സ്‌പെയിന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ഇത്തവണയും ഭൂരിപക്ഷമില്ല

09:53AM 27/6/2016 മാഡ്രിഡ്: സ്‌പെയിന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായില്ലെന്ന് ഫലസൂചനകള്‍. ആറു മാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പോപ്പുലര്‍ പാര്‍ട്ടി(പിപി) കൂടുതല്‍ സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമായ 176ല്‍ എത്താന്‍ സാധിച്ചില്ല. 350 അംഗ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മരിയാനോ രജോയിയുടെ നേതൃത്വത്തിലുള്ള പോപ്പുലര്‍ പാര്‍ട്ടിക്ക് നേടാനായത് 137 സീറ്റുകളാണ്. നിലവിലെ പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടി 90 സീറ്റുകള്‍ നേടിയപ്പോള്‍ ഇടതുപാര്‍ട്ടി പോദമോസ് 71 സീറ്റുകളും സിറ്റിസണ്‍ പാര്‍ട്ടി Read more about സ്‌പെയിന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ഇത്തവണയും ഭൂരിപക്ഷമില്ല[…]

ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

09:5AM 27/6/2016 തിരുവന്തപുരം: തോന്നക്കലില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. തോന്നക്കല്‍ സ്വദേശി ശ്രീകുമാര്‍(38) ഭാര്യ ശോഭ(34), മക്കളായ വൈഗ (6) ഡാന്‍ (1) എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സദ് ഗുരുവുമായി കെ.എച്ച്.എന്‍.എ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

09:47AM 27/6/2016 സതീശന്‍ നായര്‍ ഷിക്കാഗോ: യോഗാചാര്യന്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ അനുഗ്രഹം നേടുന്നതിനും, 2017-ല്‍ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന ലോക ഹൈന്ദവസംഗമത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നതിനും കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനും യുണൈറ്റ്ഡ് നേഷന്‍സ് ആസ്ഥാനത്തെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ ചേംബറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് ഭാരതീയമായ പതജ്ഞലി സൂത്രം വിഭാവനം ചെയ്ത യോഗവിദ്യയെ ലോക ജനതയ്ക്കായി സമര്‍പ്പിച്ച് ഐക്യരാഷ്ട്ര സഭയില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു സദ്ഗുരു. Read more about സദ് ഗുരുവുമായി കെ.എച്ച്.എന്‍.എ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി[…]

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉപഗ്രഹ സംവിധാനം ഏര്‍പ്പെടുത്താന്‍ ധാരണ.

09:45AM 27/6/2016 കാഠ്മണ്ഡു: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉപഗ്രഹ സംവിധാനം ഏര്‍പ്പെടുത്താന്‍ ധാരണ. ഇന്ത്യ-നേപ്പാള്‍ ബൗണ്ടറി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തിലാണ് തീരുമാനം. അതിര്‍ത്തിയിലെ 8000ത്തിലധികം വരുന്ന പില്ലറുകളെ നാവിഗേഷന്‍ സാറ്റലൈറ്റുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. സംവിധാനത്തിനായി ബൗണ്ടറി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റമാണ് ഉപയോഗിക്കുക. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

എന്‍ജിനീയറിങ് ട്രയല്‍ അലോട്ട്മെന്‍റ് മാറ്റി

09:45 AM 27/06/2016 തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശത്തിനായുള്ള ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുന്നത് മാറ്റി. വേണ്ടത്ര വിദ്യാര്‍ഥികളില്‍നിന്ന് ഓപ്ഷന്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന ട്രയല്‍ അലോട്ട്മെന്‍റാണ് നീട്ടിയത്. ഞായറാഴ്ച വൈകീട്ട് വരെ 30000ത്തോളം പേരാണ് ഓപ്ഷന്‍ സമര്‍പ്പിച്ചത്. 55914 വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശ പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്‍റ് വൈകുന്നത് എന്‍ജിനീയറിങ് ഓപ്ഷന്‍ സമര്‍പ്പണത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍. രണ്ട് റാങ്ക് പട്ടികയിലും ഇടംപിടിച്ച വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പ്രവേശത്തിലെ സാധ്യത കൂടി നോക്കിയായിരിക്കും Read more about എന്‍ജിനീയറിങ് ട്രയല്‍ അലോട്ട്മെന്‍റ് മാറ്റി[…]

ഫ്‌ളോറല്‍ പാര്‍ക് ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ ഇന്ത്യഡേ പരേഡ് 2016

09:40AM 27/6/2016 ഫ്‌ളോറല്‍പാര്‍ക്ക്: ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ വിവിധ കലാ, സംസ്കാരിക, മത സംഘടനകളുടെ പങ്കാളിത്തത്തോടെ ആദ്യമായി ഇന്ത്യ ഡേ പരേഡ് നടത്തുന്നു. 69-മാത് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ 2016 ഓഗസ്റ്റ് മാസം 13-നു ശനിയാഴ്ച രാവിലെ 11 മുതല്‍ ആണ് ആഘോഷിക്കുക. ഹില്‍സൈഡ് അവന്യൂ 265-മത് സ്ട്രീറ്റ് മുതല്‍ 235 സ്ട്രീറ്റ് വരെ പരേഡ് നടത്തുന്ന .പരേഡില്‍ വിശിഷ്ട അതിഥികള്‍ ,ബോളിവുഡ് സിനിമാതാരങ്ങള്‍ , വിവിധ ഇന്ത്യന്‍ സംസ്കാരങ്ങള്‍ വിളിച്ചോതുന്ന ഫ്‌ളോട്ടുകള്‍, മാര്‍ച്ചിങ് ബാന്‍ഡുകള്‍, Read more about ഫ്‌ളോറല്‍ പാര്‍ക് ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ ഇന്ത്യഡേ പരേഡ് 2016[…]

കെന്റക്കി കേണല്‍ അവാര്‍ഡ് മലയാളി വൈദീകന്

09:38AM 26/6/2016 കെന്റക്കി: ലോകത്തില്‍ എവിടെയും സമാധാനത്തിന്റേയും സേവനത്തിന്റേയും അംബാസിഡര്‍മാരായിരിക്കുവാന്‍ യോഗ്യത നല്‍കുന്ന ഫെല്ലോഷിപ്പായ “ദി ഓണറബിള്‍ ഓണര്‍ ഓഫ് കെന്റക്കി കേണല്‍’ അവാര്‍ഡിന് ഫാ. ജോസഫ് (ബേബി) ഷെപ്പേര്‍ഡ് സി.എം.ഐ അര്‍ഹനായി. ഗവര്‍ണ്ണറും സ്റ്റേറ്റ് സെക്രട്ടറിയും ഒപ്പുവെയ്ക്കുന്ന കെന്റക്കിയുടെ സീല്‍ പതിഞ്ഞ ഈ അവാര്‍ഡ് മുമ്പ് ലഭിച്ചവരില്‍ പ്രമുഖര്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. തൃശൂര്‍ ജില്ലയിലെ എരനല്ലൂര്‍ ഗ്രാമത്തില്‍ ഔസേഫ്- മറിയം ദമ്പതികളുടെ Read more about കെന്റക്കി കേണല്‍ അവാര്‍ഡ് മലയാളി വൈദീകന്[…]

ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം

09:36AM 27/6/2016 അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം മത്സരിക്കുകയാണ്. തലമുറകളുടെ സംഗമവേദിയായ ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിയുന്നത് സന്തോഷമായി കാണുന്ന ബീന, അവസരോചിതവും കാലാനുസൃതവുമായ അനേകം മാറ്റങ്ങള്‍ ഫോമയില്‍ വരുത്തുവാന്‍ കഴിയുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഭൂഖണ്ഡങ്ങള്‍ക്കിപ്പുറവും വിശ്വാസത്തേയും, പാരമ്പര്യത്തേയും, മൂല്യങ്ങളേയും കൂടെക്കൂട്ടിയ അമേരിക്കന്‍ മലയാളികളായ നമ്മള്‍ അറിവിലും, നന്മയിലും, സ്‌നേഹത്തിലും സമ്പന്നരാണ്. എന്നിട്ടും നിത്യേനയെന്നോണം നമുക്കു ചുറ്റും സംഭവിക്കുന്ന പ്രശ്‌നങ്ങളും വേദനകളും നമ്മള്‍ കാണുന്നില്ല, അഥവാ കണ്ടില്ലെന്നു നടിക്കുവാനേ Read more about ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം[…]

പാസ്റ്റര്‍ വി.എ തമ്പി ഫ്‌ളോറിഡയില്‍ പ്രസംഗിക്കുന്നു

09:35AM 27/6/2016 – നിബു വെളള്ളവന്താനം ഫ്‌ളോറിഡ: ന്യൂ ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റും വേദാദ്ധ്യാപകനും കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ പാസ്റ്റര്‍ വി.എ തമ്പി ലേക്ക്‌ലാന്റ് ക്ലബ് ഹൗസ് റോഡിലു ളള്ള ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭാ ഹാളില്‍ പ്രസംഗിക്കുന്നു. ജൂലൈ 16 ശനി, 17 ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30ന് ക്രമീകരിച്ചിരിക്കുന്ന പ്രത്യേക യോഗത്തില്‍ പ്രശസ്ത ഗായകരായ മാത്യൂ ജോണ്‍, വിനു ജേക്കബ്, ജ്യോതി റോയി എന്നിവരുടെ നേത്ര്യത്വത്തില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: ബ്രദര്‍ Read more about പാസ്റ്റര്‍ വി.എ തമ്പി ഫ്‌ളോറിഡയില്‍ പ്രസംഗിക്കുന്നു[…]

കോപ ഫുട്ബാള്‍ കിരീടം ചിലിക്ക്

09:34AM 27/06/2016 ന്യൂയോര്‍ക്: കോപ അമേരിക്ക ശതാബ്ദി ഫുട്ബാള്‍ കിരീടം ചിലിക്ക്. ഷൂട്ട്ഔട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അര്‍ജന്റീനയെ തകര്‍ത്തത്. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാള്‍സ് അരാന്‍ഗ്യുസ്, ജീന്‍ ബിയാസോര്‍, ഫ്രാന്‍സിസ്‌കോ സില്‍വ എന്നിവര്‍ ഗോളുകള്‍ നേടി. ജാവിയര്‍ മസ്ച്യുരാനോ, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് ഗോളുകള്‍ നേടിയ അര്‍ജന്റീനിയന്‍ താരങ്ങള്‍. ഷൂട്ട്ഔട്ടില്‍ ആദ്യ ക്വിക്ക് എടുത്ത അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസി ഗോള്‍ പാഴാക്കി. നിശ്ചിത സമയത്തും അധിക സമയത്തും അര്‍ജന്റീനയും ചിലിയും ഗോള്‍ Read more about കോപ ഫുട്ബാള്‍ കിരീടം ചിലിക്ക്[…]