സ്വര്‍ണ വില കുറഞ്ഞു

01:06am 22/6/2016 കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ താഴ്ന്ന് 21,920 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

പി.എസ്.എല്‍.വി സി34ന്റെ വിക്ഷേപണം വിജയകരം

01:05am 22/6/2016 ബംഗളൂരു: 20 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി34ന്റെ ചരിത്ര വിക്ഷേപണം വിജയകരം. രാവിലെ 9.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് പി.എസ്.എല്‍.വി സി34 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശ വാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്‌ളിന്റെ (പി.എസ്.എല്‍.വി) 36 ദൗത്യം കൂടിയാണിത്. 505 കിലോമീറ്റര്‍ അകലെ ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും വിക്ഷേപിക്കുക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ Read more about പി.എസ്.എല്‍.വി സി34ന്റെ വിക്ഷേപണം വിജയകരം[…]

ഉത്തരകൊറിയന്‍ മധ്യദൂര മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു

01:04am 22/6/2016 സിയൂള്‍: ഉത്തരകൊറിയ നടത്തിയ മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. വിക്ഷേപണം നടന്ന് നിമിഷങ്ങള്‍ക്കകം പൊട്ടിത്തകരുകയായിരുന്നു എന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയാറായില്ല. അതേസമയം, ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സൈന്യത്തിനു ജപ്പാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജപ്പാന്‍ അതിര്‍ത്തിയില്‍ കടക്കുന്ന മിസൈലുകളും റോക്കറ്റുകളും ഉടനടി വെടിവച്ചിടാനാണു സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നത്. മേയില്‍ ഉത്തരകൊറിയ നടത്തിയ മുസുദാന്‍ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടിരുന്നു. ഇതിനകം Read more about ഉത്തരകൊറിയന്‍ മധ്യദൂര മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു[…]

മഴയിലും ഇടിമിന്നലിലും ബിഹാറിൽ 48 മരണം; കനത്ത നാശനഷ്ടം

01:00 PM 22/06/2016 പറ്റ്ന: കനത്ത മഴയിലും ഇടിമിന്നലിലും ആലിപ്പഴ വർഷത്തിലും പെട്ട് ബിഹാറിൽ 48 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയിൽ കൃഷിയടക്കം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബിഹാറിലെ വടക്കുകിഴക്കൻ ജില്ലകളിലുണ്ടായ മഴയിൽ 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. മധേപുര, കത്യാർ, സഹർസ, മധുബനി, ദർബഗ, സമസ്തിപുർ, ഭഗൽപുർ എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പുർണിയ ജില്ലയിൽ 65-70 കിലോമീറ്റർ വേഗതയിലാണ് കാറ്റ് Read more about മഴയിലും ഇടിമിന്നലിലും ബിഹാറിൽ 48 മരണം; കനത്ത നാശനഷ്ടം[…]

വിജയ് മല്യ ബയര്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

01:00am 22/6/2016 ലണ്ടന്‍: ബയര്‍ ക്രോപ് സയന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം വിജയ് മല്യ ഒഴിഞ്ഞു. 2004 ലാണ് മല്യ ചെയര്‍മാനായത്. മല്യയുടെ രാജിക്കത്ത് സ്വീകരിച്ചതായി കമ്പനി അറിയിച്ചു. അടുത്ത ബോര്‍ഡ് യോഗത്തില്‍ പുതിയ ചെയര്‍മാനെ നിയമിക്കും. കൃഷി, ആരോഗ്യസംരക്ഷണം, ജൈവശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനിയാണ് ബയര്‍. ഇന്ത്യയില്‍ വിള സംരക്ഷണ വ്യവസായമാണ് നടത്തുന്നത്. ബാങ്കുകളില്‍നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്.

റാഗിങ്: രണ്ട് മലയാളി വിദ്യാർഥിനികൾക്കെതിരെ കേസ്

12 :58pm 22/06/2016 കോഴിക്കോട്: കർണാടകയിലെ സ്വകാര്യ കോളജിലെ നഴ്സിങ് വിദ്യാർഥിനി എടപ്പാൾ സ്വദേശി അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ മലയാളികളായ രണ്ട് വിദ്യാർഥിനികൾക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര എന്നിവർക്കെതിരെയാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനും റാഗിങ് ആക്ട് അടിസ്ഥാനത്തിലും പട്ടികജാതി-വർഗ നിയമ പ്രകാരവുമാണ് കേസെടുത്തത്. തുടർനടപടികൾക്കായി കേസ് കർണാടകയിലെ കൽബുറഗി പൊലീസിന് കൈമാറും. മേയ് ഒമ്പതിനു രാത്രിയാണ് സംഭവം നടന്നത്. ബി.എസ്.സി നഴ്സിങ് Read more about റാഗിങ്: രണ്ട് മലയാളി വിദ്യാർഥിനികൾക്കെതിരെ കേസ്[…]

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവയ്ക്കും

12:55PM 22/6/2016 തിരുവനന്തപുരം: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഇന്നു രാജി വയ്ക്കും. തലസ്ഥാനത്ത് ഇന്നു ചേരുന്ന സ്‌പോര്‍ട് കൗണ്‍സിലിന്റെ നിര്‍ണായക യോഗത്തിനു ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. അഞ്ജുതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. തുടക്കത്തില്‍ ലഭിച്ച സഹകരണം പിന്നീട് ലഭിച്ചില്ല. ലോക വേദികളിലെ തന്റെ അനുഭവസമ്പത്ത് കേരളത്തിന്റെ കായിക ലോകത്തിനു മുതല്‍കൂട്ടാകട്ടെയെന്നു വിചാരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് Read more about സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവയ്ക്കും[…]

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ലൈംഗിക വൈകൃതത്തിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

11:34 AM 22/06/2016 കൊച്ചി: പെരുമ്പാവൂരിനടുത്ത് ഒരു വീട്ടില്‍ ആടിനെ ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചതായി അറിയുന്നു. തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തേക്കാണ് കസ്റ്റഡി. 30ന് വൈകുന്നേരം 4.30ന് പ്രതിയെ വീണ്ടും ഹാജരാക്കണം. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും മറ്റുമായി ആലുവ പൊലീസ് ക്ളബിലേക്ക് കൊണ്ടുപോയി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. പ്രതിയെ ഹാജരാക്കുന്നതറിഞ്ഞ് വന്‍ ജനാവലി കോടതി പരിസരത്തെ റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇവരെ Read more about ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ലൈംഗിക വൈകൃതത്തിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.[…]

പി.എസ്.സി റാങ്ക് പട്ടികകള്‍ ആറുമാസത്തേക്ക് കൂടി നീട്ടാന്‍ ശിപാര്‍ശ

11:30 AM 22/06/2016 തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടണമെന്ന് മന്ത്രിസഭ പി.എസ്.സിയോട് ശിപാര്‍ശ ചെയ്യും. ജൂണ്‍ 30 ന് അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടണമെന്ന് ആവശ്യപ്പെടുക. മന്ത്രിസഭാ യോഗത്തിലാണ് ഇതരു സംബന്ധിച്ച തീരുമാനമുണ്ടായത്. ഗവര്‍ണറുടെ നയപ്രഖ്യാപനരേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

അർജന്‍റീന ഫൈനലിൽ; മെസിക്ക് റെക്കോർഡ്

07:45 AM 22/06/2016 ഹൂസ്റ്റൺ: കോപ അമേരിക്ക ആദ്യ സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരായ അമേരിക്കയെ തോൽപിച്ച് അർജന്‍റീന ഫൈനലിൽ. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അമേരിക്കയെ തകർത്തത്. സൂപ്പർ താരം ലയണൽ മെസിയുടെ റെക്കോർഡ് ഗോൾ നേട്ടത്തിനും സെമി ഫൈനൽ മത്സരം നടന്ന ഹൂസ്റ്റണിലെ വേദി സാക്ഷിയായി. മെസിക്ക് പുറമെ ഗോൻസാലെ ഹിഗ്വുവെ രണ്ടും എക്യുവൽ ലെവസി ഒരു ഗോളും നേടി. അർജന്‍റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് സൂപ്പർ താരം ലയണൽ Read more about അർജന്‍റീന ഫൈനലിൽ; മെസിക്ക് റെക്കോർഡ്[…]