ഫാനി’ന് പാകിസ്താനിലും റെക്കോര്‍ഡ് കളക്ഷന്‍

12:22pm 19/04/2016 കറാച്ചി: സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ നായകനായ പുതിയ സിനിമ ഫാനിന് പാകിസ്താനിലും ഗംഭീര വരവേല്‍പ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനകം കളക്ഷന്‍ അഞ്ച് കോടി കവിഞ്ഞിരിക്കുകയാണ്. ലാഹോറിലും കറാച്ചിയിലും അടുത്ത ഒരാഴ്ചത്തേക്ക് എല്ലാ തിയേറ്ററുകളിലും ബുക്കിങ് പൂര്‍ത്തിയായതായി വിതരണക്കാര്‍ അറിയിച്ചു. ജിയോ ഫിലിംസാണ് പാകിസ്താനില്‍ ചിത്രത്തിന്റെ വിതരണം നടത്തുന്നത്. എസ്.ആര്‍.കെ ഇരട്ട വേഷത്തില്‍ മികച്ച അഭിനയവുമായി തിരിച്ചത്തെുന്ന ചിത്രത്തെ ഇന്ത്യയിലെയും പാകിസ്താനിലെയും പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്. ഏപ്രില്‍ 15ന് തിയേറ്ററുകളിലത്തെിയ ചിത്രം Read more about ഫാനി’ന് പാകിസ്താനിലും റെക്കോര്‍ഡ് കളക്ഷന്‍[…]

മദ്യനയം വേണ്ട രീതിയില്‍ നടപ്പാക്കും :സുധീരന്‍

12:19pm 19/04/2016 കൊച്ചി: സംസ്ഥാനത്തെ മദ്യനയം കുറ്റമറ്റരീതിയില്‍ നടപ്പാക്കാനുള്ള വഴികള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യനയത്തിന്റെ ഭാഗമായാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതിയ ബാറുകള്‍ അനുവദിക്കാനുണ്ടായ സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള മദ്യനയത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. മദ്യനയം പഴുതുകളില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്ത് ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കോടതി വിധി പ്രകാരം എക്‌സൈസ് നടപടിയെടുത്തിരുന്നു.

സ്വര്‍ണവില പവന് 21,840 രൂപ

12:18pm 19/04/2016 കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. 21,840 രൂപയാണ് പവന്‍ സ്വര്‍ണത്തിന്റെ വില. 2730 രൂപയാണ് ഗ്രാം സ്വര്‍ണത്തിന്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. നാലാം തിയതി രേഖപ്പെടുത്തിയ 21,200 ആണ് ഈ മാസത്തെ കുറഞ്ഞ വില.

മെത്രാന്‍ കായല്‍ നികത്തലിന് പിന്നിലെ തല മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും

12:17pm 19/4/2016 തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്തലിന് അനുമതി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും ഇടപെട്ടതിന് തെളിവ്. കായല്‍ നികത്താന്‍ അനുമതി നല്‍കരുതെന്ന റവന്യൂ വകുപ്പിന്റെ നിര്‍ദേശം ഇരുവരും തള്ളി. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മെത്രാന്‍ കായല്‍ നികത്താന്‍ അനുമതികൊടുത്തുകൊണ്ടുള്ള ഉത്തരവിറക്കിയത് റവന്യൂ വകുപ്പാണ്. എന്നാല്‍ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കുന്നതിനെ റവന്യൂവകുപ്പ് ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ 19/2/2016ല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും കായല്‍ നികത്തുന്നതിന് തത്വത്തില്‍ Read more about മെത്രാന്‍ കായല്‍ നികത്തലിന് പിന്നിലെ തല മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും[…]

പരവൂര്‍ വെടിക്കെട്ട് ദുരന്തം: കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ ജാമ്യാപേക്ഷ മാറ്റി

12:15pm 19/4/2016 കൊച്ചി: പരവൂര്‍ വെടിക്കട്ടിലെ കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 29ലേക്ക് മാറ്റി.ജാമ്യം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്. വെടിക്കെട്ടപകടത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് അപേക്ഷയില്‍ കൃഷ്ണകുട്ടി പറഞ്ഞിരിക്കുന്നത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മറ്റൊരു കരാറുകാരന്‍ സുരേന്ദ്രനാണ്.സുരേന്ദ്രന്റെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്നും അപേക്ഷയില്‍ പറയുന്നു. പരവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നാലും അ!ഞ്ചും പ്രതികളാണ് കൃഷ്ണന്‍ കുട്ടിയും ഭാര്യ അനാര്‍ക്കലിയും.സംഭവത്തെ തുടര്‍ന്ന് ഇരുവരും ഒളിവിലാണ്.

മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.

12:14pm 19/04/2016 ന്യൂഡല്‍ഹി: 9000കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭ എം.പിയുമായ വിജയ് മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും. രാജ്യാതിര്‍ത്തിക്കു പുറത്തുള്ള വ്യക്തിയെ അന്വേഷണാത്മകമായി അറസ്റ്റ് ചെയ്യണമെങ്കില്‍ ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര പൊലീസ് ആയ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍.സി.എന്‍) ആവശ്യമാണ്. ഇ.ഡി നല്‍കിയ ഹരജി പരിഗണിച്ച് മുംബൈ കോടതി ഇന്നലെ മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സി.ബി.ഐ Read more about മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.[…]

ഡാളസ്സില്‍ കനത്ത മഴയും, വെള്ളപൊക്ക മുന്നറിയിപ്പും-481 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

12:13pm 19/4/2016 പി.പി.ചെറിയാന്‍ ഡാളസ്: ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലകളിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്. 1908 നു ശേഷം ഏപ്രില്‍ 17ന് ഉണ്ടായ ഏറ്റവും വലിയ തോതിലുള്ള മഴയാണ് ഇന്ന് ഇവിടെ ലഭിച്ചത്. മിനറല്‍ വെല്‍സില്‍ 7.18 ഇഞ്ചും, ഫോര്‍ട്ട് വര്‍ത്തില്‍ 2.43 Read more about ഡാളസ്സില്‍ കനത്ത മഴയും, വെള്ളപൊക്ക മുന്നറിയിപ്പും-481 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി[…]

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം 32,916 ഡോളര്‍

12:11pm 19/4/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷീക ശമ്പളം 395,000 ഡോളര്‍! (പ്രതിമാസം 32916). പ്രസിഡന്റ് ഒബാമയും, മിഷേലും സംയുക്തമായി 2015 ല്‍ സമര്‍പ്പിച്ച ടാക്‌സ് റിട്ടേണിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒബാമ കുടുംബത്തിന്റെ 2015 ലെ ഗ്രോസ് ഇന്‍കം 436065 ഡോളര്‍. ചാരിറ്റി ഇനത്തില്‍ 64,066 ഡോളര്‍ നല്‍കിയാാല്‍ ഏറ്റവും കൂടുതല്‍ സംഭാവന ഫിഷര്‍ ഹൗസിനാണ്(9,066). ഒബാമ പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ഏറ്റവും കുറവ് വരുമാനം ലഭിച്ച വര്‍ഷമാണ് 2015. കഴിഞ്ഞ Read more about അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം 32,916 ഡോളര്‍[…]

ആര്‍ച്ച്ബിഷപ് വിന്‍സെന്റ് ഐപിഎല്‍ സന്ദേശം നല്‍കുന്നു

12:10pm 19/4/2016 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനും യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രേ ഫോര്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ടെലി പ്രെ കോണ്‍ഫറന്‍സില്‍ ആര്‍ച്ച് ബിഷപ് വിന്‍സന്റ് എം ഏപ്രില്‍ 19നു (ചൊവ്വ) മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കും. കാത്തലിക് ആര്‍ച്ച്ബിഷപ് ഓഫ് ഇന്ത്യ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ്, നാഷണല്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ്, ഹോളി ഫാമിലി ഹോസ്പിറ്റല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിന്‍സെന്റ് 2000ത്തിലാണ് ഡല്‍ഹിയിലെ അഞ്ചാമത് ആര്‍ച്ച് ബിഷപ്പായി Read more about ആര്‍ച്ച്ബിഷപ് വിന്‍സെന്റ് ഐപിഎല്‍ സന്ദേശം നല്‍കുന്നു[…]

അണികള്‍ക്ക് ആവേശം, നേതൃത്വത്തിന് ആശ്വാസം : പിണറായിക്കു വോട്ട് ചോദിച്ച് വി.എസ്. ധര്‍മടത്തെത്തും

08:57am 19/4/2016 കണ്ണൂര്‍: വിഭാഗീതയ്ക്കും ചേരിപ്പോരുകള്‍ക്കുമൊടുവില്‍ സമാധാന ഉടമ്പടിയുമായി സി.പി.എമ്മിലെ ജനനായകര്‍ ഒന്നിക്കുന്നു. ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനു വോട്ട് അഭ്യര്‍ഥിച്ചു വി.എസ്. അച്യുതാനന്ദന്‍ എത്തുന്നതോടെ അണികള്‍ക്ക് ആവേശം, രാഷ്ട്രീയകേരളത്തിനു കൗതുകം. പിണറായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വി.എസ്. അച്യുതാനന്ദന്‍ 21നാണ് ധര്‍മടം മണ്ഡലത്തില്‍പെട്ട ചക്കരക്കല്ലിലെത്തുന്നത്. എന്നാല്‍, ധര്‍മടത്തു വി.എസ്. എത്തുന്ന ദിവസം പിണറായി കൊല്ലത്തു പ്രചാരണത്തിലാകും. പിണറായി 30നു പാലക്കാട് ജില്ലയില്‍ എത്തുന്നുണ്ടെങ്കിലും മലമ്പുഴയില്‍ വി.എസിനുവേണ്ടി പ്രചാരണത്തിനു പോകുന്ന കാര്യം ജില്ലാനേതൃത്വം തീരുമാനിച്ചിട്ടില്ല. പിണറായി പാലക്കാട് ജില്ലയിലെത്തുന്ന Read more about അണികള്‍ക്ക് ആവേശം, നേതൃത്വത്തിന് ആശ്വാസം : പിണറായിക്കു വോട്ട് ചോദിച്ച് വി.എസ്. ധര്‍മടത്തെത്തും[…]