ഈ മാസം ബ്ലോഗ്‌ എഴുതുന്നില്ല: മോഹന്‍ലാല്‍

12:55pm 22/4/2016 മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ്‌. സ്വന്തം കൈപ്പടയിലെഴുയിയ കുറിപ്പുകളായാണ്‌ മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ ഓരോ മാസവും എത്തുക. എന്നാല്‍ ഈ മാസം താന്‍ ബ്ലോഗൊന്നും എഴുതുന്നില്ലെന്ന്‌ തന്റെ ബ്ലോഗിലൂടെ അറിയിച്ചിരിക്കുകയാണ്‌ മോഹന്‍ലാല്‍ കുടുംബവുമൊത്ത്‌ വിദേശയാത്രയിലായതിനാല്‍ ഈ മാസം ബ്ലോഗ്‌ എഴുതുന്നില്ലെന്ന്‌ മോഹന്‍ലാല്‍ പറഞ്ഞു. ഞാന്‍ ഒരു വിദേശയാത്രയുടെ തിരക്കിലാണ്‌. അതിനാല്‍ ചിന്തകള്‍ പകര്‍ത്തുവാന്‍ പറ്റിയ ഒരു സാഹചര്യത്തിലല്ല. ഈ മാസം ഞാനൊരു ഇടവേള എടുക്കുകയാണ്‌്. അടുത്തമാസം തീര്‍ച്ചയായും ഇതുവഴി നിങ്ങളിലേക്ക്‌ എത്തുന്നതായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു Read more about ഈ മാസം ബ്ലോഗ്‌ എഴുതുന്നില്ല: മോഹന്‍ലാല്‍[…]

വൈ ഫൈ 2016 ‘ സ്റ്റേജ് ഷോ ജൂണ്‍ നാലിന് ഗാര്‍ലന്റില്‍

12:50pm 22/4/2016 – അനശ്വരം മാമ്പിള്ളി ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ധനശേഖരണാര്‍ഥം അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ‘YFI 2016’ (The combo Entertainment Pack for Youth) ജൂണ്‍ നാലിനു (ശനി) വൈകുന്നേരം 6.30ന് ഗാര്‍ലന്‍ഡ് എംജിഎം ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഏപ്രില്‍ 17നു കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിതരണം ട്രഷറര്‍ ടോമി നെല്ലുവേലി, പ്രസിഡന്റ് ബാബു മാത്യുവിനു നല്‍കി ഉദ്ഘാടനം ചെയ്തു. ലോസണ്‍ ട്രാവല്‍സ്, Read more about വൈ ഫൈ 2016 ‘ സ്റ്റേജ് ഷോ ജൂണ്‍ നാലിന് ഗാര്‍ലന്റില്‍[…]

മേരി കോമും സുരേഷ് ഗോപിയും അടക്കം ആറുപേര്‍ രാജ്യസഭയിലേക്ക്

12:oopm 22/04/2016 ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് ആറു പേരെ പുതുതായി നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നാമനിര്‍ദേശത്തിലൂടെ അംഗങ്ങളാകുന്നവരുടെ ഏഴ് ഒഴിവുകളാണ് ഇപ്പോഴുള്ളത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി അടുപ്പമുള്ളവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ അധികപേരും. കേരളത്തില്‍ നിന്ന് നടന്‍ സുരേഷ് ഗോപിയെ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ച കാര്യം നേരത്തെ പുറത്തുവന്നിരുന്നു. സുരേഷ് ഗോപിക്ക് പുറമെ ബി.ജെ.പിയുടെ സുബ്രമണ്യന്‍ സ്വാമി, പത്രപ്രവര്‍ത്തകനും ബി.ജെ.പി സഹയാത്രികനുമായ സ്വപന്‍ ദാസ് ഗുപ്ത, സാമ്പത്തിക ശാസ്ത്രജ്ഞനും ദേശീയ ഉപദേശക സമിതി മുന്‍ Read more about മേരി കോമും സുരേഷ് ഗോപിയും അടക്കം ആറുപേര്‍ രാജ്യസഭയിലേക്ക്[…]

യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്ന് വി.എസ്

12:40pm 22/04/2016 തിരുവനന്തപുരം: സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്ന് വി.എസ് അച്യുതാനന്ദന്‍. ഫേസ്ബുക്‌സ് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടച്ച ബാറുകള്‍ തുറക്കുകയില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എവിടെയാണ് ആശയക്കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു. യു.ഡി.എഫ് നേതാക്കള്‍ ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടെപ്പം ഓടുകയും ആണ് ചെയ്യുന്നതെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ വി.എസ് കുറ്റപ്പെടുത്തുന്നു. ഒരു ബാറും പൂട്ടിയിട്ടില്ല. വീര്യം കൂടിയ ബിയറും അതിനേക്കാള്‍ വീര്യം കൂടിയ വൈനും ഇവിടെ Read more about യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്ന് വി.എസ്[…]

ഉന്നത വിദ്യാഭ്യാസ സെമിനാര്‍ ഹാര്‍ട്ട്­ ടു ഹാര്‍ട്ട്­ സംഘടിപ്പിക്കുന്നു

12:44pm 22/4/2016 ഡാലസ് : നോര്‍ത്ത് അമേരിക്കയില്‍ താമസ്സമാക്കിയ രണ്ടാം തലമുറ ഇന്ത്യന്‍ കുട്ടികളുടെ കൂട്ടായ്മയായ ഹാര്‍ട്ട്­ ടു ഹാര്‍ട്ട്­ ഒര്‍ഗനൈസേഷന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഉന്നത വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്ലാനൊ ഡേവിസ് ലൈബ്രറി ഹാളില്‍ ഈ ഞായറാഴ്ച ഏപ്രില്‍ 24ന് ഒരു മണി മുതല്‍ അഞ്ചു മണിവരെ നടക്കുന്ന സെമിനാറില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങളും ഉപദേശങ്ങളും പങ്കുവക്കുന്നതാണ്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ രോഹിത് നായര്‍, ഗൗരി നായര്‍, അന്യ ജയകൃഷ്ണന്‍, സിദ്ധാര്‍ത് Read more about ഉന്നത വിദ്യാഭ്യാസ സെമിനാര്‍ ഹാര്‍ട്ട്­ ടു ഹാര്‍ട്ട്­ സംഘടിപ്പിക്കുന്നു[…]

അമേരിക്കന്‍ മലയാളി പ്രേക്ഷകര്‍ക്ക് കാഴ്­ചയുടെ വസന്തമൊരുക്കി പെരിയാര്‍ വൈശാഖസന്ധ്യ 2016 ഏപ്രില്‍ 24 ­ന് ഞായറാഴ്ച ന്യൂജേഴ്‌­സിയിലെ മോണ്ട്‌ഗോമറിയില്‍ .

12:40pm 22/4/2016 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌­സി: ഈവര്‍ഷത്തെ ഏറ്റവും മികച്ച സ്‌റ്റേജ് ഷോ ആയി പ്രേക്ഷകര്‍ തെരഞ്ഞെടുത്ത”പെരിയാര്‍ വൈശാഖസന്ധ്യ 2016′ ഏപ്രില്‍ 24 ­ന് ഞായറാഴ്ച ന്യൂജേഴ്‌­സിയിലെ മോണ്ട്‌ഗോമറിയില്‍ അരങ്ങേറുന്നു. വിവിധ സ്‌റ്റേറ്റുകളിലായി ഒമ്പതോളം സ്‌റ്റേജ്‌­ഷോകള്‍ ഇതിനോടകം പിന്നിട്ടപ്പോള്‍ അവതരിപ്പിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം “ഏറ്റവും നല്ല ഷോ” എന്ന പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവങ്ങിക്കൊണ്ടാണ് വൈശാഖസന്ധ്യ 2016 ­ടീം ന്യൂജേഴ്‌­സിയില്‍ എത്തുന്നത്. ചലച്ചിത്രടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ സംഗീത നൃത്തഹാസ്യ കലാവിരുന്ന് Read more about അമേരിക്കന്‍ മലയാളി പ്രേക്ഷകര്‍ക്ക് കാഴ്­ചയുടെ വസന്തമൊരുക്കി പെരിയാര്‍ വൈശാഖസന്ധ്യ 2016 ഏപ്രില്‍ 24 ­ന് ഞായറാഴ്ച ന്യൂജേഴ്‌­സിയിലെ മോണ്ട്‌ഗോമറിയില്‍ .[…]

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി

12:38pm 22/4/2016 തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി. രാവിലെ 11 മണിയോടെ ഗവര്‍ണര്‍ പി.സദാശിവമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു തുടങ്ങി. കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍, മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചു. പന്ത്രണ്ടു മണിക്കൂ ശേഷം കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിക്കും.

കോന്നി പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപോര്‍ട്ട്

12:33pm 22/04/2016 കൊച്ചി: കോന്നിയിലെ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ മരണം ആത്മഹത്യ തന്നെയെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോന്നി സ്വദേശികളായ ആതിര ആര്‍. നായര്‍, എസ്. രാജി, ആര്യാ സുരേഷ് എന്നിവരെ കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് കാണാതായത്. അടുത്തദിവസം പാലക്കാട് പൂക്കോട്ടുകുന്ന് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആതിര, രാജി എന്നിവര്‍ സംഭവ Read more about കോന്നി പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപോര്‍ട്ട്[…]

ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്‌ളോറിഡയില്‍ നിര്യാതയായി

12:20pm 22/4/2016 – സജി കരിമ്പന്നൂര്‍ ടാമ്പാ, ഫ്‌ളോറിഡ: പരേതനായ ചാക്കോ ഇല്ലിക്കലിന്റെ ഭാര്യ ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്‌ളോറിഡയിലെ ടാമ്പായില്‍ നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ടാമ്പായില്‍ നടക്കും. മക്കള്‍: ലില്ലി & ജോര്‍ജ് മഠത്തിപ്പറമ്പില്‍ (ടാമ്പാ), ജെയിംസ് & ലിസി ഇല്ലിക്കല്‍ (ടാമ്പാ), സാലി & ഫെലിക്‌സ് മച്ചാനില്‍ (ടാമ്പാ), സാബു & ത്രേസ്യാമ്മ ഇല്ലിക്കല്‍ (ടാമ്പ). വേക്ക് സര്‍വീസ് ഏപ്രില്‍ 23-നു ശനിയാഴ്ച 6 മുതല്‍ 9 വരെ സേക്രട്ട് Read more about ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്‌ളോറിഡയില്‍ നിര്യാതയായി[…]

യു.എസ്. സുപ്രീം കോടതിക്കു മുമ്പില്‍ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധ റാലി

12:25pm 22/4/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: അനധികൃത കുടിയേറ്റക്കാരെ ഡീപോര്‍ട്ട് ചെയ്യണമോ, അതോ ഇവിടെ തന്നെ വര്‍ക്ക് പെര്‍മിറ്റ് നല്‍കി തൊഴിലെടുക്കുന്നതിന് അനുമതി നല്‍കണമോ എന്ന കേസ്സില്‍ ഏപ്രില്‍ 18ന് സുപ്രീം കോടതി സിറ്റിങ്ങ് നടക്കുന്നതിനിടയില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരും, അവര്‍ക്ക് പിന്തുണ നല്‍ക്ുന്നവരും യു.എസ്. സുപ്രീം കോടതിക്കു മുമ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് ഒബാമയുടെ ഇമ്മിഗ്രേഷന്‍ ആക്ടിനെതിരെ ടെക്‌സസ് ഉള്‍പ്പെടെ 26 റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച കേസ്സില്‍ ലഭിച്ച Read more about യു.എസ്. സുപ്രീം കോടതിക്കു മുമ്പില്‍ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധ റാലി[…]