പഞ്ചനക്ഷത്രമായി ഉയര്‍ത്തുന്ന ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സില്ല

02:04pm 20/4/2016 തിരുവനന്തപുരം: മദ്യനയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആയി ഉയര്‍ത്തിയാലും ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ഫൈവ് സ്റ്റാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല. അധിക കൗണ്ടറുകളും അനുവദിക്കില്ല. പുതിയ ഹോട്ടലുകള്‍ക്കുള്ള ഫൈസ് സ്റ്റാര്‍ €ാസിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയാലും കേരള സര്‍ക്കാര്‍ കുറച്ചുകൂടി കര്‍ക്കശമായ Read more about പഞ്ചനക്ഷത്രമായി ഉയര്‍ത്തുന്ന ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സില്ല[…]

പാലക്കാട്ട് ജ്വല്ലറിയില്‍ മോഷണം 60 പവന്‍ കവര്‍ന്നു

02:00pm 20/04/2016 പാലക്കാട്: നഗരത്തില്‍ ജി.ബി റോഡിലെ തുളസി ജ്വല്ലറിയില്‍ വന്‍മോഷണം. ജീവനക്കാരെ കബളിപ്പിച്ച് ഏകദേശം 60 പവന്‍ സ്വര്‍ണമടങ്ങുന്ന പെട്ടിയുമായി അഞ്ചംഗസംഘം കടന്നുകളഞ്ഞു. ഉത്തരേന്ത്യക്കാരായ നാലു സ്ത്രീകളും ഒരു പുരുഷനും രണ്ട് കുട്ടികളും അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. സ്വര്‍ണം വാങ്ങാനെന്ന പേരില്‍ കടയിലെത്തി തിരക്കിനിടയില്‍ മോഷണം നടത്തുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചിലാരംഭിച്ചു. ഇവര്‍ നഗരം വിടാതിരിക്കാനായി മുന്‍കരുതല്‍ എടുത്തതായി പൊലീസ് അറിയിച്ചു.

ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരിക്കും ട്രംപിനും വിജയം

01:58pm 20/04/2016 ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ന്യൂയോര്‍ക്ക് പ്രൈമറിയില്‍ രെപമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിക്ക് 58 ശതമാനവും ബേണി സാന്‍ഡേഴ്‌സിന് 42 ശതമാനവും വോട്ടുകള്‍ നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രംപ് 60 ശതമാനവും ജോണ്‍ കാസിക് 25 ശതമാനവും ടെഡ് ക്രൂസ് 15 ശതമാനവും വോട്ടുകള്‍ നേടി. ന്യൂയോര്‍ക്പ്രൈമറിയി യിലേത് വ്യക്തിപരമായ വിജയമെന്ന് ഹിലരി പ്രതികരിച്ചു. നിങ്ങള്‍ എന്നെ പിന്തുണക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും ഹിലരി Read more about ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരിക്കും ട്രംപിനും വിജയം[…]

ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ത്രിശങ്കുവില്‍!

07:09am 20/4/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: നാലു മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് ഒബാമ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ത്രിശങ്കുവില്‍! ഇന്ന് സുപ്രീം കോടതിയില്‍ വാദം കേട്ട എട്ട് ജഡ്ജിമാരില്‍ 4 പേര്‍ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍, നാലു പേര്‍ പ്രതികൂലിക്കുകയായിരുന്നു. സുപ്രീം കോടതി ജഡ്ജി അന്റോനില്‍ സക്കാലിയായുടെ മരണത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും, ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടേയും നാലു ജഡ്ജിമാര്‍ വീതം ഇരുചേരികളില്‍ അണി നിരന്നപ്പോള്‍ ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ്, അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് നടപ്പാക്കാമെന്ന Read more about ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ത്രിശങ്കുവില്‍![…]

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) പയനിയര്‍ അവാര്‍ഡ്­ ആന്‍ഡ്­ ഫാമിലി നൈറ്റ്­ ആഘോഷങ്ങള്‍ മെയ്­ 7-ന്

07:08am 20/4/2016 ജിനേഷ് തമ്പി കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്­ണ്ടസി (കാന്‍ജ്) യുടെ പയനിയര്‍ അവാര്‍ഡ്­ ആന്‍ഡ്­ ഫാമിലി നൈറ്റ്­ ആഘോഷങ്ങള്‍ മെയ്­ 7 ന് ക്രമീകരിച്ചിരിക്കുന്നു. വര്‍ഷം തോറും അത്യുജ്വലമായി കാന്‍ജ് സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റ്­ ഈ വര്‍ഷവും പുതുമയാര്‍ന്ന കലാവിരുന്നുമായി സംഘാടകര്‍ അണിനിരത്തുന്നു. മലയാളി സമൂഹത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും തനതായ സംഭാവനകള്‍ നല്‍കി വ്യക്തി മുദ്ര സ്ഥാപിച്ച വിശിഷ്ട വ്യക്തികളെ കാന്‍ജ് പയനിയര്‍ അവാര്‍ഡ്­ നല്കി ആദരിക്കുന്ന ചടങ്ങും കാന്‍ജ് ഫാമിലി നൈറ്റ്‌­നോടൊപ്പം നടത്തപ്പെടും. Read more about കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) പയനിയര്‍ അവാര്‍ഡ്­ ആന്‍ഡ്­ ഫാമിലി നൈറ്റ്­ ആഘോഷങ്ങള്‍ മെയ്­ 7-ന്[…]

വെടിക്കെട്ട് ദുരന്തം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സിന്റെ സഹായം

07:07am 20/4/2016 നിബു വെളളവന്താനം ഡാലസ്: പറവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊല്ലം പ്രോവിന്‍സ് നടത്തി വരുന്ന ആതുര സേവനത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് ഡാലസിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സ് വിഷുദിനത്തില്‍ മാതൃകയായി. പ്രോവിന്‍സിന്റെ സാമ്പത്തിക സഹായം കൊല്ലം പ്രോവിന്‍സ് പ്രസിഡന്റ് അഡ്വ. നടക്കല്‍ ശശിക്ക് നല്‍കിയതായി സെക്രട്ടറി വര്‍ഗീസ് കെ. വര്‍ഗീസും ട്രഷറര്‍ ഏബ്രഹാം ജേക്കബും സംയുക്തമായി അറിയിച്ചു. ഡിഎഫ്ഡബ്ല്യു പ്രോവിന്‍സിന്റെ സമയോചിതമായ ധനസഹായത്തിനു കൊല്ലം പ്രോവിന്‍സ് നന്ദി അറിയിച്ചു. വേള്‍ഡ് മലയാളി Read more about വെടിക്കെട്ട് ദുരന്തം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സിന്റെ സഹായം[…]

ഫാ. പീറ്റര്‍ പുളിവേലില്‍ സിഎംഐ നിര്യാതനായി

07:05am 20/4/2016 കോട്ടയം: സിഎംഐ സഭയുടെ തിരുവനന്തപുരം പ്രവിശ്യാംഗമായ ഫാ. പീറ്റര്‍ പുളിവേലില്‍ നിര്യാതനായി. സംസ്കാരം വ്യാഴം 2.30ന് മാന്നാനം ആശ്രമദേവാലയത്തില്‍. തലയോലപ്പറമ്പ് പുളിവേലില്‍ കുടുംബാംഗമാണ്. 1972 ല്‍ വൈദികനായ അദ്ദേഹം വളരെക്കാലം മാന്നാനം കെ.ഇ. കോളജില്‍ അധ്യാപകനായിരുന്നു. 1991 മുതല്‍ 1996 വരെ കെ.ഇ. കോളജ് പ്രിന്‍സിപ്പലായും തുടര്‍ന്നു കുട്ടിക്കാനം മരിയന്‍ കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. അമേരിക്കയിലെ ഷ്രെവര്‍പോര്‍ട്ട് രൂപതയിലും ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയിലും അജപാലനശുശ്രൂഷ നിര്‍വഹിച്ച പീറ്ററച്ചന്‍, 2015 മുതല്‍ വര്‍ക്കലയിലെ ചാവറ സിഎംഐ Read more about ഫാ. പീറ്റര്‍ പുളിവേലില്‍ സിഎംഐ നിര്യാതനായി[…]

പി.വി വര്‍ഗീസ് പന്തപ്പാട്ട് നിര്യാതനായി

07:01am 20/4/2016 കോട്ടയം: തോട്ടയ്ക്കാട് പന്തപ്പാട്ട് (കല്ലടയില്‍) ഫിലിപ്പോസ് വര്‍ഗീസ് (കുട്ടപ്പന്‍-91) നിര്യാതനായി. സംസ്‌കാരം പിന്നീട് തോട്ടക്കാട്ട് സെന്റ് ജോര്‍ജ് പള്ളിയിലെ കുടുംബകല്ലറയില്‍. ഭാര്യ: കുളത്തുര്‍ കുര്യാളാനിക്കല്‍ പരേതയായ ത്രേസ്യാമ്മ. മക്കള്‍: പി.വി ഫിലിപ്പോസ്, പി.വി സ്‌കറിയ(മസ്‌ക്കറ്റ്), പി.വി മജാസഫ് (ന്യുയോര്‍ക്ക്), പി.വി വര്‍ഗീസ് (ന്യുയോര്‍ക്ക്), സാബു പി.വര്‍ഗീസ്(മസ്‌ക്കറ്റ്). മരുമക്കള്‍: പരേതയായ ലീലാമ്മ, മറിയമ്മ (മസ്‌ക്കറ്റ്), ആലീസ് (ന്യുയോര്‍ക്ക്), റാണി (ന്യൂയോര്‍ക്ക്), ആഷ (മസ്‌ക്ക്റ്റ്).

ഒറ്റക്ക് മത്സരിക്കില്ല, ജെ.എസ്.എസ് ഇടതുമുന്നണിയെ പിന്തുണക്കും

07:00am 20/4/2016 ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കാന്‍ ജെ.എസ്.എസ് തീരുമാനം. ഒറ്റക്ക് മത്സരിക്കാനുള്ള ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ജെ.എസ്.എസ് സംസ്ഥാന സമിതി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പുതിയ തീരുമാനത്തിന് ഗൗരിയമ്മ സമ്മതം മൂളിയത്. മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സ്ഥാനങ്ങള്‍ ജെ.എസ്.എസിനും നല്‍കാമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ഗൗരിയമ്മക്ക് ഉറപ്പു നല്‍കി. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ ജെ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഗൗരിയമ്മ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് Read more about ഒറ്റക്ക് മത്സരിക്കില്ല, ജെ.എസ്.എസ് ഇടതുമുന്നണിയെ പിന്തുണക്കും[…]

ടിസിഎസിന് വന്‍ നേട്ടം; ലാഭം 72.2% വര്‍ധിച്ചു

06:59am 20/4/2016 മുംബൈ: മുന്‍നിര ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ(ടിസിഎസ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദ പ്രവര്‍ത്തന ഫലം പുറത്തുവന്നു. 6413 കോടി രൂപയാണ് ഇക്കാലയളവില്‍ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3713 കോടി രൂപയായിരുന്നു ലാഭം. അതായത് 72.7 ശതമാനം വര്‍ധന. മൊത്ത വരുമാനം 17.5 ശതമാനം ഉയര്‍ന്ന് 28449 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 24200 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തെ ആകെ ലാഭം 24292 കോടി Read more about ടിസിഎസിന് വന്‍ നേട്ടം; ലാഭം 72.2% വര്‍ധിച്ചു[…]