വെടിക്കെട്ട് നിരോധനം; ഹര്‍ജി ഇന്ന് പരിഗണിക്കും

09.35 AM 12-04-2016 കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അപകടകരമായ വെടിക്കെട്ട് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ചിദംബരേഷ് രജിസ്ട്രാര്‍ക്കു നല്‍കിയ കത്ത് ഡിവിഷന്‍ ബെഞ്ച് പൊതുതാത്പര്യ ഹര്‍ജിയായി ഇന്നു പരിഗണിക്കും. സംസ്ഥാനത്തെ വെടിക്കെട്ടപകടങ്ങളില്‍ കൂടുതല്‍ ദുരന്തം വിതയ്ക്കുന്ന കതിന, അമിട്ട്, ഗുണ്ട് എന്നിവ നിരോധിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും പ്രഹരശേഷി കുറഞ്ഞ ചൈനീസ് പടക്കങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുറ്റിംഗലില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്തു നിരവധി വെടിക്കെട്ട് Read more about വെടിക്കെട്ട് നിരോധനം; ഹര്‍ജി ഇന്ന് പരിഗണിക്കും[…]

മെട്രോ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

12-04-2016 ഡല്‍ഹി മെട്രോ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് 12 ലക്ഷം രൂപ കവര്‍ന്നു. ഡല്‍ഹി രാജേന്ദര്‍നഗര്‍ സ്റ്റേഷനിലാണു സംഭവം. അക്രമികള്‍ പുലര്‍ച്ചെ അഞ്ചരയോടെ മെട്രോ സ്റ്റേഷനുള്ളില്‍ കടന്നു എന്നാണു കരുതുന്നത്. ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കിയാണ് ആക്രമികള്‍ എത്തിയതെന്നു കരുതുന്നു. പരിക്കേറ്റ മെട്രോ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി മെട്രോ അധികൃതര്‍ അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് മെട്രോ സ്റ്റേഷനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു അന്തരിച്ചു

12-04-2016 മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കവടിയാറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പാറ്റൂരിലെ സെമിത്തേരിയില്‍ നടക്കും. 1957 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഖറിയ മാത്യു സംസ്ഥാന സിവില്‍ സര്‍വീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനായിരുന്നു. തൃശൂര്‍ സബ്കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കോഴിക്കോട് കളക്ടര്‍, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഭരണം, ടൂറിസം വകുപ്പുകളുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Read more about അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു അന്തരിച്ചു[…]

സൊമാലിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 5 മരണം

01.27 AM 12-04-2016 സൊമാലിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലെ ഒരു റസ്റ്ററന്റിനു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന കാര്‍ ഉച്ചസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരു സ്‌കൂള്‍ കുട്ടിയും ഉള്‍പ്പെടുന്നു. അല്‍ക്വയ്ദയുമായി കൂട്ടുചേര്‍ന്നിരിക്കുന്ന അല്‍ ഷബാബ് ഭീകരസംഘടന കഴിഞ്ഞ കുറച്ചുകാലങ്ങളായി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇവര്‍ നടത്തിയ ആക്രമണങ്ങളില്‍ ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ, കഴിഞ്ഞവര്‍ഷം മാത്രം സൊമാലിയയില്‍ 18 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണു കണക്ക്.

കാട്ടുതീ;നേപ്പാളില്‍ 13 ലക്ഷം ഹെക്ടര്‍ വനഭൂമി കത്തിനശിച്ചു

01.24 AM 12-04-2016 കാട്ടുതീയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നേപ്പാളില്‍ കത്തിനശിച്ചത് 13 ലക്ഷം ഹെക്ടര്‍ വനഭൂമി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായുണ്ടാകുന്ന കനത്ത തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തു. സ്വകാര്യഭൂമികയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. നേപ്പാളിന്റെ ദക്ഷിണ ടെരായ് ജില്ലയിലാണു തീപിടിത്തം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കാട്ടുതീയില്‍ ആയിരക്കണക്കിന് മൃഗങ്ങളും അപൂര്‍വമായ സസ്യങ്ങളും നശിച്ചതായി വനംവകുപ്പ് അറിയിച്ചു. തീപിടിത്തം ഇതേവരെ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

പുറ്റിംഗല്‍ വെടിക്കെട്ട് അപകടം; അഞ്ച് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു

12-04-2016 പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് അഞ്ച് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറി കൃഷ്ണന്‍കുട്ടി പിള്ള, പ്രസിഡന്റ് പി.എസ്. ജയലാല്‍, ഭാരവാഹികളായ പ്രസാദ്, രവീന്ദ്രന്‍ പിള്ള, സോമന്‍പിള്ള എന്നിവരെയാണു സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് വര്‍ക്കലയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്തു വരുന്നു. വെടിക്കെട്ട്ദുരന്തത്തിനു ശേഷം ഇവര്‍ ഒളിവിലായിരുന്നു. പ്രസിഡന്റ്, സെക്രട്ടറി എന്നിവരടക്കം 15 പേരാണ് ദേവസ്വം മാനേജിംഗ് കമ്മിറ്റിയിലുള്ളത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.

വിരാട് കോഹ്‌ലി പ്രീമിയര്‍ ഫുട്‌സാല്‍ ഫുട്‌ബോള്‍ ലീഗ് ബ്രാന്‍ഡ് അംബാസഡര്‍

06-18 PM 11-04-2016 ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി പ്രീമിയര്‍ ഫുട്‌സാല്‍ ഫുട്‌ബോള്‍ ലീഗ് ബ്രാന്‍ഡ് അംബാസഡര്‍. ജൂലൈ 16 മുതലാണ് ഫുട്‌സാല്‍ ലീഗ് ആരംഭിക്കുന്നത്. മുന്‍ ലോക ഫുട്ബാളര്‍ ലൂയി ഫിഗോയാണ് ലീഗ് പ്രസിഡന്റ്. കൊച്ചി അടക്കം ഇന്ത്യയിലെ എട്ടു നഗരങ്ങള്‍ കേന്ദ്രമായ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലാണ് മറ്റു ടീമുകള്‍. ജൂലൈ 15 മുതല്‍ 24 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ലോകത്തെ Read more about വിരാട് കോഹ്‌ലി പ്രീമിയര്‍ ഫുട്‌സാല്‍ ഫുട്‌ബോള്‍ ലീഗ് ബ്രാന്‍ഡ് അംബാസഡര്‍[…]

ജെ.എന്‍.യു; ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പുറത്താക്കിയേക്കും

06.05 PM 11-04-2016 രാജ്യദ്രോഹക്കുറ്റമാരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും കാമ്പസില്‍നിന്നു പുറത്താക്കിയേക്കും. ഫെബ്രുവരിയില്‍ ജെഎന്‍യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരായ നടപടി പിഴ ശിക്ഷയിലൊതുക്കാനും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ശിപാര്‍ശ ചെയ്തു. 10000 രൂപ കനയ്യക്കു പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മുതല്‍ അഞ്ചു വര്‍ഷത്തെ കാലയളവിലാകും അനിര്‍ബനെയും ഉമര്‍ Read more about ജെ.എന്‍.യു; ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പുറത്താക്കിയേക്കും[…]

ആന എഴുന്നുള്ളത്തും വെടിക്കെട്ടും നിയന്ത്രിക്കണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹം: കെ.സി.ബി.സി

5.49 PM 04-11-2016 കൊച്ചി: ആന എഴുന്നുള്ളത്തും വെടിക്കെട്ടും നിയന്ത്രിക്കണമെന്ന സ്വാമി പ്രകാശാനന്ദയുടെയും ഹിന്ദു ഐക്യവേദിയുടെയും നിര്‍ദേശം സ്വാഗതാര്‍ഹവും മാതൃകാപരവുമാണെന്ന് കെ.സി.ബി.സി. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ കഴിയണം. മനുഷ്യജീവനും മാനവീകമൂല്യങ്ങള്‍ക്കും ഭീഷണിയാകാവുന്ന ആഘോഷങ്ങളും ആചാരങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കുന്നത് മനുഷ്യപുരോഗതിക്കും സാംസ്‌കാരിക വളര്‍ച്ചയ്ക്കും സഹായകമാകും. മനുഷ്യജീവന്റെ മൂല്യവും മനുഷ്യജീവിതത്തിന്റെ മഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാകണം ആരാധനാലയങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഓരോതിരുന്നാള്‍ഉത്സവകാലത്തും അശ്രദ്ധമൂലം ധാരാളം മനുഷ്യജീവന്‍ പൊലിയുന്നു. ആനയിടഞ്ഞതിന്റെ ഫലമായി പാപ്പാന്മാരും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുമുള്‍പ്പെടെ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കൊല്ലം Read more about ആന എഴുന്നുള്ളത്തും വെടിക്കെട്ടും നിയന്ത്രിക്കണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹം: കെ.സി.ബി.സി[…]

ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് സ്വാമി സ്വരൂപാനന്ദ് സരസ്വതി

മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് ദ്വാരകശാരദ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി. ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം ബലാത്സംഗം പോലെയുള്ള അതിക്രമങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അവര്‍ക്കു നാശം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാപ ഗ്രഹങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് ശനി. ശനിയെ ആരാധിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു. സ്വാമിയുടെ പ്രസ്തവനയെ വിമര്‍ശിച്ച് സ്ത്രീ സംഘടനകള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ പുതുവത്സരദിനത്തിലാണ് (ഗുഡി Read more about ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ വിമര്‍ശിച്ച് സ്വാമി സ്വരൂപാനന്ദ് സരസ്വതി[…]