സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് : വി.എസ്

03:04pm. 21/5/2016 തിരുവനന്തപുരം: പാര്‍ട്ടിയേയോ മുന്നണിയേയോ പ്രതിസന്ധിയിലാക്കാതെ മുന്നോട്ടുപോകുമെന്ന സൂചനയുമായി വി.എസ് അച്യുതാനന്ദന്‍. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും. ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി തുടരുമെന്നും പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എസ് പറഞ്ഞു. എല്ലാവര്‍ക്കും ‘ഗുഡ് ബൈ’ പറഞ്ഞാണ് വി.എസ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. വി.എസ് മുഖ്യമന്ത്രിയാകുമെന്നാണല്ലോ ജനം ആഗ്രഹിച്ചത്, സര്‍ക്കാരില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ കാണുമോ എന്നീ ചോദ്യങ്ങള്‍ക്ക് ‘ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ’ എന്നായിരുന്നു മറുപടി. പിണറായിയെ Read more about സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് : വി.എസ്[…]

പിണറായി വി.എസുമായി കൂടിക്കാഴ്ച നടത്തി

02:50pm 21/05/2016 തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദനുമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. രാവിലെ ഒമ്പതു മണിയോടെ കന്‍റോൺമെന്‍റ് ഹൗസിലെത്തിയാണ് വി.എസിനെ പിണറായി കണ്ടത്. അടച്ചിട്ട മുറിയിൽ അര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. വലിയ അനുഭവ സമ്പത്തുള്ള വി.എസിൽ നിന്ന് ഉപദേശം സ്വീകരിക്കാനാണ് എത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്കിടയിൽ അവസാനമായി മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള വ്യക്തിയാണ് വിഎസ്. ഞാനൊരു Read more about പിണറായി വി.എസുമായി കൂടിക്കാഴ്ച നടത്തി[…]

സ്വർണവില. പവന് 22,220 രൂപ

02:55 PM 21/05/2016 കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 22,220 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം. മെയ് 18നാണ് പവൻ വില 22,320ൽ നിന്ന് 22,220 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഒൗൺസിന് 0.45 ഡോളർ താഴ്ന്ന് 1251.95 ഡോളറിെലത്തി.

സി.ബി.എസ്.ഇ പ്ളസ്ടു ഫലം പ്രസിദ്ധീകരിച്ചു ; തിരുവനന്തപുരം മേഖല ഒന്നാമത്.

03:00 PM 21/05/2016 ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ളാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ഈ വര്‍ഷം 10,67,900 പേരാണ് മാര്‍ച്ച് ഒന്നിന് പരിക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. 97.61 ശതമാനം വിജയത്തോടെ രാജ്യത്ത് തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനം നേടി. 500 ല്‍ 497 മാര്‍ക്ക് നേടിയ സുകൃതി ഗുപ്തക്ക് ഒന്നാം റാങ്കും 496 മാര്‍ക്ക് നേടിയ പലക്ക് ഗോയല്‍ രണ്ടാം റാങ്കും നേടി പെണ്‍കുട്ടികളുടെ വിജയശതമാനം Read more about സി.ബി.എസ്.ഇ പ്ളസ്ടു ഫലം പ്രസിദ്ധീകരിച്ചു ; തിരുവനന്തപുരം മേഖല ഒന്നാമത്.[…]

ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് അറസ്റ്റില്‍

02:58pm 21/5/2016 ഡൂയീസ്ബുര്‍ഗ്: മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊന്നു സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി. ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34) എന്ന യുവതിയെയാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവന്‍ (33) വകവരുത്തിയത്. ഇവര്‍ക്ക് ആലീസ് എന്നു പേരുള്ള എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് ഇവരുടെ സ്വന്തം വീട്ടിലെ പുറകവശത്തുള്ള തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ ജാനെറ്റിന്റെ മൃതദേഹം പോലീസ് വെള്ളിയാഴ്ച വൈകുന്നേരം കണ്ടെടുക്കുന്നത്. ഭര്‍ത്താവ് റെനെയുടെ ഇടപെടലില്‍ സംശയം Read more about ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് അറസ്റ്റില്‍[…]

മോഡി മാജിക്‌ തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്‌ ശിവസേന

09:15am 21/5/2016 മുംബൈ: മോഡി മാജിക്‌ തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്‌ ശിവസേന. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വരാന്‍ ഇടയാക്കിയ മോഡി മാജിക്ക്‌ പ്രാദേശിക പാര്‍ട്ടികള്‍ക്കുമുന്നില്‍ ഏശിയില്ലെന്ന്‌ ശിവസേന. അഞ്ചു സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ മോഡിക്കെതിരെ വിമര്‍ശനവുമായി ശിവസേന എത്തിയത്‌. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ്‌ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌. പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പ്രാദേശിക പാര്‍ട്ടികളെ തൂത്തെറിഞ്ഞ്‌ മികച്ച വിജയം നേടാന്‍ ബിജെപിക്കു സാധിച്ചില്ല എന്നത്‌ മോഡി മാജിക്‌ അവര്‍ക്കുമുന്നില്‍ ഏശിയില്ല എന്നതിന്‌ തെളിവാണെന്ന്‌ ശിവസേന പറയുന്നു. Read more about മോഡി മാജിക്‌ തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്‌ ശിവസേന[…]

ഇന്ന് സി.ബി.എസ്.ഇ 12 ക്ലാസ് ഫലം

09:07 AM 21/05/2016 ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ളാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. എല്ലാ മേഖലകളിലെയും ഫലപ്രഖ്യാപനം 12 മണിക്കാണ്. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റകളില്‍ ഫലം ലഭ്യമാവും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ വിലാസങ്ങളില്‍ സ്കൂളുകള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ ഫലം ലഭ്യമാക്കും. ഡിജിറിസല്‍ട്ട്സ് എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് വഴിയും ഫലം ലഭ്യമാണ്. മുന്‍വര്‍ഷത്തേതുപോലെ ഐ.വി.ആര്‍.എസ് വഴിയും ഫലം ലഭ്യമാവുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. ഈ വര്‍ഷം മുതല്‍ 12ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ Read more about ഇന്ന് സി.ബി.എസ്.ഇ 12 ക്ലാസ് ഫലം[…]

ദമാമില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ എയര്‍ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം നാളെ മുതല്‍ സര്‍വീസ്‌ ആരംഭിക്കും

09:06am 21/5/2016 ചെറിയാന്‍ കിടങ്ങന്നൂര്‍ ദമാം: എയര്‍ ഇന്ത്യ എക്‌സ് പ്രസിഡന്റ്‌ ബഡ്‌ജറ്റ്‌ എയര്‍ലൈന്‍ നാളെ മുതല്‍ (ശനി) ദമാമില്‍ നിന്നും കൊച്ചിയിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കും. നാളെ പുലര്‍ച്ചെ അഞ്ച്‌ മണിക്കാണ്‌ ദമാമില്‍ നിന്നും കൊച്ചിയിലേക്ക്‌ ആദ്യ വിമാനം പറന്നുയരുക. ചൊവ്വ ,വ്യാഴം ,ശനി എന്നീ ദിവസങ്ങളില്‍ ആഴ്‌ചയില്‍ മൂന്ന്‌ ദിവസമായിരിക്കും ഇവിടെ നിന്നും കൊച്ചിയിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ നടത്തുകയെന്ന്‌ എയര്‍ ഇന്ത്യാ എക്‌സ് പ്രസ്‌ ദമാം റീജണല്‍ മാനേജര്‍ പ്രമോദ്‌ ഭുന്യാന്‍ അറിയിച്ചു. 170 സീറ്റുകള്‍ Read more about ദമാമില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ എയര്‍ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം നാളെ മുതല്‍ സര്‍വീസ്‌ ആരംഭിക്കും[…]

അടുത്ത മാസം മോദി അമേരിക്കയിലേക്ക്

09:05am 21/5/2016 ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ അമേരിക്ക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ ഏഴിന് തിരിക്കും. ഖത്തര്‍ സന്ദര്‍ശന ശേഷമായിരിക്കും അമേരിക്കയിലേക്ക് തിരിക്കുക. ജൂണ്‍ നാല്, അഞ്ച് തിയതികളിലാണ് ഖത്തര്‍ സന്ദര്‍ശനം. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുന്നതിന്‍െറ ഭാഗമായാണ് ഖത്തറിലത്തെുന്നത്. നേരത്തെ യു.എ.ഇയും സൗദി അറേബ്യയും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. മോദി സന്ദര്‍ശിക്കുന്ന ജി.സി.സിയിലെ മൂന്നാമത്തെ രാഷ്ട്രമാണ് ഖത്തര്‍. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഖത്തറിലത്തെുന്നത്. 2008ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഖത്തര്‍ Read more about അടുത്ത മാസം മോദി അമേരിക്കയിലേക്ക്[…]

ജൂലൈ ഒന്നിന് കബാലി

09:02am 21/5/2016 അധോലോക നേതാവ് കബലീശ്വരനായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് അഭിനയിക്കുന്ന കബാലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഓഡിയോ ജൂണ്‍ ആദ്യ വാരം എത്തും. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. സന്തോഷ് നാരായണനാണ് കബാലിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കലൈപുലി എസ്. താണുവാണ് കബാലി നിര്‍മ്മിക്കുന്നത്. മധ്യവയസ്‌കനായ ഒരു അധോലോക നായകന്റെ വേഷമാണ് Read more about ജൂലൈ ഒന്നിന് കബാലി[…]