ഹൈദരാബാദില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

11:46am 27/7/2016 ഹൈദരാബാദ്: ഹൈദരാബാദില്‍ ശക്തമായ മഴയില്‍ പഴക്കംചെന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷിവാജിനഗറിലായിരുന്നു സംഭവം. കെട്ടിടത്തില്‍ ഇലക്‌ട്രോണിക് കടനടത്തുന്ന ഗോപാല്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യു.എസ് പ്രസിഡന്‍റ്: ഹിലരി ഡെമോക്രാറ്റിക് സ്ഥാനാർഥി

11:43am 27/07/2016 ഫിലാഡെൽഫിയ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായി ഹിലരി ക്ലിന്‍റനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും സെനറ്ററുമായ ബേണി സാൻഡേഴ്സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്. ഫിലാഡെൽഫിയയിലെ വെൽസ് ഫാർഗോ സെന്‍ററിൽ നടന്ന ഡെമോക്രാറ്റിക് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റാകും ഹിലരി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കിൽ വിവിധ പ്രൈമറികളിൽ നിന്ന് 2220 പേരുടെയും ളും 591 സൂപ്പർ പ്രതിനിധികളും ഉൾപ്പെടെ 2811 Read more about യു.എസ് പ്രസിഡന്‍റ്: ഹിലരി ഡെമോക്രാറ്റിക് സ്ഥാനാർഥി[…]

ആവേശം വാനോളമുയര്‍ന്നു; ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി

11:35am 27/7/2016 ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആറാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി. അവസാന നിമിഷം വരെ അത്യന്തം വാശിയേറിയ മത്സരം കാഴ്ച വെച്ച കളിയില്‍ ചിക്കാഗോ മാര്‍ത്തോമാ ടീമിനെ പരാജയപ്പെടുത്തിയാണ് ക്‌നാനായ ടീം ഈ നേട്ടം കൈവരിച്ചത്. ജൂലൈ 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലെ ഫെല്‍ഡ്മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ വിവിധ എക്യൂമെനിക്കല്‍ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഒമ്പത് Read more about ആവേശം വാനോളമുയര്‍ന്നു; ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി[…]

സ്വാമി ഉദിത് ചൈതന്യ നായര്‍ സംഗമത്തില്‍ പങ്കെടുക്കുന്നു

11:34am 27/7/2016 സതീശന്‍ നായര്‍ ചിക്കാഗോ: ഓഗസ്റ്റ് 12,13,14 തീയതികളില്‍ ഹൂസ്റ്റണിലെ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ, ഹൂസ്റ്റണ്‍) വച്ചു നടക്കുന്ന ദേശീയ നായര്‍ മഹാസംഗമത്തില്‍ സ്വാമി ഉദിത് ചൈതന്യജിയും പങ്കെടുക്കുന്നതാണ്. ഭാഗവതം വില്ലേജ് എന്ന എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധിപനും ലോകമെമ്പാടും നാരായണീയവും, ഭവത്ഗീതായജ്ഞവും, രാമായണയജ്ഞവും നടത്തി മനുഷ്യനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആചാര്യനാണ് സ്വാമി ഉദിത് ചൈതന്യജി. അദ്ദേഹത്തിന്റെ ആത്മീയ പ്രഭാഷണവും തത്വവചനങ്ങളും എന്തുകൊണ്ടും നായര്‍ മഹാസംഗമത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. സാംസ്കാരികതയും ആത്മീയതയും വിളിച്ചോതുന്ന ഈ നായര്‍ Read more about സ്വാമി ഉദിത് ചൈതന്യ നായര്‍ സംഗമത്തില്‍ പങ്കെടുക്കുന്നു[…]

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് ഡാംവുഡ് പാര്‍ക്കില്‍ നടന്നു

സതീശന്‍ നായര്‍ 11:34am 27/7/2016 ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്‌നിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഡാംവുഡ് പാര്‍ക്കില്‍ വച്ചു നടന്നു. പ്രസിഡന്റ് വിജി എസ്. നായര്‍ പിക്‌നിക്കിന് എത്തിയ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും, യു.ഡി.എഫ് പത്തനംതിട്ട ഡിസ്ട്രിക്ട് ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസ് പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കായിക മത്സരങ്ങള്‍ സതീശന്‍ നായരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബര്‍ 24-നു നടക്കുന്ന അസോസിയേഷന്റെ Read more about മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് ഡാംവുഡ് പാര്‍ക്കില്‍ നടന്നു[…]

ഡോ.ഓമന ഗംഗാധരന്റെ -അരയാലിന്റെ ഇലകള്‍- മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്.

അപ്പച്ചന്‍ കണ്ണന്‍ചിറ 11:32am 27/7/2016 ലണ്ടന്‍: ആയിരം ശിവരാത്രികള്‍,ആരും അല്ലാത്ത ഒരാള്‍,ഇലപൊഴിയും കാലം തുടങ്ങി മികവുറ്റ ഇരുപതോളം നോവലുകലുകളും,നിരവധി ചെറുകഥകളും,ഏതാനും കവിതകളും മലയാള ഭാഷക്ക് തന്റെ ശക്തമായ തൂലികയിലൂടെ സമ്മാനിച്ച ഡോ.ഓമന ഗംഗാധരന്‍ മറ്റൊരു കരുത്തുറ്റ നോവലിന് പിറവി നല്‍കിക്കൊണ്ട് മലയാള സാഹിത്യ രംഗത്തു വീണ്ടും ശ്രദ്ധേയയാകുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന പേരില്‍ തന്റെ നോവല്‍ സിനിമയായി ആസ്വാദകര്‍ നെഞ്ചിലേറ്റുകയും, അതിലെ ഒഎന്‍വി സാറിന്റെ ‘നെറ്റിയില്‍ ചിറകുള്ള സ്വര്‍ണ്ണ നിറമുള്ള..’ എന്നു തുടങ്ങുന്ന ഗാനം ദേശീയ Read more about ഡോ.ഓമന ഗംഗാധരന്റെ -അരയാലിന്റെ ഇലകള്‍- മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്.[…]

ജര്‍മനിയില്‍ രോഗി ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി

11:30am 27/7/2016 ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ രോഗി ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ബെര്‍ലിനിലെ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ ആശുപത്രിയിലായിരുന്ന സംഭവം. ആശുപത്രിയിലെ നാലാം നിലയിലെ എല്ലുരോഗ വിഭാഗത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും പ്രതി ജീവനൊടുക്കിയിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ് ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ കാരണം വ്യക്തമല്ല. ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

തോമസ്കുട്ടി തോമസിന്റെ (രാജന്‍-­ 68) സംസ്­കാരം ജൂലൈ 29 -ന്

11:28am 27/7/2016 എബി മക്കപ്പുഴ പൊതു ദര്‍ശനം: ജൂലൈ 28 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മാണി വരെ ഡാലസ് സെന്റ് പോള്‌സ്ത മാര്‌ത്തോൈമാ പള്ളിയില്‍ ശവസംസ്­കാരം: ജൂലൈ 29 വെള്ളിയാഴ്ച 10 മണിക്ക് ലയ്ക്ക് ജൂണ്‍ ലൗറേല്‍ ഓക്‌സ് ഫ്യൂണറല്‍ ഹോം സെമറ്റെറിയില്‍ ഡാലസ്: ജൂലൈ 23 ശനിയാഴ്ച നിര്യാതനായ റാന്നി മന്ദിരംപടി ഈട്ടിക്കാലയില്‍ പരേതനായ തോമസിന്റെയും പരേതയായ അന്നാമ്മയുടെയും മകന്‍ തോമസ്കുട്ടി തോമസിന്റെ (രാജന്‍­- 68) ശവസംസ്­കാരം ജൂലൈ 29 വെള്ളിയാഴ്ച Read more about തോമസ്കുട്ടി തോമസിന്റെ (രാജന്‍-­ 68) സംസ്­കാരം ജൂലൈ 29 -ന്[…]

ആചാരമാണെന്നു കരുതി ജെല്ലിക്കെട്ടിന് അനുമതി നല്‍കാനാവുമോയെന്നു സുപ്രീം കോടതി

01.47 AM 27-07-2016 നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണെന്നു കരുതി ജെല്ലിക്കെട്ടും ബാലവിവാഹവുമൊക്കെ നടത്താന്‍ അനുമതി നല്‍കാനാവുമോയെന്നു സുപ്രീം കോടതി. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമര്‍ശം. ഹര്‍ജി പരിഗണിക്കുന്നത് ഉയര്‍ന്ന ബെഞ്ചിനു വിടണമെന്നു തമിഴ്‌നാട് ആവശ്യപ്പെട്ടെങ്കിലും കോടതി തീരുമാനമെടുത്തില്ല. ജെല്ലിക്കെട്ടിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും അതുകൊണ്ടു തന്നെ അതിന് അനുമതി നല്‍കണമെന്നുമുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ വാദത്തെയാണ് സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യയില്‍ 12 വയസ് മാത്രം Read more about ആചാരമാണെന്നു കരുതി ജെല്ലിക്കെട്ടിന് അനുമതി നല്‍കാനാവുമോയെന്നു സുപ്രീം കോടതി[…]

എസ്ബിടിക്ക് 743 കോടി രൂപ നഷ്ടം

01.43 AM 27-07-2016 എസ്ബിടിക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 743 കോടി രൂപ നഷ്ടം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ പ്രവര്‍ത്തനഫലം ബാങ്ക് പുറത്തുവിട്ടു. കിട്ടാക്കടത്തിനുള്ള നീക്കിയിരുപ്പ് കൂടിയതാണു നഷ്ടത്തിനു കാരണം. 1170 കോടി രൂപയാണ് ഈയിനത്തില്‍ നീക്കിവച്ചിരിക്കുന്നത്. മുന്‍ പാദത്തില്‍ ഇത് 533 കോടി രൂപ ആയിരുന്നു. ബാങ്കുകളുടെ കിട്ടാക്കടം കൂടി ബാലന്‍സ് ഷീറ്റില്‍ കാണിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്, നഷ്ടത്തിന്റെ കണക്ക് പെരുകിയത്.