കായിക താരങ്ങളുടെ ലക്ഷ്യം മെഡല്‍ നേടുക മാത്രം -ഇ.പി ജയരാജൻ

11:38am 23/06/2016 തിരുവനന്തപുരം: കായിക താരങ്ങളുടെ ലക്ഷ്യം മെഡല്‍ നേടുക മാത്രമായി മാറിയെന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍. കായികരംഗം ജനകീയവൽകരിക്കും. അവശരായ കായിക താരങ്ങള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും ജയരാജൻ പറഞ്ഞു. രാജ്യാന്തര ഒളിമ്പിക്സ് ദിനാചാരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം കായിക മന്ത്രി പതാക വീശി ഫ്ളാഗ് ഒാഫ് ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ കായിക മന്ത്രി എം. വിജയകുമാർ, കായിക താരം കെ.എം ബീന മോൾ അടക്കമുള്ളവർ Read more about കായിക താരങ്ങളുടെ ലക്ഷ്യം മെഡല്‍ നേടുക മാത്രം -ഇ.പി ജയരാജൻ[…]

ന്യൂയോര്‍ക്ക് ഫൊറോന പിക്‌നിക്ക് ജൂലൈ നാലിന്

11:40am 23/6/2016 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനയുടെ കീഴിലുള്ള റോക്ക്‌ലാന്റ്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെന്‍സില്‍വേനിയ, വെസ്റ്റ്‌ചെസ്റ്റര്‍ എന്നീ ക്‌നാനായ മിഷനുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഫോറോനാ പിക്‌നിക്ക് ലോംഗ്‌ഐലന്റിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ പള്ളിയില്‍ നടത്തുന്നു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി പലതരത്തില്‍പ്പെട്ട രസകരമായ മത്സരങ്ങളാണ് സംഘാടര്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. ജോസ് തറയ്ക്കലുമായോ, കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.

ഒരുമയുടെ ആഭിമുഖ്യത്തില്‍ സെമിനാറും ചര്‍ച്ചയും ജൂണ്‍ 25-ന്

11:38am 23/6/2016 ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ഒരുമയുടെ നേതൃത്വത്തില്‍ ജൂണ്‍ 25-നു ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സെമിനാര്‍ സംഘടിപ്പിക്കുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഓമന റസ്സല്‍ ആണ് പ്രഭാഷണം നടത്തുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച. അമേരിക്കയിലെ ഇന്ത്യക്കാരുടെ പുതുതലമുറ പാശ്ചാത്യസംസ്കാരമാണോ, ഭാരതീയ സംസ്കാരമാണോ നല്ലത് എന്നറിയാതെ ഇരുട്ടില്‍ തപ്പുന്നു. “ആരോഗ്യകരമായ കുടുംബ ബന്ധത്തിന് സംസ്കാരത്തിനും മതത്തിനുമുള്ള പങ്ക്’ എന്ന Read more about ഒരുമയുടെ ആഭിമുഖ്യത്തില്‍ സെമിനാറും ചര്‍ച്ചയും ജൂണ്‍ 25-ന്[…]

ചിക്കാഗോ വടംവലി: സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു

11:37am 23/6/2016 – മാത്യു തട്ടാമറ്റം ഷിക്കാഗോ: സമത്വസുന്ദരമായ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് പൊന്നോണം വീണ്ടും വരവായി. ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആവേശം തിരതല്ലുന്ന സെപ്റ്റംബര്‍ അഞ്ചാം തീയതി തിങ്കളാഴ്ച നടക്കുന്ന നാലാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെ സ്വാഗതസംഘം ഉദ്ഘാടനം ക്ലബ് ആസ്ഥാനത്ത് കൂടിയ പൊതുയോഗത്തില്‍ ബഹു മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അധ്യക്ഷനായിരുന്നു. Read more about ചിക്കാഗോ വടംവലി: സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു[…]

സോമര്‍സെറ്റ്­ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിതൃദിനാഘോഷം നടത്തി –

11:36am 23/6/2016 സെബാസ്‌ററ്യന്‍ ആന്റണി സോമര്‍സെറ്റ്: അമ്മമാരുടെ സ്‌­നേഹത്തിനും സാന്ത്വനത്തിനും പരിലാളനയ്ക്കും വാത്സല്യത്തിനും നന്ദി സൂചകമായി മദേഴ്‌­സ് ഡേ ആഘോഷിക്കുമ്പോള്‍ നമ്മെ സുരക്ഷിതത്വത്തിന്റെ തണലില്‍ ചേര്‍ത്തുവെയ്ക്കുന്ന അച്ഛന്മാരെ ആദരിക്കാനും ഒരു ദിനം മാറ്റിവെച്ചു. അതാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്‌­സ് ഡേയായി ലോകം ആചരിക്കുന്നത്. ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്­ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിതൃദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇടവകയിലെ മരിയന്‍ മതേഴ്‌സും, യുവജനങ്ങളും ചേര്‍ന്ന് ആഘോഷപരിപാടികള്‍ക്ക്­ നേതൃത്വം നല്‍കി. ജൂണ്‍ Read more about സോമര്‍സെറ്റ്­ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിതൃദിനാഘോഷം നടത്തി –[…]

ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം

11:35am 23/6/2016 ന്യൂദല്‍ഹി;മൂലധന സമാഗ്രികളുടെ നിര്‍മ്മാണത്തില്‍ സാങ്കേതികവിദ്യലഭ്യമാക്കുന്നതിന് ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 ന് ജര്‍മ്മനിയില്‍ നടന്ന വ്യവസായ പ്രദര്‍ശനത്തില്‍ വച്ചാണ് ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.ഇത്പ്രകാരം ജര്‍മ്മനിയിലെ പ്രമുഖവ്യവസായഗവേഷണസ്ഥാപനമായ സ്റ്റീന്‍ബീസ് ജിഎംബിഎച്ച്ആയിരിക്കും നിര്‍മ്മാണ മേഖലയിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സാങ്കേതികവിദ്യ പ്രദാനം ചെയ്യുക. ഇന്ത്യയുടെ മൂലധന സാമഗ്രിമേഖലയില്‍ വ്യാവസായിക സാങ്കേതികവിദ്യലഭ്യമാക്കുന്നതിലുള്ള ഒരു ചട്ടക്കൂടാണ് ഈ ധാരണാപത്രം. വിവിധ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കു ംഇതിന്റെ Read more about ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം[…]

അന്ത്യോഖ്യന്‍ പാത്രിയാക്കീസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് ബാവ അപലപിച്ചു

11:34am 23/6/2016 – രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം കരീം ദ്വീതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് നേരെ ജന്മ നാട്ടില്‍ നടന്ന ചാവേറാക്രമണത്തെ, ഭാരത കാത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സി.ബി.സി.ഐ) പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ ശക്തമായി അപലപിച്ചു. രാജ്യത്തെ ക്രൈസ്തവരുടെയും, മറ്റ് ന്യൂനപക്ഷങ്ങളുടയും മതപരമായ അവകാശങ്ങള്‍ നടപ്പിലാക്കുവാന്‍ അധികാരികള്‍ ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നും, ഭീകരതയ്‌ക്കെതിരെ Read more about അന്ത്യോഖ്യന്‍ പാത്രിയാക്കീസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് ബാവ അപലപിച്ചു[…]

ഉല്ലാസയാത്രക്കിടെ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങി മരിച്ചു

11:33am 23/6/2016 പി.പി.ചെറിയാന്‍ അരിസോണ: ജൂണ്‍ 19 ഞായറാഴ്ച ഉണ്ടായ രണ്ടു വ്യത്യസ്ഥ സംഭവങ്ങളില്‍ പി.നരേഷ്(24), നംബൂരി സിദ്ധാര്‍ത്ഥ(25) എന്നീ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു. അരിസോണയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ജീവനക്കാരനായ സിദ്ധാര്‍ത്ഥ കൂട്ടുക്കാരുമൊത്ത് വെള്ളച്ചാട്ടത്തിന് സമീപം പിക്‌നിക്ക് നടത്തിക്കൊണ്ടിരിക്കെ അബന്ധത്തില്‍ കാല്‍വഴുതി താഴേക്ക് പതിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ ഓടിയെത്തി സിദ്ധാര്‍ത്ഥയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സിദ്ധാര്‍ത്ഥ അഞ്ചുവര്‍ഷം മുമ്പാണ് യൂണിവേഴ്‌സിറ്റി അരിസോണയില്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും എത്തിചേര്‍ന്നത്. പഠനം പൂര്‍ത്തിയാക്കി റ്റാറ്റ Read more about ഉല്ലാസയാത്രക്കിടെ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങി മരിച്ചു[…]

ഡാലസില്‍ ഇരട്ട സഹോദരിമാര്‍ വെടിയേറ്റു മരിച്ചു

11:31am 23/6/2016 – പി. പി. ചെറി­യാന്‍ മക്കിനി(ഡാലസ്) : വിവാഹ മോചനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കെല്ലി ബിഗം (50) ഭാര്യ കേരനേയും ഇരട്ട സഹോദരി കാത്തി ബൂബറിനേയും വെടിവച്ചു കൊലപ്പെടുത്തി. ഇരുവരുടേയും 49–ാം ജന്മദിനം ഏപ്രിലിലായിരുന്നു ആഘോഷിച്ചത്. തിങ്കളാഴ്ച ജൂണ്‍ 20 നായിരുന്നു സംഭവം. കഴിഞ്ഞ ആറു മാസമായി ദമ്പതികള്‍ തമ്മില്‍ പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച ഭാര്യയും മകളും താമസിച്ചിരുന്ന വീട്ടില്‍ നിന്നും ചില സാധനങ്ങള്‍ എടുക്കുന്നതിനാണ് കെല്ലി എത്തിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അരയില്‍ Read more about ഡാലസില്‍ ഇരട്ട സഹോദരിമാര്‍ വെടിയേറ്റു മരിച്ചു[…]

ടര്‍ബന്‍ ധരിച്ച് ആദ്യപോലീസ് ഉദ്യോഗസ്ഥന്‍ സത്യപ്രതിജ്ഞ ചെയ്തു

11:30am 23/6/2016 പി.പി.ചെറിയാന്‍ മൊഡസ്റ്റൊ(കാലിഫോര്‍ണിയാ): സിക്ക് മതാചാരപ്രകാരം ടര്‍ബന്‍ ധരിച്ചും, താടി വളര്‍ത്തിയും പോലീസ് ഉദ്യോസ്ഥനായി സത്യപ്രതിജ്ഞ ചെയ്യുക എന്ന ചരിത്രസംഭവത്തിന് മൊഡസ്റ്റൊ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആദ്യമായി സാക്ഷ്യം വഹിച്ചു. ക്ലീന്‍ ഷേവ് ചെയ്ത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുക എന്ന പതിവ് സിക്ക് വംശജനായ വരിന്ദര്‍ കുന്‍കുനിന്റെ(Varinder Khun Khun) സത്യപ്രതിജ്ഞാ ചടങ്ങോടെ ആദ്യമായാണ് തിരുത്തികുറിക്കപ്പെട്ടത്. ഇന്ത്യയില്‍ ജനിച്ച് നാപ പോലീസ് അക്കാദമിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത മുപ്പത്തിമൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഇരുപത്തിയെട്ടുക്കാരനായ വരിന്ദര്‍. ‘ടര്‍ബന്‍ Read more about ടര്‍ബന്‍ ധരിച്ച് ആദ്യപോലീസ് ഉദ്യോഗസ്ഥന്‍ സത്യപ്രതിജ്ഞ ചെയ്തു[…]