വൈദീകരുടെ നിയമനം-ഇമ്മിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കി

11:40am 22/5/2016 – പി.പി.ചെറിയാന്‍ ഡാളസ്: മതപരമായ ചുമതലകള്‍ നിറവേറ്റുന്നതിന് ഇന്ത്യയില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് നിയമിക്കപ്പെടുന്നവരുടെ ഇമ്മിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കിയതിനാല്‍ അപ്രതീക്ഷിതമായ കാലതാമസം നേരിടുന്നതായി പരാതി. മതപരമായ ജോലികള്‍ക്ക് നല്‍കി വരുന്ന ആര്‍.1(R-1) വിസക്കുള്ള അപേക്ഷകള്‍ അതതും കോണ്‍സുലേറ്റുകളില്‍ സമര്‍പ്പിക്കുന്നതിന് മുമ്പു അമേരിക്കന്‍ എമ്മിഗ്രേഷന്റെ അനുമതി വാങ്ങിയിരിക്കണമെന്നതാണ് കാലതാമസത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വിസാ പ്രോസസിങ്ങിന് 2 മുതല്‍ 5 വരെ മാസം എന്നുള്ളത് ഈ വര്‍ഷം മുതല്‍ ആറുമാസം Read more about വൈദീകരുടെ നിയമനം-ഇമ്മിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കി[…]

വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കും

11:37am 22/5/2016 – പി.പി.ചെറിയാന്‍ ഡാളസ്: ഇടത്തരം വരുമാനക്കാരുടെ വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍ ഉറപ്പു നല്‍കി. മെയ് 20 വെള്ളിയാഴ്ച ഡാളസ്സില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി നടന്ന ഫണ്ട് കളക്ഷന്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹില്ലരി. ഡാളസ്സിലെ പ്രമുഖ ലോയര്‍ ലിസ ബഌ ബാരന്റെ നേതൃത്വത്തില്‍ ഡാളസ് മൗണ്ടന്‍ വ്യൂ കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഫിലഡല്‍ഫിയായില്‍ നിന്നും സൂപ്പര്‍ ഡലീഗേറ്റും ക്ലിന്റന്റെ സുഹൃത്തുമായ സ്റ്റേറ്റ് പ്രതിനിധി Read more about വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കും[…]

ഗുജറാത്ത് പ്ളേഓഫില്‍ ഇടംനേടി.

11:30 am 22/05/2016 കാണ്‍പുര്‍: അവസാന മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ഗുജറാത്ത് പ്ളേഓഫില്‍ ഇടംനേടി. നായകന്‍ സുരേഷ് റെയ്നയും (36 പന്തില്‍ 58) മക്കല്ലവും (27 പന്തില്‍ 48) ഡ്വെ്ന്‍ സ്മിത്തും (23 പന്തില്‍ 37*) അരങ്ങുതകര്‍ത്ത കളിയില്‍ ആറു വിക്കറ്റിനാണ് മുംബൈയെ തോല്‍പിച്ചത്. ഇതോടെ മുംബൈയുടെ പ്ളേഓഫ് സാധ്യത വിദൂരത്തായി. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളുടെ ഫലവും റണ്‍റേറ്റുമായിരിക്കും മുംബൈയുടെ വിധി നിര്‍ണയിക്കുക. മുംബൈയുടെ തോല്‍വിയോടെ ഹൈദരാബാദും പ്ളേ ഓഫ് ഉറപ്പിച്ചു. സ്കോര്‍: മുംബൈ- 172/8, ഗുജറാത്ത് Read more about ഗുജറാത്ത് പ്ളേഓഫില്‍ ഇടംനേടി.[…]

മധ്യപ്രദേശില്‍ പത്ത്‌ വയസ്സുള്ള കുട്ടികള്‍ക്കും വാര്‍ധക്യ പെന്‍ഷന്‍

10:00pm. 20/5/2016 ഭോപ്പാല്‍: അധികാരികള്‍ നടത്തുന്ന അഴിമതിക്കഥകള്‍ നിരവധിയാണ്‌ പുറത്തുവരുന്നത്‌. ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും ഇത്തരത്തിലൊരു റിപ്പോര്‍ട്ടാണ്‌ പുറത്തുവന്നിരിക്കുന്നത്‌. രാജസ്‌ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഷിയോപൂര്‍ ജില്ലയില്‍ 10 വയസ്സുള്ള കുട്ടികള്‍ക്കും വര്‍ധക്യപെന്‍ഷന്‍ കിട്ടുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ്‌ ഇക്കാര്യം പുറത്തറിയുന്നത്‌. അഗതികളെന്ന പേരിലാണ്‌ പത്ത്‌ വയസ്സിനും ഇരുപത്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ പെന്‍ഷന്‍ നല്‍കിയിരുന്നത്‌. വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പെന്‍ഷന്‌ അയോഗ്യരായ 200 ഓളം Read more about മധ്യപ്രദേശില്‍ പത്ത്‌ വയസ്സുള്ള കുട്ടികള്‍ക്കും വാര്‍ധക്യ പെന്‍ഷന്‍[…]

ഷാര്‍ജ റോളയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമ്്സ് ജ്വല്ലറിയില്‍ മോഷണം

09:57pm 22/5/2016 ഷാര്‍ജ: ഷാര്‍ജ റോളയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്്സ് ജ്വല്ലറിയില്‍ മോഷണം.15 ലക്ഷം ദിര്‍ഹം (ഏകദേശം 2.70 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായി മാനേജ്മെന്‍റ് വക്താക്കള്‍ അറിയിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. സ്ഥാപനത്തിന്‍െറ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അടിയന്തര അലാറം മുഴങ്ങിയ ഉടന്‍ പൊലീസ് സ്ഥലത്ത് കുതിച്ചത്തെിയെങ്കിലൂം മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് മോഷ്ടാക്കള്‍ അകത്തുണ്ടായിരുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. Read more about ഷാര്‍ജ റോളയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമ്്സ് ജ്വല്ലറിയില്‍ മോഷണം[…]

മേരികോമിന് ഒളിമ്പിക്സ് യോഗ്യതയില്ല

08:03 PM 21/05/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ബോക്സിങ് താരം മേരികോമിന് റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയില്ല. ബോക്സിങില്‍ അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം ഖസാക്കിസ്താനിലെ അസ്താനില്‍ ശനിയാഴ്ച നടന്ന എ.ഐ.ബി.എ ലോക വനിതാ ബോക്സിങിലെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടതോടെയാണ് ഒളിമ്പിക് യോഗ്യത നേടാന്‍ കഴിയാതെ പോയത്. ഇതോടെ രണ്ടാം ഒളിമ്പിക്സെന്ന മേരികോമിന്‍െറ സ്വപ്നം പൊലിഞ്ഞിരിക്കുകയാണ്. ജര്‍മന്‍ താരമായ അസിസെ നിമാനിയോട് 2-0നാണ് അവര്‍ പരാജയപ്പെട്ടത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ (51) കി.ഗ്രാം Read more about മേരികോമിന് ഒളിമ്പിക്സ് യോഗ്യതയില്ല[…]

വി.എസിന് ഉചിത പദവി നൽകും -യെച്ചൂരി

08:00 PM 21/05/2016 ന്യൂ‍ഡൽഹി: വി.എസ്.അച്യുതാനന്ദന്‍റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന പദവി നൽകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതിയ മന്ത്രിസഭ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബാലവിവാഹത്തില്‍ പങ്കെടുത്താല്‍ ഇനി അഴിയെണ്ണും

07:59pm 20/5/2016 മൈസുരു: കര്‍ണാടകയില്‍ മൈസുരുവില്‍ ശൈശവ വിവാഹങ്ങളില്‍ പങ്കെടുത്താല്‍ ഇനി അതിഥികളും കുടുങ്ങും. ഇതുവരെ ശൈശവ വിവാഹങ്ങള്‍ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കെതിരെ കൂടി നിയമനടപടി സ്വീകരിക്കുന്നതിനുള്ള നിയമഭേദഗതിയാണ് മൈസുരുവില്‍ കൊണ്ടു വരുന്നത്. മൈസുരുവിലെ വിമെന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ നിയമഭേദഗതി നിര്‍ദ്ദേശിച്ചത്. പുതിയ നിയമപ്രകാരം ബാലവിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ശിക്ഷ Read more about ബാലവിവാഹത്തില്‍ പങ്കെടുത്താല്‍ ഇനി അഴിയെണ്ണും[…]

രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് രവിശങ്കര്‍ പ്രസാദ്

07:55pm 20/5/2016 ന്യുഡല്‍ഹി: രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം അക്രമം നിര്‍ത്തണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമാണ് ഉണ്ടായതെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തെ ഗൗരവമായി കാണുന്നുവെന്നും കേന്ദ്രമന്ത്രി Read more about രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് രവിശങ്കര്‍ പ്രസാദ്[…]

പുലിമുരുകന്‍ ടീസര്‍ എത്തി

02:59pm 21/5/2016 പുലിമുരുകന്‍ ടീസര്‍ എത്തി. ലാലേട്ടന്റെ ജന്മദിന സമ്മാനമായാണ് പുലിമുരുകന്‍ ടീസര്‍ എത്തിയിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്കാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 1 മിനിറ്റും 21 സെക്കന്റുമുള്ള ടീസറില്‍ ശക്തമായ കഥാപാത്രമായാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ആസ്വാദകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. മുപ്പതുകോടിയിലധികം രൂപ മുതല്‍മുടക്കി എടുത്തിരിക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമേ തമിഴ്, ഇംീഷ്, തെലുങ്ക്, ഭാഷകളിലും ചിത്രം റിലീസ് ചെയ്യും