വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും പുന്നത്തുറ സംഗമവും ഷിക്കാഗോയില്‍

09:30AM 27/6/2016 ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനും പുന്നത്തുറ ഇടവകയുടെ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും, ഷിക്കാഗോയില്‍ താമസിക്കുന്ന പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും ജൂലൈ മൂന്നാംതീയതി സെന്റ് മേരീസ് പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. രാവിലെ 10 മണിക്കുള്ള തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കും, അതിനുശേഷം നടത്തപ്പെടുന്ന സ്‌നേഹവിരുന്നിലേക്കും എല്ലാ ഇടവകാംഗങ്ങളേയും ക്ഷണിച്ചുകൊള്ളുന്നു. സ്‌നേഹവിരുന്നിനുശേഷം പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ തെങ്ങനാട്ട് (847 287 5125), ജിനോ കക്കാട്ടില്‍ (847 224 3016) എന്നിവരുമായി ബന്ധപ്പെടുക.

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

09:28AM 27/6/2016 തിരുവനന്തപുരം: നാടകാചാര്യനും ലളിതസുന്ദരമായ വരികളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. മലയാളത്തിന്റെ സാംസ്‌കാരികരംഗത്ത് ഏഴു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന കാവാലത്തിന് 88 വയസ്സായിരുന്നു. കുറച്ചുനാളായി അസുഖംമൂലം കിടപ്പിലായിരുന്ന കാവാലം തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തെ ഹരിശ്രീ വീട്ടില്‍വെച്ചാണ് ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത്. ഭാര്യ: ശാരദാ മണി. പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സംസ്ഥാന ബഹുമതികളോടെ കാവാലത്ത് നടക്കും. തനത് നാടകവേദിയെ രൂപപ്പെടുത്തിയ കാവാലം Read more about കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു[…]

മികവുംള്ള കാനണ്‍ ‘EOS1D X മാര്‍ക്ക് 2’

07:00pm 25/6/2016 വിശേഷണം വേണ്ടാത്ത ജപ്പാന്‍ കമ്പനി കാനണ്‍ മുന്‍നിര കാമറയുമായി ഫോട്ടോഗ്രഫി പ്രേമികളെ കൈയിലെടുക്കാനിറങ്ങി. കാനണ്‍ EOS1D Xന്‍െറ പിന്‍ഗാമിയായ ‘കാനണ്‍ EOS1D X മാര്‍ക്ക് 2’ ആണ് അമ്പരിപ്പിക്കുന്ന വിശേഷങ്ങളുമായി ഇന്ത്യയിലത്തെിയത്. ബോഡിക്ക് മാത്രം 4,55,995 രൂപയാണ് വില. കാനണിന്‍െറ സ്വന്തം കണ്ടുപിടിത്തമായ ഓട്ടോഫോക്കസ് സിംഗിള്‍ ലെന്‍സ് റിഫ്ളക്സ് സാങ്കേതികവിദ്യയായ ഇലക്ട്രോ ഒപ്റ്റിക്കല്‍ സിസ്റ്റം (EOS) ആണ് ഇതിന്‍െറ പ്രത്യേകത. EOS1D X മാര്‍ക്ക് 2വില്‍ 61 പോയന്‍റ് ഓട്ടോ ഫോക്കസ് സിസ്റ്റവും 41 Read more about മികവുംള്ള കാനണ്‍ ‘EOS1D X മാര്‍ക്ക് 2’[…]

പൊക്കമില്ലാത്തവരുടെ ജീവിതാനുഭവം പുസ്തകരൂപത്തിലാക്കി വിപിന്‍

06:50pm 26/06/2016 ആലപ്പുഴ: പൊക്കമില്ലാത്തവരുടെ ജീവിതാനുഭവങ്ങളും സമൂഹം അവരോട് കാണിക്കുന്ന നെറികേടുകളും കുറിക്കുകൊള്ളുന്ന ഭാഷയില്‍ വിവരിക്കുകയാണ് ചേര്‍ത്തല മണപ്പുറം പടിഞ്ഞാറേ വെളിയില്‍ പി.പി. വിപിന്‍ എന്ന 31കാരന്‍. ‘തോന്ന്യാക്ഷരങ്ങള്‍’ എന്ന പേരിട്ട ഓര്‍മക്കുറിപ്പുകള്‍ വായനക്കാരുടെ ഹൃദയംകവരുന്നതാണ്. ഓള്‍ കേരള സ്മാള്‍ പീപ്ള്‍സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഈ കുഞ്ഞുമനുഷ്യന്‍ സിനിമ-സീരിയല്‍ നടന്‍ കൂടിയാണ്. ആലപ്പുഴ പ്രസ് ക്ളബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ വനിതയായ അഡ്വ. കെ.കെ. കവിത പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തത്. Read more about പൊക്കമില്ലാത്തവരുടെ ജീവിതാനുഭവം പുസ്തകരൂപത്തിലാക്കി വിപിന്‍[…]

ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ പിന്തുണ മുഖ്യമന്ത്രി

06:01pm 26/6/2016 തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട കാലം അതിക്രമിച്ചുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം മയക്കുമരുന്നടക്കമുള്ളവയ്‌ക്കെതിരെ ജനകീയ സമിതികളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും പറഞ്ഞു.

ചൈനയില്‍ ബസ് കത്തി 31 മരണം

06:00pm 26/6/2016 ബെയ്ജിംഗ്: ചൈനയില്‍ ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമര്‍ന്ന് 31 പേര്‍ മരിച്ചു. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണു സംഭവം. റോഡ് സൈഡില്‍ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായതെന്നാണു വിലയിരുത്തല്‍. ഇടിയെത്തുടര്‍ന്നുണ്ടായ ഇന്ധന ചോര്‍ച്ചയാണ് തീപിടുത്തതിനു കാരണം. 56 പേരാണു ബസിലുണ്ടായിരുന്നതെന്നാണു പ്രാഥമിക വിവരങ്ങള്‍. സംഭവത്തില്‍ പരിക്കേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിച്ചയുടന്‍ ബസിനടിയില്‍നിന്നു പുക ഉയരുകയും ക്ഷണ വേഗത്തില്‍ ബസ് കത്തിയമരുകയുമായിരുന്നുവെന്നു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

രാമക്ഷേത്രത്തിനായി നിയമം നിര്‍മിക്കണമെന്നു പ്രവീണ്‍ തൊഗാഡിയ

05:55pm 26/6/2016 പാറ്റ്‌ന: നിയമനിര്‍മാണത്തിലൂടെ മാത്രമേ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്നു വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ബിജെപി സര്‍ക്കാര്‍ ഇതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവിലൂടെയും പരസ്പര സമ്മതത്തിലൂടെയും അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം സാധ്യമല്ല. അതിനു നിയമനിര്‍മാണം മാത്രമാണു മാര്‍ഗം. മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ ഭരണത്തിനിടെ നിയമനിര്‍മാണം സാധ്യമാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു .

കോണ്‍ഗ്രസില്‍ പട; സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു

05:46pm 26/6/2016 തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ വീണ്ടും എ, ഐ ഗ്രൂപ്പുകളുടെ പടയൊരുക്കം. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായി സുധീരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനു പരാതി നല്‍കി. വിവാദ മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ കല്യാണ നിശ്ചയത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തത് തെറ്റായെന്ന സുധീരന്റെ പ്രസ്താവനയാണ് പരാതിക്കിടയാക്കിയത്. പരസ്യപ്രസ്താവന നടത്തരുതെന്ന കെപിസിസി മാര്‍ഗനിര്‍ദേശം സുധീരന്‍ ലംഘിച്ചെന്നാണ് പരാതി. സംഭവത്തില്‍ കോണ്‍ഗ്രസ് Read more about കോണ്‍ഗ്രസില്‍ പട; സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു[…]

അതിരപ്പിള്ളി പദ്ധതിയില്‍ കോണ്‍ഗ്രസ് ജനഹിതത്തിനൊപ്പം : ചെന്നിത്തല

05:46pmm 26/06/2016 അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതി വിഷയത്തില്‍ കോണ്‍ഗ്രസ് ജനഹിതത്തിനൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയെ കുറിച്ച് ജനങ്ങള്‍ നല്‍കിയ പരാതികള്‍ യു.ഡി.എഫില്‍ അറിയിക്കും. ഇതിനു ശേഷം അന്തിമ തീരുമാനമെടുക്കും. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും കോണ്‍ഗ്രസിലുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതിരപ്പിള്ളി വൈദ്യുതി പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിസൈൽ ടെക്​നോളി നിയ​ന്ത്രണ ​​സമിതിയിൽ ഇന്ത്യക്ക്​ അംഗത്വം ലഭിച്ചേക്കും

05:45pm 26/06/2016 ന്യൂഡൽഹി: ആണവ വിതരണ ​ഗ്രൂപ്പിൽ അംഗമാവാനുള്ള ശ്രമം പരാജയപ്പെ​െട്ടങ്കിലും മിസൈൽ ടെക്​നോളി നിയ​ന്ത്രണ ​​സമിതിയിൽ (എം.ടി.സി.ആർ) അംഗമാവാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട്​. അംഗത്വത്തിനുള്ള യോഗ്യതാ പത്രം വിദേശകാര്യ സെക്രട്ടറി എസ്​. ജയശങ്കർ തിങ്കളാഴ്​ച 34 അംഗ മിസൈൽ സാ​േങ്കതിക നിയന്ത്രണ സമിതിക്ക്​ കൈമാറും. ആണവ കയറ്റുമതി നിയന്ത്രിക്കുന്ന എൻ.എസ്​.ജി, എം.ടി.സി.ആർ, ആസ്​ട്രേലിയ ഗ്രൂപ്പ്​, വസനെർ കരാർ എന്നീ ​നാല്​ സമിതികളിൽ അംഗമാവാനാണ്​ ഇന്ത്യയുടെ ശ്രമം. അമേരിക്കയുമായുള്ള ആണവകരാറിന്​ പിന്നാലെയാണ്​ ആണവ സമിതികളിൽ അംഗമാവാനുള്ള ശ്രമം Read more about മിസൈൽ ടെക്​നോളി നിയ​ന്ത്രണ ​​സമിതിയിൽ ഇന്ത്യക്ക്​ അംഗത്വം ലഭിച്ചേക്കും[…]