സോളാര്‍ കമീഷനു മുന്നില്‍ പൊട്ടിക്കരഞ്ഞ് സരിത

03:45pm 27/06/2016 കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമീഷനില്‍ ഹാജരായി. ഉമ്മന്‍ചാണ്ടിയുടെ അിഭാഷകന്‍ വിസ്താരം നടത്തുന്നതിനിടെ സരിത ശക്തമായി പ്രതികരിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്ത് താന്‍ എഴുതിയതാണെന്ന് സരിത സമ്മതിച്ചു. കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേളയിലാണ് കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയതാണെന്നും അത് തന്‍റെ കൈപ്പടയാണെന്നും സരിത സമ്മതിച്ചത്. ഇന്ന് ഹാജരായില്ളെങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പിക്ക് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്യാടന്‍ Read more about സോളാര്‍ കമീഷനു മുന്നില്‍ പൊട്ടിക്കരഞ്ഞ് സരിത[…]

ഹില്‍ പാലസിലെ ‘കൊള്ള’; പോലീസുക്കാര്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

01:33pm 27/6/2016 കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം സന്ദര്‍ശിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സുഹൃത്തായ യുവാവിനെയും ഭീഷണിപ്പെടത്തി പണം തട്ടിയ കേസില്‍ ഒളിവില്‍ പോയ സുരക്ഷാ ഉദ്യോഗസ്ഥരായ രണ്ടു എആര്‍ ക്യാമ്പിലെ പോലീസുകാര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. മ്യൂസിയത്തിലെ സുരക്ഷാച്ചുമതലയുള്ള എആര്‍ ക്യാമ്പിലെ രാജേഷ്, സുരേഷ് എന്നിവര്‍ക്കെതിരെയാണ് പണം തട്ടിയതിന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് രണ്ടു സ്‌ക്വാഡായിട്ടാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഇവരെ പിടികൂടുമെന്നും തൃപ്പൂണിത്തുറ പോലീസ് അറിയിച്ചു. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുള്ളതായി കേട്ടിരുന്നു. Read more about ഹില്‍ പാലസിലെ ‘കൊള്ള’; പോലീസുക്കാര്‍ക്കായി തെരച്ചില്‍ ശക്തമാക്കി.[…]

മെസ്സിക്ക് പിന്നാലെ മഷറാനോയും വിരമിച്ചു

01:20pm 27/06/2016 ന്യൂ ജഴ്‌സി: കോപഅമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് ലയണല്‍ മെസ്സി വിരമിച്ചതിന് പിന്നാലെ പ്രതിരോധ താരം യാവിയര്‍ മഷറാനോയും അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിച്ചു. 32കാരനായ മഷറാനോ നീലപ്പടയുടെ പ്രതിരോധ നിരയിലെ മുന്നണിപ്പോരാളിയാണ്. നീലപ്പടക്കായി 130 മത്സരങ്ങളില്‍ മഷറാനോ ഇറങ്ങിയിട്ടുണ്ട്. ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായ മഷറാനോ 20082011 സീസണുകളില്‍ അര്‍ജന്റീനന്‍ നായകനായിരുന്നു. തുടര്‍ച്ചയായ മൂന്ന് കിരീട നഷ്ടങ്ങളിലും മെസ്സിക്കൊപ്പം മഷറാനോയും ടീമിനൊപ്പമുണ്ടായിരുന്നു.

18 വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി.

01:17pm 27/06/2016 ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വിസുകള്‍ക്ക് 18 വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. രണ്ടു ദശകം പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ അനുമതിക്ക് വഴിയൊരുക്കിയത്. തദ്ദേശീയ വിമാന സര്‍വിസിനെ പ്രോത്സാഹിപ്പിക്കാനാണ് നിയമത്തില്‍ ഇളവു വരുത്തിയതെന്നാണ് കരുതുന്നത്. ഇതോടെ കമ്പനികള്‍ക്ക് കൂടുതല്‍ വിമാനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്.

അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും മെസ്സി വിരമിച്ചു

11:30AM 27/6/2016 ന്യൂജഴ്‌സി: കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിക്കുന്നതായി സൂപ്പര്‍താരം ലയണല്‍ മെസ്സി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മെസ്സിയുടെ മികവിലാണ് അര്‍ജന്റീന കലാശപ്പോരാട്ടം വരെയെത്തിയത്. ചിലി തീര്‍ത്ത പ്രതിരോധപ്പൂട്ടില്‍ മെസ്സി കുരുങ്ങിപ്പോയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടെത്തിയപ്പോള്‍ മെസ്സി ദുരന്ത നായകനായി. കിക്കെടുത്ത മെസ്സിയുടെ പന്ത് നേരെ പുറത്തേക്ക്, തലതാഴ്ത്തി മെസ്സി നടന്നു നീങ്ങി. കൈയത്തെുമകലെനിന്നും വീണ്ടുമൊരു നഷ്ടം കൂടി മെസ്സിയെ തേടിയെത്തി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന Read more about അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും മെസ്സി വിരമിച്ചു[…]

ഫെയിസ്ബുക്ക് ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.

11:28AM 27/6/2016 ആര്‍ ജ്യോതിലക്ഷമി സൗഹൃദം പലപ്പോഴും അങ്ങെനെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകാന്‍ കൊതിക്കും. നീ തൊടുത്തുവിട്ട ബാണങ്ങള്‍ പലരിലും കൗതുകമായി ചെന്നുതറച്ചു, പക്ഷേ നിന്റെ പിന്മുറക്കാരനായ എന്നില്‍ നൂതനമായ സാങ്കേതികളുടെ കൂട്ട് വര്‍ദ്ധിച്ചതു കൊണ്ടാകാം ജനംസമക്ഷം എന്നിലേക്ക് പ്രവേശിച്ചത്. അംഗസംഖ്യ വര്‍ദ്ധിച്ചതും നിനച്ചിരിക്കാതെയായിരുന്നു എന്റെ വളര്‍ച്ചയുടെ കടുന്നുവരവും. ഏതു സംഭൃമത്തിനും തുടക്കം കുറിക്കുകയെന്നത് പ്രയാസമാണ്, ആഗോളതരത്തില്‍ നീ തുടമിട്ടത് ചില്ലറയാല്ലാ. അതുകൊണ്ട് എന്നും നീ തയൊണ് എന്റെ ഗുരുസ്ഥാനത്തു. കാലമുണ്ടായ കാലം മുതല്‍കെ Read more about ഫെയിസ്ബുക്ക് ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.[…]

ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പാക്കും.

10:19AM 27/6/2016 ജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പാക്കും. തീര്‍ഥാടകരെ കൊണ്ടുപോകുന്ന ബസ്സുകള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം. മക്കയിലും പുണ്യ സ്ഥലങ്ങളിലുമുള്ള യാത്രക്കിടയിലെ ഓരോ ഘട്ടങ്ങളിലും െ്രെഡവര്‍മാര്‍ക്കും ഗൈഡുകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ പുതിയ നിരീക്ഷണ സംവിധാനം സഹായിക്കുമെന്ന് ഹജ്ജ് മന്ത്രാലയ ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സിംസിം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ ഹജ്ജ് മന്ത്രാലയം, ട്രാന്‍സ്‌പോര്‍ട്ടിങ് ഓഫീസ്, മുത്വവ്വഫ് സ്ഥാപനങ്ങള്‍, Read more about ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പാക്കും.[…]

ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

10:15AM 27/6/2016 തിരുവനന്തപുരം: എബിവിപി സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സര്‍ക്കാര്‍ പോളികള്‍ സംരക്ഷിക്കുക, വട്ടിയൂര്‍ക്കാവ് സിപിടിയുടെ അംഗീകാരം റദ്ദാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുക, എബിവിപിയെ അക്രമിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യുക, കേരളത്തില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്. എബിവിപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലേക്കു മാര്‍ച്ചും സംഘടിപ്പിക്കും.

ബോട്ട് മറിഞ്ഞ് നദിയില്‍ വീണ മേയറെ രക്ഷപ്പെടുത്തി

10:12AM 27/6/2016 പനാജി: നദിയിലെ പായലും കളകളും നീക്കംചെയ്യുന്ന യന്ത്രം ഘടിപ്പിച്ച ബോട്ടില്‍ കയറിയപ്പോള്‍ നദിയില്‍ വീണ പനാജി മേയറെ രക്ഷപ്പെടുത്തി. പനാജി കോര്‍പറേഷന്‍ മേയര്‍ സുരേന്ദ്ര ഫര്‍ട്ടാഡോയെയാണു രക്ഷപ്പെടുത്തിയത്. സെന്റ് ഇനസ് നദി വൃത്തിയാക്കാന്‍ എത്തിച്ച യന്ത്രത്തിന്റെ പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തകരോട് വിവരിക്കുന്നതിനിടെയാണ് ബോട്ട് മറിഞ്ഞ് മേയര്‍ നദിയില്‍ വീണത്.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂകമ്പം

10:10AM 27/6/2016 കോല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.