ഓണ്‍ലൈന്‍ പെണ്‍വാണിഭം; 14 പേര്‍ പിടിയില്‍

10:45pm 26/5/2016 തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട്‌ നടന്ന റെയ്‌ഡില്‍ 14 പേര്‍ പിടിയില്‍. പത്തു പുരുഷന്മാരും നാലു സ്‌ത്രീകളും അടങ്ങിയ സംഘമാണ്‌ പിടിയിലായത്‌. ഇവര്‍ പലര്‍ക്കുമായി കാഴ്‌ച വെയ്‌ക്കാനായി കൊണ്ടുവന്ന സ്‌ത്രീകളുടെ സംഘത്തില്‍ ഒരു വിദേശവനിതയും സീരിയല്‍ താരവും ഉള്‍പ്പെട്ടതായി വിവരമുണ്ട്‌. ഓപ്പറേഷന്‍ ബിഗ്‌ഡാഡിയുടെ മൂന്നാം ഘട്ട ഓപ്പറേഷന്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. പെണ്‍വാണിഭ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശി ഉള്‍പ്പെടെ ഒമ്പതു പേരെ പോലീസ്‌ മോചിപ്പിച്ചിട്ടുണ്ട്‌. ഇവര്‍ ഇടപാടുകാര്‍ക്കായി കൊണ്ടുവന്നവരില്‍ ശ്രീലങ്കക്കാരിക്ക്‌ Read more about ഓണ്‍ലൈന്‍ പെണ്‍വാണിഭം; 14 പേര്‍ പിടിയില്‍[…]

പിണറായിയുഗം

10:05pm 26/5/2016 തിരുവനന്തപുരം:ചെങ്കടല്‍ ആവേശത്തിര തീര്‍ത്ത ജനസാഗരത്തിനു മുന്നില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള നാലാം മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരുണ്ട്‌. പതിവിനു വിപരീതമായി രാജ്‌ഭവനില്‍ നിന്നും മാറി സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ സംസ്‌ഥാനത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും വിവിധരംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സജ്‌ജീകരിച്ച ചുവപ്പുനിറത്തിലുള്ള വേദിയില്‍ ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം എത്തിക്കഴിഞ്ഞപ്പോള്‍ ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌ നിയുക്‌ത Read more about പിണറായിയുഗം[…]

കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ മരണം; അഞ്ച്‌ പേര്‍ക്ക്‌ പരുക്ക്‌

10:02pm 26/5/2016 കണ്ണൂര്‍: കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചു. കണ്ണൂര്‍ മാക്കൂട്ടംചുരത്തിലെ പെരുമ്പാടിയിലായിരുന്നു അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. പുലര്‍ച്ചേ 3.30 ഓടെയായിരുന്നു അപകടം. ചെക്ക്‌ പോസ്‌റ്റില്‍ നിറുത്തിയിട്ടിരുന്ന കാറിനുമുകളിലേക്ക്‌ ലോറി മറിയുകയായിരുന്നു. ടവേര കാറിന്‌ മുകളിലേക്കാണ്‌ ലോറി മറിഞ്ഞത്‌. പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ്‌ അപകടത്തില്‍പെട്ടവരെ പുറത്തെടുത്ത്‌. വടകര സ്വദേശികളാണ്‌ മരിച്ചത്‌. വടകരയില്‍ നിന്ന്‌ കുടകിലേക്ക്‌ വിനോദയാത്ര പോയവരാണ്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ വിവരങ്ങള്‍. അപകടത്തില്‍ പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവരുടെ നില Read more about കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ മരണം; അഞ്ച്‌ പേര്‍ക്ക്‌ പരുക്ക്‌[…]

പിണറായി വിജയനും മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി

10;00pm 26/5/2016 ന്യുഡല്‍ഹി: അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ്‌ മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലാണ്‌ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിരിക്കുന്നത്‌. കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കുമെന്നും എല്‍ഡിഎഫ്‌ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുമെന്നും മോദി ട്വീറ്റ്‌ ചെയ്‌തു.അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഡില്ലിയിലെത്തി സന്ദര്‍ശിക്കുമെന്ന്‌ പിണറായി വിജയന്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കരനാഗപ്പള്ളിക്കടുത്ത് അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.

09:57pm 26/5/2016 തിരുവനന്തപുരം: കരനാഗപ്പള്ളിക്കടുത്ത് വ്യാഴാഴ്ച രാവിലെ 4.15ന് കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി മണവാളക്കുറിച്ചി സ്വദേശികളായ . ജിനി (32), ജോസി (22), ലിസ്റ്റണ്‍ (33), വിമല്‍രാജ് (37), ദാസ് (39) സ്‌റ്റെനന്‍ (11) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍. ഇവരുടെ പരുക്ക് ഗുരുതരമല്ല. വീഗാലാന്റ് സന്ദര്‍ശിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു സംഘം.

ചൈന പാകിസ്‌താന്‌ ആണവായുധം കൈമാറുന്നു; യു.എസിനും ഇന്ത്യയ്‌ക്കും ഭീഷണി

09;00pm 26/5/2016 വാഷിങ്‌ടണ്‍: ചൈന പാകിസ്‌താന്‌ ആണവായുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതായി വിവരങ്ങള്‍. യു.എസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളാണ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. ചൈനയുടെ ഈ നീക്കം യുഎസിനും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്ന്‌ യുഎസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ അറിയിച്ചു. പാക്കിസ്‌ഥാന്റെ ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൈന രഹസ്യമായി സഹായിക്കുന്നുണ്ട്‌. യുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ ഇതു കടുത്ത ഭീഷണിയാണെന്നും ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ യു.എസ്‌ കോണ്‍ഗ്രസ്‌ ഭരണകൂടത്തോട്‌ Read more about ചൈന പാകിസ്‌താന്‌ ആണവായുധം കൈമാറുന്നു; യു.എസിനും ഇന്ത്യയ്‌ക്കും ഭീഷണി[…]

ചക്രം ഇടത്തോട്ട് തിരിഞ്ഞു

07:01pm 25/5/2016 ആര്‍. ജ്യോതിലക്ഷ്മി ദൈവത്തിന്റെ സ്വന്തം നാട് എന്ന വിളിപേരുളള നാട്ടില്‍ പുതിയ നായകന്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു, “നാടു ഭരിക്കാന്‍”. 5 വര്‍ഷം കൂടുമ്പോള്‍ ജനങ്ങളെ ഭരിക്കാന്‍ മാറി മാറി വരുന്ന ഇടതു വലതു സര്‍ക്കാറില്‍ ഭരണത്തിന്റെ ഭാഗമായി നിരവധി അഭ്യാസങ്ങള്‍ കണ്ടുമടുത്ത പെതുജനങള്‍ കണ്ണുനട്ടുയിരിക്കുകയാണ് പുതിയ നായകന്റെ പരിക്ഷകാരങ്ങളെ . വന്‍ ആവേശത്താല്‍ ആറാടിയ സത്യപ്രതിജ്ഞ ചടങ്ങില്‍, 19 മന്ത്രിമാരുടെ സ്ഥാനോഹരണവും നടന്നു. ഭരണത്തില്‍ ഇരിക്കുമ്പോള്‍ പ്രശനങ്ങള്‍ ഉണ്ടാക്കാത്ത സര്‍ക്കാര്‍ ഇതു വരെ Read more about ചക്രം ഇടത്തോട്ട് തിരിഞ്ഞു[…]

സ്വർണവില പവന് 21,920 രൂപ

05:02pm 25/5/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21,920 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ചൊവ്വാഴ്ച 22,120 രൂപയായിരുന്നു പവൻ വില.

ജിഷ കൊലക്കേസ്‌ : ഡി.എന്‍.എ പരിശോധന ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും, ഉന്നത നേതാവിന്റെ മകനും നിരീക്ഷണത്തില്‍

04:59pm 25/5/2016 കൊച്ചി: ജിഷ കൊലക്കേസിലെ അന്വേഷണം സംഭവത്തിനു തൊട്ടുപിന്നാലെ ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും. മൃതദേഹത്തില്‍ നിന്ന്‌ അന്നു ശേഖരിച്ച ഡി.എന്‍.എ. പരിശോധിക്കുന്നു. ജിഷ കൊല്ലപ്പെട്ടതിന്റെ മൂന്നാം നാളാണ്‌ കുറുപ്പംപടിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഓടക്കാലിയിലെ അടച്ചിട്ട മുറിയില്‍ 35 വയസ്‌ തോന്നിക്കുന്ന ബംഗാളി യുവാവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്‌. കുറുപ്പംപടി പോലീസ്‌ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസിന്‌ അനുകൂലമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. പോസ്‌റ്റ്‌മോര്‍ട്ടം വേളയില്‍ മൃതദേഹത്തില്‍ Read more about ജിഷ കൊലക്കേസ്‌ : ഡി.എന്‍.എ പരിശോധന ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും, ഉന്നത നേതാവിന്റെ മകനും നിരീക്ഷണത്തില്‍[…]

പിണറായി വിജയന്‌ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ എ.കെ ആന്റണി

04:55pm 25/5/2016 ന്യൂഡല്‍ഹി : പിണറായി വിജയന്‌ കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ ആശംസിച്ച്‌ മുന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി എ.കെ ആന്റണി. പുതിയ സര്‍ക്കാരിന്‌ പ്രതിപക്ഷത്തുനിന്നും ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം പിണറായി ആന്റണിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. 1970 ലാണ്‌ എ കെ ആന്റണിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയത്‌. ആന്റണി 39 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തി. തിരുവനന്തപുരം സെന്റട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലിലാണ്‌ ഇടതുസര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ Read more about പിണറായി വിജയന്‌ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ എ.കെ ആന്റണി[…]