കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടം കടലില്‍ കണ്‌ടെത്തിയെന്ന് സൂചന

06:58pm 23/7/2016 ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനയുടെ എഎന്‍-32 യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്‌ടെത്തിയെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്നും 150 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലില്‍ ലോഹ വസ്തുക്കളുടെ അംശം ഒഴുകി നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതു വിമാനത്തിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിന് വേണ്ടി വിപുലമായ തെരച്ചില്‍ തുടരുകയാണ്. നാവികസേനയും വ്യോമസേനയും തെരച്ചിലിന് രംഗത്തുണ്ട്. ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലേക്കു 29 സൈനിക ഉദ്യോഗസ്ഥരുമായി പുറപ്പെട്ട വ്യോമസേനയുടെ എഎന്‍-32 Read more about കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടം കടലില്‍ കണ്‌ടെത്തിയെന്ന് സൂചന[…]

ഗാന്ധിവധം: രാഹുല്‍ ഗാന്ധിയെ പിന്തുണച്ചു ഹിന്ദുമഹാസഭ

06:55pm 23/7/2016 മീററ്റ്: മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ യാതൊരു തെറ്റുമില്ലെന്നു ഹിന്ദുമഹാസഭ. ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുമായി ബന്ധമില്ലെന്ന ആര്‍എസ്എസിന്റെ നിലപാട് ശരിയല്ലെന്നു ഹിന്ദുമഹാസഭ ദേശീയ ആധ്യക്ഷന്‍ പ്രകാശ് കൗശിക് പറഞ്ഞു. ഗാന്ധിയെ വധിക്കണം എന്ന തീരുമാനത്തില്‍ തങ്ങളും ആര്‍എസ്എസും ഒറ്റക്കെട്ടായിരുന്നു. ഗോഡ്‌സെയ്ക്കു ഞങ്ങളുമായി ബന്ധമുണ്്ടായിരുന്നു എന്നു സമ്മതിക്കുന്നതില്‍ മടിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദപരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നു രാഹുല്‍ ഗാന്ധി നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണു Read more about ഗാന്ധിവധം: രാഹുല്‍ ഗാന്ധിയെ പിന്തുണച്ചു ഹിന്ദുമഹാസഭ[…]

വിമാനം കാണാതായ സംഭവത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് താംമ്പരം എയര്‍ ബേസ് സന്ദര്‍ശിക്കും.

06:49 AM 23/07/2016 ചെന്നൈ: ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് 29 പേരുമായി പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായ സംഭവത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് താംമ്പരം എയര്‍ ബേസ് സന്ദര്‍ശിക്കും. എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രഹയുമായി പരീക്കര്‍ കൂടിക്കാഴ്ച നടത്തും. വിമാനത്തിനായി വ്യോമസേനയും നാവികസേനയും തീരരക്ഷാ സേനയും സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളും സന്നാഹങ്ങളും പ്രതിരോധ മന്ത്രി വിലയിരുത്തും. 13 നാവികസേന, തീരരക്ഷാ സേനാ കപ്പലുകളും ഒരു മുങ്ങികപ്പലും എട്ട് വിമാനങ്ങളും ബംഗാള്‍ Read more about വിമാനം കാണാതായ സംഭവത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് താംമ്പരം എയര്‍ ബേസ് സന്ദര്‍ശിക്കും.[…]

കാബൂളിൽ ചാവേർ സ്​​ഫോടനം; ഐ.എസ്​ ഉത്തരവാദിത്തമേറ്റു

06:48 PM 23/07/2016 കാബൂൾ: അഫ്​ഗാനിസ്​ഥാനിലെ കാബൂളിൽ ഹസാരാ വിഭാഗത്തി​െൻറ പ്രകടനത്തിന്​ നേരെയുണ്ടായ മൂന്ന്​ ചാവേർ സ്​ഫോടനത്തിൽ 61 പേർ മരണപ്പെട്ടു. 207 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്. കാബൂളിൽ ദേ മസാങ്​ സർക്കിളിൽ തടിച്ചു കൂടിയ നൂറു കണക്കിനാളുകൾക്കിടയിലാണ്​ ഇരട്ട സ്​ഫോടനമുണ്ടായത്​. പരിക്കേറ്റവരെ ഇസ്​തിഖ്​ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കു​കയാണെന്ന്​ ആരോഗ്യ മന്ത്രാലയ വക്​താവ്​ മുഹമദ്​ ഇസ്​മാഇൗൽ കവൂസി അറിയിച്ചത്​. അഫ്​ഗാൻ ജനസംഖ്യയുടെ 9 ശതമാനം മാത്രം വരുന്ന​ ഹസാരെ സമുദായം ശിയാവിഭാഗത്തിൽ രാജ്യ​ത്തെ മൂന്നാ​മത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാവുമാണ്​. Read more about കാബൂളിൽ ചാവേർ സ്​​ഫോടനം; ഐ.എസ്​ ഉത്തരവാദിത്തമേറ്റു[…]

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ഇന്ത്യ പ്രതിനിധിസംഘത്തെ അയയ്ക്കും

06:47pm 23/7/2016 ന്യൂഡല്‍ഹി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രസ്താവിച്ചു. സെപ്റ്റംബര്‍ നാലിനു റോമിലാണ് ചടങ്ങ് നടക്കുന്നത്. രാജ്യത്തിന്റെ അഭിമാനമായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ഇന്ത്യ ഔദ്യോഗിക സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ചു പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. തോമസ് എംപി പരാമര്‍ശിച്ചപ്പോഴാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. റോമില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട ചടങ്ങുകളിലും ഇന്ത്യയില്‍നിന്ന് ഉന്നത ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കാറുണെ്ടന്ന് Read more about മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ഇന്ത്യ പ്രതിനിധിസംഘത്തെ അയയ്ക്കും[…]

തുർക്കിയിൽ 300 സുരക്ഷാ ഉ​ദ്യോഗസ്​ഥർക്ക്​ അറസ്​റ്റ്​ വാറൻറ്​; 1000 സ്വകാര്യ സ്​കൂൾ അടച്ചു പൂട്ടും

06:47 PM 23/07/2016 ഇസ്​തംബൂൾ: തുർക്കിയിൽ പ്രസിഡൻറി​െൻറ സുരക്ഷാ ചുമതല വഹിക്കുന്ന 300 ​ഉദ്യോഗസ്​ഥർക്ക്​ അറസ്​റ്റ്​ വാറൻറ്​. സി.എൻ.എൻ തുർക്​ ചാനലാണ്​ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. നേരത്തെ 283 സുരക്ഷാ ഉ​േദ്യാസ്​ഥർ​ അറസ്​റ്റിലായിരുന്നു. അതേസമയം അട്ടിമറിക്കാരുമായി ബന്ധമ​ുണ്ടെന്ന്​ സംശയിക്കുന്ന 1000 സ്വകാര്യ സ്​കൂൾ അധികൃതർ അടച്ച്​ പൂട്ടാനൊരുങ്ങുന്നു. രാജ്യത്തെ 10000 പേരുടെ പാസ്​പോർട്ടുകളും റദ്ദ്​ ചെയ്​തിട്ടുണ്ട്​. രാജ്യവാപകമായി നടന്ന ​അന്വേഷണത്തിൽ ഇതുവരെ 44000ൽ അധികം സർക്കാർ ജീവനക്കാരെ സസ്​പെൻറ്​ ഒൗദ്യോഗിക മാധ്യമമായ അനദോലു ഏജൻസി നൽകുന്ന റിപ്പോർട്ട്​. Read more about തുർക്കിയിൽ 300 സുരക്ഷാ ഉ​ദ്യോഗസ്​ഥർക്ക്​ അറസ്​റ്റ്​ വാറൻറ്​; 1000 സ്വകാര്യ സ്​കൂൾ അടച്ചു പൂട്ടും[…]

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസന്‍ ചുമതലയേറ്റു

06:44 PM 23/07/2016 തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അത് ലറ്റ് മേഴ്സികുട്ടനാണ് വൈസ് പ്രസിഡന്‍റായി നിയമിക്കപ്പെട്ടിരിക്കുന്നത്. ടി.പി ദാസന്‍റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ചുമതലയേറ്റു. കായിക താരങ്ങളായ കെ.സി ലേഖ (ബോക്സിങ്), ജോര്‍ജ് തോമസ് (ബാഡ്മിന്‍ണ്‍), എം.ആര്‍ രഞ്ജിത് (അമ്പെയ്ത്ത്), ഒ.കെ. വിനീഷ്, ഡി. വിജയകുമാര്‍ (കനോയിങ്), എസ്. രാജീവ് (നീന്തല്‍), ഐ.ടി മനോജ് എന്നിവരാണ് മറ്റംഗങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലാണ് നല്ലതെന്ന് ടി.പി ദാസന്‍ മാധ്യമങ്ങളോട് Read more about സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസന്‍ ചുമതലയേറ്റു[…]

അരിസോണയില്‍ ബൈബിള്‍ നാടകം അരങ്ങേറി

ജോയിച്ചന്‍ പുതുക്കുളം അരിസോണ: ബൈബിളിലെ പഴയ നിയമ പുസ്തകത്തിലെ ജോസഫിന്റെ ജീവിത ചരിത്രം ആസ്പദമാക്കി സംഗീത നാടക ശില്പം ആരിസോണയിലെ ഡ്രീം സിറ്റി ചര്‍ച്ചില്‍ അരങ്ങേറി . രണ്ടു മണിക്കൂര്‍ വിശ്വാസികളെ ആനന്ദ സാഗരത്തിലാറാടിക്കുന്ന ഇതിന്റെ ഡയറക്ടര്‍ പാസ്റ്റര്‍ മാര്‍ക് സ്‌റ്റോഡാല്‍ഡ് ആണ്. ജോസഫിനെയും ജീവിതത്തെയും സംഗീതത്തിലൂടെ റേച്ചല്‍ വരച്ചു കാണിക്കുമ്പോള്‍ , അതി മനോഹരമായ കോറിയോഗ്രാഫിയിലൂടെ കാതലീന്‍ ബ്രേസ് കാണികളെ ഈജിപ്തിലെത്തിക്കുന്നു . ഒന്നര മണിക്കൂര്‍ നീണ്ട ഈ സംഗീത ശില്പം എല്ലാവരുടെയും പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ Read more about അരിസോണയില്‍ ബൈബിള്‍ നാടകം അരങ്ങേറി[…]

കുഴല്‍ കിണറില്‍ വീണ്​ മൂന്ന്​ വയസുകാരൻ മരിച്ചു

06:453 PM 23/07/2016 ഗ്വാളിയാര്‍: ഗ്വാളിയാറിലെ സുല്‍ത്താന്‍പൂര്‍ ഖേരിയ ഗ്രാമത്തില്‍ കുഴല്‍ കിണറില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കുട്ടിയെ ആദ്യം അത്ഭുതകരമായി രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അതീവ ഗുരുതര നിലയിലായ കുട്ടിയെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവി പച്ചൗരി എന്ന മൂന്ന് വയസുകാരനാണ് കുഴല്‍ കിണറിലേക്ക് തെന്നി വീണത്. 200 അടി താഴ്ച്ചയായിരുന്നു കുഴല്‍ കിണറിന്‍െറ ആഴം. സുല്‍ത്താന്‍പൂര്‍ ഖേരിയ ഗ്രാമത്തില്‍ മുത്തശ്ശിയോടൊപ്പം വൈകുന്നേരം വീട്ടിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു അപകടം. Read more about കുഴല്‍ കിണറില്‍ വീണ്​ മൂന്ന്​ വയസുകാരൻ മരിച്ചു[…]

ഹാമില്‍’ സെന്റ് ജോസ് ഓര്‍ത്തഡോക്‌സ് ഇടവക പിക്‌നിക്ക് നടത്തി

06:41pm 23/7/2016 ജോയിച്ചന്‍ പുതുക്കുളം ഹാമില്‍’: സെന്റ് ജോസ് പള്ളിയുടെ ഈവര്‍ഷത്തെ പിക്‌നിക്ക് കേംബ്രിഡ്ജിലെ ഷേഡ്‌സ് മില്‍സ് പാര്‍ക്കില്‍ ജൂലൈ പതിനൊാം തീയതി രാവിലെ പതിനൊു മണി മുതല്‍ വൈകിട്ട് ഒമ്പതു വരെ നടത്തി. വിവിധ പ്രായത്തിലുള്ളവര്‍ക്കായി വിനോദ പരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി. ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്ത പിക്‌നിക്കില്‍ റവ.ഫാ. തോമസ് ജോര്‍ജിന്റെ മഹനീയ സാന്നിധ്യവുമുണ്ടായിരുു. കാനോയിംഗ്, ഫിഷിംഗ്, ട്രെയിന്‍ വോക്കിംഗ് എന്നിവ ഉണ്ടായിരുതുകൊണ്ട് പിക്‌നിക്ക് വളരെ ആഹ്ലാദപ്രദമായിരുു.