കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തം; 106 പേര്‍ മരിച്ചു
07-29 AM 10-04-2016 പരവൂര്‍: കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തില്‍ ഏകദേശം 106 പേരോളം മരിച്ചു. ദുരന്തത്തില്‍ നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഉഗ്രസ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും. അതിനാല്‍ തന്നെ മരിച്ചവര്‍ ആരൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയായിരുന്നു കേരളത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചായിരുന്നു ദുരന്തം. Read more about കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തം; 106 പേര്‍ മരിച്ചു[…]










