പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ സ്ഥാനം രാജിവെച്ചു

06:04pm 3/4/2016 കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ രാജിവച്ചു. യു.ഡി.എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവെച്ചിട്ടുണ്ട്. ഇനി യു.ഡി.എഫിനെതിരായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് നെല്ലൂര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മൂന്ന് സീറ്റുകള്‍ യു.ഡി.എഫില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്നാണ് രാജി. ജേക്കബ് ഗ്രൂപ്പിന് പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ജോണി നെല്ലൂരിന് വേണ്ടി അങ്കമാലി സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.

ലോകകപ്പ് വനിതാ ട്വന്റി20യില്‍ വിന്‍ഡീസിന് കിരീടം

06:00pm 3/4/2016 കൊല്‍ക്കത്ത: ലോകകപ്പ് വനിതാ ട്വന്റി20യില്‍ വിന്‍ഡീസിന് കിരീടം. ആസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് വിന്‍ഡീസ് ആദ്യ ട്വന്റി20 കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ആസ്‌ട്രേലിയ ഉയര്‍ത്തിയ 148 റണ്‍സ് വിന്‍ഡീസ് 19.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഓപണര്‍മാരായ ഹെയ് ലി മാത്യൂസും സ്റ്റഫാനി ടെയ് ലറുമാണ് വിന്‍ഡീസിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. ഹെയ് ലി മാത്യൂസ് 45 പന്തില്‍ 66ഉം ടെയ് ലര്‍ 57 പന്തില്‍ 59ഉം റണ്‍സെടുത്തു പുറത്തായി. Read more about ലോകകപ്പ് വനിതാ ട്വന്റി20യില്‍ വിന്‍ഡീസിന് കിരീടം[…]

ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഹെല്‍മറ്റും മറ്റ് അധിക ഉപകരണങ്ങളും സൗജന്യമായി നല്‍കണമെന്ന നിയമം പ്രാബല്യത്തില്‍.

09:24am 3/4/2016 കോഴിക്കോട്: കേന്ദ്രനിയമവും ഹൈകോടതി നിര്‍ദേശവും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ കമ്മിറ്റി ശിപാര്‍ശയും പരിഗണിച്ച് ഇക്കാര്യം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പുറപ്പെടുവിച്ച സര്‍ക്കുലറാണ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഹെല്‍മറ്റ് കൂടാതെ വാഹനത്തിനൊപ്പം നമ്പര്‍പ്‌ളേറ്റ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവയും സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് രജിസ്‌ട്രേഷന്‍ അധികൃതര്‍ക്കുള്ള നിര്‍ദേശം. അധിക ഉപകരണങ്ങള്‍ സൗജന്യമായി നല്‍കാത്ത നിര്‍മാതാക്കളുടെ വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നും അത്തരം Read more about ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഹെല്‍മറ്റും മറ്റ് അധിക ഉപകരണങ്ങളും സൗജന്യമായി നല്‍കണമെന്ന നിയമം പ്രാബല്യത്തില്‍.[…]

ട്വന്റി20 ലോകകപ്പ് ഫൈനല്‍ ഇന്ന് ഈഡന്‍ഗാര്‍ഡന്‍സില്‍ (7.00)

09:18am 3/4/2016 കൊല്‍ക്കത്ത: ആരു ജയിച്ചാലും ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യമായൊരു ഡബ്ള്‍ ചാമ്പ്യന്‍ ഇന്ന് പിറക്കും. ഓരോ കിരീടവുമായി ഇതിനകം ട്വന്റി20യില്‍ തങ്ങളുടെ സുവര്‍ണ താളുകള്‍ സ്വന്തമാക്കിക്കഴിഞ്ഞ ഇംഗ്‌ളണ്ടാകുമോ വെസ്റ്റിന്‍ഡീസാകുമോ ചാമ്പ്യന്മാരിലെ ചാമ്പ്യന്‍ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇത്തവണത്തെ ഫേവറിറ്റ് പ്രവചനങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തി കലാശക്കൊട്ടിനിറങ്ങുന്നവരാണ് ഇരുകൂട്ടരും. വമ്പന്മാരെ മുഴുവന്‍ വീഴ്ത്തി അപ്രതീക്ഷിതമായി കുതിച്ച രണ്ടു ടീമുകളുടെ ഫൈനല്‍. അട്ടിമറികളും തട്ടുപൊളിപ്പന്‍ ആവേശപ്പോരാട്ടങ്ങളുമായി കുതിച്ച ഇംഗ്‌ളണ്ടും വിന്‍ഡീസും ഈഡന്‍ഗാര്‍ഡന്‍സില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് Read more about ട്വന്റി20 ലോകകപ്പ് ഫൈനല്‍ ഇന്ന് ഈഡന്‍ഗാര്‍ഡന്‍സില്‍ (7.00)[…]

റയല്‍ മഡ്രിഡിന്റെ വിജയാഘോഷം.

09:15am 3/4/2016 ബാഴ്‌സലോണ: സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നാട്ടുകാര്‍ക്കു മുന്നില്‍ വീണ കണ്ണീരിന് നുകാംപില്‍ കണക്കു തീര്‍ത്ത് റയല്‍ മഡ്രിഡിന്റെ വിജയാഘോഷം. പോരാളികളുടെ എണ്ണം പത്തിലേക്ക് ചുരുങ്ങിയിട്ടും 21ന്റെ ജയവുമായി സ്പാനിഷ് ലാ ലിഗ എല്‍ക്‌ളാസികോയില്‍ റയല്‍ ക്‌ളാസികോ. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷമായിരുന്നു ഇരുവരും ഗോള്‍വലകുലുക്കിയത്. 56ാം മിനിറ്റില്‍ ജെറാഡ് പിക്വെിലൂടെ ബാഴ്‌സ മുന്നിലത്തെി. 62ാം മിനിറ്റില്‍ കരിം ബെന്‍സേമയിലൂടെ ഒപ്പമത്തെിയ റയലിനെ 85ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിജയത്തിലത്തെിച്ചു. 83ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡുമായി Read more about റയല്‍ മഡ്രിഡിന്റെ വിജയാഘോഷം.[…]

ബംഗാളും അസമും നാളെ ബൂത്തിലേക്ക്

09:12am 3/4/2016 ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തിങ്കളാഴ്ച. അസമിലെ 65 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 18 മണ്ഡലങ്ങളിലും തിങ്കളാഴ്ച ജനം വിധിയെഴുതും. 540 ഓളം സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ പോരിനിറങ്ങുന്നത്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം ശനിയാഴ്ച അവസാനിക്കും. തെരഞ്ഞെടുപ്പ് കമീഷന്‍ വിപുല തയാറെടുപ്പുകളാണ് നടത്തുന്നത്. 126 മണ്ഡലങ്ങളുള്ള അസമില്‍ അടുത്ത ഘട്ടം ഏപ്രില്‍ 11 ന് നടക്കും. 294 നിയമസഭ മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം Read more about ബംഗാളും അസമും നാളെ ബൂത്തിലേക്ക്[…]

മിസിസിപ്പി സെനറ്റ് റിലിജിയസ് ഫ്രീഡം ബില്‍ പാസ്സാക്കി

09:11am 3/4/2016 പി.പി.ചെറിയാന്‍ മിസിസിപ്പി: മതവിശ്വാസത്തിന് വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ ഏതൊരു ജീവനക്കാരനേയും പിരിച്ചുവിടുന്നതിനും, പിരിച്ചു വിട്ടതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് മിസിസിപ്പി സെനറ്റില്‍ അവതരിപ്പിച്ച റിലിജിയസ് ഫ്രീഡം ബില്‍ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. മാര്‍ച്ച് 30ന് വൈകീട്ട് സെനറ്റില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കുശേഷം 37 അംഗങ്ങളുടെ പിന്തുണ ബില്ലിന് അനുകൂലമായി ലഭിച്ചപ്പോള്‍ 17 പേര്‍ എതിര്‍ത്തു വോട്ട് രേഖപ്പെടുത്തി. പുരുഷനും, സ്ത്രീയും തമ്മിലുള്ള വിവാഹത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഏര്‍പ്പെടുന്നവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനുള്ള Read more about മിസിസിപ്പി സെനറ്റ് റിലിജിയസ് ഫ്രീഡം ബില്‍ പാസ്സാക്കി[…]

പാരിസ് ആക്രമണം: ‘ചാവേറാകാന്‍ സലാഹ് മനപ്പൂര്‍വം വിസമ്മതിച്ചു’

09:09am 3/4/2016 പാരിസ്: പാരിസ് ഭീകരാക്രമണത്തില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ സലാഹ് അബ്ദുസ്സലാം മനപ്പൂര്‍വം വിസമ്മതിച്ചതാണെന്ന് സഹോദരന്‍ മുഹമ്മദ് അബ്ദുസ്സലാം. ഫ്രഞ്ച് ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് അബ്ദുസ്സലാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.എസ് ഗൂഢാലോചനയില്‍ പങ്കാളിയായതില്‍ പശ്ചാത്തപിച്ചിരുന്ന സലാഹ്, ചാവേറായിരുന്നുവെങ്കില്‍ പാരിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലുമേറെ വര്‍ധിക്കുമായിരുന്നുവെന്നും ഭാഗ്യവശാല്‍ അങ്ങനെ ചെയ്യാന്‍ തോന്നിയില്‌ളെന്നും പറഞ്ഞിരുന്നുവെന്ന് മുഹമ്മദ് ഓര്‍ക്കുന്നു. പാരിസ് ആക്രമണത്തിലെ മുഖ്യപ്രതിയായി മാര്‍ച്ച ് 26നാണ് ബ്രസല്‍സില്‍നിന്ന് സലാഹിനെ അറസ്റ്റ് ചെയ്തത്. ഫ്രഞ്ച് പൗരത്വമുള്ള സലാഹ് ബ്രസല്‍സിലെ Read more about പാരിസ് ആക്രമണം: ‘ചാവേറാകാന്‍ സലാഹ് മനപ്പൂര്‍വം വിസമ്മതിച്ചു’[…]

മൂന്നു കുട്ടികളുമായി അപ്രത്യക്ഷമായ മാതാവ് മരിച്ചനിലയില്‍

09:08am 3/4/2016 പി.പി.ചെറിയാന്‍ ഫ്രിസ്‌ക്കൊ(ഡാളസ്): മൂന്ന് കുട്ടികളുമായി തിങ്കളാഴ്ച മുതല്‍ അപ്രത്യക്ഷയായ മാതാവിനെ ഇന്ന് വ്യാഴം 31ന് വൈകീട്ട് 6 മണിക്ക് സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഫ്രിസ്‌ക്കൊ പോലീസ് അറിയിച്ചു. മൃതദേഹത്ിതനു സമീപം അവശരായി കിടന്നിരുന്ന മൂന്നുകുട്ടികളേയും അടിയന്തിര ചികിത്സയ്ക്കായി ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ചയായിരുന്നു 33 വയസ്സുള്ള ക്രിസ്റ്റിന്‍ 5, 3, 1 വയസ്സുള്ള മൂന്നു കുട്ടികളേയും കൂട്ടിവീട്ടില്‍ നിന്നും പുറപ്പെട്ടത്. ഭര്‍ത്താവ് ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും, ഫോണ്‍ വീട്ടില്‍ വെച്ചായിരുന്നു ക്രിസ്റ്റിന്‍ Read more about മൂന്നു കുട്ടികളുമായി അപ്രത്യക്ഷമായ മാതാവ് മരിച്ചനിലയില്‍[…]

ലോകം മുഴുവനും ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു നരേന്ദ്ര മോദി

09:06am 3/4/2016 റിയാദ്: ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഭാവി ഇന്ത്യന്‍ യുവതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയുടെ തലസ്ഥാനനഗരിയായ റിയാദിലത്തെിയ പ്രധാനമന്ത്രി ഇന്ത്യന്‍ പൗരസമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഹ്രസ്വപ്രഭാഷണത്തിലാണ് ഇന്ത്യയുടെ സാധ്യതകളും പ്രതീക്ഷകളും പങ്കുവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്ഥിരതയുള്ള ഭരണസംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ 30 വര്‍ഷത്തിനുശേഷം ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ സ്ഥിരതയുള്ള സര്‍ക്കാറാണ് അധികാരത്തിലുള്ളത്. രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെയും സാമ്പത്തികവളര്‍ച്ചയുടെയും കാരണവും ഇതാണ്. ‘സബ്കാ സാത്, സബ്കാ വികാസ്’ Read more about ലോകം മുഴുവനും ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു നരേന്ദ്ര മോദി[…]