സംസ്ഥാനത്തു പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കു തീവില.

09:00am 21/5/2016 തിരുവനന്തപുരം: ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ളവയ്ക്കു യാതൊരു മാനദണ്ഡവുമില്ലാതെയാണ് രണ്ടാഴ്ചയായി വില കുതിക്കുന്നത്. സര്‍ക്കാരിനു വിപണിക്കുമേലുള്ള നിയന്ത്രണം നഷ്ടമായതിനുപിന്നാലെ വ്യാപാരസ്ഥാപനങ്ങളിലെ പരിശോധന നിലയ്ക്കുകയും ചെയ്തതോടെ വ്യാപാരികള്‍ സാധനവില തോന്നുംപടി നിശ്ചയിക്കുന്ന സാഹചര്യമാണ്. ഈ ആഴ്ച ആദ്യംമുതല്‍ പച്ചക്കറിക്കു റെക്കോഡ് വിലയാണ്. കനത്ത മഴമൂലം സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് പച്ചക്കറികള്‍ എത്തുന്നില്ലെന്ന ന്യായമാണ് വിലക്കുതിപ്പിനു കാരണമായി വ്യാപാരികള്‍ പറയുന്നത്. മിക്ക സാധനങ്ങള്‍ക്കും രണ്ടുമുതല്‍ പത്തു രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ബീന്‍സിനു മാത്രമാണ് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ വില കുറഞ്ഞത്. Read more about സംസ്ഥാനത്തു പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കു തീവില.[…]

ഈജിപ്‌ഷ്യന്‍ യാത്രാ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി

08:50am 21/5/2016 കെയ്‌റോ: 66 യാത്രക്കാരുമായി കാണാതായ ഈജിപ്‌ഷ്യന്‍ യാത്രാവിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. പാരീസില്‍ നിന്ന്‌ കെയ്‌റോയിലേക്ക്‌ പോയ വിമാനത്തിന്റെ അവശിഷ്‌ടങ്ങളാണ്‌ മെഡിറ്ററേനിയന്‍ കടലിന്‌ മുകളില്‍ കണ്ടെത്തിയത്‌. ഈജിപ്‌ത് എയറിന്റെ എയര്‍ബസ്‌ എ 320 ആണ്‌ കഴിഞ്ഞ ദിവസം കാണാതായത്‌. മെഡിറ്ററേനിയലന്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ്‌ വിമാനത്തിന്റെ അവശിഷ്‌ടങ്ങളും യത്രക്കാരുടെ വസ്‌തുവകകളും കണ്ടെത്തിയത്‌. വിമാനം യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ്‌ നിഗമനങ്ങള്‍. വിമാനത്തിലുണ്ടായിരുന്നവരില്‍ ആരും രക്ഷപെട്ടിരിക്കാനിടയില്ലെന്നാണ്‌ വിവരങ്ങള്‍. വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ് കണ്ടെത്താനായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ Read more about ഈജിപ്‌ഷ്യന്‍ യാത്രാ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി[…]

നീറ്റ് ഈ വര്‍ഷംതന്നെ

08:47am 21/05/2016 ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്‍റല്‍ ബിരുദ കോഴ്സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പ്രവേശ പരീക്ഷ (നീറ്റ്) ഇത്തവണ നടപ്പാക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. നീറ്റ് അടുത്തഘട്ടം ജൂലൈ 24ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇക്കാര്യം മന്ത്രി നിഷേധിച്ചു. സംസ്ഥാന പരീക്ഷക്ക് അംഗീകാരം നല്‍കണമെന്നും നീറ്റ് ഇത്തവണ നടപ്പാക്കരുതെന്നും കഴിഞ്ഞദിവസം സംയുക്ത യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നുവെന്നും അല്ലാതെ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിട്ടില്ളെന്നും അദ്ദേഹം Read more about നീറ്റ് ഈ വര്‍ഷംതന്നെ[…]

ഡല്‍ഹിക്ക്​ സസ്പെന്‍സ് ത്രില്ലർ ജയം

08:49 AM 21/05/2016 റായ്പുര്‍: അവസാന പന്തിലേക്ക് നീണ്ട സസ്പെന്‍സ് ത്രില്ലറില്‍ ഹൈദരാബാദിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി പ്ളേ ഓഫ് സാധ്യത നിലനിര്‍ത്തി. 59 പന്തില്‍ 83 റണ്‍സെടുത്ത കരുണ്‍ നായരും 26 പന്തില്‍ 32 റണ്‍സെടുത്ത റിഷാബ് പന്തുമാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. സ്കോര്‍: ഹൈദരാബാദ് 158/7. ഡല്‍ഹി 161/4. ഹൈദരാബാദ് നിരയില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ (56 പന്തില്‍ 73) മാത്രമാണ് തിളങ്ങിയത്. അവസാന രണ്ടു പന്തുകളില്‍ ബൗണ്ടറി നേടിയാണ് കരുണ്‍ ഡല്‍ഹിക്ക് ജയമൊരുക്കിയത്. Read more about ഡല്‍ഹിക്ക്​ സസ്പെന്‍സ് ത്രില്ലർ ജയം[…]

ഡോ. തോമസ് ഏബ്രഹാം ഫ്‌ളോറിഡയില്‍ നിര്യാതനായി

08:50am 21/5/2016 ഫ്‌ളോറിഡ: അയിരൂര്‍ മേലേടത്ത് കടമാന്‍പതാലില്‍ ഡോ. തോമസ് ഏബ്രഹാം (കുഞ്ഞ് -83) ഫ്‌ളോറിഡയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയില്‍. മാര്‍ത്തോമാ സഭാ കൗണ്‍സില്‍ അംഗമായിരുന്നു. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഫിസിഷ്യന്‍സ് ആന്‍ഡ് ഡെന്റല്‍ സര്‍ജന്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. ഭാര്യ കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ ഡോ. മറിയാമ്മ തോമസ്. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, തോമസ് മാത്യു, മെറീന തോമസ് (എല്ലാവരും അമേരിക്കയില്‍). മരുമകള്‍: സേറ. The wake Friday, May Read more about ഡോ. തോമസ് ഏബ്രഹാം ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി വര്‍ണ്ണാഭമായി

08:47am 21/5/2016 – ബീന വള്ളിക്കളം ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കഴിഞ്ഞ 25 വര്‍ഷമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മതബോധന സ്കൂള്‍, സുപ്രധാനമായ നാഴികക്കല്ലായ 25 വര്‍ഷം പിന്നിടുമ്പോള്‍ മെയ് ഏഴാം തീയതി നടന്ന ആഘോഷങ്ങള്‍ ഏറെ ഭംഗിയായി. ഈ വിശ്വാസപരിശീലന കേന്ദ്രത്തിലൂടെ നാളിതുവരെ കടന്നുവന്ന അധ്യാപകരും, വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും ഒന്നിച്ചുചേര്‍ന്ന ഒരു അപൂര്‍വ്വ സംഗമവേദിയായിരുന്നു ഇത്. ഫാ. ടോം പന്നലക്കുന്നേല്‍, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ Read more about സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി വര്‍ണ്ണാഭമായി[…]

ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 22ന് ആദ്യകുര്‍ബാന സ്വീകരണം

08:46am 21/5/2016 – ബിനോയി കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആദ്യകുമ്പസാരം മെയ് 21 നും, ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 22 ഞായറാഴ്ച 10 മണിക്കും നടത്തപ്പെടുന്നു. ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് ചെള്ളക്കണ്ടത്തില്‍ ബിജുവിന്റേയും രേഖയുടെയും പുത്രനായ ഡാനിയേല്‍, ചെറിയാത്തില്‍ റ്റിമ്മിയുടേയും മേരിയുടേയും പുത്രനായ മാത്യു, എള്ളങ്കിയില്‍ ജോസിന്റേയും സ്സീനായുടേയും പുത്രനായ ജേക്കബ്, കളപ്പുരക്കല്‍ ബിനുവിന്റേയും ജിന്‍സിയുടേയും പുത്രനായ മെല്‍ബിന്‍, Read more about ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 22ന് ആദ്യകുര്‍ബാന സ്വീകരണം[…]

മന്ത്രിമാരുടെ എണ്ണം കൂടിയേക്കും

08:41 am 21/05/2016 തിരുവനന്തപുരം: സി.പി.എമ്മിന്‍െറയും സി.പി.ഐയുടെയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധന ഉണ്ടായേക്കുമെന്ന് സൂചന. കഴിഞ്ഞ തവണ സി.പി.എമ്മിന് 12ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എല്‍.ഡി.എഫില്‍ ഭൂരിപക്ഷം സീറ്റുകളും സി.പി.എമ്മിനും സി.പി.ഐക്കുമാണ് ലഭിച്ചത്. അതിനാല്‍ മേയ് 22ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും 23ന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും അക്കാര്യം ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കള്‍, വനിതാ, യുവ, ജില്ലാ, സാമുദായിക, പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്നതാവും പട്ടിക എന്നാണ് സൂചന. ഇ.പി. ജയരാജന്‍, Read more about മന്ത്രിമാരുടെ എണ്ണം കൂടിയേക്കും[…]

സീറോ മലബാര്‍ മലയാളം സ്കൂള്‍ വാര്‍ഷികാഘോഷം അതിമനോഹരമായി

08:40am 21/5/2016 – ബീന വള്ളിക്കളം ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ മെയ് 15-നു നടന്നു. കുഞ്ഞുങ്ങളുടെ മനോഹരമായ പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം അലീന ഡൊമിനിക് ഏവരേയും സ്വാഗതം ചെയ്തു. ഉദ്ഘാടന സന്ദേശം നല്‍കിയ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ മലയാള ഭാഷയോടുള്ള ആഭിമുഖ്യവും, പാരമ്പര്യമൂല്യങ്ങളെക്കുറിച്ചുള്ള അവബോധവും കുഞ്ഞുങ്ങളില്‍ വളര്‍ത്തുവാനായി മലയാളം സ്കൂള്‍ നടത്തുന്ന പരിശ്രമങ്ങളെ ശ്ശാഘിച്ചു. ജോജോ വെങ്ങാന്തറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു., വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ മലയാള ഗാനങ്ങള്‍ അതിമനോഹരമായി. Read more about സീറോ മലബാര്‍ മലയാളം സ്കൂള്‍ വാര്‍ഷികാഘോഷം അതിമനോഹരമായി[…]

അന്നമ്മ തോമസ് (92 ) അറ്റലാന്ടയില്‍ നിര്യാ­ത­യായി

08:40am 21/5/2016 അറ്റലാന്ട: അടൂര്‍ കരുവാറ്റ അയണിവിളയില്‍ പരേതനായ കുര്യന്‍ തോമസിന്റെ (ജോര്‍ജ്ജ് കുട്ടി) ഭാര്യ അന്നമ്മ തോമസ് (92 ) അറ്റലാന്ടയിലുള്ള മകന്‍ സഖറിയ തോമസിന്റെ (റജി) ഭവനത്തില്‍ നിര്യാതയായി. കോഴഞ്ചേരി പേരകത്ത് കുടുംബാംഗമായ പരേത കഴിഞ്ഞ 24 വര്‍ഷമായി അറ്റലാന്ടയില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍: തോമസ് കുര്യന്‍ (തമ്പി) അറ്റലാന്ട, തോമസ് തോമസ് (ബാച്ചി) ഹൈദ്രബാദ്, വര്‍ഗീസ് തോമസ് (ബേബി) അറ്റലാന്ട, സഖറിയ തോമസ് (റജി) അറ്റലാന്ട, മരുമക്കള്‍: പരേതയായ സൂസി കുര്യന്‍, റാണി Read more about അന്നമ്മ തോമസ് (92 ) അറ്റലാന്ടയില്‍ നിര്യാ­ത­യായി[…]