ പ്രശംസിച്ച്‌ നടന്‍ മാധവന്‍. ട്വിറ്ററിലൂടെയാണ്‌ താരം ദുല്‍ഖറിനെ പുകഴ്‌ത്തിയത്‌. ദുല്‍ഖര്‍ ബ്രോ ചാര്‍ലി കണ്ടു. അതിമനോഹരം. സുന്ദരിപ്പെണ്ണേ എന്ന ഗാനത്തോട്‌ ഇഷ്‌ടം തോന്നുന്നു. നിങ്ങള്‍ എല്ലാവരും തകര്‍ത്തു. ദുല്‍ക്കറിന്റെ പാട്ടും ഒരുപാട്‌ ഇഷ്‌ടപ്പെട്ടുവെന്നും മാധവന്‍ പറയുന്നു. മാധവന്റെ ട്വീറ്റിന്‌ ദുല്‍ഖര്‍ മറുപടി നല്‍കുകയും ചെയ്‌തു. വളരെയധികം നന്ദിയുണ്ടെന്നും അങ്ങയെപ്പോലെ ഒരാളില്‍ നിന്നും ഇത്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌ വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

ആദിവാസി ബാലികയുടെ ആത്മഹത്യ രാഷ്ട്രീയ വിവാദമായി

03:55pm 23/04/2016 കേളകം: കേളകം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെങ്ങോം പൊരുന്നന്‍ രവിമോളി ദമ്പതികളുടെ മകള്‍ ശ്രുതി (15) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം രാഷ്ട്രീയ വിവാദമായി. പട്ടിണി മരണമല്‌ളെന്നും കുടുംബത്തെ രാഷ്ട്രീയമായി അപമാനിക്കാന്‍ കാരണം കെട്ടിച്ചമച്ചതാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സി.കെ. ജാനുവും വ്യത്യസ്ത വാര്‍ത്താ സമ്മേളനങ്ങളില്‍ ആരോപിച്ചു. പട്ടിണി മൂലമല്ല മരണമെന്ന് ശ്രുതിയുടെ പിതാവ് രവിയും പറഞ്ഞു. രണ്ടര ഏക്കര്‍ കൃഷിയിടവും രണ്ട് വീടുകളുമുള്ള കുടുംബത്തില്‍ പട്ടിണിയും ദുരിതവുമില്ല. സഹോദരന് മാത്രം സൈക്കിള്‍ Read more about ആദിവാസി ബാലികയുടെ ആത്മഹത്യ രാഷ്ട്രീയ വിവാദമായി[…]

മദ്യവര്‍ജനം സാരോപദേശമെന്ന്: ഉമ്മന്‍ചാണ്ടി

03:50pm 23/04/2016 തൃശൂര്‍: എല്‍.ഡി.എഫിന് മദ്യനയമില്ലെന്നും അവര്‍ പറയുന്ന മദ്യവര്‍ജനം സാരോപദേശമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ‘മദ്യം വിഷമാണെന്നും ഉപയോഗിക്കരുതെന്നും നല്‍കുന്ന സരോപദേശത്തെയാണ് മദ്യനയമെന്ന രീതിയില്‍ എല്‍.ഡി.എഫ് പറയുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കില്‌ളെന്ന് സീതാറാം യെച്ചൂരി പറഞ്ഞപ്പോള്‍ വി.എസ് അച്യൂതാനന്ദന് അതിനെ അനുകൂലിക്കേണ്ടി വന്നു. എന്നിട്ടും സി.പി.എമ്മിലെ മറ്റു നേതാക്കള്‍ മദ്യവര്‍ജനം ആവര്‍ത്തിക്കുകയാണ്. മദ്യനയത്തില്‍ യു.ഡി.എഫിന്റെ തന്‍േറടം എല്‍.ഡി.എഫിനില്ല. യു.ഡി.എഫിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചയാള്‍ ഇപ്പോള്‍ ചവറയില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയാണ്. മദ്യവുമായി ബന്ധപ്പെട്ട എന്തെല്ലാമോ ഈ Read more about മദ്യവര്‍ജനം സാരോപദേശമെന്ന്: ഉമ്മന്‍ചാണ്ടി[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി

03:48pm 23/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ വികാരി റവ. ബിനോയി പി. ജേക്കബ്, ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ചെറിയാന്‍, സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ച് വികാരി റവ. ഷൈന്‍ ജോണ്‍ മാത്യൂസ് എന്നിവര്‍ക്ക് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 19-ന് എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട കൗണ്‍സില്‍ മീറ്റിംഗില്‍ റവ.ഡോ. അഗസ്റ്റിന്‍ Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി[…]

പാകിസ്താനില്‍ സിഖ് നിയമസഭാംഗം വെടിയേറ്റ് മരിച്ചു

03:46pm 23/04/2016 ഇസ്ലാമാബാദ്: പാകിസ്താനില്‍ സിഖ് നിയമസഭാംഗം ആയുധധാരികളുടെ വെടിയേറ്റ് മരിച്ചു. സിഖുകാര്‍ക്ക് സ്വാധീനമുള്ള ഖൈബര്‍ പക്തൂണ്‍ക്വാ പ്രവിശ്യയിലെ നിയമസഭാംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ സര്‍ദാര്‍ സൊറാന്‍ സിങ് കഴിഞ്ഞ ദിവസം പിര്‍ ബാബിലെ വീടിന് പുറത്ത് വെച്ചാണ് അക്രമിക്കപ്പെട്ടത്. പ്രവിശ്യാ മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നയാളുകൂടിയാണ് സൊറാന്‍ സിങ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്‍ നയിക്കുന്ന തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയിലെ അംഗമാണ് ഇദ്ദേഹം. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലുള്ള അനേകം സിഖ് വിഭാഗങ്ങളെ Read more about പാകിസ്താനില്‍ സിഖ് നിയമസഭാംഗം വെടിയേറ്റ് മരിച്ചു[…]

ജെ.എന്‍.യു സംഭവത്തില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ദേശീയചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു

03:44pm 23/04/2016 ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ദേശീയചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂസ് എക്‌സ്, സീ ന്യൂസ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്ത ചാനലുകള്‍ക്കെതിരെയാണ് കേസ്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍് കനയ്യ കുമാറും മറ്റു വിദ്യാര്‍ത്ഥികളും രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്ന വ്യാജ വിഡിയോയായണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്.

സിറിയയില്‍ വ്യോമാക്രമണം; 20 മരണം

03:40pm 23/04/2016 ദമസ്‌കസ്: സിറിയയില്‍ ബശ്ശാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന അലപ്പോയിലാണ് സൈന്യം ആക്രമണം നടത്തിയത്. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് ജനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ആക്രമണമുണ്ടായെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു.എന്‍ മധ്യസ്ഥതയില്‍ വിമതരും സിറിയന്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനുശേഷമുള്ള രണ്ടാമത്തെ ആക്രമണമാണ് സിറിയയില്‍ നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയും സിറിയയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ Read more about സിറിയയില്‍ വ്യോമാക്രമണം; 20 മരണം[…]

ഇന്ത്യയുള്‍പ്പെടെ 150ലേറെ രാജ്യങ്ങള്‍ ഭൗമദിനമായിരുന്ന വെള്ളിയാഴ്ച പ്രമേയത്തില്‍ ഒപ്പുവെച്ചു.

07:20am 23/04/2016 പാരിസ് കരാര്‍ ഒപ്പുവെക്കുന്നതിനായി ചേര്‍ന്ന സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ സംസാരിക്കുന്നു ന്യൂയോര്‍ക്: വര്‍ധിച്ചുവരുന്ന താപനില കുറച്ചുകൊണ്ടുവരാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലോകരാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തു. കാലാവസ്ഥാ വ്യതിയാന രൂപരേഖാ കണ്‍വെന്‍ഷനിലെ കക്ഷികളായ 196 രാജ്യങ്ങള്‍ പാരിസില്‍ വെച്ച് 2015 ഡിസംബര്‍ 12ന് പാസാക്കിയ പ്രമേയത്തിലാണ് ഇന്ത്യയുള്‍പ്പെടെ 150ലേറെ രാജ്യങ്ങള്‍ ഭൗമദിനമായിരുന്ന വെള്ളിയാഴ്ച ഒപ്പുവെച്ചത്. ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസ് കുറക്കുമെന്നാണ് പ്രതിജ്ഞ. പരിസ്ഥിതി മന്ത്രി പ്രകാശ് Read more about ഇന്ത്യയുള്‍പ്പെടെ 150ലേറെ രാജ്യങ്ങള്‍ ഭൗമദിനമായിരുന്ന വെള്ളിയാഴ്ച പ്രമേയത്തില്‍ ഒപ്പുവെച്ചു.[…]